Tag Archive: TEAM INDIA

  1. ഒരു പന്തില്‍ രണ്ട് തവണ പുറത്തായി, വല്ലാത്തൊരു റെക്കോര്‍ഡിന് ഇരയായി പന്ത്

    Leave a Comment

    ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണല്ലോ ഡല്‍ഹി ക്യാപിറ്റല്‍സ്. ആറ് വിക്കറ്റിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തോല്‍പ്പിച്ചത്. മത്സരത്തില്‍ ഡല്‍ഹിയ്ക്കായി അരങ്ങേറ്റ താരം ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്കും നായകന്‍ റിഷഭ് പന്തും ഓപ്പണര്‍ പൃഥ്വി ഷായും ആഞ്ഞടിച്ചതോടെ തകര്‍പ്പന്‍ ജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്.

    ഡല്‍ഹി നായകന്‍ റിഷഭ് പന്ത് 41 റണ്‍സുമായി നിര്‍ണായക സംഭാവന നല്‍കി. പക്ഷേ റിഷഭ് പന്തിന്റെ വിക്കറ്റാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ഒരുപന്തില്‍ രണ്ട് തവണയാണ് പന്ത് പുറത്തായത്.

    ഡല്‍ഹി ഇന്നിംഗ്‌സിന്റെ 16-ാം ഓവറിലെ മൂന്നാം പന്തിലാണ് സംഭവം. രവി ബിഷ്‌ണോയ്‌ക്കെതിരെ സ്റ്റെപ് ഔട്ട് നടത്തിയ റിഷഭിന് പിഴച്ചു. ഒരു ഒന്നൊന്നര പിഴവാണ് പന്തിന് സംഭവിച്ചത്. ബോള്‍ റിഷഭിനെ മറികടന്ന് വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തി. ലഖ്‌നൗ നായകന്‍ പന്തിനെ സ്റ്റംമ്പ് ചെയ്ത് പുറത്താക്കി.

    ഈ സമയത്ത് പന്തിന്റെ കൈയ്യില്‍ നിന്നും ബാറ്റ് വഴുതിപ്പോയി. അന്തരീഷത്തില്‍ ഉയര്‍ന്ന ബാറ്റ് സ്റ്റമ്പില്‍ വന്നു വീണു.

    ഡല്‍ഹി നിരയില്‍ മക്ഗുര്‍ അര്‍ധ സെഞ്ച്വറി നേടി. 35 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സും സഹിതം 55 റണ്‍സാണ് മക്ഗുര്‍ക് നേടിയത്. പൃഥ്വി ഷാ 22 പന്തില്‍ 32 റണ്‍സെടുത്ത് തകര്‍പ്പന്‍ തുടക്കം നല്‍കി.

     

  2. സഞ്ജുവിന്റെ തിരിച്ചുവരവ് ഉറപ്പിച്ചു, ഇന്ത്യന്‍ ടീമിന് പുതിയ ക്യാപ്റ്റന്‍

    Leave a Comment

    ലോകകപ്പിന് തൊട്ടുടനെ നടക്കുന്ന ഓസ്ട്രേലിയക്ക് എതിരായ ടി20 പരമ്പരയില്‍ ടീം ഇന്ത്യ ഇറങ്ങുക അടിമുടി മാറ്റങ്ങളുമായെന്ന് റിപ്പോര്‍ട്ട്. പ്രമുഖ വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് പ്രകാരം മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവിനേയാണ് ഇന്ത്യയുടെ നായകനായി പരിഗണിക്കുന്നത്. സൂര്യയെ കൂടാതെ റിതുരാജ് ഗെയ്ക്കുവാദിനേയും ക്യാപ്റ്റനാക്കാന്‍ സെലക്ടര്‍മാര്‍ ആലോചിക്കുന്നുണ്ട്.

    ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്ക് തുടരുന്ന സാഹചര്യത്തിലാണ് സൂര്യയടക്കമുള്ള താരങ്ങള്‍ക്ക് നറുക്ക് വീഴുന്നത്. മലയാളി താരം സഞ്ജു സാംസണും ഇന്ത്യന്‍ ടീമിലെത്തുമെന്ന് ഏതാണ്് ഉറപ്പാണ്.

    ഓസ്‌ട്രേലിയക്ക് എതിരായ അഞ്ച് ട്വന്റി 20കളുടെ പരമ്പരയാണ് ടീം ഇന്ത്യക്ക് ലോകകപ്പ് കഴിഞ്ഞയുടന്‍ വരാനിരിക്കുന്നത്. ലോകകപ്പിനിടെയേറ്റ പരിക്ക് കാരണം ഹാര്‍ദ്ദിക്ക് പാണ്ഡ്യക്ക് ഓസീസിനെതിരായ മത്സരങ്ങള്‍ നഷ്ടമാകും. ഈ സാഹചര്യത്തിലാണ് വിരാട് കോലി, രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുമ്ര തുടങ്ങിയ സീനിയര്‍ താരങ്ങളില്ലാത്ത സ്‌ക്വാഡിനെ നയിക്കാന്‍ സൂര്യകുമാര്‍ യാദവിനെയും പരിഗണിക്കുന്നത്.

    സൂര്യയെ കൂടാതെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ സ്വര്‍ണത്തിലേക്ക് നയിച്ച റുതുരാജ് ഗെയ്ക്വാദാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള മറ്റൊരു താരം. ഏഷ്യന്‍ ഗെയിംസില്‍ രണ്ടാംനിര ടീമുമായാണ് ഗെയ്ക്വാദ് സ്വര്‍ണം ചൂടിയത്. എന്നാല്‍ സീനിയര്‍ ടീമിലെ റഗുലര്‍ ക്യാപ്റ്റനല്ല എന്നതിനാല്‍ ഓസീസിനെതിരെ റുതുരാജ് ഗെയ്ക്വാദിനെ ക്യാപ്റ്റനാക്കാനുള്ള സാധ്യത കുറവാണ്. ഇത് സൂര്യകുമാര്‍ യാദവിന് സാധ്യത കൂട്ടുന്നു.

    ലോകകപ്പ് സെമിക്ക് ശേഷം ഓസീസ് പരമ്പരയ്ക്കുള്ള സ്‌ക്വാഡിനെ ബിസിസിഐ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചേക്കും എന്നാണ് സൂചന. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ തിലക് വര്‍മ്മ, റിങ്കു സിംഗ്, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്ണോയി, യശസ്വി ജയ്സ്വാള്‍ എന്നീ യുവതാരങ്ങള്‍ ടീമിലെത്താന്‍ മത്സരിക്കുന്നു. മുഷ്താഖ് അലി ട്രോഫിയില്‍ ഫിറ്റ്നസ് തെളിയിച്ച ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേല്‍ ടീമിലേക്ക് മടങ്ങിയെത്തും എന്നാണ് കരുതുന്നത്.

  3. ഷമി അധികം സംസാരിക്കുന്ന ആളല്ല, പണിയിലാണ് ശ്രദ്ധ, തുറന്ന് പറഞ്ഞ് ശ്രേയസ്

    Leave a Comment

    ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ പ്രശംസ കൊണ്ട് മൂടി ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍. ഡ്രെസ്സിംഗ് റൂമില്‍ ശാന്തനായ മനുഷ്യനാണ് ഷമിയെന്നും സംസാരത്തേക്കാള്‍ പ്രവര്‍ത്തിയിലാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നും ശ്രേയസ് അയ്യര്‍ വ്യക്തമാക്കി.

    ‘താന്‍ ഡ്രസിംഗ് റൂമില്‍ വെച്ച് ഷമിയുമായി സംസാരിച്ചു. ഇത് നിങ്ങളുടെ വിക്കറ്റാണെന്ന് ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. കാരണം അദ്ദേഹം പന്ത് നന്നായി സീം ചെയ്യുന്ന ഒരാളാണ്. വര്‍ഷങ്ങളോളം ഇന്ത്യക്ക് വേണ്ടി കളിച്ച് പരിചയസമ്പത്തുണ്ട്. ഡ്രസ്സിംഗ് റൂമില്‍ അദ്ദേഹം ശാന്തനായ ഒരു മനുഷ്യനാണ്. അദ്ദേഹം അധികം സംസാരിക്കില്ല, പ്രവര്‍ത്തിയില്‍ ആണ് അദ്ദേഹം ശ്രദ്ധിക്കുന്നത്’ മത്സരം ശേഷം ശ്രേയസ് അയ്യര്‍ പറഞ്ഞു.

    ‘നമ്മള്‍ ഷമിയെ നോക്കുമ്പോഴെല്ലാം, അദ്ദേഹം അവിടെ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ പോകുന്നുവെന്ന് നമുക്ക് തോന്നും. ഷമി തന്റെ അവസരം വരുന്നതിനായി കാത്തിരിക്കുകയും എപ്പോഴും അത് മുതലെടുക്കുകയും ചെയ്യുന്നു. അതിനാല്‍ അത് ഷമിയെ വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഭുംറയും സിറാജും തുടക്കം മുതല്‍ മികച്ച രീതിയില്‍ ആയിരുന്നു പന്തെറിഞ്ഞത്’ അയ്യര്‍ കൂട്ടിച്ചേര്‍ത്തു.

    അതെസമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മത്സരത്തില്‍ ഇന്ത്യ 243 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 327 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ദക്ഷിണാഫ്രിക്ക കേവലം 83 റണ്‍സിന് പുറത്താകുകയായിരുന്നു. ലോകകപ്പിലെ ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം ജയമാണിത്.

  4. അവന്റെ വരവോടെ ഈ ടീം ശക്തമായ ടീമില്‍ നിന്ന് ആര്‍ക്കും തൊടാനാകാത്ത ശക്തിയായി മാറി

    Leave a Comment

    മുഹമ്മദ് അലി ശിഹാബ്

    Whatever the strategies behind team structure or team balance,

    മുഹമ്മദ് ഷമിയുടെ ഇന്‍ക്ലൂഷന് മുന്നെയുള്ള ഇന്ത്യന്‍ ടീമും അതിനു ശേഷമുള്ള ഇന്ത്യന്‍ ടീമും തമ്മിലുള്ള ഒരു പ്രകടമായ വ്യത്യാസമെന്നത്, one of the strong contenders of this tournament എന്ന ലേബലില്‍ നിന്നും ഒരു ഇന്‍വിസിബിള്‍ (അജയ്യമായ) സൈഡായി മാറുന്നുണ്ട് ഷമിയുടെ വരവോടെ ടീം ഇന്ത്യ.

    അതൊരു വല്ലാത്ത മാറ്റമാണ്, ചെറിയ ചില വീക്ക് പോയിന്റ്‌സ് ടീമിലുണ്ടെന്നിരിക്കെയും ഒരു അണ്‍ സ്റ്റോപ്പബിള്‍ സൈഡായി മാറുകയെന്നത് വലിയ കാര്യമാണ്.

    സ്‌ക്വാഡ് വൈസ് താരതമ്യം ചെയ്താല്‍ അത്രയങ്ങ് ഈക്വല്‍ അല്ലെങ്കില്‍ പോലും ടൂര്‍ണ്ണമെന്റിലെ ഇതുവരെയുള്ള മത്സരങ്ങളുടെ റിസള്‍ട്ട് വെച്ച് 2003-07 സമയത്തെ ഓസീസ് വൈബ്‌സ് തരുന്നുണ്ട് ഈ ടീം.

    TBH, ഈ ടീം കപ്പ് നേടാതെ പോകുന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല..

     

  5. ഇംഗ്ലണ്ടിനെ നേരിടും മുമ്പ് ഇന്ത്യയെ തേടി ദുഖവാര്‍ത്ത, രോഹിത്തിന് പരിക്ക്

    Leave a Comment

    ഐസിസി ലോകകപ്പില്‍ നീണ്ട വിശ്രമത്തിന് ശേഷമാണ് ഇന്ത്യ ഇന്ന് വീണ്ടും കളത്തിലിറങ്ങുകയാണ്. സെമി സ്വപ്നങ്ങള്‍ കരിനിഴലിലായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. അതിനാല്‍ തന്നെ ലഖ്‌നൗവില്‍ ഇംഗ്ലണ്ട് നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത വിധമാകും പോരാടുക.

    ധര്‍മശാലയില്‍ ന്യൂസിലന്‍ഡിനെതിരായ മല്‍സരശേഷം വേണ്ടത്ര വിശ്രമം കിട്ടിയാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം, ലക്നൗവില്‍ നിന്ന് കിട്ടുന്ന ഒരു വാര്‍ത്ത ഇന്ത്യന്‍ ആരാധകരെ അസ്വസ്ഥരാക്കുന്നതാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് നെറ്റ്സില്‍ ബാറ്റിംഗ് പ്രാക്ടീസിനിടെ പരിക്കേറ്റെന്നതാണ് ആ വാര്‍ത്ത.

    കൈത്തണ്ടയ്ക്ക് ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളെറിഞ്ഞ പന്തു കൊള്ളുകയായിരുന്നു. ഉടന്‍ തന്നെ ഫിസിയോ എത്തി രോഹിതിനെ പരിശോധിക്കുകയും താരം ബാറ്റിംഗ് പരിശീലനം നിര്‍ത്തി മടങ്ങുകയുമായിരുന്നുവെന്ന് സീന്യൂസ് അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

    പരിക്കിന്റെ കാഠിന്യത്തെയോ മറ്റ് വിവരങ്ങളോ ലഭ്യമല്ല. ഹര്‍ദിക് പാണ്ഡ്യ പരിക്കുമൂലം കളിക്കാതിരിക്കുന്ന അവസ്ഥയില്‍ രോഹിതിന്റെ അഭാവം കൂടി ഇന്ത്യ താങ്ങില്ല. ഇന്ത്യയെ സംബന്ധിച്ച് അതിനിര്‍ണായക മല്‍സരം അല്ലെങ്കിലും വിജയത്തുടര്‍ച്ച നഷ്ടമാകാന്‍ ടീം ആഗ്രഹിക്കുന്നില്ല. രോഹിതിന്റെ പരിക്കില്‍ പുതിയ അപ്ഡേറ്റുകളൊന്നും ടീം മാനേജ്മെന്റില്‍ നിന്നും പുറത്തു വന്നിട്ടില്ല.

    അതേസമയം, സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യ മൂന്ന് സ്പിന്നര്‍മാര്‍ക്ക് അവസരം നല്‍കാനാണ് സാധ്യത. മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ച് ആര്‍. അശ്വിനെ കളിപ്പിക്കാനാണ് സാധ്യത.

  6. ചിലത് തെളിയ്ക്കണം, സഞ്ജു സാംസണ്‍ ഇന്നിറങ്ങുന്നു, തീപാറും

    Leave a Comment

    ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ബാറ്റ് ചെയ്യാന്‍ സഞ്ജു സാംസണ്‍ ഇന്നിറങ്ങും. സയ്യിദ് മുഷ്താഖ് ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിനായാണ് സഞ്ജു സാംസണ്‍ ഇന്ന് കളിക്കാനിറങ്ങുന്നത്. ഹിമാചല്‍ പ്രദേശാണ് കേരളത്തിന്റെ എതിരാളികള്‍.

    മുംബൈയിലെ ശരത് പവാര്‍ ക്രിക്കറ്റ് അക്കാദമിയിലാണ് ടി20 മത്സരം നടക്കുന്നത്. വൈകിട്ട് 4:30നാണ് സഞ്ജു ആരാധകര്‍ കാത്തിരിക്കുന്ന മത്സരം. കേരള ടീമിന്റെ നായകനാണ് സഞ്ജു സാംസണ്‍. കിരീടം ലക്ഷ്യം വെക്കുന്ന സഞ്ജുവും കേരളവും ടൂര്‍ണമെന്റില്‍ ജയിച്ചുതുടങ്ങാമെന്ന പ്രതീക്ഷയിലാണ്.

    കിടിലന്‍ താരനിരയാണ് ഇക്കുറി സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനൊപ്പമുള്ളത്. രോഹന്‍ കുന്നുമ്മലും, സച്ചിന്‍ ബേബിയും, മൊഹമ്മദ് അസറുദ്ദീനും, വിഷ്ണു വിനോദും ബാറ്റിങ് നിരയിലുള്ളതുകൊണ്ടുതന്നെ ഒട്ടും സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ സഞ്ജുവിനാകും. ഇത് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരത്തെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

    ഇത്തവണത്തെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു സാംസണെ സെലക്ടര്‍മാര്‍ തഴഞ്ഞത് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ഏകദിനത്തില്‍ മികച്ച റെക്കോഡുള്ള സഞ്ജുവിനെ തഴഞ്ഞ് സൂര്യകുമാര്‍ യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് ആരാധകരെ ശരിക്കും ചൊടിപ്പിച്ചു. സമൂഹമാധ്യമങ്ങളിലടക്കം ഇതിനെതിരെ അവര്‍ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടു.

    എന്നാല്‍ ഏകദിന ലോകകപ്പിനുള്ള ടീമില്‍ നിന്ന് തഴയപ്പെട്ടതില്‍ നിരാശനായിരിക്കാതെ ദേശീയ ടീമിലേക്ക് തിരിച്ചുവരവിനുള്ള വഴികള്‍ നോക്കുകയാണ് സഞ്ജുവിപ്പോള്‍. കഴിഞ്ഞയാഴ്ച കേരള സംസ്ഥാന ക്രിക്കറ്റ് ടീമിനൊപ്പം ചേര്‍ന്ന താരം അഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ദേശീയ ടീമിലേക്ക് തിരിച്ചെത്താമെന്നാണ് സ്വപ്‌നം കാണുന്നത്.

    സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്റെ മത്സരങ്ങള്‍

    ഒക്ടോബര്‍ 16: ഹിമാചല്‍ പ്രദേശിനെതിരെ

    ഒക്ടോബര്‍ 17: സര്‍വീസസിനെതിരെ

    ഒക്ടോബര്‍ 19: ബീഹാറിനെതിരെ

    ഒക്ടോബര്‍ 21: ചണ്ഡീഗഢിനെതിരെ

    ഒക്ടോബര്‍ 23: സിക്കിമിനെതിരെ

    ഒക്ടോബര്‍ 25: ഒഡീഷയ്‌ക്കെതിരെ

    ഒക്ടോബര്‍ 27: അസമിനെതിരെ

    (കേരളത്തിന്റെ നാല് മത്സരങ്ങള്‍ മുംബൈയിലെ ബാന്ദ്ര കുര്‍ള കോമ്പ്‌ലക്‌സിലും, മൂന്ന് മത്സരങ്ങള്‍ നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലും നടക്കും.

  7. സച്ചിന്റെ സെഞ്ച്വറി റെക്കോര്‍ഡ് കോഹ്ലി ഈ ലോകകപ്പില്‍ മറികടക്കും, വമ്പന്‍ പ്രവചനവുമായി റിക്കി പോണ്ടിംഗ്

    Leave a Comment

    ഏകദിന ലോകകപ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സെഞ്ച്വറി റെക്കോര്‍ഡ് വിരാട് കോഹ്ലി മറികടക്കുമെന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം റിക്കി പോണ്ടിംഗ്. ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ 85 റണ്‍സ് വിരാട് കോഹ്ലി സ്വന്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് റിക്കി പോണ്ടിങ്ങിന്റെ പ്രസ്താവന. ഇതുവരെ ഏകദിന ക്രിക്കറ്റില്‍ 47 സെഞ്ചുറികളാണ് വിരാട് കോഹ്ലി തന്റെ പേരില്‍ ചേര്‍ത്തിരിക്കുന്നത്. ഏകദിന ക്രിക്കറ്റില്‍ 49 സെഞ്ച്വറികള്‍ സ്വന്തമാക്കിയിട്ടുള്ള സച്ചിനെ മറികടക്കാനുള്ള വലിയ അവസരമാണ് വിരാട് കോഹ്ലിക്ക് മുന്‍പിലുള്ളത്. ഇത്തവണത്തെ ലോകകപ്പിലൂടെ കോഹ്ലിയ്ക്കതിന് സാധിക്കുമെന്നാണ് പോണ്ടിംഗ് വിശ്വസിക്കുന്നത്.

    ഇത്തവണത്തെ ലോകകപ്പിലൂടെ കോഹ്ലിക്ക് സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ സാധിക്കും എന്നാണ് താന്‍ കരുതുന്നത് എന്ന് പോണ്ടിംഗ് പറയുന്നു. എന്തായാലും ഈ ലോകകപ്പില്‍ രണ്ട് സെഞ്ച്വറികള്‍ സ്വന്തമാക്കാന്‍ കോഹ്ലിക്ക് സാധിക്കുമെന്നും പോണ്ടിംഗ് പറയുന്നു. എന്നാല്‍ ലോകകപ്പില്‍ മൂന്നാമതൊരു സെഞ്ച്വറി കോഹ്ലിക്ക് നേടാന്‍ സാധിക്കുമോ എന്നതാണ് പ്രധാന കാര്യമെന്നും പോണ്ടിംഗ് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലെ വിക്കറ്റുകളും മൈതാനങ്ങളുമൊക്കെ ഒരുപാട് റണ്‍സ് നേടാന്‍ സാധിക്കുന്നതാണ് എന്ന് പോണ്ടിംഗ് പറഞ്ഞു. ഒരുപക്ഷേ വിരാട് കോഹ്ലിയുടെ അവസാന ലോകകപ്പായി ഇത് മാറാമെന്നും, അതിനാല്‍ ആ മനോഭാവത്തോടെ കോഹ്ലി ഈ ലോകകപ്പില്‍ കളിക്കുമെന്നും പോണ്ടിംഗ് ചൂണ്ടിക്കാട്ടി. നിലവില്‍ വിരാട് കോഹ്ലി നല്ല ഫോമിലാണുള്ളതെന്നും റണ്‍സിനായി അയാള്‍ ദാഹത്തോടെ നില്‍ക്കുകയാണെന്നും പോണ്ടിംഗ് വിശദീകരിക്കുന്നു.

    എല്ലായിപ്പോഴും വിരാട് കോഹ്ലി ഒരു വിജയ താരമാണ് എന്ന് പോണ്ടിംഗ് പറയുന്നു. തന്റെ ടീമിനായും വ്യക്തിപരമായും വിജയങ്ങള്‍ നേടുക എന്നതാണ് വിരാട് കോഹ്ലിയുടെ ലക്ഷ്യം എന്നാണ് പോണ്ടിംഗ് കരുതുന്നത്. ഈ ലോകകപ്പിന് അവസാനം വിരാട് കോഹ്ലിക്ക് സച്ചിന്റെ റെക്കോര്‍ഡിനൊപ്പം എത്താന്‍ സാധിക്കുമെന്ന് താന്‍ കരുതുന്നതായി പോണ്ടിംഗ് ആവര്‍ത്തിച്ചു. സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ സാധിച്ചില്ലെങ്കിലും അതിനൊപ്പമെങ്കിലും എത്താന്‍ കോഹ്ലിക്ക് സാധിക്കുമെന്നാണ് പോണ്ടിംഗ് കരുതുന്നത്. ഇതുവരെ 282 ഏകദിനങ്ങളില്‍ നിന്നാണ് വിരാട് കോഹ്ലി 47 സെഞ്ച്വറികള്‍ സ്വന്തമാക്കിയിട്ടുള്ളത്.

    സച്ചിന്‍ 463 ഏകദിനങ്ങളില്‍ നിന്നായിരുന്നു 49 സെഞ്ചുറികള്‍ സ്വന്തമാക്കിയത്. തന്റെ ഏകദിന കരിയറില്‍ 18,426 റണ്‍സാണ് ഈ ഇതിഹാസം നേടിയത്. ഒരു സമയത്ത് വിരാട് കോഹ്ലി സച്ചിന്റെ ഈ റെക്കോര്‍ഡ് മറികടക്കുമെന്ന് കരുതിയെങ്കിലും ഫോമിലുണ്ടായ പ്രശ്നങ്ങള്‍ കോഹ്ലിയെ ബാധിക്കുകയായിരുന്നു. എന്തായാലും 2023 ഏകദിന ലോകകപ്പില്‍ മികച്ച തുടക്കമാണ് കോഹ്ലിക്ക് ലഭിച്ചിരിക്കുന്നത്. വരും മത്സരങ്ങളിലും ഇത്തരം പ്രകടനങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ ഇതുപോലെ പല റെക്കോര്‍ഡുകളും കോഹ്ലിയ്ക്ക് സ്വന്തം പേരില്‍ ചേര്‍ക്കാനാവുമെന്ന കാര്യത്തില്‍ സംശയമില്ല.

  8. തകര്‍പ്പന്‍ പ്രകടനവുമായി അശ്വിന്‍, എതിരാളികളെ കറക്കിയിരുത്തി

    Leave a Comment

    ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തകര്‍പ്പന്‍ പ്രകടനവുമായി അശ്വിന്‍. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന വിഎപി ട്രോഫി പരമ്പരയിലാണ് അശ്വിന്‍ തന്റെ ആദ്യ 50 ഓവര്‍ പരിശീലന മത്സരം കളിച്ചത്. എംആര്‍സി എ ക്ലബ്ബിനു വേണ്ടിയാണ് അശ്വിന്‍ മത്സരത്തില്‍ അണിനിരന്നത്.

    മത്സരത്തില്‍ ഭേദപ്പെട്ട ബോളിംഗ് പ്രകടനം തന്നെ അശ്വിന്‍ കാഴ്ചവെച്ചിട്ടുണ്ട്. 10 ഓവറുകള്‍ പന്തെറിഞ്ഞ അശ്വിന്‍ 30 റണ്‍സ് മാത്രം വിട്ടുനല്‍കി ഒരു വിക്കറ്റാണ് നേടിയത്. 34 ഡോട്ട് ബോളുകളാണ് അശ്വിന്‍ മത്സരത്തില്‍ എറിഞ്ഞത്. കേവലം ഒരു ബൗണ്ടറി മാത്രമാണ് അശ്വിന്‍ ആകെ വഴങ്ങിയത്. ഒപ്പം ഏഴാം നമ്പറില്‍ അശ്വിന്‍ ബാറ്റ് ചെയ്യുകയും, 17 പന്തുകളില്‍ നിന്ന് 12 റണ്‍സ് സ്വന്തമാക്കുകയും ചെയ്തു.

    അതെസമയം നീണ്ട 20 മാസങ്ങള്‍ക്ക് ശേഷമാണ് അശ്വിന്‍ ഏകദിന മത്സരം കളിക്കാനായി ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്തുന്നത്. ഓസ്‌ട്രേലിയക്കെതിരെ മൂന്ന് ഏകദിനങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്കാണ് അശ്വിനെ തിരഞ്ഞെടുത്തിരിക്കുന്നത്. മാത്രമല്ല ഏകദിന ലോകകപ്പിന് മുന്‍പുള്ള ഇന്ത്യയുടെ അവസാന പരമ്പര കൂടിയാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കാന്‍ പോകുന്നത്.

    അതിനാല്‍ തന്നെ ഏകദിന ലോകകപ്പിനായി താരങ്ങളെ സജ്ജമാക്കുക എന്നതാണ് പരമ്പരയുടെ ലക്ഷ്യം. ഈ സാഹചര്യത്തില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ അശ്വിനും ഏകദിന ലോകകപ്പിനുള്ള സ്‌ക്വാഡില്‍ ഇടം പിടിക്കാന്‍ സാധിക്കും എന്നത് ഉറപ്പാണ്.

    നിലവില്‍ ഏകദിന ലോകകപ്പിനുള്ള പദ്ധതികളില്‍ നിന്ന് ഒരുപാട് ദൂരത്താണ് അശ്വിന്‍. അവസാനമായി ഇന്ത്യക്കായി അശ്വിന്‍ ഏകദിന മത്സരം കളിച്ചത് 2022 ജനുവരിയിലായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ രണ്ടു മത്സരങ്ങള്‍ മാത്രമാണ് രവിചന്ദ്രന്‍ അശ്വിന്‍ കളിച്ചത്. അതിനുശേഷം ഇന്ത്യ അശ്വിനെ ഏകദിന ടീമിലേക്ക് തിരഞ്ഞെടുത്തിട്ടില്ല. ഇപ്പോള്‍ ഏഷ്യാകപ്പില്‍ അക്ഷര്‍ പട്ടേലിന് പരിക്കേറ്റ സാഹചര്യത്തിലാണ് അശ്വിനെ പെട്ടെന്ന് ഇന്ത്യ പരിഗണിച്ചത്.

    അതിനാല്‍ തന്നെ ഏതുതരത്തിലുള്ള പ്രകടനമാവും അശ്വിന്‍ ഇനി കാഴ്ചവയ്ക്കുക എന്നതും എല്ലാവര്‍ക്കും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. അക്ഷര്‍ പട്ടേലിന് പകരക്കാരനായി ഇന്ത്യ പലപ്പോഴും വാഷിംഗ്ടണ്‍ സുന്ദറിനെയാണ് നിയോഗിക്കാറുള്ളത്. എന്നാല്‍ അശ്വിന്റെ പരിചയസമ്പന്ന മുതലെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം എന്ന് പലരും വിലയിരുത്തപ്പെടുന്നു.

  9. ടീം ഇന്ത്യയില്‍ നിന്ന് പുറത്താകല്‍, ആദ്യ പ്രതികരണവുമായി സഞ്ജു സാംസണ്‍

    Leave a Comment

    ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ ആദ്യ പ്രതികരണവുമായി മലയാളി താരം സഞ്ജു വി സാംസണ്‍. താന്‍ അങ്ങേയറ്റം സന്തുഷ്ടനാണെന്നും പോസിറ്റീവ് മൈന്‍ഡാണ് ഇപ്പോഴുളളതെന്നും കാണിക്കുന്ന ഒരു സ്‌മൈലിയാണ് സഞ്ജു വി സാംസണ്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

    തിങ്കളാഴ്ച്ച രാത്രിയാണ് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ആദ്യ രണ്ട് ഏകദിന മത്സരത്തിലും അഞ്ചോളം സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചെങ്കിലും ഏഷ്യ കപ്പില്‍ ഏക ബാക്ക് അപ്പ് പ്ലെയര്‍ ആയിട്ട് കൂടി സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഇതോടെ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപക പ്രതിഷേധമാണ് ടീം ഇന്ത്യയ്‌ക്കെതിരെ നടക്കുന്നത്.

    ഇതിനിടെയാണ് ഇക്കാര്യത്തില്‍ തന്റെ പ്രതികരണം ഒരു ഇമോജി രൂപത്തില്‍ പരോക്ഷമായി പ്രകടിപ്പിച്ചത്. സഞ്ജുവിനെ ആശ്വസിപ്പിച്ചെത്തുന്ന സന്ദേശങ്ങള്‍ക്കുളള മറുപടി കൂടിയാണിത്.

    ഏകദിനത്തില്‍ മോശം റെക്കോര്‍ഡുളള സൂര്യകുമാര്‍ യാദവും രണ്ട് ഏകദിനം മാത്രം കളിച്ച ഗെയ്ക്കുവാദും അരങ്ങേറ്റത്തില്‍ തന്നെ നിരാശപ്പെടുത്തി തിലക് വര്‍മ്മയും എല്ലാം ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചപ്പോഴാണ് മലയാളി താരം ലോകകപ്പ് പദ്ധതികളില്‍ നിന്ന് പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടത്.

    അതെസമയം ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സ്പിന്‍ ഓള്‍ റൗണ്ടര്‍ ആര്‍ അശ്വിന്റെ തിരിച്ചുവരവാണ് ടീമിലെ പ്രധാന സര്‍പ്രൈസ്. ലോകകപ്പ് ടീമിലേക്കും അശ്വിന് വിളിവരാനുള്ള സാധ്യത കാണുന്നുണ്ട്.

    മൂന്നാം ഏകദിനത്തിനുള്ള ടീമിലും അശ്വിനുണ്ട്. അക്സര്‍ പട്ടേല്‍ പരിക്ക് മൂലം പിന്‍മാറുകയാണെങ്കില്‍ അശ്വിനെ പരിഗണിച്ചേക്കും. പരിക്ക് മാറിയാല്‍ മാത്രമേ അക്സറിനെ മൂന്നാം ഏകദിനത്തില്‍ കളിപ്പിക്കുകയുള്ളൂവെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ അശ്വിന്‍ ലോകകപ്പ് ടീമില്‍ മാസ് എന്‍ട്രി നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

  10. ഇന്ത്യ വിടാനൊരുങ്ങി സഞ്ജു, തകര്‍പ്പന്‍ നീക്കത്തിനൊരുങ്ങുന്നു

    Leave a Comment

    മലയാളി താരം സഞ്ജു സാംസണ്‍ ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ കായിക മാധ്യമമായ മൈ ഖേല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ദേശീയ ടീമിലേക്കു ശക്തമായൊരു തിരിച്ചുവരവ് നടത്തുകയെന്ന ലക്ഷ്യത്തോടെയാണത്രെ സഞ്ജു കൗണ്ടി കളിക്കാന്‍ ഒരുങ്ങുന്നത്.

    ഈ വര്‍ഷം തന്നെ കൗണ്ടി ക്രിക്കറ്റില്‍ ഏതെങ്കിലുമൊരു ടീമിനൊപ്പം നമുക്കു സഞ്ജുവിനെ കാണാന്‍ സാധിച്ചേക്കും. സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തി അതു വഴി വീണ്ടും ദേശീയ ടീമിലേക്കു വരാനും തന്റെ സ്ഥാനമുറപ്പിക്കാനുമാണ് സഞ്ജു ഇതിലൂടെ ലക്ഷ്യമിടുന്നതത്രെ.

    സമീപകാലത്തു ദേശീയ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട ചില പ്രമുഖ താരങ്ങള്‍ കൗണ്ടി ക്രിക്കറ്റില്‍ കളിച്ചിരുന്നു. ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാര, വെടിക്കെട്ട് താരം പൃഥ്വി ഷാ, പേസര്‍ ഉമേഷ് യാദവ്, ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍, പേസര്‍ നവദീപ് സെയ്നി എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇവരില്‍ പുജാര മിന്നുന്ന പല പ്രകടനങ്ങളും നടത്തുകയും ദേശീയ ടീമിലേക്ക് തിരിച്ചെത്തുകയും ചെയ്തിരുന്നു. പൃഥ്വിയാകട്ടെ അടുത്തിടെ കൗണ്ടിയിലെ 50 ഓവര്‍ മല്‍സരത്തില്‍ ഡബിള്‍ സെഞ്ച്വറിയും കുറിച്ചിരുന്നു.

    ഈ മാസം ചൈനയിലെ ഗ്വാങ്ഷുവില്‍ ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യയുടെ ക്രിക്കറ്റ് ടീമില്‍ നിന്നായിരുന്നു സഞ്ജു ആദ്യം തഴയപ്പെട്ടത്. ഇതോടെ ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനു ഇടം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പരിക്കു കാരണം ലോകകപ്പില്‍ നിന്നും പിന്‍മാറിയതും ബാക്കപ്പായിരുന്ന കെഎല്‍ രാഹുലിന്റെ ഫിറ്റ്നസിനെക്കുറിച്ചുള്ള സംശയങ്ങളുമായിരുന്നു ഇതിനു കാരണം.

    പക്ഷെ ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 17 അംഗ സ്‌ക്വാഡില്‍ നിന്നും സഞ്ജു തഴയപ്പട്ടതോടെ ലോകകപ്പ് സ്‌ക്വാഡിലും അദ്ദേഹത്തിനു ഇടം ലഭിച്ചേക്കില്ലെന്ന സംശയം ബലപ്പെട്ടു. രാഹുലിന്റെ ഫിറ്റ്‌നസ് പ്രശ്നങ്ങളെ തുടര്‍ന്നു ഏഷ്യാ കപ്പില്‍ ബാക്കപ്പായി (ട്രാവലിങ് റിസര്‍വ്) സഞ്ജുവിനെ ടീം തങ്ങള്‍ക്കൊപ്പം കൂട്ടിയിരുന്നു.

    പക്ഷെ സൂപ്പര്‍ ഫോറിനു മുമ്പ് രാഹുല്‍ ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിനൊപ്പം ചേര്‍ന്നതോടെ അദ്ദേഹത്തിന്റെ പ്രതീക്ഷ അവസാനിക്കുകയും ചെയ്തു. സൂപ്പര്‍ ഫോറിലെ പാകിസ്താനുമായുള്ള ആദ്യ മല്‍സരത്തിനു മുമ്പ് തന്നെ സഞ്ജുവിനെ ഇന്ത്യ നാട്ടിലേക്കും അയച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സഞ്ജുവിന്റെ പുതിയ നീക്കം.