Tag Archive: Marco Asensio

  1. ലയണൽ മെസിയുടെ സ്ഥാനത്തേക്ക് റയൽ മാഡ്രിഡ് താരം, ക്ലബിൽ തുടരാനുള്ള ഓഫർ നിരസിച്ചു

    Leave a Comment

    റയൽ മാഡ്രിഡ് താരമായ മാർകോ അസെൻസിയോ ഈ സീസണോടെ ക്ലബ് വിടുമെന്ന കാര്യം ഉറപ്പിച്ചിട്ടുണ്ട്. കരാർ അവസാനിക്കുന്ന താരത്തിന് പുതിയ കരാർ നൽകാൻ റയൽ മാഡ്രിഡ് തയ്യാറായെങ്കിലും അസെൻസിയോ അത് വേണ്ടെന്നു വെച്ചുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇരുപത്തിയേഴുകാരനായ താരം നിരവധി വർഷങ്ങൾ നീണ്ട റയൽ മാഡ്രിഡ് കരിയറിൽ സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയാണ് ക്ലബ് വിടുന്നത്.

    റയൽ മാഡ്രിഡ് വിടുന്ന മാർകോ അസെൻസിയോ അടുത്ത ക്ലബ് കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ. വിവിധ റിപ്പോർട്ടുകൾ പ്രകാരം ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്കാണ് താരം ചേക്കേറാനൊരുങ്ങുന്നത്. ഇക്കാര്യത്തിൽ താരം തീരുമാനമെടുത്തിട്ടുണ്ട്. അട്ടിമറികൾ ഒന്നും സംഭവിച്ചില്ലെങ്കിൽ അടുത്ത സീസണിൽ അസെൻസിയോ റയൽ മാഡ്രിഡിന്റെ ജേഴ്‌സിയണിയും.

    ഈ സീസണോടെ ഫ്രഞ്ച് ക്ലബിൽ നിന്നും ലയണൽ മെസി വിടപറയുകയാണ്. റൈറ്റ് വിങ്ങിൽ കളിക്കുന്ന ലയണൽ മെസിയുടെ പൊസിഷനിലേക്കാണ് അസെൻസിയോയെ പിഎസ്‌ജി സ്വന്തമാക്കുന്നത്. പിഎസ്‌ജിയിലേക്ക് ചേക്കേറിയാൽ അവസരങ്ങൾ കൂടുതൽ ലഭിക്കുമെന്നതും എംബാപ്പെക്കൊപ്പം മികച്ചൊരു കൂട്ടുകെട്ട് സൃഷ്‌ടിക്കാമെന്നതും അസെൻസിയോ പരിഗണിക്കുന്ന കാര്യങ്ങളാണ്.

    റയൽ മാഡ്രിഡിൽ അസെൻസിയോ കൂടുതലും പകരക്കാരന്റെ വേഷത്തിലാണുള്ളത്. വിനീഷ്യസ്, റോഡ്രിഗോ തുടങ്ങിയ കളിക്കാർ ഉയർന്നു വന്നതോടെ ആദ്യ ഇലവനിൽ സ്ഥാനം നഷ്‌ടമായത് അടുത്ത വർഷം നടക്കുന്ന യൂറോ കപ്പിനെ ബാധിക്കുമെന്നതിനാൽ കൂടിയാണ് അസെൻസിയോ ക്ലബ് വിടുന്നത്. അതേസമയം തങ്ങളുമായി ശീതയുദ്ധം നടത്തുന്ന പിഎസ്‌ജിയിലേക്ക് ഒരു താരം ചേക്കേറുന്നത് റയൽ മാഡ്രിഡിനെ സംബന്ധിച്ച് തിരിച്ചടി തന്നെയാണ്.

  2. റയൽ മാഡ്രിഡിൽ തുടരുമെന്ന ഉറപ്പില്ലാതെ അസെൻസിയോ, പ്രീമിയർ ലീഗ് ക്ലബ് നീക്കങ്ങളാരംഭിച്ചു

    Leave a Comment

    ഈ സീസൺ പൂർത്തിയാകുന്നതോടെ കരാർ അവസാനിക്കുന്ന മാർകോ അസെൻസിയോക്ക് പുതിയ കരാർ നൽകാൻ റയൽ മാഡ്രിഡ് ഇതുവരെയും തയ്യാറായിട്ടില്ല. സീസൺ അവസാനിക്കാനിരിക്കെ മികച്ച ഫോമിലാണ് താരം കളിക്കുന്നത്. കൂടുതൽ മത്സരങ്ങളിലും പകരക്കാരനായാണ് ഇറങ്ങുന്നതെങ്കിലും നിർണായക ഗോളുകൾ നേടാൻ അസെൻസിയോക്ക് കഴിയുന്നു.

    റയൽ മാഡ്രിഡിൽ തന്നെ തുടരാനാണ് സ്‌പാനിഷ്‌ താരത്തിന് ആഗ്രഹമെങ്കിലും അതിനുള്ള സാധ്യതകളെക്കുറിച്ച് വ്യക്തതയില്ലെന്നാണ് അസെൻസിയോ തന്നെ പറയുന്നത്. ഈ സീസണിന്റെ രണ്ടാം പകുതിയിൽ ഗോളുകളും അസിസ്റ്റുകളുമായി ആൻസലോട്ടിയുടെ ടീമിലെ പ്രധാനിയായി തുടരുമ്പോഴും താരത്തിന്റെ ഭാവി അനിശ്ചിതത്വത്തിൽ തുടരുകയാണ്.

    എന്താണ് എന്റെ കാര്യത്തിൽ സംഭവിക്കുകയെന്ന് എനിക്കറിയില്ല.ഞാനതിനെ കുറിച്ച് ചിന്തിക്കുകയോ ആശങ്കപ്പെടുകയോ ചെയ്യുന്നില്ല. അതുകൊണ്ടു തന്നെ എന്താണ് അടുത്ത നീക്കമെന്നതിനെക്കുറിച്ച് മറുപടി നൽകാനും എനിക്കിപ്പോൾ കഴിയില്ല.” ബീയിങ് സ്പോർട്ട്സിനോട് സംസാരിക്കുമ്പോൾ മുൻ മയോർക്ക താരം പറഞ്ഞു.

    “അഭ്യൂഹങ്ങൾ വളരെ സാധാരണമായി ഉണ്ടാകുന്നതാണ്. ജൂലൈ മുതൽ എനിക്ക് ഏതു ക്ലബുമായി കരാർ ഒപ്പിടാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അഭ്യൂഹങ്ങൾ ഇനിയും വർധിക്കാനാണ് സാധ്യത. ഒരുപാട് അഭ്യൂഹങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു ലോകത്താണ് ഞാൻ ജീവിച്ചു കൊണ്ടിരിക്കുന്നത്. അതിനെ നിയന്ത്രിക്കാൻ എനിക്ക് കഴിയില്ല.

    അതേസമയം താരത്തിനായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ല ശ്രമം തുടങ്ങിയെന്നു റിപ്പോർട്ടുകളുണ്ട്. സ്‌പാനിഷ്‌ പരിശീലകനായ ഉനെ എമറി പരിശീലകനായതിനു ശേഷം കുതിപ്പിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന ആസ്റ്റൺ വില്ല ടീമിനെ കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. എന്നാൽ റയൽ മാഡ്രിഡിന്റെ ഓഫർ ലഭിച്ചാൽ അസെൻസിയോ അവിടെ തന്നെ തുടരും.

  3. റയൽ മാഡ്രിഡ് താരം ബാഴ്‌സലോണയിലേക്ക് കൂടു മാറുമോ, നിർണായക വെളിപ്പെടുത്തൽ

    Leave a Comment

    ഈ സീസണിൽ പ്രതീക്ഷിച്ചത്ര മികച്ച പ്രകടനമല്ല റയൽ മാഡ്രിഡ് നടത്തുന്നത്. ലീഗിൽ ബാഴ്‌സലോണയെക്കാൾ പന്ത്രണ്ടു പോയിന്റ് പിന്നിലായ ടീം കോപ്പ ഡെൽ റേ സെമി ഫൈനൽ ആദ്യപാദത്തിലും ബാഴ്‌സലോണക്കെതിരെ തോൽവി വഴങ്ങി. ചാമ്പ്യൻസ് ലീഗാണ് ഈ സീസണിൽ റയൽ മാഡ്രിഡിന് കൂടുതൽ പ്രതീക്ഷ പുലർത്താൻ കഴിയുന്ന ഒരു കിരീടം. കോപ്പ ഡെൽ റേയിലും പ്രതീക്ഷകൾ അവശേഷിക്കുന്നുണ്ട്.

    അടുത്ത സീസൺ ലക്ഷ്യമിട്ട് റയൽ മാഡ്രിഡ് ടീമിനെ അഴിച്ചു പണിയാൻ ഒരുങ്ങുകയാണ്. ടീമിലുള്ള നിരവധി താരങ്ങളെ ഒഴിവാക്കി പുതിയൊരു തലമുറയെ സൃഷ്‌ടിച്ചെടുക്കാനുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡ് നടത്തുന്നുണ്ട്. വരുന്ന സമ്മറിൽ ടീമിൽ നിന്നും ഒഴിവാക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്ന താരങ്ങളിൽ ഒരാളാണ് മാർകോ അസെൻസിയോ.

    ഈ സീസണോടെ കരാർ അവസാനിക്കുന്ന താരം ഇതുവരെയും അത് പുതുക്കിയിട്ടില്ല. മെച്ചപ്പെട്ട ഓഫർ നൽകാൻ റയൽ മാഡ്രിഡ് തയ്യാറായിട്ടില്ലെന്ന റിപ്പോർട്ടുകളുമുണ്ട്. അതുകൊണ്ടു തന്നെ ഫ്രീ ഏജന്റാകുന്ന താരത്തെ സ്പെയിനിലെ ചിരവൈരികളായ ബാഴ്‌സലോണ സ്വന്തമാക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. റയൽ മാഡ്രിഡിൽ നിന്നും ബാഴ്‌സയിലേക്ക് താരങ്ങൾ ചേക്കേറുന്നത് അപൂർവമാണെന്നിരിക്കെ ഇത് വാർത്താപ്രാധാന്യം തേടുകയും ചെയ്‌തു.

    എന്നാൽ അസെൻസിയോ റയൽ മാഡ്രിഡിൽ നിന്നും ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ യാതൊരു സാധ്യതയുമില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. സ്പെയിനിലെ മാധ്യമമായ കോപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം ബാഴ്‌സയിലേക്ക് ചേക്കേറുന്നതിനെ കുറിച്ച് താരം ചിന്തിച്ചിട്ടു പോലുമില്ല. അതേസമയം താരം റയൽ മാഡ്രിഡുമായി കരാർ പുതുക്കാനുള്ള സാധ്യതകളും കുറവാണ്.

    ഫ്രീ ഏജന്റായതിനാൽ തന്നെ അസെൻസിയോയെ സ്വന്തമാക്കാൻ ബാഴ്‌സലോണക്ക് താൽപര്യം ഉണ്ടായിരുന്നുവെന്നു വേണം കരുതാൻ. എന്നാൽ നിലവിലെ സാഹചര്യത്തിൽ അസെൻസിയോ ബാഴ്‌സയുടെ ലക്ഷ്യമായിരിക്കില്ല. ലയണൽ മെസിയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ബാഴ്‌സ നടത്തുന്നതിനാൽ തന്നെ അതെ പൊസിഷനിൽ കളിക്കുന്ന അസെൻസിയോക്കായി അവർ ശ്രമം നടത്താൻ സാധ്യതയില്ല.

  4. സമൂഹമാധ്യമങ്ങളിൽ വനിതാതാരത്തിനെതിരെ ലിംഗവിവേചനവും അധിക്ഷേപവും, തരംഗമായി അസെൻസിയോയുടെ മിസ്മ പാഷൻ ക്യാമ്പയിൻ

    Leave a Comment

    സോഷ്യൽ മീഡിയയിലൂടെ ഫ താരങ്ങളെ വംശീയമായും മറ്റു മോശം രീതിയിലും അധിക്ഷേപിക്കുന്ന പ്രവണത ലോകഫുട്ബോളിൽ വളരെയധികം വർധിച്ച സാഹചര്യമാണുള്ളത്. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് അടുത്തിടെ ഫ്രഞ്ച് ഇതിഹാസതാരം തിയറി ഹെൻറിയും അടുത്തിടെ സമൂഹമാധ്യമങ്ങളെ ബോയ്കോട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ കൂടുതൽ കരുത്ത് പകരുന്നതാണ് ലോകഫുട്ബോൾ താരങ്ങളുടെ നേതൃത്വത്തിൽ ഉയർന്നു വരുന്ന സെയിം പാഷൻ ക്യാമ്പയിൻ.

    ലീഗ് മാച്ചിൽ ടീം അടിച്ച ഗോൾ ആഘോഷിക്കുന്ന റയൽ മാഡ്രിഡ്‌ വനിതാ ടീമിലെ ഗോൾകീപ്പർ മീസ റോഡ്രിഗസ്‌ തന്റെ ചിത്രം ചാമ്പ്യൻസ് ലീഗിൽ നേടിയ ഗോൾ സമാന രീതിയിൽ ആഘോഷിക്കുന്ന പുരുഷതാരം മാർക്കോ അസെൻസിയോയുടെ ചിത്രത്തിനൊപ്പം സാമൂഹ്യമാധ്യമത്തിൽ “മിസ്മ പാഷൻ” അഥവാ അതേ വികാരം എന്ന അടിക്കുറിപ്പോടെ പങ്ക് വെച്ചതിന് റയൽ ആരാധകരിൽ നിന്നടക്കം സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അധികം വൈകാതെ തന്നെ ചിത്രം പിൻവലിക്കേണ്ടി വരുകയും ചെയ്യുകയായിരുന്നു.

    എന്നാൽ ഈ സൈബർ ആക്രമണത്തിനെതിരെ അസെൻസിയോ തന്നെ അതേ ചിത്രം അതേ അടിക്കുറിപ്പോടെ സമൂഹമാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് ഈ ക്യാമ്പയിനു തുടക്കമാകുന്നത്. പിന്നീട് കസിമീറോ,മാർസെലോ, വിനിഷ്യസ് തുടങ്ങിയ പ്രമുഖ പുരുഷ താരങ്ങൾ കൂടി രംഗത്ത് വരുകയും ഒപ്പം ബാഴ്സലോണ അത്ലറ്റിക്കോ മാഡ്രിഡ്‌ പോലുള്ള പ്രമുഖ ടീമുകൾ കൂടി ക്യാമ്പയിൻ ഏറ്റെടുക്കുകയായിരുന്നു.

    റയൽ മാഡ്രിഡ്‌ ക്ലബിലെ താരങ്ങൾ തന്നെ ഇതുപോലൊരു നിലപാട് ഉയർത്തിപ്പിടിച്ചുകൊണ്ട് സമത്വത്തിന് വേണ്ടി മീസക്കൊപ്പം നിന്നത് ലോകഫുട്ബോളിന് തന്നെ അഭിമാനകരമായ കാര്യം തന്നെയാണ്. ഇനിയും ലിംഗസമത്വതിന് കായിക ലോകം വളരെയേറെ മുന്നോട്ട് പോകേണ്ടതുണ്ടെന്നു ഈ ഒരു സംഭവം വ്യക്തമാക്കുന്നു. വംശീയ അധിക്ഷേപത്തിനെതിരെയും ഇത്തരത്തിൽ ശക്തമായ ക്യാമ്പയിനുകൾ തുടങ്ങിവെക്കാനുള്ള നീക്കമാണ് താരങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

  5. തോൽ‌വിയിൽ സങ്കടവും ദേഷ്യവും ഒരുമിച്ചു വരുന്നു, ബിൽബാവോക്കെതിരായ തോൽവിയെക്കുറിച്ച് അസെൻസിയോ പറയുന്നു

    Leave a Comment

    അത്ലറ്റിക് ബിൽബാവോയോട് സ്പാനിഷ്  സൂപ്പർ കപ്പ്‌ സെമി ഫൈനലിൽ തോറ്റു പുറത്തായിരിക്കുകയാണ് റയൽ മാഡ്രിഡ്‌. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബിൽബാവോ വിജയം സ്വന്തമാക്കിയത്. ബിൽബാവോക്കായി റൗൾ ഗാർഷ്യ ഇരട്ട ഗോളുകൾ സ്വന്തമാക്കിയപ്പോൾ റയലിന്റെ ഏക ഗോൾ നേടിയത് കരിം ബെൻസിമയാണ്‌. ബാഴ്സയ്ക്കെതിരെ വരുന്ന ഞായറാഴ്ചയാണ്‌ ഫൈനൽ നടക്കുന്നത്.

    ബിൽബാവോയുടെ വിജയത്തിൽ ഏറ്റവും നിരാശ പ്രകടിപ്പിച്ചത് യുവതാരം മാർക്കോ അസെൻസിയോയാണ്‌. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ച വെച്ച താരം കൂടിയായിരുന്നു അസെൻസിയോ. ഗോളെന്നുറച്ച അസെൻസിയോയുടെ രണ്ടു മികച്ച ഷോട്ടുകളാണ് ബിൽബാവോയുടെ ഗോൾ പോസ്റ്റിൽ തട്ടിയകന്നത്. മത്സരശേഷം നടന്ന അഭിമുഖത്തിൽ അതിന്റെ വിഷമം പങ്കുവെക്കുകയായിരുന്നു അസെൻസിയോ.

    “അവർ നല്ല രീതിയിലാണ് മത്സരം തുടങ്ങി വെച്ചത്. തുടക്കം മുതലേ ഞങ്ങൾക്ക് അത് വലിയ ബുദ്ദിമുട്ടുകൾ തന്നെ സൃഷ്ട്ടിച്ചു. അവസാനമായപ്പോൾ അവരെ തോൽപ്പിക്കാമെന്നു തന്നെയാണ് വിചാരിച്ചിരുന്നത്. ഞങ്ങൾക്ക് വിഷമവും ഒപ്പം ദേഷ്യവും അനുഭവപ്പെട്ടു. പക്ഷെ ഇത് ഫുട്ബോൾ ആണ്. ഞങ്ങൾക്ക് ഇനിയും യാത്ര തുടരേണ്ടതുണ്ട്.”

    “ഒരിക്കലും അവരുടെ തീവ്രത അല്ല ഞങ്ങളെ തോൽപ്പിച്ചത്. ആദ്യ ഗോളിനു ശേഷം അവർ മത്സരത്തിലേക്ക് പടർന്നു പിടിക്കുകയായിരുന്നു. ഞങ്ങൾ ഒരുപാട് ശ്രമിച്ചു. പക്ഷെ വിജയം നേടാനായില്ല. രണ്ടാം പകുതിയിൽ മാറ്റങ്ങളുണ്ടാക്കാൻ നോക്കി. എന്നാൽ അതൊന്നു നല്ല രീതിയിൽ കലാശിച്ചില്ല. ഞങ്ങൾക്ക് വിഷാദവും ദേഷ്യവുമാണ് തോന്നുന്നത്. പക്ഷെ ഞങ്ങൾ മറ്റു ലക്ഷ്യങ്ങളുണ്ട്. ഞങ്ങൾക്ക് വീണ്ടും ഉയിർത്തെഴുന്നേൽക്കേണ്ടതുണ്ട്. ” അസെൻസിയോ പറഞ്ഞു

  6. തോൽ‌വിയിൽ സങ്കടവും ദേഷ്യവും ഒരുമിച്ചു വരുന്നു, ബിൽബാവോക്കെതിരായ തോൽവിയെക്കുറിച്ച് അസെൻസിയോ പറയുന്നു

  7. തോൽ‌വിയിൽ സങ്കടവും ദേഷ്യവും ഒരുമിച്ചു വരുന്നു, ബിൽബാവോക്കെതിരായ തോൽവിയെക്കുറിച്ച് അസെൻസിയോ പറയുന്നു

  8. ബാഴ്സ താരം പുറത്ത്, പകരം റയൽ താരത്തെ സ്‌ക്വാഡിലുൾപ്പെടുത്തി എൻറിക്കെ

    Leave a Comment

    റയൽ ബെറ്റിസുമായുള്ള മത്സരത്തിൽ ബാർസലോണ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് വിജയം നേടിയെങ്കിലും യുവതാരം അൻസു ഫാറ്റിക്ക് പരിക്കേറ്റത് ബാഴ്സക്ക് വലിയ ആഘാതമാണുണ്ടാക്കിയിരിക്കുന്നത്. റയൽ ബെറ്റിസ് താരം ഐസ മെൻഡിയുടെ ഫൗളിലാണ് അൻസു ഫാറ്റിയുടെ കാൽമുട്ടിനു പരിക്കേൽക്കുന്നത്. നിലവിൽ ശസ്ത്രക്രിയ വേണമെന്നാണ് ബാഴ്സ മെഡിക്കലിന്റെ കണ്ടെത്തൽ.

    അഞ്ചു മാസത്തിലധികം പുറത്തിരിക്കേണ്ടി വന്നതോടെ വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും താരത്തിനെ സ്പെയിനിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. പരിശീലകനായ ലൂയിസ്‌ എൻരിക്കെയാണ് ഇക്കാര്യം അറിയിച്ചത്. പകരമൊരു താരത്തെ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

    റയൽ മാഡ്രിഡ്‌ യുവതാരമായ അസെൻസിയോയെയാണ് എൻരിക്കെ സ്‌പെയിൻ സ്‌ക്വാഡിലേക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്. റയൽ ബെറ്റിസ് താരമായ ക്രിസ്ത്യൻ ടെയ്യോയും റയൽ സോസീഡാഡിന്റെ പോർട്ടുവും എൻരിക്കെയുടെ പരിഗണനയിലുണ്ടായിരുന്നെങ്കിലും അവസാനം അസെൻസിയോക്ക് തന്നെ അവസരം നൽകുകയായിരുന്നു.

    സ്പെയിനിനായി 24 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ അസെൻസിയോക്ക് ഒരു ഗോൾ മാത്രമാണ് നേടാനായിട്ടുള്ളത്. പുതിയ സീസണിൽ അഞ്ചു മത്സരങ്ങളിൽ കളിച്ചിട്ടുണ്ടെങ്കിലും ഗോളോ അസിസ്‌റ്റോ താരത്തിനു നേടാൻ കഴിഞ്ഞിട്ടില്ല. ഈ ഇന്റർനാഷണൽ ബ്രേക്കിൽ നെതർലാൻഡ്സ്, സ്വിറ്റ്സർലൻഡ്, ജർമനി എന്നിവർക്കെതിരെയാണ് സ്പെയിനിനു മത്സരങ്ങളുള്ളത്.