Tag Archive: India vs South Africa

  1. സുപ്രധാന മാറ്റവുമായി ടീം ഇന്ത്യ, ആദ്യം ബാറ്റ് ചെയ്യും

    Leave a Comment

    ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത്ത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സെമി ഫൈനല്‍ ഉറപ്പിക്കാന്‍ വിജയം ലക്ഷ്യമാക്കിയാണ് ഇന്ത്യ ഇറങ്ങുന്നത്. പെര്‍ത്ത് സ്റ്റേഡിയത്തിലാണ് മത്സരം.

    ഇന്ത്യ മത്സരം ജയിക്കേണ്ടത് ഇന്ത്യയേക്കാള്‍ കൂടുതല്‍ ആവശ്യം പാകിസ്ഥാനും ബംഗ്ലാദേശിനുമാണ്. ഇരുടീമുകളും ഇന്ത്യയുടെ ജയത്തിനായാണ് പ്രാര്‍ത്ഥിക്കുന്നത്.

    അതെസമയം നിര്‍ണ്ണായഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. അക്‌സര്‍ പട്ടേലിന് പകരം ദീപക് ഹൂഡ ബൗളിംഗ് ഓള്‍റൗണ്ടറായി ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചു. ഇതോടെ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഇല്ലാതെയാണ് ഇന്ത്യ കളിക്കാന്‍ ഇറങ്ങുന്നത്.

    ബൗണ്‍സും പേസര്‍മാര്‍ക്ക് മൂവ്‌മെന്റും ലഭിക്കുന്ന പിച്ചാണ് പെര്‍ത്തിലേത് എന്നാണ് റിപ്പോര്‍ട്ട്. മത്സരത്തിന് മഴ ഭീഷണികളില്ല. ലോകകപ്പില്‍ മുമ്പ് അഞ്ച് തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ നാലിലും ജയം ഇന്ത്യക്കായിരുന്നു. ഒരു തവണ ദക്ഷിണാഫ്രിക്ക വിജയിച്ചു.

    ഇന്ത്യന്‍ ഇലവന്‍: Rohit Sharma(c), KL Rahul, Virat Kohli, Suryakumar Yadav, Deepak Hooda, Hardik Pandya, Dinesh Karthik(w), Ravichandran Ashwin, Bhuvneshwar Kumar, Mohammed Shami, Arshdeep Singh

    ദക്ഷിണാഫ്രിക്കന്‍ ഇലവന്‍: Quinton de Kock(w), Temba Bavuma(c), Rilee Rossouw, Aiden Markram, David Miller, Tristan Stubbs, Wayne Parnell, Keshav Maharaj, Kagiso Rabada, Lungi Ngidi, Anrich Nortje

     

  2. സഞ്ജു സാക്ഷി, സിക്‌സ് അടിച്ച് ഫിനിഷ് ചെയ്ത് ശ്രേയസ്, പ്രോട്ടീസിനെ തകര്‍ത്ത് ഇന്ത്യയ്ക്ക് പരമ്പര

    Leave a Comment

    ടി20യ്ക്ക് പുറമെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയും സ്വന്തമാക്കി ടീം ഇന്ത്യ. മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 100 റണ്‍സ് വിജയലക്ഷ്യം 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു.

    ഇന്ത്യയ്ക്കായി ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 49 റണ്‍സ് നേടി. 57 പന്തില്‍ എട്ട് ബൗണ്ടറി സഹിതമാണ് ഗില്ലിന്റെ ഇന്നിംഗ്‌സ്. 23 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 28 റണ്‍സുമായി ശ്രേയസ് അയ്യര്‍ പുറത്താകാതെ നിന്നു. സിക്‌സ് അടിച്ചാണ് ശ്രേയസ് ഇന്ത്യയുടെ വിജയറണ്‍സെടുത്തത്. മലയാളി താരം സഞ്ജു സാംസണ്‍ നാല് പന്തില്‍ രണ്ട് റണ്‍സുമായി ശ്രേയസിന് കൂട്ടായി ക്രീസിലുണ്ടായിരുന്നു. എട്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റേയും 10 റണ്‍സെടുത്ത ഇഷാന്‍ കിഷന്റേയും വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

    നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 27.1 ഓവറിലാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടത്. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് 4.1 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. വാഷിംഗ്ടണ്‍ സുന്ദര്‍ നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങിയും മുഹമ്മദ് സിറാജ് അഞ്ച് ഓവറില്‍ 17 റണ്‍സ് വഴങ്ങിയും ഷഹ്ബാസ് അഹമ്മദ് ഏഴ് ഓവറില്‍ 32 റണ്‍സ് വഴങ്ങിയും രണ്ട് വിക്കറ്റ് വീഴ്ത്തി.

    42 പന്തില്‍ നാല് ഫോറടക്കം 34 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. മാര്‍ക്കോ ജന്‍സന്‍ 14ഉം ജന്നെമാന്‍ മലാന്‍ 15ഉം റണ്‍സെടുത്തു. മറ്റാര്‍ക്ക് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയില്‍ രണ്ടക്കം കടക്കാനായില്ല.

    ക്വിന്റണ്‍ ഡികോക്ക് (6), റീസാ ഹെന്റിക്‌സ് (3), എയ്ഡന്‍ മാര്‍ക്കരം (9), ഡേവിഡ് മില്ലര്‍ (7), പില്‍ക്വായോ (5), ഫോര്‍ച്ചുയ്ന്‍ (1), ആന്റിച്ച് നോര്‍ജെ (0) എന്നിങ്ങനെയാണ് മറ്റ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ പ്രകടനം.

  3. കുല്‍ദീപും സിറാജും ആറാടി, ദക്ഷിണാഫ്രിക്കയെ കുഞ്ഞന്‍ സ്‌കോറിന് എറിഞ്ഞിട്ട് ടീം ഇന്ത്യ

    Leave a Comment

    നിര്‍ണ്ണായക മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ടീം ഇന്ത്യ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ കേവലം 99 റണ്‍സിനാണ് പുറത്തായത്. ഇന്ത്യന്‍ ബൗളര്‍മാര്‍ ആറാടിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് ക്രീസില്‍ ഒരുവിധത്തിലും പിടിച്ചുനില്‍ക്കാനായില്ല.

    42 പന്തില്‍ നാല് ഫോറടക്കം 34 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. മാര്‍ക്കോ ജന്‍സന്‍ 14ഉം ജന്നെമാന്‍ മലാന്‍ 15ഉം റണ്‍സെടുത്തു. മറ്റാര്‍ക്ക് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയില്‍ രണ്ടക്കം കടക്കാനായില്ല.

    ക്വിന്റണ്‍ ഡികോക്ക് (6), റീസാ ഹെന്റിക്‌സ് (3), എയ്ഡന്‍ മാര്‍ക്കരം (9), ഡേവിഡ് മില്ലര്‍ (7), പില്‍ക്വായോ (5), ഫോര്‍ച്ചുയ്ന്‍ (1), ആന്റിച്ച് നോര്‍ജെ (0) എന്നിങ്ങനെയാണ് മറ്റ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ പ്രകടനം.

    ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് 4.1 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. വാഷിംഗ്ടണ്‍ സുന്ദര്‍ നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങിയും മുഹമ്മദ് സിറാജ് അഞ്ച് ഓവറില്‍ 17 റണ്‍സ് വഴങ്ങിയും ഷഹ്ബാസ് അഹമ്മദ് ഏഴ് ഓവറില്‍ 32 റണ്‍സ് വഴങ്ങിയും രണ്ട് വിക്കറ്റ് വീഴ്ത്തി.

    മത്സരം ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര 2-1ന സ്വന്തമാക്കാം. നേരത്തെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും രണ്ടാം മത്സരത്തില്‍ ഇന്ത്യയുമാണ് ജയിച്ചത്.

  4. ടോസ് ജയം ഇന്ത്യയ്ക്ക്, ദക്ഷിണാഫ്രിക്കയ്ക്ക് സര്‍പ്രൈസ് നായകന്‍

    Leave a Comment

    ഇന്ത്യയ്‌ക്കെതിരെ നിര്‍ണ്ണായക മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാന്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരമ്പരയില്‍ ഇരുവരും ഓരോ മത്സരം വീതം ജയിച്ചതിനാല്‍ ഇന്നത്തെ മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്താക്കാം.

    സൂപ്പര്‍ താരം ഡേവിഡ മില്ലര്‍ക്ക് കീഴിലാണ് ദക്ഷിണാഫ്രിക്ക ഇന്ന് ഇറങ്ങുന്നത്. കഴിഞ്ഞ കളിയില്‍ ദക്ഷിണാഫ്രിക്കയെ നയിച്ച കേശവ് മഹാരാജ് പരിക്കിനെ തുടര്‍ന്ന് ഈ മത്സരം കളിയ്ക്കുന്നില്ല. ടോസ്് ലഭിച്ചിരുന്നെങ്കില്‍ തങ്ങള്‍ ആദ്യം ബൗളിംഗ് തെരഞ്ഞെടുത്തേനെയെന്ന് മില്ലര്‍ ടോസിടല്‍ വേളയില്‍ പറഞ്ഞു.

    ദക്ഷിണാഫ്രിക്കയ്ക്കായി തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് ചെയ്യുന്ന താരമാണ് മില്ലര്‍. മഹാരാജിന് പുറമെ റബാഡയും ഇന്നത്തെ മത്സരം കളിയ്ക്കുന്നില്ല,

    ഇന്ത്യന്‍ നിരയില്‍ മാറ്റങ്ങളില്ല. വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു വി സാംസണ്‍ ടീമിലുണ്ട്. ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും വീണ്ടും ഫോം ആയാല്‍ ഇന്ത്യയ്ക്ക് പരമ്പരയില്‍ ജയപ്രതീക്ഷയുണ്ട്.

    South Africa: 1 Quinton de Kock (wk), 2 Janneman Malan, 3 Reeza Hendricks, 4 Aiden Markram, 5 Heinrich Klaasen, 6 David Miller (Capt), 7 Marco Jansen, 8 Andile Phehlukwayo, 9 Bjorn Fortuin, 10 Anrich Nortje, 11 Lungi Ngidi

    India: 1 Shikhar Dhawan (capt), 2 Shubman Gill, 3 Ishan Kishan, 4 Shreyas Iyer, 5 Sanju Samson (wk), 6 Washington Sundar, 7 Shahbaz Ahmed, 8 Shardul Thakur, 9 Kuldeep Yadav, 10 Avesh Khan, 11 Mohammed Siraj

  5. ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ നിന്ന് പുറത്ത്, ഇനി യോഗ്യത റൗണ്ട് കളിയ്ക്കണം

    Leave a Comment

    ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ഒരൊറ്റ തോല്‍വി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനെ അടിമുടി ബാധിച്ചിരിക്കുകയാണ്. രണ്ടാം മത്സരത്തിലെ തോല്‍വിയോടെ ദക്ഷിണാഫ്രിക്കയ്ക്ക് 2023ല്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത റൗണ്ട് കളിത്തേണ്ടി വരും.

    ഇനി ഏകദിന സൂപ്പര്‍ ലീഗില്‍ അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും വിജയിച്ചാല്‍ പോലും അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടുവാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചേക്കില്ല.

    ഏകദിന സൂപ്പര്‍ ലീഗില്‍ ആദ്യ എട്ട് സ്ഥാനങ്ങളിലുള്ള ടീമുകളാണ് ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിന് നേരിട്ട് യോഗ്യത നേടുക. ആതിഥേയരായതിനാല്‍ തന്നെ നിലവില്‍ ആറാം സ്ഥാനത്തുള്ള ഇന്ത്യ ലോകകപ്പിന് യോഗ്യത നേടികഴിഞ്ഞു. എന്നാല്‍ മത്സരങ്ങളില്‍ നിന്നും വെറും 59 പോയിന്റോടെ പതിനൊന്നാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്കയുള്ളത്.

    ഐ പി എല്‍ മാതൃകയിലുള്ള തങ്ങളുടെ പുതിയ ടി20 ലീഗിനായി അടുത്ത വര്‍ഷം ഓസ്‌ട്രേലിയക്കെതിരെ നടക്കേണ്ടിയിരുന്ന ഏകദിന പരമ്പരയില്‍ നിന്നും പിന്മാറിയതാണ് സൗത്താഫ്രിക്കയ്ക്ക് തിരിച്ചടിയായത്. ഇതിനെ തുടര്‍ന്ന് 30 പോയിന്റുകള്‍ ഐസിസി ഓസ്‌ട്രേലിയക്ക് നല്‍കി.

    ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്ക് ശേഷം തങ്ങളുടെ സ്വന്തം നാട്ടില്‍ ഇംഗ്ലണ്ടിനെതിരെയും നെതര്‍ലന്‍ഡ്‌സിനെതിരെയും നടക്കുന്ന പരമ്പരകള്‍ മാത്രമാണ് ഇനി ഏകദിന സൂപ്പര്‍ ലീഗില്‍ സൗത്താഫ്രിക്കയ്ക്ക് ശേഷിക്കുന്നത്. ഇന്ത്യയ്‌ക്കെതിരെ ഇനി ശേഷിക്കുന്ന ഒരു മത്സരമടക്കം ഇനി നടക്കാനിരിക്കുന്ന 6 മത്സരങ്ങളിലും ആറിലും വിജയിച്ചാല്‍ പോലും യോഗ്യത ഉറപ്പിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കില്ല.

  6. ഇഷാന്റെ സ്വകാര്യതയില്‍ ഇടപെടാന്‍ ആഗ്രഹിച്ചില്ല, അതാണ് സംഭവിച്ചത്, തുറന്ന് പറഞ്ഞ് ശ്രേയസ്

    Leave a Comment

    ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനമത്സരത്തില്‍ തലനാരിഴക്കാണ് ഇഷാന്‍ കിഷന് സെഞ്ച്വറി നഷ്ടമായത്. 93 റണ്‍സെടുക്കുന്നതിനിടെ സിക്‌സ് അടിക്കാന്‍ ശ്രമിച്ച ഇഷാന്‍ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ആക്രമിച്ചു കളിച്ചുകൊണ്ടിരുന്ന ഇഷാന്‍ കിഷനോട് പൊടിക്ക് ഒന്നടങ്ങാന്‍ പറയണമെന്ന് ആഗ്രഹിച്ചതാണെന്നും എന്നാല്‍ ഇഷാന്റെ സ്വകാര്യതയില്‍ കടന്നുകയറാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ശ്രേയസ്സ് അയ്യര്‍ പറഞ്ഞു.

    ‘എനിക്ക് നിന്നോട് സംസാരിക്കാനും, ആശയവിനിമയം നടത്താനും ആഗ്രഹമുണ്ടായിരുന്നു, പക്ഷേ നീ വന്യമായ അക്രമോത്സുക ഭാവത്തില്‍ ആയിരുന്നതിനാല്‍. നിന്റെ സ്വകാര്യതയെ തകര്‍ക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല,’ മത്സരശേഷം ശ്രേയസ്സ് അയ്യര്‍ ഇഷാനോടുളള ചാറ്റില്‍ കുറിച്ചു.

    മത്സരം നല്ല നിലയില്‍ അവസാനിപ്പിച്ചതില്‍ വളരെ സന്തോഷമുണ്ട്. എനിക്ക് നല്ല നിലയില്‍ ബാറ്റു ചെയ്യാന്‍ സാധിച്ചു. അതേസമയം നിനക്ക് സെഞ്ച്വറി നഷ്ടമായതില്‍ ദുഃഖമുണ്ട്. അടുത്ത മത്സരത്തില്‍ സെഞ്ച്വറി കണ്ടെത്താനാകട്ടെയെന്നും ശ്രേയസ്സ് ഇഷാന്‍ കിഷന് ആശംസകള്‍ നേര്‍ന്നു.

    റാഞ്ചി ഏകദിനത്തില്‍ ഇഷാന്‍ കിഷന്‍ 84 പന്തില്‍ 93 റണ്‍സെടുത്തിരുന്നു. ശ്രേയസ്സ് അയ്യര്‍ 113 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇരുവരും മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ എടുത്ത 161 റണ്‍സാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയായത്.

  7. അത് ഞങ്ങള്‍ക്ക് അനുകൂലമായി, പ്രോട്ടിസ് നായകനോട് നന്ദി പറഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍

    Leave a Comment

    ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയിട്ടും ബൗളിംഗ് തെരഞ്ഞെടുക്കാതിരുന്ന ദക്ഷിണാഫ്രിക്കന്‍ നായകന്‍ കേശവ് മഹാരാജിനോട് നന്ദി പറഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍. മത്സരശേഷം സംസാരിക്കുമ്പോഴാണ് ശിഖര്‍ ധവാന്‍ ഇക്കാര്യം പറഞ്ഞത്.

    ‘എല്ലാം ഞങ്ങള്‍ക്ക് അനൂകുലമായി സംഭവിച്ചു. ടോസ് നേടിയിട്ടും ബാറ്റിംഗ് തിരഞ്ഞെടുത്തതിന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ കേശവ് മഹാരാജിന് കടപ്പെട്ടിരിക്കുന്നു. കൃത്യമായ സമയത്ത് അന്തരീക്ഷത്തില്‍ ഈര്‍പ്പമുണ്ടായി. ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും നന്നായി ബാറ്റ് ചെയ്യാന്‍ സാധിച്ചു. അവരുടെ കൂട്ടുകെട്ട് ഏറെ ആസ്വദിച്ചു’ ധവാന്‍ പറഞ്ഞു.

    ‘ആദ്യ പത്ത് ഓവറില്‍ പരമാവധി റണ്‍സ് നേടാനായിരുന്നു ലക്ഷ്യം. മധ്യ ഓവറുകളില്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന് അറിയാമായിരുന്നു. ബൗളിംഗ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഏറെ സന്തോഷം. എല്ലാവരും യുവാക്കളാണ്. അവര്‍ക്ക് പഠിക്കാനുള്ള അവസരമായിരുന്നിത്. പ്രത്യേകിച്ച ഷഹ്ബാസ് അഹമ്മദ്. അവരെല്ലാം ഒരുപാട് പക്വത കാണിക്കുന്നതില്‍ ഏറെ സന്തോഷം’ ധവാന്‍ പറഞ്ഞു.

    ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഏകദിനത്തിലെ ജയത്തോടെ ഇന്ത്യ മൂന്ന് പരമ്പരയില്‍ ഒപ്പമെത്തിയിരുന്നു. റാഞ്ചിയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സാണ് നേടിയത്.

    മറുപടി ബാറ്റിംഗില്‍ ഇന്ത്യ 45.5 ഓവറില്‍ ലക്ഷ്യം മറികടന്നു. ശ്രയസ് അയ്യരുടെ സെഞ്ചുറി (111 പന്തില്‍ പുറത്താവാതെ 113), ഇഷാന്‍ കിഷന്റെ (84 പന്തില്‍ 93) ഇന്നിംഗ്സുമൊക്കെയാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. മലയാളി താരം സഞ്ജു സാംസണ്‍ 36 പന്തില്‍ പുറത്താവാതെ 30 റണ്‍സെടുത്തു.

     

  8. സെഞ്ച്വറിയുമായി ശ്രേയസ്, തകര്‍ത്തടിച്ച് ഇഷാന്‍, ഫിനിഷറായി സഞ്ജു, ദക്ഷിണാഫ്രിക്കന്‍ വധം നടത്തി യുവ ഇന്ത്യ

    Leave a Comment

    ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 279 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 45.5 ഓവറില്‍ മറികടക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും 1-1ന് ഒപ്പത്തിനൊപ്പമെത്തി.

    സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരുടേയും നിര്‍ഭാഗ്യം കൊണ്ട് മാത്രം സെഞ്ച്വറി നഷ്ടമായ ഇഷാന്‍ കിഷന്റെയും ഇന്നിംഗ്‌സാണ് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ഫിനിഷറുടെ റോളിലും തിളങ്ങി.

    111 പന്തില്‍ 15 ഫോര്‍ സഹിതം പുറത്താകാതെ 113 റണ്‍സാണ് ശ്രേയസ് അയ്യര്‍ സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ രണ്ടാമത്തെ സെഞ്ച്വറി നേടിയ ശ്രേയസ് കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും കണ്ടെത്തി. ഇഷാന്‍ കിഷനാകട്ടെ 84 പന്തില്‍ നാല് ഫോറും ഏഴ് കൂറ്റന്‍ സിക്‌സും സഹിതം 93 റണ്‍സാണ് നേടിയത്. ഏകദിന കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇഷാന്‍ കിഷനും സ്വന്തമാക്കിയത്.

    ഇരുവരു മൂന്നാം വിക്കറ്റില്‍ 161 റണ്‍സാണ് കൂട്ടിച്ചേര്‍ത്താണ്. പിന്നീട് ക്രീസിലെത്തിയ സഞ്ജു സാംസണ്‍ ഒരു ഫിനിഷര്‍ എങ്ങനെയായിരിക്കണമെന്ന ഉത്തമ ഉദാഹരണമായി മാറി. 36 പന്തില്‍ ഒരു ഫോറും ഒരു സിക്‌സും സഹിതം 30 റണ്‍സാണ് സഞ്ജു സാംസണ്‍ നേടിയത്. ശ്രേയസും സഞ്ജുവും നാലാം വിക്കറ്റില്‍ അഭേദ്യമായ 71 റണ്‍സാണ് സ്വന്തമാക്കിയത്.

    ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് ഇത്തവണയും തിളങ്ങാനായില്ല. ശിഖര്‍ ധവാന്‍ 20 പന്തില്‍ ഒരു സിക്‌സ് സഹിതം 13 റണ്‍സ് എടുത്ത് പുറത്തായപ്പോള്‍ ശുഭ്മാന്‍ ഗില്‍ 26 പന്തില്‍ അഞ്ച് ഫോറടക്കം 28 റണ്‍സെടുത്ത് മടങ്ങി.

    ദക്ഷിണാഫ്രിക്കയ്ക്കായി ബോനില്‍ ഫോര്‍ട്ടൂന്‍, വെയ്ന്‍ പാര്‍നെല്‍, കഗിസോ റബാഡ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

    മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 278 റണ്‍സാണ് സ്വന്തമാക്കിയത്. അര്‍ധ സെഞ്ച്വറി നേടിയ റീസ ഹെന്റിക്‌സും എയ്ഡന്‍ മാര്‍ക്കരവുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. റീസാ ഹെന്റിക്‌സ് 76 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതം 74 റണ്‍സാണ് സ്വന്തമാക്കിയത്. മാര്‍ക്കരം ആകട്ടെ 89 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 79 റണ്‍സും നേടി.

    ഡേവിഡ് മില്ലര്‍ 34 പന്തില്‍ നാല് ഫോറടക്കം 35 റണ്‍സുമായി പുറത്താകാതെ നിന്നു. ഹെന്റിച്ച് ക്ലാസന്‍ 26 പന്തില്‍ 30ഉം ജന്നെമാന്‍ മലാന്‍ 31 പന്തില്‍ 25 റണ്‍സും സ്വന്തമാക്കി. ക്വിന്റണ്‍ ഡികോക്ക് (5), വെയ്ന്‍ പാര്‍നെല്‍ (16), കേശവ് മഹാരാജ് (5) എന്നിങ്ങനെയാണ് മറ്റ് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരുടെ പ്രകടനം.

    ഇന്ത്യയ്്ക്കായി പേസര്‍ മുഹമ്മദ് സിറാജ് തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചു. 10 ഓവറില്‍ ഒരു മെയ്ഡിന്‍ അടക്കം 38 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് സിറാജ് നേടിയത്. വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, കുല്‍ദീപ് യാദവ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

  9. എടുക്ക് ഭായ് റിവ്യൂ, ഷഹ്ബാസിന് കന്നി വിക്കറ്റ് സമ്മാനിച്ചത് സഞ്ജുവിന്റെ ഇടപെടല്‍

    Leave a Comment

    അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ ഷഹ്ബാസ് അഹമ്മദിന് കന്നിവിക്കറ്റ് സമ്മാനിച്ച് സമ്മാനിച്ചത് മലയാളി താരം സഞ്ജു സാംണിന്റെ ഇടപെടല്‍ കൊണ്ട്. രണ്ടാം വിക്കറ്റില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന മലാന്‍ – റീസെ ഹെന്റിക്‌സ് കൂട്ടുകെട്ട് പൊളിച്ചത് ഷഹ്ബാസ് അഹമ്മദായിരുന്നു.

    ഷഹ്ബാസ് അഹമ്മദിന്റെ പന്തില്‍ മലാന്‍ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. എന്നാല്‍ അമ്പയര്‍ ഔട്ട് അനുവദിച്ചില്ല. ഇതോടെ സഞ്ജുവിന്റെ അഭിപ്രായം തേടിയ ക്യാപ്റ്റന്‍ ധവാനോട് വിക്കറ്റ് തന്നെയാണെന്ന് സഞ്ജു തീര്‍ത്ത് പറഞ്ഞു. ഇതോടെ ധവാന്‍ ഡിആര്‍എസ് ചലഞ്ച് ചെയ്യുകയായിരുന്നു.

    മൂന്നാം അമ്പയറുടെ പരിശോധനയില്‍ മലാന്‍ എല്‍ബി വിക്കറ്റില്‍ കുടുങ്ങിയതാണെന്ന് വ്യക്തമായി. 25 റണ്‍സാണ് മലാന്‍ സ്വന്തമാക്കിയത്.

    മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 278 റണ്‍സാണ് സ്വന്തമാക്കിയത്. അര്‍ധ സെഞ്ച്വറി നേടിയ റീസ ഹെന്റിക്‌സും എയ്ഡന്‍ മാര്‍ക്കരവുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. റീസാ ഹെന്റിക്‌സ് 76 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതം 74 റണ്‍സാണ് സ്വന്തമാക്കിയത്. മാര്‍ക്കരം ആകട്ടെ 89 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 79 റണ്‍സും നേടി.

    ഡേവിഡ് മില്ലര്‍ 34 പന്തില്‍ നാല് ഫോറടക്കം 35 റണ്‍സുമായി പുറത്താകാതെ നിന്നു. ഹെന്റിച്ച് ക്ലാസന്‍ 26 പന്തില്‍ 30ഉം ജന്നെമാന്‍ മലാന്‍ 31 പന്തില്‍ 25 റണ്‍സും സ്വന്തമാക്കി. ക്വിന്റണ്‍ ഡികോക്ക് (5), വെയ്ന്‍ പാര്‍നെല്‍ (16), കേശവ് മഹാരാജ് (5) എന്നിങ്ങനെയാണ് മറ്റ് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരുടെ പ്രകടനം.

    ഇന്ത്യയ്്ക്കായി പേസര്‍ മുഹമ്മദ് സിറാജ് തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചു. 10 ഓവറില്‍ ഒരു മെയ്ഡിന്‍ അടക്കം 38 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് സിറാജ് നേടിയത്. വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, കുല്‍ദീപ് യാദവ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

     

  10. സഞ്ജുവിന് മുന്നില്‍ വിജയലക്ഷ്യം വെച്ച് ദക്ഷിണാഫ്രിക്ക, മറികടക്കുമോ വന്‍ മല

    Leave a Comment

    ദക്ഷിണാഫ്രിക്കയ്കകെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 279 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അന്‍പത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 278 റണ്‍സെടുത്തത്.

    അര്‍ധ സെഞ്ച്വറി നേടിയ റീസ ഹെന്റിക്‌സും എയ്ഡന്‍ മാര്‍ക്കരവുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. റീസാ ഹെന്റിക്‌സ് 76 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതം 74 റണ്‍സാണ് സ്വന്തമാക്കിയത്. മാര്‍ക്കരം ആകട്ടെ 89 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 79 റണ്‍സും നേടി.

    ഡേവിഡ് മില്ലര്‍ 34 പന്തില്‍ നാല് ഫോറടക്കം 35 റണ്‍സുമായി പുറത്താകാതെ നിന്നു. ഹെന്റിച്ച് ക്ലാസന്‍ 26 പന്തില്‍ 30ഉം ജന്നെമാന്‍ മലാന്‍ 31 പന്തില്‍ 25 റണ്‍സും സ്വന്തമാക്കി. ക്വിന്റണ്‍ ഡികോക്ക് (5), വെയ്ന്‍ പാര്‍നെല്‍ (16), കേശവ് മഹാരാജ് (5) എന്നിങ്ങനെയാണ് മറ്റ് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരുടെ പ്രകടനം.

    ഇന്ത്യയ്്ക്കായി പേസര്‍ മുഹമ്മദ് സിറാജ് തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചു. 10 ഓവറില്‍ ഒരു മെയ്ഡിന്‍ അടക്കം 38 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് സിറാജ് നേടിയത്. വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, കുല്‍ദീപ് യാദവ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

    നേരത്തെ ആദ്യ മത്സരം ഇന്ത്യ ഒന്‍പത് റണ്‍സിന് തോറ്റിരുന്നു. അതിനാല്‍ പരമ്പര 1-0ത്തിന് ദക്ഷിണാഫ്രിക്ക മുന്നിലാണ്. ഈ മത്സരം ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര വിജയം സ്വന്തമാക്കാം.

    ദക്ഷിണാഫ്രിക്കയുടെ സ്ഥിരം നായകന്‍ തെംബാ ബാവുമ ഇന്ന് കളിക്കുന്നില്ല. സ്പിന്നര്‍ തബ്രൈസ് ഷംസിയും പ്ലേയിംഗ് ഇലവനിലില്ല. രണ്ട് മാറ്റങ്ങളുമായാണ് ശിഖര്‍ ധവാന്റെ നേതൃത്വത്തില്‍ ഇന്ത്യ ഇറങ്ങിയത്. വാഷിംഗ്ടണ്‍ സുന്ദര്‍ ഇലവനിലെത്തിയപ്പോള്‍ ഷഹ്ബാസ് അഹമ്മദ് അരങ്ങേറ്റം കുറിച്ചു. റുതുരാജ് ഗെയ്ക്വാദും രവി ബിഷ്ണോയിയുമാണ് പുറത്തായത്.