Tag Archive: Gonzalo Higuain

  1. മെസിയും ക്രിസ്ത്യാനോയുമില്ല, മികച്ച മൂന്നു താരങ്ങളെ തിരഞ്ഞെടുത്ത് ഹിഗ്വയ്ൻ

    Leave a Comment

    സൂപ്പർതാരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോക്കും ലയണൽ മെസിക്കുമൊപ്പം കളിക്കാൻ അവസരം ലഭിച്ച താരമാണ് ഗോൺസാലോ ഹിഗ്വയ്ൻ. എന്നാൽ ലോകഫുട്ബോളിലെ നിലവിലെ മികച്ച മൂന്നു താരങ്ങളെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇരുവരെയും ഒഴിവാക്കിയിരിക്കുകയാണ് ഹിഗ്വയ്ൻ. പ്രമുഖ മാധ്യമമായ ഇഎസ്പിഎന്നിനു നൽകിയ അഭിമുഖത്തിലാണ് ഹിഗ്വയ്ൻ ഇക്കാര്യം വ്യക്തമാക്കിയത്.

    റയൽ മാഡ്രിഡിനും യുവന്റസിനും ചെൽസിക്കും എസി മിലാനും വേണ്ടി ബൂട്ടുകെട്ടിയ താരം നിലവിൽ ബെക്കാമിന്റെ അമേരിക്കൻ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടിയാണു കളിക്കുന്നത്. ഹിഗ്വയിന്റെ അഭിപ്രായത്തിൽ റോബർട്ട്‌ ലെവൻഡോവ്സ്‌കിയും എർലിംഗ് ഹാളണ്ടും കരിം ബെൻസിമയുമാണ് നിലവിലെ മികച്ച മൂന്നു താരങ്ങൾ. ലോകഫുട്ബോളിൽ നിരവധി മികച്ച സ്ട്രൈക്കർമാരുണ്ടെങ്കിലും തന്റെ പ്രിയതാരത്തേക്കുറിച്ചും ഹിഗ്വയ്ൻ മനസുതുറന്നു.

    നിലവിൽ എന്റെ അഭിപ്രായത്തിൽ മികച്ച താരങ്ങൾ ലെവൻഡോവ്സ്‌കി, ഹാളണ്ട്, ബെൻസിമ എന്നിവരാണ്. കരീം ഇവിടെ കുറേ കാലമായുള്ളതാണ്. ഇതേ മികവിൽ 12 വർഷമായി ബെൻസിമയുണ്ട്. ലെവാൻഡോസ്‌കി എവിടെയൊക്കെ കളിക്കുന്നുവോ അവിടെയൊക്കെ സ്കോർ ചെയ്യുകയും ജയിക്കുകയും ചെയ്തിട്ടുണ്ട്. ഹാളണ്ട് ഒരു മുതൽക്കൂട്ടാണ്. മികച്ച ഭാവിയുള്ള താരമാണ്. അവൻ എന്നെ വിസ്മയിപ്പിച്ചു. അവൻ ഒരു മികച്ച സ്‌ട്രൈക്കർ ആണ്. “

    “ചരിത്രത്തിൽ ലെവൻഡോവ്സ്‌കി,കവാനി,ബെൻസിമ,ഡേവിഡ് വിയ്യ എന്നിവർ നമുക്കുണ്ട്. കൂടാതെ ഏറ്റവും മികച്ച ഒരാളുണ്ട്. സ്വർഗത്തിൽ നിന്നു വന്നായാൾ: റൊണാൾഡോ നസാരിയോ. ഞാനെപ്പോഴും റൊണാൾഡോയെപ്പോലെയാകാൻ ആഗ്രഹിച്ചിട്ടുണ്ട്. ഞാൻ എപ്പോഴും അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിക്കാറുണ്ട്. ” ഹിഗ്വയ്ൻ വ്യക്തമാക്കി.

  2. ഒരു രാജ്യം തന്നെ നിന്റെ പിറകിലുണ്ട്, ലൗറ്റാറോയുടെ നമ്പർ 9 ജേഴ്സിയെക്കുറിച്ച് ഹിഗ്വയ്ൻ

    Leave a Comment

    സമ്മർ ട്രാൻസ്ഫറിൽ യുവന്റസ് വിട്ടു അമേരിക്കൻ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറിയ താരമാണ് അർജന്റീനൻ സ്‌ട്രൈക്കറാണ് ഗോൺസാലോ ഹിഗ്വയ്ൻ. ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇന്റർനാഷണൽ ബ്രേക്കായതോടെ തന്റെ അർജന്റീനൻ നമ്പർ 9 റോളിനെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ് ഹിഗ്വയ്ൻ. ടിവൈസി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് താരം നിലവിലെ നമ്പർ 9 ആയ ലൗറ്റാറോ മാർട്ടിനസിനെക്കുറിച്ചും അഭിപ്രായം രേഖപ്പെടുത്തിയത്.

    അർജന്റീനൻ ജേഴ്‌സി ധരിക്കുമ്പോൾ ഒരു രാജ്യം തന്നെ നമ്മുടെ പിറകിലുണ്ടായിരിക്കുമെന്നാണ് ഹിഗ്വയ്ന്റെ അഭിപ്രായം. ലൗറ്റാറോ ഒരു മികച്ച താരമാണെന്നും ഭാവിയിൽ താരത്തിനു അർജന്റീനക്ക് ഗുണകരമായി ഒരുപാട് നൽകാൻ കഴിയുമെന്നും ഹിഗ്വയ്ൻ അഭിപ്രായപ്പെട്ടു. നിലവിൽ 19 മത്സരങ്ങളിൽ നിന്നായി 10 ഗോളുകൾ നേടാൻ ലൗറ്റാറോക്ക് സാധിച്ചിച്ചിട്ടുണ്ട്. അർജന്റീനൻ ജേഴ്സിയിൽ 71 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ ഹിഗ്വയ്ൻ 31 ഗോളുകൾ നേടിയിട്ടുണ്ട്. നമ്പർ 9 ജേഴ്സിയെക്കുറിച്ചും ഹിഗ്വയ്ൻ വാചാലനായി.

    “ഏറ്റവും വിലമതിക്കുന്ന ഒന്നാണത്, കാരണം നിങ്ങളുടെ പിറകിൽ ഒരു രാജ്യം തന്നെയാണുള്ളത്. അത് ധരിക്കുമ്പോഴുള്ള സന്തോഷം നിങ്ങളെ ആശ്രയിച്ചിരിക്കും. എനിക്കതിൽ വ്യക്തമായ വിവേചനശക്തിയുണ്ട്. ലൗറ്റാറോയുടെ നല്ലതിന് എന്റെ എല്ലാവിധ ആശംസകളും. അവനിൽ ഞാൻ ഒരുപാട് കഴിവുകൾ കാണുന്നുണ്ട്. ഇത്ര ചെറുപ്പത്തിൽ തന്നെ ഇന്ററിൽ സ്റ്റാർട്ട്‌ ചെയ്യുന്ന താരമാണെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.”

    ” ക്വാളിഫൈയറുകളിൽ കളിക്കുകയെന്നത് വളരെ സങ്കീർണമായ കാര്യമാണ്. അതുപോലെ തന്നെയാണ് ലോകകപ്പിലും. ഒരു മാസം മുഴുവനും നിങ്ങൾക്ക് നല്ല രീതിയിൽ കളിക്കാൻ സാധിക്കണം. ലൗറ്റാറോ നല്ല സമർത്ഥനായ കളിക്കാരനാണ്. നാഷണൽ ടീമിനു സന്തോഷം നൽകാൻ അവനു കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. 24കാരനായ ഒരു താരത്തെക്കുറിച്ച് മുൻവിധി പറയുന്നത് ബുദ്ദിമുട്ടേറിയ കാര്യമാണ്. അവനു ഒരു വലിയ കരിയർ തന്നെ മുന്നിലുണ്ട്.”ഹിഗ്വയ്ൻ വ്യക്തമാക്കി

  3. അരങ്ങേറ്റമത്സരത്തിൽ പെനാൽറ്റി പാഴാക്കി, ഇന്റർ മിയാമിയിൽ എതിർതാരങ്ങളോട് കയർത്ത് ഹിഗ്വയ്ൻ

    Leave a Comment

    അർജന്റീനയിൽ ഒരുപാട് പരിഹാസങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് ഗോൺസാലോ ഹിഗ്വയ്ൻ. തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള പരിഹാസങ്ങളെക്കുറിച്ച് മുൻപു വികാരഭരിതനായി ഹിഗ്വയ്ൻ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. എന്നാലിപ്പോൾ മറ്റൊരു പരിഹാസത്തിനു പ്രതികരിച്ചതാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

    ഹിഗ്വയ്ൻ ബെക്കാമിന്റെ ക്ലബായ ഇന്റർ മിയാമിയിലേക്കു ചേക്കേറിയത് കരിയറിൽ ഒരു പുതിയ തുടക്കം കുറിക്കാനായിരുന്നു. എന്നാൽ ആദ്യ മത്സരത്തിൽ തന്നെ ദയനീയമായ തോൽവിയേറ്റു വാങ്ങാനും എതിർ ടീമിലെ താരങ്ങളിൽ നിന്നും അപമാനം ഏറ്റു വാങ്ങാനുമായിരുന്നു താരത്തിനു വിധിയുണ്ടായത്.

    ഫിലാഡെൽഫിയ യൂണിയനെതിരായ മത്സരത്തിൽ ഹിഗ്വയ്ൻ  മികച്ച തുടക്കം തന്നെയാണ് ഹിഗ്വയ്നിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇരുപതാം മിനുട്ടിൽ താരത്തിന്റെ ബൈസിക്കിൾ കിക്ക് പോസ്റ്റിലടിച്ചു  പോയതെല്ലാം അദ്ദേഹത്തിന്റെ പ്രതിഭയെ വിളിച്ചോതുന്നവയായിരുന്നു. അതിനു ശേഷം എതിർ ടീം രണ്ടു ഗോളുകൾ നേടുകയായിരുന്നു. എഴുപത്തിയേഴാം മിനുട്ടിൽ പെനാൽട്ടിയിലൂടെ മിയാമിയെ മത്സരത്തിലേക്കു തിരിച്ചെത്തിക്കാൻ  സാധിച്ചെക്കാവുന്ന അവസരം ഹിഗ്വയ്ൻ  പാഴാക്കിക്കളയുകയായിരുന്നു.

    കിട്ടിയ പെനാൽട്ടി പാഴാക്കിയതിനുശേഷം എതിർ ടീം താരങ്ങളിൽ ചിലർ ഹിഗ്വയ്നെ അപമാനിക്കുകയായിരുന്നു. താരത്തിന്റെ പെനാൽട്ടി നഷ്ടം അവർ ഹിഗ്വയ്നെ പ്രകോപിപ്പിക്കുന്ന തരത്തിലാണ് ആഘോഷിച്ചത്. ക്ഷമ നശിച്ച ഹിഗ്വയ്ൻ ഇതിനോടു പ്രതികരിക്കുകയായിരുന്നു. എന്നാൽ ഇത്തരം പ്രതിസന്ധികളെ താരം മറികടക്കുമെന്നും പുതിയ ക്ലബായ ഇന്റർ മിയാമിയെ മികച്ചതാക്കാൻ സഹായിക്കുമെന്നും പരിശീലകൻ പിന്തുണയറിയിച്ചു.

  4. ലാലിഗയല്ല പ്രീമിയര്‍ ലീഗ്, മെസിയ്ക്ക് മുന്നറിയിപ്പുമായി ഹിഗ്വയ്ൻ

    Leave a Comment

    സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സ വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ തന്റെ അർജന്റീനൻ സഹതാരത്തിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് യുവന്റസിന്റെ അർജന്റൈൻ താരം ഗോൺസാലോ ഹിഗ്വയ്‌ൻ.

    ബാഴ്സയിൽ അടിയന്തിരാവസ്ഥ നിലനിൽക്കെ മെസ്സി സിറ്റിയിലേക്ക് കൂടുമാറുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ഹിഗ്വയ്‌ൻ മെസ്സിക്ക് മുന്നറിയിപ്പെന്ന രീതിയിൽ ചില കാര്യങ്ങൾ പറഞ്ഞത്. ലാലിഗയെ പോലെയല്ല പ്രീമിയർ ലീഗെന്നും അവിടുത്തെ പ്രതിരോധം കടുത്തതാണെന്നും ഹിഗ്വയ്‌ൻ അഭിപ്രായപ്പെട്ടു. താൻ അവിടെ ബുദ്ധിമുട്ടിയിരുന്നുവെന്നും മെസ്സിക്കും അത് പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കുമെന്നും അദ്ദേഹം മെസിക്ക് മുന്നറിയിപ്പു നൽകുന്നു.

    ” ഞാൻ പ്രീമിയർ ലീഗിൽ ഒരുപാട് ബുദ്ദിമുട്ടനുഭവിച്ചിരുന്നു. ആറു മാസം കൊണ്ട് അവിടുത്തെ കളി രീതികളുമായി ഇണങ്ങിച്ചേരാൻ ഞാൻ പ്രയാസമനുഭവിച്ചു. പ്രീമിയർ ലീഗ് ലാലിഗയെ പോലെയല്ല. അവിടുത്തെ ഡിഫൻഡേഴ്‌സ് വലിയ രീതിയിൽ ശാരീരികമായാണ് നേരിടുക. അതിന് ലാലിഗയിലെ പോലെ ഫൗളുകളോ ഫ്രീകിക്കുകളോ ഒന്നും തന്നെ ലഭിക്കുകയില്ല.”

    “അത് മെസ്സിയെ എത്രത്തോളം ബാധിക്കുമെന്ന് എനിക്ക് പറയാനാവില്ല. പക്ഷ മികച്ച താരമെന്ന നിലയിൽ ഈ തടസ്സങ്ങൾ അധികം അദ്ദേഹത്തെ ബാധിക്കുമെന്നും ഞാൻ കരുതുന്നില്ല” ഹിഗ്വയ്‌ൻ ഫോക്സ് സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. താരം 2019-ൽ ചെൽസിക്ക് വേണ്ടി 18 മത്സരങ്ങളിൽ ലോണിൽ കളിച്ചിരുന്നു. അതിൽ നിന്നുള്ള അനുഭവങ്ങളാണ് ഹിഗ്വയ്ൻ പങ്കുവെച്ചത്.

  5. ഹിഗ്വയ്‌നുമായി അസാധാരണ ബന്ധം, വഴക്കിന് പിന്നിലെ കാരണം പറഞ്ഞ് മൗറിസിയോ സാറി

    Leave a Comment

    ഏറെക്കാലം ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ അര്‍ജന്റീനന്‍ താരം ഗോണ്‍സാലോ ഹിഗ്വയിനുമായി അസാധാരണമായ ബന്ധമാണ് താന്‍ പുലര്‍ത്തുന്നതെന്നു ജുവെന്റസ് പരിശീലകന്‍ മൗറിസിയോ സാറി. പലപ്പോഴും താന്‍ ഹിഗ്വയിനുമായി അടികൂടാറുണ്ടെന്നു സാറി വെളുപ്പെടുത്തി. ചെല്‍സി, നാപോളി എന്നീ ക്ലബുകള്‍ക്ക് പിന്നാലെ ഇപ്പോള്‍ യുവന്റസിലും ഇരുവും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

    “ഞാനെപ്പോഴും കളിക്കാരുമായി വഴക്കിലാണെന്നുള്ള അഭ്യൂഹങ്ങൾ വായിച്ചറിയാറുണ്ട്.. സത്യവാസ്ഥയെന്തെന്നാൽ ഞാൻ ശരിക്കും വഴക്കിടാറുള്ളത് ഹിഗ്വയിനുമായാണ്. അവനുമായി അത്യപൂർവമായ ബന്ധമാണ് ഞാൻ നിലനിർത്തുന്നത് ‘ മൗറിസിയോ സാറി പറയുന്നു.

    ഒരിക്കല്‍ താനവനെ ലാളിക്കുന്നുവെങ്കില്‍ അടുത്തനിമിഷം തങ്ങള്‍ വഴക്കിലേക്ക് പോകാറുണ്ടെന്നും വാര്‍ത്ത സമ്മേളനത്തില്‍ മൗറിസിയോ സാറി വെളിപ്പെടുത്തി. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്നറിയില്ലെന്നും അവന്റെ കളിമികവിനെ പുറത്തുകൊണ്ടു വരാന്‍ താന്‍ പരുക്കനായി അഭിനയിക്കാറുണ്ടെന്നും സാറി അഭിപ്രായപ്പെട്ടു.

    മാനസികമായി ഹിഗ്വയിന്‍ ഇപ്പോഴും കരുത്തനാണെന്നും എന്നാല്‍ ശാരീരികമായി അദ്ദേഹത്തിന് എത്രത്തോളം സാധിക്കുമെന്ന് തനിക്ക് അറിയില്ലെന്ന് സാറി പറയുന്നു.

    നാപോളിയിലായിരിക്കുമ്പോള്‍ സാറിക്കു കീഴില്‍ 35 കളിയില്‍ 36 ഗോളുകള്‍ നേടി ഇറ്റാലിയന്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഹിഗ്വയിന്‍ കഴിഞ്ഞ കുറച്ചു സീസണുകളായി മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഈയൊരു കാരണത്താലാണ് സാറിയുടെ കീഴില്‍ ഹിഗ്വയിനു അവസരങ്ങള്‍ കുറഞ്ഞത്.