Tag Archive: ISL

  1. സ്ലാട്ടന്‍ ഐഎസ്എല്‍ കളിയ്ക്കാനൊരുങ്ങിയപ്പോള്‍ സംഭവിച്ചത്

    Leave a Comment

    ഐഎസ്എല്‍ കളിയ്ക്കാന്‍ ഒരു വേള സ്വീഡന്റ് സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് എത്തുമെന്ന് റൂമറുകളുണ്ടായിരുന്നു. ഇപ്പോള്‍ ഒഡീഷ എഫ്സിയായി മാറിയ ഡല്‍ഹി ഡൈനാമോസിന് വേണ്ടി സ്ലാട്ടന്‍ കളിച്ചേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. സംബ്രോട്ട ഡല്‍ഹി പരിശീലകനായപ്പോഴായിരുന്നു അത്.

    സ്ലാട്ടനെ ഡല്‍ഹിയിലേക്ക് കൊണ്ട് വരാന്‍ താന്‍ പരമാവധി ശ്രമിയ്ക്കുമെന്ന് സംബ്രോട്ട തന്നെ ഒരിക്കല്‍ പറയുകയുണ്ടായി. സ്ലാട്ടന്റെ ഇന്ത്യയിലുളള ആരാധകരുടെ വലിപ്പം കണ്ടിട്ട് അദ്ദേഹം ഇവിടെ വന്ന് കരിയര്‍ അവസാനിപ്പിച്ചേയ്ക്കുമെന്നാണ് സംബ്രോട്ട പറഞ്ഞത്. അതിന് വേണ്ടി താന്‍ പരമാവധി ശ്രമിയ്ക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തിരുന്നു.

    ആ സമയം അമേരിയക്കന്‍ ക്ലബ് ലോസ് ആഞ്ജലീസ് ഗാലക്സിയ്ക്ക് വേണ്ടിയായിരുന്നു സ്ലാട്ടന്‍ കളിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഫുട്ബോള്‍ ലോകത്തെ എല്ലാം ഞെച്ച് ഇബ്രാഹിമോവിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരികെ പോകുകയായിരുന്നു. ഇബ്രയുടെ കാലം കഴിഞ്ഞു എന്ന് കരുതിയര്‍ക്കേറ്റ മുഖത്തടിയായിരുന്നു ഇബ്രയുടെ പ്രീമിയര്‍ ലീഗിലേക്കുളള മടങ്ങിവരവ്.

    നിലവില്‍ എസി മിലാന്‍ താരമാണ് ഈ 38കാരന്‍. നേരത്തെ 2010 മുതല്‍ 2012 വരെ മിലാന് വേണ്ടി കളിച്ചിരുന്നു. അതിന് ശേഷം പി.എസ്.ജി., മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ടീമുകളുടെ ജേഴ്‌സിയണിഞ്ഞു. മുമ്പ് മാല്‍മോ, അയാക്‌സ്, യുവന്റസ്, ഇന്റര്‍ മിലാന്‍, ബാഴ്‌സലോണ എന്നിവര്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 17 മത്സരങ്ങളില്‍ 21 പോയന്റുമായി ഇറ്റാലിയന്‍ സീരി എ ഫുട്‌ബോളില്‍ 11-ാം സ്ഥാനത്താണ് മിലാന്‍.

  2. സല്‍ഗോക്കര്‍ ക്യാപ്റ്റനെ റാഞ്ചി എഫ്സി ഗോവ

    Leave a Comment

    സാല്‍ഗോക്കര്‍ ഗോവയുടെ നായകനാ സാന്‍സണ്‍ പെരേരയെ ടീമിലെത്തിച്ച് ഐ എസ് എല്‍ ക്ലബായ എഫ്സി ഗോവ. രണ്ട് വര്‍ഷത്തേക്കാണ് പ്രതിരോധ താരവുമായുളള ഗോവയുടെ കാരാര്‍. ഇരുപത്തിരണ്ടുവയസ്സ് മാത്രമുള്ള സാന്‍സണിനെ ഫ്രീ ട്രാന്‍സ്ഫറിലാണ് ഗോവ സ്വന്തമാക്കിയത്.

    റൈറ്റ് ബാക്ക് പൊസിഷനില്‍ കളിക്കുന്ന സാന്‍സണ്‍ ഗോവന്‍ ഫൌണ്ടേഷന്‍ ടീമിലാവും അടുത്ത സീസണില്‍ ജേഴ്സിയണിയുക (റിസേര്‍വ് ). 2017 ല്‍ സീനിയര്‍ കരിയര്‍ ആരംഭിച്ച സാന്‍സണിനെ സ്വന്തമാക്കാന്‍ ഒന്നിലധികം ഐ എസ് എല്‍ ക്ലബ്ബുകള്‍ രംഗത്തുണ്ടായിരുന്നു.

    ഞാന്‍ വളരെ സന്തോഷവാനാണ്. ഞാനൊരു കടുത്ത എഫ്‌സി ഗോവന്‍ ആരാധകനായിരുന്നു. ഇപ്പോള്‍ ആ ടീമിന്റെ ഭാഗമായിരിക്കുന്നു. ഇതെന്റെ സ്വപ്‌നങ്ങള്‍ക്ക് നിറംപകരും. ഈ നേട്ടത്തെ വാക്കുകൊണ്ട് വിശേഷിപ്പിക്കാന്‍ എനിക്കാകില്ല’ കാരാറില്‍ ഒപ്പിട്ട ശേഷം സാന്‍സണ്‍ പറഞ്ഞു.

  3. ഗോളടിച്ച് കൂട്ടാന്‍ ബ്ലാസ്‌റ്റേഴ്‌സില്‍ റൊണാള്‍ഡോ, സഹലിന്റെ പിന്‍ഗാമി ഈ വജ്രായുധം

    Leave a Comment

    കേരള ബ്ലാസറ്റേഴ്‌സ് നിരയിലേക്ക് ഈ വര്‍ഷമെത്തിയ യുവ താരമാണ് റൊണാള്‍ഡോ ഒലിവെയ്ര. ചെറുപ്പത്തില തന്നെ തന്റെ പ്രതിഭ കൊണ്ട് ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധപിടിച്ച് പറ്റിയ ഈ ഗോവന്‍ താരം ബ്ലാസ്റ്റേഴ്‌സിന്റെ റിസേര്‍വ്വ് ടീമിലാണ് നിലവില്‍ കളിയ്ക്കുന്നത്. ബ്ലാസ്റ്റേഴ്‌സിലെത്തി അഞ്ച് മത്സരം മാത്രം പിന്നിടുമ്പോഴേക്കും ആറ് ഗോളുകള്‍ ഈ മുന്നേറ്റ നിര താരം നേടിക്കഴിഞ്ഞു. ഭാവി ബ്ലാസ്റ്റേഴ്‌സ് സീനിയര്‍ ടീമില്‍ മുതല്‍കൂട്ടായി മാറും ഈ 22കാരന്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.

    ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഈസ്റ്റ് ബംഗാളില്‍ നിന്നാണ് റൊണാള്‍ഡോ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയത്. കഴിഞ്ഞ ഐ ലീഗ് സീസണില്‍ നാല് മത്സരങ്ങള്‍ ഈസ്റ്റ് ബംഗാളിന് വേണ്ടി റൊണാള്‍ഡോ കളിച്ചിരുന്നു. കഴിഞ്ഞ രണ്ടാം ഡിവിഷന്‍ ഐ ലീഗില്‍ അഞ്ച് മത്സരങ്ങള്‍ ഈ 22കാരന്‍ ആദ്യ പതിനൊന്നില്‍ ഉണ്ടായിരുന്നു. ബംഗളൂരു ഫ്.സി ബി ക്കെതിരെ നേടിയ ഇരട്ട ഗോള്‍ ഉള്‍പ്പെടെ 4 ഗോളുകള്‍ അദ്ദേഹം ബ്ലാസ്റ്റേഴ്‌സിന് വേണ്ടി നേടി.

    കഴിഞ്ഞ സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ ഗോവയുടെ ടീമില്‍ അംഗമാകാന്‍ റൊണാള്‍ഡോയ്ക്ക് കഴിഞ്ഞു. ടൂര്‍ണമെന്റില്‍ ഗോവ സെമി ഫൈനല്‍ വരെ എത്തിയിരുന്നു. സെമിയില്‍ ഗോവ പഞ്ചാബിനോട് തോറ്റപ്പോഴും റൊണാള്‍ഡോ ഒരു ഗോള്‍ സ്വന്തമാ്കിയിരുന്നു.

    ഗോവയിലെ പ്രകടനം കണ്ടിട്ടാണ് ഈസ്റ്റ് ബംഗാളില്‍ നിന്ന് റൊണാള്‍ഡോയ്ക്ക് ക്ഷണം വന്നത്. അലക്‌സാണ്‍ഡ്രോ മെനെണ്ടെസിന് കീഴില്‍ 3 ആഴ്ച്ചത്തെ ട്രിയല്‍സിന് പങ്കെടുക്കാന്‍ റൊണാള്‍ഡോയ്ക്ക് കഴിഞ്ഞു. തുടര്‍ന്ന് റൊണാള്‍ഡോയുമായ് 3 വര്‍ഷത്തെ കരാര്‍ ഒപ്പിടാന്‍ ഈസ്റ്റ് ബംഗാള്‍ തയ്യാറായി. പിന്നീട് ഈസ്റ്റ് ബംഗാളിനായി കല്‍ക്കട്ട പ്രീമിയര്‍ ലീഗില്‍ ജോര്‍ജ് ടെലിഗ്രാഫ് എഫ്.സി ടീമിനെതിരെ അദ്ദേഹം തന്റെ അരങ്ങേറ്റം കുറിച്ചു.

    അതെ ടൂര്‍ണമെന്റിലെ കൊല്‍ക്കത്ത ഡെര്‍ബിയില്‍ മോഹന്‍ ബഗാനെതിരെ പകരക്കാരനായി വരാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു. എന്നാല്‍ കലിഘട്ട് എഫ്.സി ടീമിനെതിരെ പകരക്കാരനായി വന്നു ഒരു തകര്‍പ്പന്‍ അസിസ്റ്റ് നല്‍കി ടീമിനെ വിജയിപ്പിച്ചതോടെയാണ് ആരാധകര്‍ക്കിടയില്‍ റൊണാള്‍ഡോ പ്രസിദ്ധനായത്.

    വേഗതയും മികച്ച കായിക ശേഷിയും സ്വന്തമായുള്ള യുവതാരമാണ് റൊണാള്‍ഡോ. കൗണ്ടര്‍ അറ്റാക്ക് നടത്തി മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാന്‍ റോണോയ്ക്ക് എളുപ്പം കഴിയും. ഒരു എതിര്‍ കളിക്കാരനെ ഒറ്റയ്ക്ക് നേരിടുമ്പോള്‍ മേല്‍ക്കോയ്മ പുലര്‍ത്താന്‍ അദ്ദേഹത്തിന് പലപ്പോഴും സാധിച്ചിട്ടുണ്ട്.

    ബുദ്ധിപൂര്‍വ്വം കളിക്കുന്ന താരമാണ് അദ്ദേഹം എന്ന് പലപ്പോഴും കഴിഞ്ഞ സീസണില്‍ തെളിയിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിനായി കളിച്ച 5 മത്സരങ്ങളിലും 90 മിനുട്ട് കളിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അതുകൊണ്ട് തന്നെ മികച്ച സ്റ്റാമിനയും ഫിട്‌നെസ്സും അദ്ദേഹത്തിനുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

    എന്നാല്‍ മികച്ച താരങ്ങള്‍ കൊണ്ട് നിറഞ്ഞ ബ്ലാസ്റ്റേഴ്സ് സീനിയര്‍ ടീമില്‍ അടുത്ത സീസണില്‍ ഇടം പിടിക്കാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടായിരിക്കും. എങ്കിലും പുതിയ കോച്ച് കിബുവിന്റെ ശിക്ഷണത്തില്‍ മികച്ച താരമായി റൊണാള്‍ഡോ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

  4. ബ്ലാസ്റ്റേഴ്‌സ് നായകനുമായി ഈ ഐഎസ്എല്‍ ക്ലബ് അവസാന വട്ട ചര്‍ച്ചയില്‍

    Leave a Comment

    കേരള ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ ബര്‍ത്തലോമിയോ ഓഗ്ബെചെയുമായി ഐഎസ്എല്‍ ക്ലബ് ഹൈദരാബാദ് എഫ്‌സി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഓഗ്ബെചെയുടെ ഏജന്റുമായി അവസാന വട്ട ചര്‍ച്ചയിലാണ് ഹൈദരാബാദെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

    ബംഗളൂരു എഫ്‌സി മുന്‍ പരിശീലകനായ ആല്‍ബര്‍ട്ട് റോക്ക പരിശീലിപ്പിക്കുന്ന ഹൈദരാബാദിന് ഓഗ്‌ബെചെയ എങ്ങനെയെങ്കിലും സ്വന്തമാക്കിയാല്‍ കൊള്ളാമെന്നുണ്ട്. ബ്ലാസ്റ്റേഴ്‌സിനേക്കാള്‍ മികച്ച ഓഫറും അവര്‍ താരത്തിന് നല്‍കി കഴിഞ്ഞു.

    ഇത് മുന്നില്‍ കണ്ടാണ് ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റ് മലാഗയുടെ നായകന്‍ ആയ അര്‍മാന്‍ഡോ സാദിക്കുമായി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. അത് പോലെ തന്നെ റാഫേല്‍ മെസ്സി ബൗളിയെ ബ്ലാസ്റ്റേഴ്സ് നിലനിര്‍ത്താന്‍ ഒരുങ്ങുന്നതായി സൂചനയുണ്ട്.

    നിലവില്‍ ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും അദികം ഗോള്‍ നേടിയിട്ടുളള താരമാണ് ഓഗ്‌ബെചെ. കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് നേടിയ 29 ഗോളുകളില്‍ 15ഉം ഈ മുന്‍ പിഎസ്ജി താരത്തിന്റെ വകയായിരുന്നു. എന്നാല്‍ കൊറോണ മൂലം ബ്ലാസ്‌റ്റേഴ്‌സ് താരത്തിന്റെ പ്രതിഫലം വെട്ടിക്കുറക്കാന്‍ ഒരുങ്ങിയിരുന്നു. ഇതാണ് നൈജീരിയന്‍ താരം ക്ലബ് വിടുന്നതിലേക്ക് നയക്കുന്നത്.

  5. കോടികളെറിഞ്ഞ് ബ്രസീലിയന്‍ സൂപ്പര്‍ താരത്തെ റാഞ്ചി, അമ്പരപ്പിച്ച് ബംഗളൂരു എഫ്‌സി

    Leave a Comment

    തായ്‌ലന്‍ലീഗിലെ ഗോള്‍ വേട്ടക്കാരന്‍ ബ്രസീല്‍ താരം ക്ലൈറ്റന്‍ സില്‍വയെ റാഞ്ചി ബംഗളൂരു എഫ്‌സി. ഒഫീഷ്യല്‍ ട്വിറ്റര്‍ അകൗണ്ടിലൂടെ ബംഗളൂരു എഫ്‌സി തന്നെയാണ് സില്‍വയെ സ്വന്തമാക്കിയതായി അറിയിച്ചത്. ഒരു വര്‍ഷത്തേക്കാണ് ബംഗളൂരു എഫ്‌സിയുമായി സില്‍വ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

    ചാമ്പ്യനാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് അതിനാലാണ് ബംഗളൂരുവിലേക്ക് ഞാന്‍ വരുന്നതെന്ന് കരാര്‍ ഒപ്പിട്ടുകൊണ്ട് ബ്രസീല്‍ താരം പറയുന്നു. ഉദ്ദേശം നാല് കോടി രൂപ മുടക്കിയാണ് ഈ ബ്രസീല്‍ താര്തതെ ബംഗളൂരു സ്വന്തമാക്കുന്നതെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

    നിലവില്‍ തായ് ലീഗ് വണ്ണില്‍ സുബന്‍പുരിയുടെ താരാണ് സില്‍വ. തായ് ലീഗിലിലെ ഏക്കാലത്തേയും വലിയ ഗോള്‍ സ്‌കോററാണ് ബ്രസീല്‍ മുന്നേറ്റ നിര താരമായ സില്‍വ. സുബന്‍ബുരിയ്ക്കായി 2018 മുതല്‍ 42 മത്സരങ്ങള്‍ കളിച്ചിട്ടുളള സില്‍വ20 ഗോളും നേടിയിട്ടുണ്ട്.

    ബ്രസീല്‍ സൂപ്പര്‍ ക്ലബ് മദുരേറിയയുടെ അക്കാദമിയിലൂട വളര്‍ന്ന ഈ 33കാരന്‍ നിരവധി തായ് ക്ലബുകളില്‍ ഇതിനോടകം ബൂട്ടണിഞ്ഞിട്ടുണ്ട് മെക്‌സിക്കന്‍ ക്ലബ് ഡെല്‍ഫിന്‍സിനായും സില്‍വ കളിച്ചിട്ടുണ്ട്.

  6. ബ്ലാസ്റ്റേഴ്‌സും ബ്രസീല്‍ താരവും തമ്മില്‍ ചര്‍ച്ച, പുതിയ നീക്കങ്ങള്‍ ഇങ്ങനെ

    Leave a Comment

    ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സും ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം റൊമയു റൊമായോയുമായി ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. വിവധ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മാള്‍ട്ട പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന സിറേന്‍സ് എഫ്‌സിയുടെ മിഡ്ഫീല്‍ഡറാണ് റൊമായോ.

    കേരള ബ്ലാസ്റ്റേഴ്‌സുമായി തന്റെ ഏജന്റ് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് റൊമായോ തന്നെയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ ഇത് കരാറിലെത്തുമോയെന്ന കാര്യമെല്ലാം കണ്ടറിയണം. കഴിഞ്ഞ ദിവസം താരം കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തതോടെയാണ് റൊമായോയിലേക്ക് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുട ശ്രദ്ധ എത്തിയത്.

    നിലവില്‍ ഒരു കോടി 42 ലക്ഷം രൂപ മൂല്യം കണക്കാക്കപ്പെടുന്ന താരമാണ് ഈ 30കാരന്‍. അതായത് ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ താരം ഓഗ്‌ബെചെയ്ത്ത് മുടക്കുന്ന തുകയ്ക്ക് അടുത്തെങ്കിലും ഈ താരത്തെ സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്‌സ് മുടക്കേണ്ടി വരും. ബ്ലാസ്‌റ്റേഴ്‌സിനെ കൂടാതെ മറ്റൊരു ഐഎസ്എല്‍ ക്ലബ് ചെന്നൈയിന്‍ എഫ്‌സിയും റൊമായോയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

    നിലവില്‍ സിറേന്‍സിനായി 16 മത്സരങ്ങളാണ് ഈ ബ്രസീല്‍ താരം കളിച്ചിട്ടുളളത്. ഗോളുകളൊന്നും നേടാനായില്ലെങ്കിലും നാല് അസിസ്റ്റുകള്‍ ചെയ്തിട്ടുണ്ട്.

  7. ലൊബേരയെ പുറത്താക്കിയത് ഞെട്ടിച്ചു, തുറന്ന് പറഞ്ഞ് എഡു ബേഡിയ

    Leave a Comment

    എഫ്‌സി ഗോവയുടെ എക്കാലത്തേയും മികച്ച പരിശീലകന്‍ സെര്‍ജിയോ ലെബോരയെ ക്ലബ് സീസണിനിടെ പുറത്താക്കിയത് ഞെട്ടിച്ചെന്ന് ഗോവന്‍ താരം എഡു ബേഡിയ. താരങ്ങള്‍ക്ക് ആ സമയത്ത് അതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും സമയമുണ്ടായിരുന്നില്ലെന്ന് എഫ്‌സി ഗോവന്‍ മിഡ്ഫീല്‍ഡര്‍ പറയുന്നു.

    ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് എഡു ബേഡിയ ഇക്കാര്യം തുറന്ന് പറഞ്ഞത്. കഴിഞ്ഞ സീസണില്‍ നിര്‍ണായക ഘട്ടത്തില്‍ ആയിരുന്നു ലൊബേരയെ എഫ് സി ഗോവ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയത്. ലീഗ് മത്സരം അവസാനിക്കാന്‍ മൂന്ന് മാത്രം അവശേഷിക്കെയാണ് അപ്രതീക്ഷിതമായി കോച്ചിനെ പുറ്ത്താക്കിയത്.

    ലീഗ് ഘട്ടത്തില്‍ ഒന്നാമത് ഫിനിഷ് ചെയ്യല്‍ ആയിരുന്നു അപ്പോള്‍ പ്രധാനം. അത് എല്ലാവര്‍ക്കും ചേര്‍ന്ന് നേടാന്‍ ആയെന്നത് വലിയ കാര്യമാണെന്നും ബേഡിയ കൂട്ടിചേര്‍ത്തു. പുതിയ പരിശീലകന്‍ ഫെറാണ്ടോ ആയി സംസാരിച്ചെന്നും എഫ് സി ഗോവ ക്ലബിന് ഒരു ഫിലോസഫി ഉണ്ടെന്നും അതിന് യോജിക്കുന്ന പരിശീലകനാണ് പുതിയ ആളെന്നും ബേഡിയ കൂട്ടിചേര്‍ത്തു.

    കഴിഞ്ഞ രണ്ട് സീസണിലും തങ്ങളുടെ ടീം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചതെന്നും സൂപ്പര്‍ കപ്പും എ എഫ് സി ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും നേടാനായെന്നും അദ്ദേഹം വിലയിരുത്തുന്നു. ഇനി അടുത്ത സീസണില്‍ ഐഎസ്എല്‍ കിരീടം കൂടി നേടണം എന്നാണ് ലക്ഷമെന്നും ഗോവന്‍ താരം പറയുന്നു.

    നിലവില്‍ ലൊബേര മുംബൈ സിറ്റി എഫ്‌സിയുടെ പരിശീലകനാണ്. ഗോവയില്‍ നിന്ന് മികച്ച നിരവധി താരങ്ങളെ മുംബൈ സിറ്റി ഇതിനോടകം റാഞ്ചി കഴിഞ്ഞു.

  8. ഓഗ്‌ബെചെ മുതല്‍ പോപ്പ് വരെ, വിദേശ താരങ്ങളെ വെളിപ്പെടുത്തി വികൂന

    Leave a Comment

    ബ്ലാസ്റ്റേഴ്സ് ആരാധകരെ സന്തോഷത്തില്‍ ആറാടിച്ച് പുതിയ പരിശീലകന്‍ കിബു വികൂന. ബ്ലാസ്റ്റേഴ്സിന്റെ ഓണ്‍ലൈന്‍ മീറ്റിംഗിന്റെ ചിത്രമാണ് സ്പാനിഷ് പരിശീലകന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്. ഇതില്‍ ബ്ലാസ്റ്റേഴ്സ് വിട്ടേയ്ക്കുമെന്ന് കരുതപ്പെട്ട സൂപ്പര്‍ താരങ്ങളെ കാണാം എന്നതാണ് ഫുട്ബോള്‍ ലോകത്തെ അമ്പരപ്പിച്ചത്.

    ടാക്റ്റിക്കല്‍ മീറ്റിംഗ് എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമിലെ തന്റെ അകൗണ്ടിലൂടെയാണ് ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ഓണ്‍ലൈന്‍ മീറ്റിംഗ് ചിത്രം കിബു വികൂന പുറത്ത് വിട്ടത്. ഒട്ടേറെ റൂമറുകള്‍ക്കുളള മറുപടി കൂടിയായി മാറിയേക്കും ഈ ചിത്രം.

    സ്ലൊവാനിയന്‍ സ്ട്രൈക്കര്‍ മതേജ് പൊപ്ലാനിക്ക്, ബ്ലാസ്റ്റേഴ്സിന്റെ മേഘാലയില്‍ നിന്നുളള യുവതാരം ഷെയ്ബോര്‍ലാഗ് കര്‍ഫാന്‍, ബ്ലാസ്റ്റേഴ്സ് നായകന്‍ ഓഗ്ബെചെ, ബ്ലാസ്റ്റേഴ്സിന്റെ മണിപ്പൂരി താരം സെത്യാസെന്‍ സിംഗ്, മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് എന്നിവരെയാണ് ഈ മീറ്റിംഗില്‍ പങ്കെടുക്കുന്നതായി കാണാനാകുന്നത്. സിഡോ അടക്കം ഇരുപതോളം താരങ്ങള്‍ മീറ്റിംഗിലുണ്ടായെന്നാണ് അറിയാന്‍ കഴിയുന്നത്.

    ഇതോടെ ഓഗ്ബെചെ ബ്ലാസ്റ്റേഴ്സില്‍ തുടര്‍ന്നേക്കും എന്ന പ്രതീക്ഷയും ആരാധകര്‍ക്ക് കൈവന്നു. ബ്ലാസ്റ്റേഴ്സ് ഹംഗറി ക്ലബിന് ലോണിലയച്ച പൊപ്ലാനിക്കും ഈ സീസണില്‍ ബ്ലാസ്റ്റേഴ്സ് ബൂട്ടണിഞ്ഞേക്കും. സെത്യാസെന്നും ബ്ലാസ്റ്റേഴ്സ് നിരയില്‍ തുടരുമെന്ന് ഉറപ്പായി.

    കഴിഞ്ഞ കുറിച്ച് ദിവസങ്ങളാണ് കിബു വികൂന ഓണ്‍ലൈനിലൂടെ താരങ്ങള്‍ക്കായി മീറ്റിംഗുകള്‍ സംഘടിപ്പിക്കാറുണ്ട്. നിലവില്‍ സ്പെയിനിലൂണ് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍. ലോക്ഡൗണിനിടെയാണ് കൊല്‍ക്കത്തയില്‍ നിന്ന് വികൂന സ്പെയിനിലേക്ക് വിമാനം കയറിയത്.

  9. ബ്ലാസ്റ്റേഴ്‌സിലെ ചില യുവതാരങ്ങള്‍ ഉടന്‍ വിദേശത്തേയ്ക്ക് പറക്കും , വെളിപ്പെടുത്തലുമായി സ്‌പോട്ടിംഗ് ഡയറക്ടര്‍

    Leave a Comment

    കേരള ബ്ലാസ്‌റ്റേഴ്‌സിലെ യുവതാരങ്ങള്‍ക്ക് ഉടന്‍ തന്നെ യൂറോപ്പില്‍ കളിക്കാന്‍ അവസരം ഉണ്ടാകുമെന്ന് ആവര്‍ത്തിച്ച് ബ്ലാസ്റ്റേഴ്‌സ് സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ്. ഗോള്‍ ഡോട്ട്‌കോമിനോട് സംസാരിക്കെയാണ് താരങ്ങള്‍ക്ക് പരിശീലനത്തിനും കളിയ്ക്കുമായി ഉടന്‍ തന്നെവിദേശത്ത് പറക്കുമെന്ന് സ്‌കിന്‍കിസ് ആവര്‍ത്തിച്ചത്.

    ‘/യുവതാരങ്ങളുടെ പുരോഗതിയാണ് ഞങ്ങള്‍ ഏറ്റവും അധികം ലക്ഷ്യം വെക്കുന്നത്. സമീപഭാവിയില്‍ തന്നെ അവരില്‍ ചിലര്‍ക്ക് വിദേശത്ത് പരിശീലനത്തിനും കളിയ്ക്കാനും അവസരമുണ്ടാകും’ ലിത്വാനിയന്‍ സ്വദേശിയായ സ്‌കിന്‍കിസ് പറയുന്നു. കളിക്കാര്‍ക്ക് ഉയര്‍ന്ന ഭാവി ലഭിക്കും വിധം അവസരങ്ങള്‍ ഒരുക്കുമെന്നും അവരുടെ സ്വപ്‌നങ്ങള്‍ക്കനുസരിച്ച് അവരെ വളര്‍ത്തിയെടുക്കുമെന്നും അദ്ദേഹം പറയുന്നു.

    ‘ചില യുവ പ്രതിഭകളെ തിരിച്ചറിയുകയും വളര്‍ത്തിയെടുക്കുയും ഞങ്ങള്‍ ചെയ്യുന്നു. ആറ് ഐഎസല്‍ സീസണുകള്‍ അത് തെളിയിച്ചതാണ്. മൂന്ന് എമേര്‍ജിംഗ് പ്ലേയേഴ്‌സിനെയാണ് ഐഎസ്എല്ലില്‍ ഇതുവരെ ബ്ലാസ്റ്റേഴ്‌സ് സംഭാവന ചെയ്തത്. ജിങ്കന്‍, സഹല്‍, ലാല്‍റുത്താര എന്നിവരാണവര്‍. നിരവധി രാജ്യന്തര താരങ്ങളേയും ബ്ലാസ്റ്റേഴ്‌സ് ഇന്ത്യയ്ക്കായി ഉണ്ടാക്കി. അതെല്ലാം സൂചിപ്പിക്കുന്നത് ക്ലബിന്റെ വളര്‍ച്ചയും ഇന്ത്യന്‍ ഫുട്‌ബോളിന്റെ വികസനവുമാണ്’ സ്‌കിന്‍കിസ് പറഞ്ഞ് നിര്‍ത്തി.

    കഴിഞ്ഞ മാര്‍ച്ചിലാണ് സ്‌കിന്‍കിസ് ബ്ലാസ്റ്റേഴ്‌സിന്റെ സ്‌പോട്ടിംഗ് ഡയറക്ടറായി ചുമതലയേറ്റത്. മൂന്ന് മാസത്തിനിടെ തന്നെ നിരവധി മാറ്റങ്ങള്‍ ക്ലബിനായി നടത്താന്‍ ഈ ലിത്വാനിയക്കാരനായി. പുതിയ സീസണില്‍ ഈ മാറ്റങ്ങള്‍ എങ്ങനെ പ്രതിഫലിക്കും എന്ന് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍.

  10. സൂപ്പര്‍ താരങ്ങളെല്ലാം ബ്ലാസ്റ്റേഴ്‌സില്‍, ടാക്റ്റിക്കല്‍ മീറ്റിംഗ് ചിത്രം പുറത്ത് വിട്ട് കിബു

    Leave a Comment

    ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സന്തോഷത്തില്‍ ആറാടിച്ച് പുതിയ പരിശീലകന്‍ കിബു വികൂന. ബ്ലാസ്റ്റേഴ്‌സിന്റെ ഓണ്‍ലൈന്‍ മീറ്റിംഗിന്റെ ചിത്രമാണ് സ്പാനിഷ് പരിശീലകന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്. ഇതില്‍ ബ്ലാസ്റ്റേഴ്‌സ് വിട്ടേയ്ക്കുമെന്ന് കരുതപ്പെട്ട സൂപ്പര്‍ താരങ്ങളെ കാണാം എന്നതാണ് ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ചത്.

    ടാക്റ്റിക്കല്‍ മീറ്റിംഗ് എന്ന അടിക്കുറിപ്പോടെ ഇന്‍സ്റ്റഗ്രാമിലെ തന്റെ അകൗണ്ടിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ ഓണ്‍ലൈന്‍ മീറ്റിംഗ് ചിത്രം കിബു വികൂന പുറത്ത് വിട്ടത്. ഒട്ടേറെ റൂമറുകള്‍ക്കുളള മറുപടി കൂടിയായി മാറിയേക്കും ഈ ചിത്രം.

    സ്ലൊവാനിയന്‍ സ്‌ട്രൈക്കര്‍ മതേജ് പൊപ്ലാനിക്ക്, ബ്ലാസ്റ്റേഴ്‌സിന്റെ യുവതാരം ഷെയ്‌ബോര്‍ലാഗ് കര്‍ഫാന്‍, ബ്ലാസ്റ്റേഴ്‌സ് നായകന്‍ ഓഗ്‌ബെചെ, ബ്ലാസ്റ്റേഴ്‌സിന്റെ മണിപ്പൂരി താരം സെത്യാസെന്‍ സിംഗ്, മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് എന്നിവരെയാണ് ഈ മീറ്റിംഗില്‍ പങ്കെടുക്കുന്നതായി കാണാനാകുന്നത്. സിഡോ അടക്കം ഇരുപതോളം താരങ്ങള്‍ മീറ്റിംഗിലുണ്ടായെന്നാണ് അറിയാന്‍ കഴിയുന്നത്.

    ഇതോടെ ഓഗ്‌ബെചെ ബ്ലാസ്‌റ്റേഴ്‌സില്‍ തുടര്‍ന്നേക്കും എന്ന പ്രതീക്ഷയും ആരാധകര്‍ക്ക് കൈവന്നു. ബ്ലാസ്റ്റേഴ്‌സ് ഹംഗറി ക്ലബിന് ലോണിലയച്ച പൊപ്ലാനിക്കും ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് ബൂട്ടണിഞ്ഞേക്കും. സെത്യാസെന്നും ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ തുടരുമെന്ന് ഉറപ്പായി.

    കഴിഞ്ഞ കുറിച്ച് ദിവസങ്ങളാണ് കിബു വികൂന ഓണ്‍ലൈനിലൂടെ താരങ്ങള്‍ക്കായി മീറ്റിംഗുകള്‍ സംഘടിപ്പിക്കാറുണ്ട്. നിലവില്‍ സ്‌പെയിനിലൂണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍. ലോക്ഡൗണിനിടെയാണ് കൊല്‍ക്കത്തയില്‍ നിന്ന് വികൂന സ്‌പെയിനിലേക്ക് വിമാനം കയറിയത്.