Tag Archive: PSG

  1. പ്രതികാരദാഹിയായി എംബാപ്പെ സ്പെയിനിലെത്തി, ബാഴ്‌സലോണയുടെ മൈതാനം ഇന്ന് വിറക്കും

    Leave a Comment

    പിഎസ്‌ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ ആദ്യപാദം ബാഴ്‌സലോണ ആരാധകർക്ക് വലിയ ആവേശം നൽകിയിരുന്നു. ഒരുപാട് പരിമിതികളിലൂടെ മുന്നോട്ടു പോകുന്ന സ്‌ക്വാഡ് മികച്ച പ്രകടനം നടത്തി പിഎസ്‌ജിയെ അവരുടെ മൈതാനത്ത് തോൽപ്പിച്ചതോടെ ഏതാനും വർഷങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ലീഗിന്റെ സെമി കളിക്കാമെന്ന മോഹം ആരാധകർക്കുണ്ടായി.

    എന്നാൽ ചാമ്പ്യൻസ് ലീഗിന്റെ സെമിയിലേക്ക് ബാഴ്‌സലോണയെ മുന്നേറാൻ അനുവദിക്കില്ലെന്നുറപ്പിച്ചാണ് പിഎസ്‌ജിയുടെ പ്രധാന താരം എംബാപ്പെ സ്പെയിനിൽ എത്തിയിരിക്കുന്നത്. എംബാപ്പയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തിയത് പ്രകാരം ബാഴ്‌സലോണയെ അവരുടെ മൈതാനത്ത് കീഴടക്കി പ്രതികാരം ചെയ്യുമെന്ന് ഫ്രഞ്ച് താരം അടുത്ത ബന്ധമുള്ളവരെ അറിയിച്ചിട്ടുണ്ട്.

    ബാഴ്‌സലോണക്കെതിരെ ആദ്യപാദത്തിൽ പിഎസ്‌ജി മികച്ച പ്രകടനം നടത്തിയിരുന്നെങ്കിൽ എംബാപ്പെ നിലവാരം കാണിച്ചില്ല. ഒരു ഷോട്ട് പോലും ഗോളിലേക്ക് ഉതിർക്കാൻ കഴിയാത്ത രീതിയിലാണ് താരത്തെ ബാഴ്‌സ പ്രതിരോധം പൂട്ടിയത്. ഇതേതുടർന്ന് ഫ്രാൻസിൽ നിന്നു വരെ എംബാപ്പെക്ക് വിമർശനം ഉയർന്നിരുന്നു. അതിനെ മറികടക്കേണ്ടത് എംബാപ്പയെ സംബന്ധിച്ച് അനിവാര്യമായ കാര്യമാണ്.

    ബാഴ്‌സലോണയുടെ മൈതാനത്ത് ഇതിനു മുൻപ് പിഎസ്‌ജി കളിച്ചപ്പോൾ എംബാപ്പെ ഗംഭീര പ്രകടനമാണ് നടത്തിയത്. മെസി അടക്കമുള്ള ടീമിനെതിരെ ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയ താരം അതുപോലെയൊരു പ്രകടനം ആവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർണായക മത്സരങ്ങളിൽ തിളങ്ങാറുള്ള താരത്തെ ബാഴ്‌സലോണ ഭയപ്പെട്ടേ മതിയാകൂ.

  2. എംബാപ്പക്ക് ഫ്രാൻസിൽ നിന്നും രൂക്ഷ വിമർശനം, അംഗീകരിക്കാനാവാത്ത പ്രകടനമെന്ന് ആരാധകർ

    Leave a Comment

    ബാഴ്‌സലോണക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പിഎസ്‌ജി തോൽവി വഴങ്ങിയതിനു പിന്നാലെ ടീമിലെ പ്രധാനതാരമായ എംബാപ്പാക്കെതിരെ ഫ്രാൻസിൽ നിന്നും രൂക്ഷമായ വിമർശനം. എംബാപ്പയായിരുന്നു പിഎസ്‌ജിയുടെ പ്രധാന താരമെങ്കിലും മത്സരത്തിലുടനീളം ബാഴ്‌സലോണ പ്രതിരോധത്തിന്റെ കത്രികപ്പൂട്ടിൽ അമർന്നിരിക്കുകയായിരുന്നു താരം.

    ഇരുപത്തിയഞ്ചു വയസുള്ള റൊണാൾഡ്‌ അറോഹോയും വെറും പതിനേഴു വയസ് മാത്രം പ്രായമുള്ള പൗ കുബാർസിയുമാണ് എംബാപ്പയെ തടഞ്ഞു നിർത്തിയതെന്നാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മത്സരത്തിലുടനീളം താളം വീണ്ടെടുക്കാൻ കഴിയാത്ത എംബാപ്പയെയാണ് കണ്ടത്. ഫ്രഞ്ച് മാധ്യമായ എൽ എക്വിപ്പെ എംബാപ്പെക്ക് പത്തിൽ മൂന്നു മാത്രം റേറ്റിങ് നൽകിയപ്പോൾ മുൻ ഫ്രഞ്ച് താരം ഡുഗറി രൂക്ഷവിമർശനം നടത്തി.

    “ഏറ്റവും മോശം ഫുട്ബോളും ഒരു ഹൈ ലെവൽ കളിക്കാരൻ എന്ന നിലയിലെ ഏറ്റവും മോശം പ്രകടനവുമാണ് താരം നടത്തിയത്. പാസുകൾ മിസ് ചെയ്യാം, ഡ്രിബിളിംഗിൽ പരാജയപ്പെടാൻ, നമുക്കൊരു മോശം ദിവസവുമായിരിക്കാം. എന്നാൽ താരത്തിന്റെ മനോഭാവം തന്നെ മോശമായിരുന്നു, ഒരു ബഹുമാനക്കുറവില്ലായ്‌മ അതിൽ വ്യക്തമായിരുന്നു.” ഡുഗറി പറഞ്ഞു.

    ഈ സീസൺ കഴിയുന്നതോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ടുകൾ. തന്റെ വാക്കുകളിൽ അക്കാര്യം ഡുഗറി പരോക്ഷമായി പരാമര്ശിക്കുന്നുണ്ടെന്ന് വ്യക്തമാണ്. പിഎസ്‌ജി വിട്ടാൽ ഫ്രഞ്ച് ആരാധകർ താരത്തിനെതിരെ തിരിയാനുള്ള സാധ്യതയുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

  3. നെയ്‌മർക്കു വേണ്ടി റാഫിന്യ പകരം ചോദിച്ചു, ഇതാണ് ബ്രസീലിയൻ താരങ്ങളുടെ ഒത്തൊരുമ

    Leave a Comment

    ബാഴ്‌സലോണയിൽ നിന്നും അപ്രതീക്ഷിത ട്രാൻസ്‌ഫറിൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയ നെയ്‌മർക്ക് അവിടുത്തെ നാളുകൾ ഒട്ടും സുഖകരമായിരുന്നില്ല. പരിക്കുകൾ വേട്ടയാടിയപ്പോഴും മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും പെരുമാറ്റത്തിലെ പ്രശ്‌നങ്ങൾ താരത്തിന് വിനയായിരുന്നു.ഒടുവിൽ പിഎസ്‌ജി ആരാധകരുടെ കടുത്ത അധിക്ഷേപം ഏറ്റുവാങ്ങിയാണ് താരം ക്ലബ് വിട്ടത്.

    പിഎസ്‌ജിയോട് നേർക്കുനേർ നിന്ന് പകരം വീട്ടാൻ നെയ്‌മർക്ക് ഒരവസരം ലഭിച്ചില്ലെങ്കിലും കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബ്രസീലിയൻ സഹതാരമായ റാഫിന്യ അത് നടപ്പിലാക്കി. ബാഴ്‌സലോണ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പിഎസ്‌ജിയുടെ മൈതാനത്ത് വിജയം നേടിയ മത്സരത്തിൽ നെയ്‌മറെ അധിക്ഷേപിച്ച പിഎസ്‌ജി ആരാധകരെ നിശ്ശബ്ദരാക്കി രണ്ടു ഗോളുകൾ നേടിയത് റാഫിന്യയാണ്.

    മത്സരത്തിലെ ആദ്യത്തെ ഗോൾ നേടിയതിനു ശേഷം നെയ്‌മറുടെ സെലിബ്രെഷൻ പുറത്തെടുത്താണ് റാഫിന്യ പിഎസ്‌ജി ആരാധകരെ കേറി ചൊറിഞ്ഞത്. ആ സെലിബ്രെഷന്റെ ചിത്രം ബാഴ്‌സലോണ ഇൻസ്റ്റാഗ്രാമിൽ ഇട്ടപ്പോൾ നെയ്‌മർ അതിനു കമന്റ് ചെയ്യുകയുമുണ്ടായി. തനിക്ക് വേണ്ടി റാഫിന്യ പിഎസ്‌ജി ആരാധകർക്ക് മുന്നിൽ നടത്തിയ സെലിബ്രെഷനിൽ താരം ഹാപ്പിയാണെന്ന് ആ കമന്റ് വ്യക്തമാക്കുന്നു.

    മത്സരത്തിന്റെ തുടക്കം മുതൽ ബാഴ്‌സലോണ താരങ്ങളെ തളർത്താൻ പിഎസ്‌ജി അൽട്രാസ് ശ്രമിച്ചിരുന്നു. എന്നാൽ മെസി, നെയ്‌മർ തുടങ്ങിയ താരങ്ങൾക്കെതിരെ വിധ്വേഷം തുപ്പിയ അവർക്ക് ബാഴ്‌സലോണയെയും റാഫിന്യയെയും തളർത്താൻ കഴിഞ്ഞില്ല. എന്തായാലും നെയ്‌മർക്ക് വേണ്ടി റാഫിന്യ പ്രതികാരം ചെയ്‌തത്‌ ബ്രസീലിയൻ താരങ്ങൾ തമ്മിലുള്ള ഒത്തൊരുമയെ വ്യക്തമാക്കുന്നു.

  4. യൂറോപ്പിൽ ബാഴ്‌സലോണ തിരിച്ചു വരുന്നു, എംബാപ്പയെ നിശബ്‌ദനാക്കി പിഎസ്‌ജിയെ കീഴടക്കി

    Leave a Comment

    ലയണൽ മെസി ക്ലബ് വിട്ടതിനു ശേഷം യൂറോപ്യൻ പോരാട്ടങ്ങളിൽ വളരെ മോശം പ്രകടനമാണ് ബാഴ്‌സലോണ നടത്തിയിരുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം മികച്ച താരങ്ങളെ സ്വന്തമാക്കാൻ കഴിയാത്തതും ടീമിലുള്ള താരങ്ങളുടെ പരിക്കുമെല്ലാം ബാഴ്‌സലോണയുടെ പ്രകടനത്തെ ബാധിച്ചിരുന്നു. എന്നാൽ ഈ സീസണിൽ കഥ മാറുമോയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.

    സമ്മിശ്രമായ ഒരു സീസണിലൂടെയാണ് കടന്നു പോയതെങ്കിലും ഇപ്പോൾ ബാഴ്‌സലോണ മികച്ച പ്രകടനമാണ് നടത്തുന്നത്. ഇന്നലെ പിഎസ്‌ജിക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യപാദ മത്സരത്തിലെ വിജയം അത് തെളിയിക്കുന്നു. രണ്ടു ടീമുകളും മികച്ച പ്രകടനം നടത്തിയ മത്സരത്തിൽ കൂടുതൽ മികച്ച പ്രകടനം നടത്തി ബാഴ്‌സലോണ അർഹിച്ച വിജയം നേടുകയായിരുന്നു.

    ഇപ്പോഴും സാമ്പത്തികപ്രതിസന്ധിയിൽ നിന്നും മോചിതരല്ലാത്ത ബാഴ്‌സലോണ അക്കാദമിയിലെ ചെറിയ താരങ്ങളെ ആശ്രയിക്കുന്നുണ്ട്. എന്നാൽ പരിമിതമായൊരു സ്‌ക്വാഡ് വെച്ച് കിലിയൻ എംബാപ്പയെപ്പോലൊരു ലോകോത്തര സ്‌ട്രൈക്കറെ പൂട്ടിയിടാൻ ബാഴ്‌സലോണക്ക് കഴിഞ്ഞു. രണ്ടു ടീമുകൾക്കും നിരവധി അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും കൂടുതൽ മികച്ച നീക്കങ്ങൾ വന്നത് ബാഴ്‌സലോണയിൽ നിന്നാണ്.

    ഈയൊരു മത്സരത്തിന്റെ ഫലം കൊണ്ട് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാമെന്ന വിശ്വാസം ബാഴ്‌സലോണ ആരാധകർക്ക് പോലും ഉണ്ടായിരിക്കില്ല. പക്ഷെ പ്രതിസന്ധിയിൽ അടിതെറ്റിപ്പോയ ഒരു ടീമിനെയും അവരുടെ പരിമിതമായ ഒരു സ്‌ക്വാഡിനെയും വെച്ച് സാവി ഹെർണാണ്ടസ് കാണിക്കുന്ന മാജിക്ക് അവിശ്വസനീയമാണ്. സെമി ഫൈനലിലേക്ക് മുന്നേറിയില്ലെങ്കിൽ പോലും ബാഴ്‌സലോണ ആരാധകർ ഈ പ്രകടനത്തിൽ വളരെയധികം സംതൃപ്‌തരായിരിക്കും.

  5. അഴിമതിയിലൂടെയാണ് മെസിക്ക് ബാലൺ ഡി ഓർ ലഭിച്ചത്, ഗുരുതരമായ ആരോപണത്തിൽ അന്വേഷണം

    Leave a Comment

    ലയണൽ മെസിയുടെ ബാലൺ ഡി ഓർ നേട്ടത്തെച്ചൊല്ലി വിവാദം കനക്കുന്നു. ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിലേക്ക് ചേക്കേറിയതിനു ശേഷം 2021ൽ ലയണൽ മെസിക്ക് ലഭിച്ച ബാലൺ ഡി ഓർ നേട്ടത്തിന്റെ പേരിലാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. ഈ ബാലൺ ഡി ഓർ പുരസ്‌കാരം മെസി അർഹിച്ചതല്ലെന്നും അഴിമതിയിലൂടെയാണ് അത് സ്വന്തമായതെന്നുമാണ് ആരോപണം.

    ബാഴ്‌സലോണക്കൊപ്പം ഒരു കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കിയ മെസി 2021ൽ ആദ്യമായി അർജന്റീന ടീമിനൊപ്പം ഒരു കിരീടവും നേടിയിരുന്നു. കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയ സന്തോഷവുമായി ബാഴ്‌സയിൽ തിരിച്ചെത്തിയ താരത്തിന് പക്ഷെ ക്ലബ് വിടേണ്ടി വന്നു. തുടർന്നാണ് മെസി പിഎസ്‌ജിയിലേക്ക് ചേക്കേറിയത്. പിഎസ്‌ജിയിൽ കളിക്കുമ്പോഴാണ് മെസിയെ ബാലൺ ഡി ഓർ നേട്ടം തേടിയെത്തുന്നത്.

    എന്നാൽ ഈ ബാലൺ ഡി ഓർ നേട്ടം മെസിക്ക് നൽകാൻ പിഎസ്‌ജി സ്വാധീനം ചെലുത്തിയെന്നാണ് ആരോപണം ഉയരുന്നത്. ആ സമയത്ത് ഫ്രാൻസ് ഫുട്ബോൾ ചീഫായ പാസ്‌കൽ ഫെരെയേ സ്വാധീനിക്കാനുള്ള കാര്യങ്ങൾ പിഎസ്‌ജി ചെയ്‌തുവെന്നും മെസിയുടെ ബാലൺ ഡി ഓർ നേട്ടത്തിലൂടെ ക്ലബിന്റെ മാർക്കറ്റ് വലുതാക്കുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

    ഈ വിഷയത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2021ലെ ബാലൺ ഡി ഓർ ലയണൽ മെസി അർഹിക്കുന്നില്ലെന്ന് നിരവധി പേർ ആ സമയത്തു തന്നെ അഭിപ്രായപ്പെട്ടിരുന്നു. ലെവൻഡോസ്‌കിയാണ് അവാർഡ് അർഹിച്ചതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. അതിനു തൊട്ടു മുൻപത്തെ വർഷം കോവിഡ് കാരണം ബാലൺ ഡി ഓർ ഒഴിവാക്കിയതിനാൽ ലെവൻഡോസ്‌കി അർഹിച്ച പുരസ്‌കാരം നഷ്‌ടമായിരുന്നു.

  6. കസമീറോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും പുറത്തേക്ക്, സ്വന്തമാക്കാൻ യൂറോപ്യൻ വമ്പന്മാർ രംഗത്ത്

    Leave a Comment

    പരിക്കിന്റെ പ്രശ്‌നങ്ങൾ കാരണം ബുദ്ധിമുട്ടുന്ന ബ്രസീലിയൻ താരം കസമീറോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് വരുന്ന ജനുവരി ജാലകത്തിൽ വിൽക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോർട്ടുകൾ. റയൽ മാഡ്രിഡിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ കസമീറോ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ഈ സീസണിൽ ആ നിലവാരം കാത്തു സൂക്ഷിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് പരിക്കിന്റെ ബുദ്ധിമുട്ടുകൾ താരം നേരിടുന്നത്.

    നവംബർ ആദ്യവാരത്തിലാണ് കസമീറോ അവസാനമായി മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഒരു മത്സരം കളിക്കുന്നത്. അതിനു ശേഷം ഇതുവരെ കളത്തിലിറങ്ങിയിട്ടില്ലാത്ത താരത്തെ വിറ്റ് ജനുവരിയിൽ ടീമിനെ കൂടുതൽ ശക്തമാക്കാനുള്ള പദ്ധതിയിലാണ് പരിശീലകൻ എറിക് ടെൻ ഹാഗ്. സ്റ്റീവ് മക്ടോമിനായ് ക്ലബിന് വേണ്ടി മികച്ച പ്രകടനം നടത്തുന്നതും ബാക്കപ്പായി മൊറോക്കൻ താരം അംറാബാത് ആ പൊസിഷനിൽ ഉണ്ടെന്നതും കൊണ്ടാണ് കസമീറോയെ വിൽക്കുന്ന കാര്യം അദ്ദേഹം ചിന്തിക്കുന്നത്.

    അതിനിടയിൽ താരത്തെ സ്വന്തമാക്കാൻ ഫ്രഞ്ച് വമ്പന്മാരായ പിഎസ്‌ജിക്ക് താത്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ തന്നെ കസമീറോക്ക് വേണ്ടി ശ്രമം നടത്തിയ ക്ലബാണ് പിഎസ്‌ജി. എന്നാൽ റയൽ മാഡ്രിഡ് വിടാൻ തീരുമാനമെടുത്ത താരം മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ് തിരഞ്ഞെടുത്തത്. ജനുവരിയിൽ ടീമിനെ ശക്തമാക്കുന്നതിനു വേണ്ടിയാണ് ലൂയിസ് എൻറിക് കസമീറോയെ ടീമിലെത്തിക്കാനുള്ള ശ്രമം നടത്തുന്നത്.

    അതേസമയം റൊണാൾഡോയുടെ അടുത്ത സുഹൃത്തായ കസമീറോയെ സൗദി പ്രൊ ലീഗിൽ എത്തിക്കാനുള്ള ശ്രമങ്ങളും സജീവമായി നടക്കുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിൽക്കാൻ ആഗ്രഹിക്കുന്ന താരങ്ങളുടെ ലിസ്റ്റിലുള്ള കസമീറോ യൂറോപ്പിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെങ്കിൽ പിഎസ്‌ജിയിലേക്ക് ചേക്കേറും. അതല്ലെങ്കിൽ വമ്പൻ തുകയുടെ കരാറിൽ സൗദി അറേബ്യൻ ക്ലബ്ബിലേക്ക് എത്താനാകും കസമീറോ ശ്രമിക്കുക.

  7. പിഎസ്‌ജിയുടെ കരുത്തിനെ ഇടിച്ചു തകർത്ത് ന്യൂകാസിൽ, ഫ്രഞ്ച് വമ്പന്മാർ ഞെട്ടി

    Leave a Comment

    യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ യൂറോപ്പിലെ കരുത്തരായ ടീമുകളിൽ ഒന്നായ പിഎസ്‌ജിയെ തകർത്ത് വളരെക്കാലത്തിനു ശേഷം ചാമ്പ്യൻസ് ലീഗിലെത്തിയ ക്ലബായ ന്യൂകാസിൽ യുണൈറ്റഡ്. ന്യൂകാസിൽ യുണൈറ്റഡിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ക്ലബ് വിജയം സ്വന്തമാക്കിയത്. പിഎസ്‌ജിയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ് ഈ തോൽവി.

    അത്യന്തം ആവേശകരമായ മത്സരമാണ് ഇന്നലെ നടന്നത്. രണ്ടു ടീമുകളും ഒരുപോലെ പൊരുതിയെങ്കിലും മത്സരത്തിൽ ന്യൂകാസിൽ തങ്ങൾക്ക് ലഭിച്ച അവസരങ്ങൾ കൃത്യമായി മുതലെടുത്തു. ആദ്യപകുതിയിൽ തന്നെ മത്സരം ഏറെക്കുറെ തീരുമാനമായിരുന്നു. പതിനേഴാം മിനുട്ടിൽ ഒരു റീബൗണ്ടിലൂടെ പാരഗ്വായ് താരം മിഗ്വൽ ആൽമിറോനാണ് ന്യൂകാസിൽ യുണൈറ്റഡിനെ മുന്നിലെത്തിച്ചത്. അതിനു ശേഷം മുപ്പത്തിയൊമ്പതാം മിനുട്ടിൽ ഡിഫൻഡർ ഡാൻ ബേൺ ഒരു ഹെഡറിലൂടെ ന്യൂകാസിലിന്റെ ലീഡ് വർധിപ്പിച്ചു.

    രണ്ടാം പകുതിയിൽ പിഎസ്‌ജി തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അൻപതാം മിനുട്ടിൽ തന്നെ ഗോൾ നേടി ന്യൂകാസിൽ യുണൈറ്റഡ് ആ പ്രതീക്ഷകളെ പൂർണമായും ഇല്ലാതാക്കി. സീൻ ലോങ്സ്റ്റാഫാണ് ഗോൾ കുറിച്ചത്. അതിനു പിന്നാലെ ലൂക്കാസ് ഹെർണാണ്ടസിലൂടെ ഒരു ഗോൾ തിരിച്ചടിച്ച് പിഎസ്‌ജി ചെറിയൊരു പ്രതീക്ഷ നൽകിയെങ്കിലും ഇഞ്ചുറി ടൈമിൽ ഫാബിയാണ് ഷാർ കൂടി ഗോൾ നേടിയതോടെ ന്യൂകാസിൽ വിജയം അവരുടേത് മാത്രമാക്കി.

    മത്സരത്തിൽ വിജയം സ്വന്തമാക്കിയതോടെ ഗ്രൂപ്പ് എഫിൽ ന്യൂകാസിൽ യുണൈറ്റഡ് ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്. ന്യൂകാസിലിനു പുറമെ പിഎസ്‌ജി, എസി മിലാൻ, ഡോർട്ട്മുണ്ട് എന്നീ ക്ലബുകളുള്ള ഗ്രൂപ്പ് എഫ് മരണഗ്രൂപ്പായാണ് അറിയപ്പെടുന്നത്. ന്യൂകാസിൽ നാല് പോയിന്റുമായി ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഗ്രൂപ്പിൽ മൂന്നു പോയിന്റുള്ള പിഎസ്‌ജി രണ്ടാമതും രണ്ടു പോയിന്റുള്ള മിലാൻ മൂന്നാമതുമാണ്. ഒരു സമനില മാത്രം നേടിയ ഡോർട്ട്മുണ്ട് അവസാന സ്ഥാനത്ത് നിൽക്കുന്നു.

  8. എംബാപ്പയുടെ ഇരട്ടഗോളിനും പിഎസ്‌ജിയെ രക്ഷിക്കാനായില്ല, ഫ്രഞ്ച് ലീഗിൽ തോൽവി

    Leave a Comment

    സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നിരവധി താരങ്ങളെ ഒഴിവാക്കി എംബാപ്പയുടെ നേതൃത്വത്തിൽ പുതിയൊരു ടീമിനെ സൃഷ്‌ടിച്ച പിഎസ്‌ജിക്ക് കഴിഞ്ഞ ലീഗ് മത്സരത്തിൽ തോൽവി. പിഎസ്‌ജിയുടെ മൈതാനമായ പാർക് ഡി പ്രിൻസസിൽ നടന്ന മത്സരത്തിൽ നീസാണ് വിജയം നേടിയത്. എംബാപ്പെ രണ്ടു ഗോളുകൾ നേടിയെങ്കിലും മൂന്നു ഗോളുകൾ നേടിയ, ലീഗിലെ രണ്ടാം സ്ഥാനക്കാരായ നീസ് വിജയം ഉറപ്പിക്കുകയായിരുന്നു.

    പിഎസ്‌ജിക്ക് വേണ്ടി എംബാപ്പെ രണ്ടു ഗോളുകൾ നേടിയപ്പോൾ നീസിനു വേണ്ടി മികച്ച പ്രകടനം നടത്തിയത് ടെരം മൊഫിയായിരുന്നു. രണ്ടു ഗോളുകൾ നേടിയ താരം ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു. നീസിന്റെ മറ്റൊരു ഗോൾ നേടിയത് ലബോർഡെയാണ്. ഒരു ഘട്ടത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പിന്നിലായിരുന്ന പിഎസ്‌ജിക്കായി എൺപത്തിയേഴാം മിനുട്ടിലാണ് എംബാപ്പെ രണ്ടാമത്തെ ഗോൾ നേടിയത്. പിന്നീട് തിരിച്ചുവരവിനുള്ള സാധ്യത ഇല്ലായിരുന്നു.

    സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നിരവധി താരങ്ങളാണ് പിഎസ്‌ജി വിട്ടത്. മെസി നേരത്തെ തന്നെ ക്ലബ് വിട്ടപ്പോൾ പുതിയ കരാർ നൽകാതെ റാമോസിനെ ടീം ഒഴിവാക്കി. അതിനു പുറമെ നെയ്‌മർ, മാർകോ വെറാറ്റി എന്നീ താരങ്ങൾ സൗദി, ഖത്തർ ക്ലബുകളിലേക്ക് ചേക്കേറി. അതിനു പുറമെയും നിരവധി താരങ്ങളെ ഫ്രഞ്ച് ക്ലബ് ഒഴിവാക്കിയിരുന്നു. തുടർന്ന് ഡെംബലെ, കൊളോ മുവാനി, ഗോൻകാലോ റാമോസ്, തിയോ ഹെർണാണ്ടസ് തുടങ്ങി നിരവധി താരങ്ങളെ ടീമിലെത്തിക്കുകയും ചെയ്‌തു.

    പരിശീലകനായി ലൂയിസ് എൻറിക് ഉണ്ടെങ്കിലും ടീമിൽ നിന്നും ഏറ്റവും മികച്ച പ്രകടനം ഇതുവരെ പുറത്തു വന്നിട്ടില്ല. ലീഗിൽ അഞ്ചു മത്സരങ്ങൾ കളിച്ച പിഎസ്‌ജിക്ക് അതിൽ രണ്ടെണ്ണത്തിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. രണ്ടു മത്സരങ്ങളിൽ സമനില വഴങ്ങിയപ്പോൾ കഴിഞ്ഞ മത്സരത്തിൽ തോൽക്കുകയും ചെയ്‍തു. ഇനിയും മികച്ച പ്രകടനം ടീമിൽ നിന്നും ഉണ്ടാകേണ്ടത് സീസണിൽ മുന്നേറാൻ അവർക്ക് ആവശ്യമാണ്.

  9. നിലപാട് വീണ്ടും മാറ്റി എംബാപ്പെ, പിഎസ്‌ജിയുമായി കരാർ പുതുക്കുന്നു

    Leave a Comment

    സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഏറ്റവുമധികം കോലാഹലങ്ങളുണ്ടാക്കിയ താരമാണ് പിഎസ്‌ജിയുടെ കിലിയൻ എംബാപ്പെ. ഒരു വർഷം മാത്രം ബാക്കിയുള്ള തന്റെ കരാർ ഇനി പുതുക്കുന്നില്ലെന്ന് താരം ക്ലബ് നേതൃത്വത്തെ അറിയിച്ചിരുന്നു. അങ്ങിനെയാണെങ്കിൽ ഈ സമ്മറിൽ തന്നെ ക്ലബ് വിടണമെന്ന് പിഎസ്‌ജിയുടെ ആവശ്യവും പരിഗണിക്കാതിരുന്നതോടെ താരം സ്‌ക്വാഡിൽ നിന്ന് തന്നെ പുറത്താക്കപ്പെട്ടു.

    പ്രീ സീസൺ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ നിന്നും പുറത്താക്കപ്പെട്ട എംബാപ്പെ കരാർ പുതുക്കിയില്ലെങ്കിൽ ഈ സീസൺ കളിക്കില്ലെന്ന അവസ്ഥയിലായിരുന്നു. എന്നാൽ നെയ്‌മർ പിഎസ്‌ജി വിട്ട് അൽ ഹിലാലിലേക്ക് ചേക്കേറിയതോടെ കഥ മാറി. എംബാപ്പയുമായി ചർച്ചകൾ നടത്തി താരത്തെ ടീമിൽ ഉൾപ്പെടുത്താൻ പിഎസ്‌ജി തീരുമാനിച്ചു. അതിനു ശേഷമുള്ള മത്സരങ്ങളും താരം കളിച്ചു.

    ഇപ്പോൾ എംബാപ്പെ പിഎസ്‌ജി കരാർ പുതുക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. റിപ്പോർട്ടുകൾ പ്രകാരം 2026 വരെ നീളുന്ന കരാറൊപ്പിടാനാണ് എംബാപ്പെ ഒരുങ്ങുന്നത്. ഈ കരാറിൽ അടുത്ത സമ്മറിൽ ആക്റ്റിവേറ്റ് ആകുന്ന ഒരു റിലീസ് ക്ലോസ് കൂടി ഉൾപ്പെടുത്തും. ഇതിന്റെ തുക എത്രയാണെന്ന കാര്യത്തിൽ തീരുമാനമായില്ലെങ്കിലും മറ്റു ക്ലബുകൾക്ക് ഈ തുക നൽകി അടുത്ത സമ്മറിൽ താരത്തെ സ്വന്തമാക്കാനാവും.

    എംബാപ്പെ ടീമിൽ തുടരുമെന്ന സാഹചര്യം വന്നതോടെ പിഎസ്‌ജി കരുത്തുറ്റ ടീമായി മാറിയിട്ടുണ്ട്. എംബാപ്പെക്കു കൂട്ടായി ഫ്രഞ്ച് സഹതാരമായ ഡെംബലെയെ പിഎസ്‌ജി സ്വന്തമാക്കിയിരുന്നു. അതിനു പുറമെ മറ്റൊരു ഫ്രഞ്ച് താരമായ കൊളോ മുവാനിയെ സ്വന്തമാക്കാനുള്ള ശ്രമങ്ങളും പിഎസ്‌ജി നടത്തുന്നുണ്ട്. ഇതോടെ ഈ സമ്മറിൽ എമ്ബാപ്പെ റയൽ മാഡ്രിഡിലെത്തില്ലെന്ന് ഉറപ്പായിട്ടുണ്ട്.

  10. എംബാപ്പയുടെ തന്ത്രം ഫലിച്ചു, നെയ്‌മർ പുറത്തു പോയപ്പോൾ ആഗ്രഹിച്ച താരം അകത്ത്

    Leave a Comment

    ബ്രസീലിയൻ താരം നെയ്‌മർ ജൂനിയർ സൗദി അറേബ്യൻ ലീഗിലേക്ക് ചേക്കേറാൻ തീരുമാനിച്ചതിന്റെ ഞെട്ടലിലാണ് ഫുട്ബോൾ ആരാധകർ. ലയണൽ മെസിക്കൊപ്പം പ്രതിഭയുള്ള താരമായി പലരും വിലയിരുത്തിയിട്ടുള്ള നെയ്‌മർ തന്റെ മുപ്പത്തിയൊന്നാം വയസിലാണ് സൗദിയിലേക്ക് ചേക്കേറുന്നത്. ഇത് താരത്തിന്റെ കരിയറിൽ ഒരു വീഴ്‌ചയാണെന്നാണ് പലരും വിലയിരുത്തുന്നത്.

    സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നെയ്‌മർ പിഎസ്‌ജി വിടുമെന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും ലൂയിസ് എൻറിക് പരിശീലകനായി എത്തിയതോടെ അതിൽ മാറ്റമുണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. പ്രീ സീസൺ മത്സരങ്ങൾ കളിച്ച നെയ്‌മർ മികച്ച പ്രകടനം നടത്തിയെങ്കിലും പെട്ടന്ന് പിഎസ്‌ജി വിടാനുള്ള തീരുമാനം അറിയിക്കുകയായിരുന്നു. പിഎസ്‌ജി അതിനു സമ്മതം നൽകുകയും ചെയ്‌തു.

    അതേസമയം നെയ്‌മറെ ക്ളബിൽനിന്നും ഒഴിവാക്കാൻ എംബാപ്പെ തന്ത്രങ്ങൾ മെനഞ്ഞുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. താരം പിഎസ്‌ജി വിടുമെന്ന രീതിയിൽ അഭ്യൂഹങ്ങൾ ഉണ്ടായത് ഇതിന്റെ ഭാഗമായാണെന്നും തികച്ചും ആസൂത്രിതമായാണ് അതുണ്ടായതെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എംബാപ്പയുടെ ലക്‌ഷ്യം നെയ്‌മറെ ടീമിൽ നിന്നും ഒഴിവാക്കി ഫ്രഞ്ച് സഹതാരമായ ഡെംബലയെ എത്തിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

    ഡെംബലെയുടെ സൈനിങ്‌ പൂർത്തിയായതിനു പിന്നാലെയാണ് നെയ്‌മർ പിഎസ്‌ജി വിടാനുള്ള തീരുമാനം എടുത്തത്. മാത്രമല്ല, അതുവരെ എംബാപ്പയെ ടീമിൽ പോലും ഉൾപ്പെടുത്താൻ തയ്യാറാകാതിരുന്ന പിഎസ്‌ജി നെയ്‌മർ ക്ലബ് വിടാൻ തീരുമാനിച്ചതിനു പിന്നാലെ ഫ്രഞ്ച് താരത്തെ ടീമിന്റെ ഭാഗമാക്കി. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം എംബാപ്പെ പിഎസ്‌ജി കരാർ പുതുക്കാൻ സാധ്യതയുണ്ട്