അർജന്റൈൻ യുവതാരത്തെ ബാഴ്സ സ്വന്തമാക്കിയത് തെറ്റായ രീതിയിൽ, ബാഴ്‌സയെ കോടതി കയറ്റാൻ ബൊക്ക ജൂനിയേഴ്‌സ് ഒരുങ്ങുന്നു

അടുത്തിടെ ബാഴ്‌സയിലേക്ക് ചേക്കേറിയ അർജന്റൈൻ യുവപ്രതിരോധ താരമാണ് സാന്റിയാഗോ റാമോസ് മിങ്കോയെന്ന പതിനെട്ടുകാരൻ. മാസങ്ങൾ കൊണ്ടു തന്നെ ബാഴ്സയുടെ ഇരുപതിനാലംഗ സ്‌ക്വാഡിൽ ഇടം നേടാനും താരത്തിനു സാധിച്ചിരുന്നു. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലാണ് ബാഴ്സ താരത്തെ സ്വന്തമാക്കുന്നത്.

എന്നാലിപ്പോൾ താരത്തിൽ ബൊക്കക്ക് കൂടുതൽ അവകാശങ്ങൾ നിലവിലുണ്ടെന്നും തെറ്റായ മാർഗത്തിലൂടെയാണ് ബാഴ്സ അർജന്റൈൻ യുവതാരത്തെ സ്വന്തമാക്കിയതെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബൊക്ക ജൂനിയേഴ്‌സ് പ്രസിഡന്റായ ജോർഹെ അമോർ അമീൽ. ബാഴ്സയെ ഇക്കാര്യത്തിൽ കോടതികയറ്റാനുള്ള നീക്കത്തിലാണ് ബൊക്ക പ്രസിഡന്റ്.

” റാമോസ് മിങ്കോയുടെ കാര്യത്തിൽ ഞങ്ങൾ ബാഴ്‌സയെ കോടതികയറ്റും. അപരിഷ്കൃതമായ കാര്യങ്ങളാണിവിടെ സംഭവിച്ചിരിക്കുന്നത്. വളരെ മോശമായ അനുഭവമാണിവിടെ അതുണ്ടാക്കിയിരിക്കുന്നത്. ബൊക്ക ബാഴ്സയെക്കാൾ വലിയ ക്ലബ്ബാണ്. ഇതൊന്നും ഇങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു. മിങ്കോയോട് പഴയബോർഡ് വളരെ മോശമായാണ് പെരുമാറിയത്. മിങ്കോക്കായി സംസാരിക്കാൻ ഒരു പ്രതിനിധിയുണ്ടെന്നു തോന്നുന്നില്ല. “

“ഞങ്ങൾ ബാഴ്‌സലോണയെ കോടതി കയറ്റാൻ പോവുകയാണ്. അതിനുള്ള അവകാശങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. ക്ലബ്ബ് വിടാൻ ഒട്ടും അവസരമില്ലാത്ത ഒരു താരത്തെ ബാഴ്സക്ക് എങ്ങനെ സ്വന്തമാക്കാനാവും? ഇവിടെ നടന്നത് ഒരു അപരിഷകൃതമായ സംഭവമാണ്. അവർ ഒരു മോശം അനുഭവമാണ് ഞങ്ങൾക്ക് തന്നത്. ” ബൊക്ക പ്രസിഡന്റ്‌ അഭിപ്രായപ്പെട്ടു.

You Might Also Like