Tag Archive: Harry kane

  1. ഇനി കിരീടങ്ങൾ ഉറപ്പിക്കാം, ഹാരി കെയ്ൻ ബയേൺ മ്യൂണിക്കിലെക്കെന്നുറപ്പായി

    Leave a Comment

    നിരവധി വർഷങ്ങളായി ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറായി തുടരുകയാണെങ്കിലും ഇതുവരെ ഒരു കിരീടം പോലും സ്വന്തമാക്കാൻ ഹാരി കെയ്‌നിനു കഴിഞ്ഞിട്ടില്ല. ടോട്ടനത്തിനൊപ്പം ഒരിക്കൽ ചാമ്പ്യൻസ് ലീഗിലും രണ്ടു തവണ ഇഎഫ്എൽ ചാമ്പ്യൻഷിപ്പിലും ഫൈനലിൽ എത്തിയതാണ് താരത്തിന്റെ പ്രധാന നേട്ടങ്ങൾ. ഇംഗ്ലണ്ടിനൊപ്പം 2021ലെ യൂറോ കപ്പ് ഫൈനലിലും കെയ്ൻ കളിച്ചിട്ടുണ്ടെങ്കിലും ഫൈനലിൽ ഇറ്റലിയോട് പരാജയപ്പെട്ടു.

    പ്രീമിയർ ലീഗിൽ തിളങ്ങിയതിനു ശേഷം മൂന്നു തവണ ഗോൾഡൻ ബൂട്ട് ഹാരി കെയ്ൻ നേടിയിട്ടുണ്ട്. എന്നാൽ ഇനി ക്ലബ് തലത്തിലും കിരീടനേട്ടങ്ങൾ ഹാരി കെയ്‌നിനെ തേടിയെത്തുമെന്ന കാര്യത്തിൽ സംശയമില്ല. ടോട്ടനം ഹോസ്‌പർ വിട്ട താരം ജർമൻ ക്ലബായ ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറുമെന്ന കാര്യത്തിൽ തീരുമാനമായി. പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    ഇനി ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള ഹാരി കെയ്ൻ ടോട്ടനം ഹോസ്‌പർ വിടാനൊരുങ്ങുകയാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ താരത്തിനായി ബയേൺ മ്യൂണിക്ക് നിരവധി ഓഫറുകൾ നൽകിയിട്ടും വിട്ടുകൊടുക്കാൻ ടോട്ടനം ഹോസ്‌പർ തയ്യാറായിരുന്നില്ല. നൂറു മില്യൺ യൂറോ വരെയുള്ള ബയേണിന്റെ ഓഫറുകൾ തഴഞ്ഞ ടോട്ടനം ആഡ് ഓണുകൾ അടക്കം 120 മില്യൺ യൂറോയുടെ ഓഫറിലാണ് താരത്തെ വിട്ടുകൊടുത്തത്.

    പ്രീമിയർ ലീഗ് ആരംഭിച്ചതിനു ശേഷം ക്ലബ് വിടില്ലെന്ന നിലപാടിലായിരുന്നു ഹാരി കെയ്ൻ. അതേസമയം മെഡിക്കൽ പരിശോധനകൾക്കായി മ്യൂണിക്കിലേക്ക് പോകാൻ താരത്തിന് ടോട്ടനം അനുമതി നൽകിയില്ലെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. അഞ്ചു വർഷത്തെ കരാറാണ് കെയ്ൻ ബയേൺ മ്യൂണിക്കുമായി ഒപ്പിടുക. ഇതോടെ കരിയറിൽ എല്ലാ നേട്ടങ്ങളും സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് ഹാരി കേനിനെ തേടിയെത്തിയത്.

  2. കേനിനെ സ്വന്തമാക്കാൻ റെക്കോർഡ് ഓഫർ, എന്നിട്ടും നിരസിച്ച് ടോട്ടനം ഹോസ്‌പർ

    Leave a Comment

    നിരവധി വർഷങ്ങളായി ഇംഗ്ലീഷ് ഫുട്ബോളിലെ പ്രധാന സ്‌ട്രൈക്കറായി തുടരുന്ന ഹാരി കേനിനു ടോട്ടനവുമായി ഒരു വർഷത്തെ കരാർ മാത്രമാണ് ബാക്കിയുള്ളത്. ഇംഗ്ലീഷ് താരം കരാർ പുതുക്കില്ലെന്ന തീരുമാനം എടുത്തതിനാൽ തന്നെ ഈ സമ്മറിൽ താരത്തിനായി ഓഫറുകളുണ്ട്. ജർമൻ ക്ലബായ ബയേൺ മ്യൂണിക്കാണ് കേനിനെ സ്വന്തമാക്കാൻ മുന്നിൽ നിൽക്കുന്നത്.

    എന്നാൽ അടുത്ത സമ്മറിൽ കരാർ അവസാനിക്കാൻ പോവുകയാണെങ്കിലും ഹാരി കേനിനു വേണ്ടിയുള്ള ഓഫറുകൾക്ക് ടോട്ടനം വേണ്ടത്ര പരിഗണന നൽകുന്നില്ല. ബയേൺ മ്യൂണിക്ക് ആദ്യം എഴുപതു മില്യൺ യൂറോയുടെ ഓഫർ കേനിനായി നൽകിയിരുന്നു. അത് തള്ളിയതോടെ നൂറു മില്യൺ യൂറോയുടെ ഓഫറാണ് ബയേൺ നൽകിയത്. എന്നാൽ അതും ടോട്ടനം തള്ളിക്കളഞ്ഞിരിക്കുകയാണ്.

    റിപ്പോർട്ടുകൾ പ്രകാരം വരുന്ന സീസണിൽ കേനിനെ ടീമിൽ നിലനിർത്തുന്നതിനു തന്നെയാണ് ടോട്ടനം പരിഗണന നൽകുന്നത്. സീസൺ കഴിയുന്നതോടെ കരാർ അവസാനിച്ച് താരത്തെ നഷ്‌ടമാകുന്നത് ടോട്ടനം കാര്യമാക്കുന്നില്ല. ബയേണിനെ സംബന്ധിച്ച് റെക്കോർഡ് തുകയുടെ ഓഫറാണ് അവർ നൽകിയിരിക്കുന്നത്. അതിനും ടോട്ടനം നോ പറഞ്ഞതിനാൽ മറ്റു സ്‌ട്രൈക്കർമാരെ ജർമൻ ക്ലബ് പരിഗണിച്ചേക്കും.

    അതേസമയം ഹാരി കേനിന് ടോട്ടനം വിടാൻ ആഗ്രഹമുണ്ട്. നിരവധി സീസണുകളായി യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറെന്ന നിലയിൽ തുടരുമ്പോഴും ഒരു കിരീടം പോലും സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. ടോട്ടനത്തിൽ നിന്നാൽ കിരീടം സ്വന്തമാക്കാനുള്ള സാധ്യത കുറവാണെന്ന് കെൻ ചിന്തിക്കുന്നു. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ മുപ്പതു ഗോളുകൾ നേടിയ താരമാണ് ഹാരി കേൻ.

  3. കിരീടങ്ങൾ സ്വന്തമാക്കാനുറപ്പിച്ച് ഹാരി കേൻ, വമ്പൻ ക്ലബുമായി കരാർ ധാരണയിലെത്തി

    Leave a Comment

    നിരവധി വർഷങ്ങളായി പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് ഹാരി കേൻ. നിരവധി ക്ലബുകൾ താരത്തിനായി ശ്രമം നടത്തിയിരുന്നെങ്കിലും ടോട്ടനത്തിൽ തന്നെ തുടരാനും അവർക്കൊപ്പം കിരീടങ്ങൾ സ്വന്തമാക്കാനുമാണ് താരം ആഗ്രഹിച്ചത്. എന്നാൽ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തോടെ അതിൽ മാറ്റമുണ്ടാകുമെന്നാണ് സൂചനകൾ.

    ടോട്ടനവുമായി ഒരു വർഷത്തെ കരാർ മാത്രമാണ് ഹാരി കേനിനു ബാക്കിയുള്ളത്. ക്ലബിനൊപ്പം നിരവധി വർഷങ്ങൾ തുടർന്നിട്ടും ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിയാതിരുന്ന താരം മറ്റുള്ള ക്ലബുകളെ പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ഇരുപത്തിയൊമ്പത് വയസുള്ള താരം മറ്റൊരു ക്ലബുമായി ധാരണയിൽ എത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

    റിപ്പോർട്ടുകൾ പ്രകാരം ജർമൻ ക്ലബായ ബയേൺ മ്യൂണിക്കും ഹാരി കേനുമായി കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ടോട്ടനത്തിന്റെ നിലപാട് വളരെ നിർണായകമാണ്. താരത്തിനായി ബയേൺ മ്യൂണിക്ക് ആദ്യം നൽകിയ എഴുപതു മില്യൺ യൂറോയുടെ ഓഫർ ടോട്ടനം തഴഞ്ഞിരുന്നു. ഇപ്പോൾ കൂടുതൽ തുക ഓഫർ ചെയ്‌ത്‌ മറ്റൊരു ഓഫർ കൂടി നൽകാനുള്ള ശ്രമത്തിലാണ് ബയേൺ മ്യൂണിക്ക്.

    ഹാരി കേനിനെ വിൽക്കാൻ ടോട്ടനത്തിനു ആഗ്രഹമില്ലെങ്കിലും നിലവിലെ സാഹചര്യത്തിൽ അതല്ലാതെ വേറെ വഴിയില്ല. ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള താരത്തിനായി പരമാവധി തുക നേടിയെടുക്കാനുള്ള ശ്രമമാണ് ടോട്ടനം നടത്തുന്നത്. അതിനു വേണ്ടിയാണ് അവർ ബയേണിന്റെ നിലവിലെ ഓഫർ തഴഞ്ഞതും.

    ബയേൺ മ്യൂണിക്കിനെ സംബന്ധിച്ച് റോബർട്ട് ലെവൻഡോസ്‌കി ക്ലബ് വിട്ടതിനു ചേരുന്ന പകരക്കാരൻ തന്നെയാണ് ഹാരി കേൻ. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ മുപ്പതു ഗോളുകളാണ് ഇംഗ്ലണ്ട് താരം അടിച്ചു കൂട്ടിയത്. ബയേൺ മ്യൂണിക്കിനൊപ്പം ചേർന്നാൽ കിരീടങ്ങൾ നേടാനുള്ള സാധ്യതയും വർധിക്കും.

  4. എംബാപ്പെ പോയാലും ഗോളടിച്ചു കൂട്ടണം, ഹാരി കേനിനെ ലക്ഷ്യമിട്ട് പിഎസ്‌ജി

    Leave a Comment

    അടുത്ത സീസണോടെ അവസാനിക്കാനിരിക്കുന്ന തന്റെ കരാർ പുതുക്കുന്നില്ലെന്ന കാര്യം കിലിയൻ എംബാപ്പെ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇക്കാര്യം താരം പിഎസ്‌ജിയെ ഒന്നുകൂടി അറിയിക്കുകയും ചെയ്‌തിരുന്നു. ഇതോടെ ഈ സമ്മറിൽ തന്നെ താരത്തെ വിറ്റില്ലെങ്കിൽ ഫ്രീ ഏജന്റായി എംബാപ്പയെ നഷ്‌ടപ്പെടുമെന്ന സാഹചര്യമാണ് പിഎസ്‌ജി നേരിടുന്നത്. താരത്തെ വിൽക്കാനുള്ള നീക്കങ്ങൾ അവർ ആരംഭിച്ചിട്ടുമുണ്ട്.

    പിഎസ്‌ജിക്ക് ഇനി എംബാപ്പയെ പ്രതീക്ഷിക്കാൻ കഴിയില്ലെന്നതിനാൽ തന്നെ താരത്തിന് പകരക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പിഎസ്‌ജി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നിരവധി സീസണുകളായി പിഎസ്‌ജിയുടെയും ഫ്രഞ്ച് ലീഗിലെയും ടോപ് സ്‌കോറർ സ്ഥാനത്ത് തുടരുന്ന താരമാണ് എന്നതിനാൽ ഗോളടിച്ചു കൂട്ടുന്ന ഒരു കളിക്കാരനെ തന്നെയാണ് പിഎസ്‌ജി ലക്‌ഷ്യം വെക്കുന്നത്.

    ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയന്റെ റിപ്പോർട്ടുകൾ പ്രകാരം പിഎസ്‌ജി ഇപ്പോൾ ലക്ഷ്യമിടുന്ന പ്രധാന താരം ടോട്ടനം ഹോസ്‌പർ സ്‌ട്രൈക്കറായ ഹാരി കേനാണ്. പിഎസ്‌ജി പ്രസിഡന്റായ നാസർ അൽ ഖലൈഫി ഇംഗ്ലണ്ട് താരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ശക്തമാക്കി തുടങ്ങിയിട്ടുണ്ട്. ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള താരത്തിനായി വലിയ തുക തന്നെ മുടക്കാൻ അവർ തയ്യാറായേക്കും.

    ഒരു വർഷം മാത്രമേ കരാറിൽ ബാക്കിയുള്ളൂ എന്നതിനാൽ തന്നെ ഹാരി കേനിനെ ഈ സമ്മറിൽ ടോട്ടനം വിൽക്കാൻ സാധ്യതയുണ്ട്. നിരവധി വർഷങ്ങളായി ടോട്ടനത്തിൽ തുടരുന്ന താരം ഗംഭീര പ്രകടനമാണ് നടത്തുന്നതെങ്കിലും ഇതുവരെ ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. കിരീടങ്ങൾ നേടാനായി ടോട്ടനം വിടാനൊരുങ്ങുന്ന താരത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നീ ക്ലബുകളും താരത്തിനായി ശ്രമം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

  5. ബെൻസിമക്ക് പകരക്കാരൻ, റയൽ മാഡ്രിഡിനോട് അഭ്യർത്ഥനയുമായി ആൻസലോട്ടി

    Leave a Comment

    ഈ സീസണിനു ശേഷം കരിം ബെൻസിമ റയൽ മാഡ്രിഡിൽ ഉണ്ടാകുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. സൗദിയിൽ നിന്നുള്ള വമ്പൻ ഓഫർ സ്വീകരിക്കാൻ താരത്തിന് താത്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. പതിനാലു വർഷത്തോളമായി ക്ലബിന്റെ കൂടെയുളള ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാൾ ക്ലബ് വിടുമ്പോൾ അതിനു പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് റയൽ മാഡ്രിഡ്.

    അതിനിടയിൽ അടുത്ത സീസണിൽ ബെൻസിമയുടെ പകരക്കാരനായി ആരെയാണ് വേണ്ടതെന്ന കാര്യത്തിൽ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടി തീരുമാനം അറിയിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. ദി അത്‌ലറ്റിക് വെളിപ്പെടുത്തുന്നത് പ്രകാരം ടോട്ടനം ഹോസ്‌പർ താരമായ ഹാരി കേനിനെയാണ് ആൻസലോട്ടിക്ക് അടുത്ത സീസണിൽ സ്‌ട്രൈക്കറായി ആവശ്യമുള്ളത്.

    ഈ സീസണിൽ മുപ്പതു ഗോളുകൾ പ്രീമിയർ ലീഗിൽ നേടി ഗംഭീര ഫോമിലുള്ള താരമാണ് ഹാരി കേൻ. കരാർ അവസാനിക്കാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കെ താരത്തെ വിട്ടു കൊടുക്കാൻ സ്‌പർസ് തയ്യാറാവുകയും ചെയ്യും. ഇംഗ്ലണ്ട് താരത്തിനും ടോട്ടനം വിടാൻ തന്നെയാണ് ആഗ്രഹം. ടോട്ടനത്തിനൊപ്പം തുടർന്നാൽ കിരീടങ്ങൾ നേടാനുള്ള സാധ്യത കുറയുമെന്നാണ് അതിനു കാരണം.

    എന്നാൽ ഹാരി കേനിനെ അത്രയെളുപ്പം സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് കഴിയില്ല. ഒരു വർഷം മാത്രമേ കരാറിൽ ബാക്കിയുള്ളൂവെങ്കിലും താരത്തിനായി വലിയ തുക തന്നെ ടോട്ടനം ആവശ്യപ്പെടാൻ സാധ്യതയുണ്ട്. അതിനു പുറമെ മാഞ്ചസ്റ്റർ യുണൈറ്റഡിനു സ്‌ട്രൈക്കർ സ്ഥാനത്തേക്കുള്ള പ്രധാന ലക്ഷ്യവും കേനാണ്.

    ഹാരി കേൻ റയൽ മാഡ്രിഡിലെത്തിയാൽ അത് ടീമിന് വലിയ ഗുണം ചെയ്യുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പ്രീമിയർ ലീഗിൽ സ്‌പർസിനായി ഗോളുകൾ അടിച്ചു കൂട്ടുന്ന താരത്തിന് കൂടുതൽ മികച്ച കളിക്കാരുള്ള റയൽ മാഡ്രിഡിനായി കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയും.

  6. അടുത്ത സീസണിൽ അജയ്യരാകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലക്‌ഷ്യം ഹാരി കേൻ തന്നെ

    Leave a Comment

    എറിക് ടെൻ ഹാഗ് പരിശീലകനായി എത്തിയതിനു ശേഷം പുതിയൊരു കുതിപ്പിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പുതിയ താരങ്ങളെ എത്തിച്ച് ടീമിനെ കെട്ടിപ്പടുത്ത അദ്ദേഹം ഒരു കിരീടനേട്ടത്തിലേക്ക് ടീമിനെ നയിച്ചു. പ്രീമിയർ ലീഗ് ടോപ് ഫോർ ഉറപ്പിക്കാൻ സാധ്യതയുള്ള ടീമിന് എഫ്എ കപ്പ് ഫൈനലിലെത്താൻ കഴിഞ്ഞതിനാൽ അവിടെയും കിരീടം നേടാൻ കഴിയുമെന്ന പ്രതീക്ഷയുമുണ്ട്.

    ഈ സീസണിൽ ടോപ് ഫോറെങ്കിൽ അടുത്ത സീസണിൽ പ്രീമിയർ ലീഗ് അടക്കമുള്ള കിരീടങ്ങൾ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്നത്. അതിനു വേണ്ടി ടീമിനെ മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ഇപ്പോൾ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആവിഷ്ക്കരിച്ചു കൊണ്ടിരിക്കുകയാണ്. ടീമിലേക്ക് പ്രധാനമായും വേണ്ടത് ഒരു സ്‌ട്രൈക്കറെ ആയതിനാൽ ആ പൊസിഷനിൽ താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.

    കഴിഞ്ഞ നിരവധി സീസണുകളായി പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന സ്‌ട്രൈക്കറായ ഹാരി കെനിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വരുന്ന സമ്മറിൽ സ്വന്തമാക്കാൻ തയ്യാറെടുക്കുന്നത്. പരിശീലകനായ എറിക് ടെൻ ഹാഗ് ഇക്കാര്യത്തിൽ തീരുമാനം എടുത്തു കഴിഞ്ഞുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ടോട്ടനവുമായി ഒരു വർഷത്തെ കരാർ മാത്രം ബാക്കിയുള്ളത് മുതലെടുത്താണ് ഹാരി കേനിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നത്.

    റൊണാൾഡോ പോയതിനു ശേഷം സ്‌ട്രൈക്കറെന്ന നിലയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ജനുവരിയിൽ സ്വന്തമാക്കിയത് ഡച്ച് താരം വേഗസ്റ്റിനെയാണ്. എന്നാൽ ലോണിൽ ടീമിലെത്തിയ താരം ആകെ രണ്ടു ഗോളുകൾ മാത്രമാണ് ടീമിനായി നേടിയിട്ടുള്ളത്. ഇതിനിടയിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഒരു സ്‌ട്രൈക്കറുടെ അഭാവം ടീമിനുണ്ടെന്ന് എറിക് ടെൻ ഹാഗ് തന്നെ വ്യക്തമാക്കിയിരുന്നു.

    പ്രീമിയർ ലീഗിൽ വളരെയധികം പരിചയസമ്പത്തുള്ളതും ഒരു വർഷം മാത്രം കരാർ ബാക്കിയുള്ളതുമാണ് ഹാരി കേനിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രേരിപ്പിക്കുന്നത്. അടുത്തിടെ മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടനവും തമ്മിൽ നടന്ന മത്സരത്തിൽ യുണൈറ്റഡ് ആരാധകർ ഇംഗ്ലണ്ട് നായകനെ സ്വാഗതം ചെയ്യുകയുമുണ്ടായി. ഹാരി കേൻ വന്നില്ലെങ്കിൽ ഒസിംഹൻ, ഗോൻകാലോ റാമോസ് എന്നിവരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്നത്.

  7. ടോട്ടനത്തിനായി അപൂര്‍വ്വ റെക്കോര്‍ഡ് കുറിച്ച് ഹാരികെയിന്‍; ഇനി ഇതിഹാസ താരങ്ങള്‍ക്കൊപ്പം സ്ഥാനം

    Leave a Comment

    അത്യന്തം ആവേശകരമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ഏകപക്ഷീയമായ ഒരുഗോളിന് കീഴടക്കി ടോട്ടനം. 15ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹാരികെയിന്റെ അത്യുജ്ജ്വല ഗോളിലാണ് സ്വന്തംകാണികള്‍ക്ക് മുന്നില്‍ ടോട്ടനം കരുത്ത് കാണിച്ചത്. മത്സരത്തില്‍ അപൂര്‍വ്വ റെക്കോര്‍ഡും ഇംഗ്ലീഷ് താരം സ്വന്തമാക്കി. ക്ലബിന്റെ ചരിത്രത്തിലേക്കാണ് സിറ്റിക്കെതിരെ കെയിന്‍ നേടിയ ഗോളടിച്ചത്. ടോട്ടനം ജഴ്‌സിയില്‍ ഏറ്റവും ഗോള്‍നേടുന്ന താരമായാണ് 29കാരന്‍മാറിയത്.

    267ഗോളാണ് സമ്പാദ്യം. 266 ഗോള്‍ നേടിയ ജിമ്മി ഗ്രീവ്‌സിന്റെ റെക്കോര്‍ഡാണ് കെയ്ന്‍ മറികടന്നത്. 1970വാണ് ഗ്രീവ്‌സ് 266 ഗോളിന്റെ റെക്കോര്‍ഡ് സ്ഥാപിച്ചത്. ഫുള്‍ഹാമിനെതിരായ മത്സരത്തിലാണ് കെയ്ന്‍, ഗ്രീവ്‌സിന്റെ റെക്കോര്‍ഡ് ഒപ്പമെത്തിയത്. 416 മത്സരങ്ങളില്‍ കെയ്ന്‍ 267 ഗോളിലെത്തുകയായിരുന്നു. 379 മത്സങ്ങളില്‍ നിന്നാണ് ഗ്രീവ്‌സിന്റെ 266 ഗോള്‍.


    ഇംഗ്ലീഷ്പ്രീമിയര്‍ലീഗില്‍ 200 ഗോള്‍നേടുന്ന മൂന്നാമത്തെ താരമാകാനും കെയിനായി. അലന്‍ഷേററിനും വെയ്ന്‍ റൂണിയും മാത്രമാണ് മുന്നിലുള്ളത്. ടോട്ടനത്തിലെ യൂത്ത് ടീമിലൂടെ അരങ്ങേറിയ കെയിന്‍ 2009 മുതല്‍ ടോട്ടനം ടീമിലുണ്ട്. ഇടക്കാലത്ത് ലോണില്‍ ലെസ്റ്ററിലും നോര്‍വെച്ച് സിറ്റിയിലും കളിച്ചിരുന്നു. ടോട്ടനം യൂത്ത് ടീമിലെ മികച്ച പ്രകടനമാണ് സീനിയര്‍ ടീമിലേക്കുള്ള വഴിതുറന്നത്. ദേശീയ ടീമിനായി 2015 മുതല്‍ ബൂട്ടുകെട്ടുന്ന ഹാരികെയിന്‍ 80 മത്സരങ്ങളില്‍ നിന്നായി 53 ഗോളുകള്‍ നേടിയിട്ടുണ്ട്.

    തോല്‍വിനേരിട്ടെങ്കിലും 21 കളിയില്‍ 45 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ് സിറ്റി. 39 പോയിന്റുള്ള ടോട്ടനം അഞ്ചാം സ്ഥാനത്താണ്. 50 പോയിന്റുള്ള ആഴ്‌സണലാണ് ഒന്നാമത്. സിറ്റിയും ആഴ്‌സനലും ഈ സീസണില്‍ പരാജയപ്പെടുകയും ടോട്ടനവും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ജയിക്കുകയും ചെയ്തതോടെ പ്രീമിയര്‍ലീഗ് പോരാട്ടം ശക്തമായി. മൂന്നാംസ്ഥാനത്തുള്ള യുണൈറ്റഡിന് രണ്ടാമതുള്ള സിറ്റിയുമായുള്ള പോയന്റ് വ്യത്യാസം മൂന്നാക്കി കുറക്കാനായി.

     

  8. കരിം ബെൻസിമക്ക് പകരക്കാരനെ വേണം, പ്രീമിയർ ലീഗ് താരത്തെ റയൽ മാഡ്രിഡ് നോട്ടമിടുന്നു

    Leave a Comment

    ഫ്രഞ്ച് സൂപ്പർതാരമായ കരിം ബെൻസിമക്ക് പകരക്കാരനെ റയൽ മാഡ്രിഡ് കണ്ടെത്തിയെന്നു റിപ്പോർട്ടുകൾ. മുപ്പത്തിയഞ്ചുകാരനായ ബെൻസിമ നിരവധി വർഷങ്ങളായി റയൽ മാഡ്രിഡ് ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനാണ് ഇക്കാലയളവിൽ റയൽ മാഡ്രിഡ് സ്വന്തമാക്കിയ നേട്ടങ്ങളിലെല്ലാം ബെൻസിമക്ക് നിർണായക പങ്കുമുണ്ടായിരുന്നു. എന്നാൽ പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ താരത്തെ ബാധിച്ചു തുടങ്ങുന്നുണ്ട്.

    കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗും ലാ ലിഗയും നേടിക്കൊടുക്കാൻ കരിം ബെൻസിമയുടെ ഉജ്ജ്വലഫോം സഹായിച്ചിരുന്നു. 44 ഗോളുകൾ നേടിയ താരം ഈ കിരീടങ്ങൾ നേടിയതിന്റെ പിൻബലത്തിൽ ബാലൺ ഡി ഓർ സ്വന്തമാക്കുകയും ചെയ്‌തു. എന്നാൽ ഈ സീസണിൽ പരിക്കിന്റെ പിടിയിലായ താരത്തിന് അത്ര മികച്ച ഫോം കാണിക്കാൻ കഴിയുന്നില്ല, പല മത്സരങ്ങളും നഷ്‌ടമാവുകയും ചെയ്യുന്നു.

    നിരവധി വര്ഷങ്ങളായി പ്രധാന സ്‌ട്രൈക്കർ സ്ഥാനത്ത് കരിം ബെൻസിമയെ ആശ്രയിച്ചു മുന്നോട്ടു പോകുന്ന റയൽ മാഡ്രിഡ് അതിൽ നിന്നുമിപ്പോൾ മാറി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ബെൻസിമക്ക് പകരക്കാരനായി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനം ഹോസ്പേറിന്റെ സ്‌ട്രൈക്കറായ ഹാരി കേനിനെ എത്തിക്കാനാണ് അവർ ശ്രമിക്കുന്നത്. അതിനു വേണ്ടിയുള്ള നീക്കങ്ങൾ റയൽ മാഡ്രിഡ് നേതൃത്വം ആരംഭിച്ചു കഴിഞ്ഞുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

    നിരവധി വർഷങ്ങളായി ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായി അറിയപ്പെടുന്ന താരമാണ് ഹാരി കേൻ. താരത്തിന്റെ പ്രകടനം റയൽ മാഡ്രിഡ് നേതൃത്വത്തിന് ഇഷ്ടവുമാണ്. ടോട്ടനത്തിനൊപ്പം നിരവധി വര്ഷങ്ങളായി തുടരുന്ന കേനിന് ഇതുവരെയും ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. കിരീടങ്ങൾ നേടാൻ താരം ടീം വിടണമെന്ന് ഫുട്ബോൾ പണ്ഡിറ്റുകളടക്കം പലരും അഭിപ്രായപ്പെടുന്നുണ്ട്.

    2024 വരെയാണ് ഹാരി കേനിന് ടോട്ടനം കരാറുള്ളത്. നിലവിലെ കരാർ പുതുക്കിയില്ലെങ്കിൽ അടുത്ത സമ്മറിൽ ടോട്ടനം താരത്തെ വിൽക്കാൻ ശ്രമിക്കുമെന്നുറപ്പാണ്. ആ അവസരം മുതലാക്കാൻ റയൽ മാഡ്രിഡ് ശ്രമിക്കുമെങ്കിലും ബയേൺ മ്യൂണിക്ക്, ടോട്ടനം തുടങ്ങിയ ക്ലബുകൾ അതിനു വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്. നൂറു മില്യൺ കേനിന് ട്രാൻസ്‌ഫർ ഫീസായും നൽകേണ്ടി വരും.

  9. ജീവിതകാലം മുഴുവന്‍ അതെന്നെ വേട്ടയാടും; ഖത്തറിലെ ആ നഷ്ടം വിവരിച്ച് ഇംഗ്ലണ്ട് സൂപ്പര്‍താരം

    Leave a Comment

    ലണ്ടന്‍: ജീവിതകാലം മുഴുവന്‍ ആ നഷ്ടബോധം തന്നെ പിന്തുടരുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരികെയിന്‍. ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിര്‍ണായകസമയത്ത് ലഭിച്ച പെനാല്‍റ്റി നഷ്ടപ്പെടുത്തിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിപറയുകയായിരുന്നു ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍. ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ടീം ലോകകപ്പിനെത്തിയത്. എന്നാല്‍ ക്വാര്‍ട്ടറിലെ ആ തോ്ല്‍വിയില്‍ നിന്ന് ഇനിയും മുക്തമായിട്ടില്ല. ജീവിതക്കാലം മുഴുവന്‍ ഞാന്‍ നിമിഷത്തെ കുറിച്ചോര്‍ക്കും. എന്നാല്‍ വ്യക്തിയെന്ന നിലയിലോ ഫുട്‌ബോള്‍ താരമെന്ന നിലയിലോ അതെന്നെ ബാധിക്കാന്‍ പോകുന്നില്ലെന്നും കെയ്ന്‍കൂട്ടിചേര്‍ത്തു. ഇതെല്ലാം ഫുട്‌ബോളിന്റെ ഭാഗമാണ്. സ്വയം മെച്ചപ്പെടുത്താന്‍ പരിശ്രമിച്ചുകൊണ്ടേയിരിക്കും താരം തുടര്‍ന്നു.

    ഫ്രാന്‍സിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് തോറ്റത്. 17ാം മിനിറ്റില്‍ ഒര്‍ലീന്‍ ചൗമേനിയുടെ ഗോളിലാണ് ഫ്രാന്‍സ് ലീഡെടുക്കുന്നത്. എന്നാല്‍ 54ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. 78ാം മിനിറ്റില്‍ ഒളിവിര്‍ ജിറൂദിന്റെ ഗോളില്‍ ഒരിക്കല്‍കൂടി ഫ്രാന്‍സ് മുന്നിലെത്തി. എന്നാല്‍ കളിയുടെ അവസാനമിനിറ്റുകളില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കാന്‍ ഹാരികെയിനായില്ല. ഇതോടെ ഇംഗ്ലണ്ട് തോല്‍ക്കുകയും സെമി കാണാതെ പുറത്താവുകയും ചെയ്തു. ഖത്തര്‍ ലോകകപ്പിന് ശേഷം ഇപ്പോഴാണ് തോല്‍വിയെകുറിച്ച് താരം പ്രതികരിക്കുന്നത്.

    ഫൈനലിന് മുന്നേയുള്ള ഫൈനല്‍ എന്നായിരുന്നു ഫ്രാന്‍സ്-ഇംഗ്ലണ്ട് ക്വാര്‍ട്ടറിനെ ആരാധകര്‍ വിശേഷിപ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലും പ്രീക്വാര്‍ട്ടറിലും ആധികാരികജയത്തോടെയാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടറിലെത്തിയത്. എന്നാല്‍ ആദ്യറൗണ്ടില്‍ തോല്‍വിയേറ്റുവാങ്ങിയെങ്കിലും പ്രീക്വാര്‍ട്ടറില്‍ ഉജ്ജ്വലജയവുമായാണ് ഫ്രാന്‍സുമെത്തിയത്. യൂറോപ്പിലെ രണ്ട് വമ്പന്‍മാര്‍ മുഖാമുഖമെത്തിയതോടെ തീപാറും പോരാട്ടമായിരുന്നു കളിക്കളത്തില്‍ നടന്നത്. എന്നാല്‍ കിരീടത്തിന് തൊട്ടടുത്ത് കാലിടറി ഖത്തറില്‍ നിന്നും ഇംഗ്ലണ്ട് ടീം യാത്രയാകുകയായിരുന്നു.

  10. ഹാളണ്ടിനെ കിട്ടിയില്ലെങ്കിൽ ഹാരി കെയ്ൻ, പ്ലാൻ ബി നടപ്പിലാക്കാൻ ബാഴ്സലോണ

    Leave a Comment

    ബാഴ്സലോണ ഈ വരുന്ന സമ്മർ ട്രാൻസ്ഫറിൽ മുൻതൂക്കം നൽകുന്ന ഒന്നാണ് മുന്നേറ്റനിരയിലേക്ക് ഒരു സ്ട്രൈക്കർ എന്നത്. പുറത്തു വരുന്ന ഏറ്റവും പുതിയ അഭ്യൂഹങ്ങൾ ബൊറൂസിയ ഡോർട്ട്മുണ്ട് താരം എർലിംഗ് ഹാളണ്ടിൻ്റേതാണെങ്കിലും നിലവിലെ ബാഴ്സയുടെ സാമ്പത്തിക സ്ഥിതി വില്ലനായി മുന്നിൽ നിൽക്കുന്ന അവസ്ഥയും ഉയർന്നു വന്നിട്ടുണ്ട്. എങ്കിലും ബാഴ്സ പ്രസിഡൻ്റ് ലാപോർട്ട അടുത്തിടെ ഹാളണ്ടിൻ്റെ പിതാവും ഏജൻ്റുമായി ചർച്ചകൾ നടത്തിയത് ബാഴ്സ ആരാധകർക്ക് പ്രതീക്ഷയേകുന്നുണ്ട്.

    ഹാളണ്ടിനു മുൻപേ ബാഴ്സയുടെ പദ്ധതിയിൽ ഇൻ്റർ മിലാൻ താരം ലൗട്ടാരോ മാർട്ടിനും ലിയോൺ താരം മെംഫിസ് ഡിപേയും ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ പുതിയൊരു നാമം കൂടി ആ നിരയിലേക്ക് ഉയർന്നു വന്നിരിക്കുകയാണ്. ടോട്ടനം സൂപ്പർതാരം ഹാരി കെയ്നിനെയാണ് ബാഴ്സ ഹാളണ്ടിനെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ പകരക്കാരനായി പരിഗണിക്കുന്നത്. സ്പാനിഷ് മധ്യമമായ സ്പോർട് ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

    പ്രീമിയർ ലീഗിൽ ഈ സീസണിൽ 17 ഗോളുകളും 13 അസിസ്റ്റുമായി മികച്ച പ്രകടനമാണ് കെയ്ൻ നടത്തിക്കൊണ്ടിരിക്കുന്നത്. യൂറോപ്പ ലീഗിൽ അഞ്ചു മത്സരങ്ങളിൽ നിന്നായി മൂന്നു ഗോളുകളും രണ്ടു അസിസ്റ്റുകളും നേടാൻ താരത്തിനു സാധിച്ചിട്ടുണ്ട്. സിറ്റിയുടെ അഗ്വേറോയും ബാഴ്സക്ക് മുന്നിലുണ്ടായിരുന്നുവെങ്കിലും ദീർഘകാലത്തേക്കുള്ള സൈനിങ്ങിനാണ് ബാഴ്സ മുൻഗണന കൊടുക്കുന്നത്.

    ഹാളണ്ടിനു പകരക്കാരനായി പരിഗണിക്കുന്നുണ്ടെങ്കിലും താരത്തിൻ്റെ പരിക്കുകളുടെ കണക്കുകളാണ് ബാഴ്സക്ക് തലവേദനയാകുന്നത്. പരിക്കിൽ നിന്നും മോചിതനായി വന്നാൽ പെട്ടെന്ന് പഴയ ഫോമിലേക്ക് തിരിച്ചെത്താറില്ലെന്നതും താരത്തിൻ്റെ മറ്റൊരു പോരായ്മയാണ്. എന്നാൽ അടുത്തിടെ താരം ഗോളുകളടിക്കുന്നില്ലെങ്കിലും അസിസ്റ്റിങ് പ്രാവീണ്യം മികവിലേക്കുയർന്നതാണ് ബാഴ്സയുടെ ശ്രദ്ധ താരത്തിലേക്കെത്താൻ കാരണമായത്. എന്തായാലും ബാഴ്സയുടെ സാമ്പത്തികസ്ഥിതിയെ ആശ്രയിച്ചായിരിക്കും പുതിയ സ്‌ട്രൈക്കറുടെ സൈനിങ് എന്നു ഉറപ്പായിരിക്കുകയാണ്.