ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത് ലിയോണ്‍ പടക്കുതിര, വന്‍ വാര്‍ത്ത വരുന്നു

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുക്കുന്ന വിസ്മയങ്ങള്‍ക്ക് അവസാനമാകുന്നില്ല. ഏറ്റവും ഒടുവില്‍ ഫ്രഞ്ച് ലീഗ് വണ്‍ ക്ലബായ ഒളിമ്പിക് ലിയോണില്‍ ദീര്‍ഘകാലം ബൂട്ടുകെട്ടിയ ബര്‍കീനോ ഫാസോ ദേശീയ താരം ബക്കറി കോണെ കേരള ബ്ലാസ്റ്റേഴ്‌സിലെത്തുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

ആഫ്രിക്കന്‍ ഡിഫന്ററുമായ ബ്ലാസ്റ്റേഴ്‌സ് കരാര്‍ ഒപ്പുവെക്കാനൊരുങ്ങുന്നതായി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ വെളിപ്പെടുത്തയിതിന് പിന്നാലെയാണ് ബക്കറി കോണെ ബ്ലാ്‌സ്‌റ്റേഴ്‌സ് നിരയിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

ഒളിമ്പിക് ലിയോണില്‍ അഞ്ചുവര്‍ഷകാലം ബൂട്ടുകെട്ടിയിട്ടുള്ള താരമാണ് ബക്കറി കോണെ. അവിടെ 117 മത്സരങ്ങള്‍ കളിച്ച താരം അവര്‍ക്കായി എട്ട് യുവേഫാ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിലും 18 യൂറോപ്പ ലീഗ് മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യമായ ബര്‍കീനോ ഫാസോയിലെ ക്ലായ എറ്റോയിലെ ഫിലാന്റെയിലൂടെ വളര്‍ന്ന് വന്ന താരം അതേ ക്ലബ്ബിലൂടെ തന്നെയായിരുന്നു പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്.

തുടര്‍ന്ന് ഫ്രഞ്ച് ക്ലബ്ബുകളായ ഇഎ ഗുയിമ്ഗാമ്, ലിയോണ്‍,സ്ട്രാസ്‌ബെര്‍ഗ്, സ്പാനിഷ് ക്ലബ്ബായ മാലാഗ സി എഫ്, തുര്‍ക്കി ക്ലബ്ബായ അങ്കറഗുക്കുവിനയും കളിച്ചു. മലാഗക്കായി ലാലിഗയില്‍ ഏഴ് മത്സരങ്ങളില്‍ താരം കളിച്ചിട്ടുണ്ട്.

അവസാനമായി റഷ്യന്‍ ടോപ് ഡിവിഷന്‍ ക്ലബ്ബായ എഫ്‌സി ആര്‍സെനാല്‍ ടുലെയുടെ താരമായിരുന്നു കോണെ. ബര്‍കിന ഫാസോയ്ക്ക് വേണ്ടി ദേശീയ ടീമില്‍ ഒരുകാലത്ത് സ്ഥിരസാന്നിധ്യമായിരുന്ന ബക്കറി ടീമിനൊപ്പം ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സിലും ഭാഗമായിട്ടുണ്ട്. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലേക്ക് മുപ്പത്തിരണ്ടുകാര

You Might Also Like