കാരുണ്യകടലായി വീണ്ടും മെസി, ജന്മനാട്ടിലേക്ക് 50 വെന്റിലേറ്ററുകൾ നൽകി

കോവിഡ് മഹാമാരിമൂലം സൂപ്പര്‍ താരം മെസിയുടെ ജന്മദേശമായ അര്‍ജന്റീന ദുരിതമനുഭവിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ സൗത്ത് അമേരിക്കന്‍ രാജ്യങ്ങളിലെല്ലാം സ്ഥിതിഗതികള്‍ ഗുരുതരമാകുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരമൊരു അവസ്ഥയില്‍ തന്റെ ജന്മനാടായ അര്‍ജന്റീനയിലെ ആശുപത്രികള്‍ക്ക് അന്‍പത് വെന്റിലേറ്ററുകള്‍ സംഭാവന നല്‍കിയിരിക്കുകയാണ് ലയണല്‍ മെസി.

മെസിയുടെ  കാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ലിയോ മെസ്സി ഫൌണ്ടേഷൻ വഴിയാണ് താരം ആശുപത്രികൾക്ക് വെന്റിലേറ്ററുകൾ സംഭാവന ചെയ്തിരിക്കുന്നത്. അർജന്റീനയിലെ ആശുപത്രികളിലെ വെന്റിലേറ്ററുകളുടെ അഭാവം കണക്കിലെടുത്താണ് മെസ്സി ഇത്തരമൊരു സഹായഹസ്തം  നീട്ടുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് മെസ്സി നൽകിയ അൻപത് വെന്റിലേറ്ററുകളിൽ മുപ്പത്തിരണ്ടെണ്ണം റൊസാരിയോയിൽ എത്തിച്ചേർന്നത്. കഴിഞ്ഞ മെയ് മാസത്തിലും ഫൗണ്ടേഷനു കീഴിൽ വെന്റിലേറ്ററുകൾ ദാനം ചെയ്തിരുന്നു. ഇതിന് മുൻപ് മെസ്സി നേരിട്ട് തന്നെ ധനസഹായം നൽകിയിരുന്നു.

കൂടാതെ  സിറിയയിലെ കുട്ടികൾക്ക് വിദ്യാഭ്യാസകിറ്റുകളും അടുത്തിടെ  മെസ്സി ഫൗണ്ടേഷൻ എത്തിച്ചു നൽകിയത്. യൂണിസെഫിന്റെ സഹായത്തോടെ അൻപതിനായിരത്തിൽ പരം വിദ്യാഭ്യാസ കിറ്റുകളാണ് സിറിയയിൽ മെസ്സി ഫൌണ്ടേഷൻ എത്തിച്ചു നൽകിയത്. ഇതോടെ കോവിഡ്  ചെറുത്തുനിൽപ്പിന്റെ ഭാഗമായി അർജന്റീനക്കും ബാഴ്സലോണക്കുമായി ഒരു മില്യൺ യുറോക്ക് മുകളിലാണ് മെസ്സി സംഭാവന നൽകിയത്.

You Might Also Like