Tag Archive: FC Barcelona

  1. രണ്ടു ബാഴ്‌സലോണ താരങ്ങളുടെ നിലപാട് മെസിയെ തിരിച്ചെത്തിക്കുന്നതിനു തടസമാകുന്നു

    Leave a Comment

    ലയണൽ മെസിയെ തിരിച്ചെത്തിക്കാനുള്ള പദ്ധതികൾ മുന്നോട്ടു നീക്കുകയാണ് ബാഴ്‌സലോണ. രണ്ടു വർഷങ്ങൾക്കു മുൻപ് ക്ലബ് വിടേണ്ടി വന്ന താരത്തിന്റെ പിഎസ്‌ജി കരാർ ഈ സീസണോടെ അവസാനിക്കുമെന്നതിനാൽ മെസിയെ തിരിച്ചെത്തിക്കാൻ ബാഴ്‌സലോണക്ക് ലഭിച്ച അവസാനത്തെ അവസരമാണ് വരുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകം.

    എന്നാൽ ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരുന്നത് ബാഴ്‌സലോണയെ സംബന്ധിച്ച് അത്ര എളുപ്പമാകില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധി കാരണം മെസി തിരിച്ചു വരാൻ നിലവിലെ ചില താരങ്ങളെ വിൽക്കുകയും ടീമിന്റെ വേതനബിൽ കുറക്കുകയും വേണം. അതിനു ശ്രമം ക്ലബ് നടത്തുകയാണ്.

    എന്നാൽ ലയണൽ മെസിയുടെ തിരിച്ചുവരവിന് സഹായിക്കാൻ വേണ്ടി തങ്ങളുടെ വേതനം കുറക്കാൻ കഴിയില്ലെന്ന നിലപാടാണ് ബാഴ്‌സലോണയിലെ രണ്ടു താരങ്ങൾക്കുള്ളത്. പ്രതിരോധനിര താരമായ ക്രിസ്റ്റൻസെൻ, മധ്യനിര താരം ഫ്രാങ്ക് കെസി എന്നിവരാണ് വേതനം കുറക്കാനുള്ള ആവശ്യത്തെ നിരാകരിക്കുന്നത്.

    ഈ രണ്ടു താരങ്ങളും കഴിഞ്ഞ സമ്മറിൽ ഫ്രീ ഏജന്റായാണ് ബാഴ്‌സലോണ ടീമിൽ എത്തിയത്. മികച്ച ഓഫറുകൾ പലതും ഇവർ ബാഴ്‌സക്കായി തള്ളിക്കളയുകയും ചെയ്‌തു. ഒരു സീസൺ കഴിയും മുൻപേ കരാറിൽ മാറ്റങ്ങൾ വരുത്തുന്നത് ശരിയല്ലെന്നാണ് ഈ താരങ്ങളുടെ നിലപാട്. മെസിയെ സ്വന്തമാക്കാൻ ബാഴ്‌സ മറ്റു വഴികൾ തേടണമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

    ലാ ലീഗയുടെ കടുംപിടുത്തമാണ് മെസിയെ സ്വന്തമാക്കുന്നതിൽ ബാഴ്‌സയ്ക്ക് സങ്കീർണതകൾ നൽകുന്നത്. അവരുമായി ധാരണയിൽ എത്താനാണ് ബാഴ്‌സലോണ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഇതുവരെയും അതിനു കഴിഞ്ഞിട്ടില്ല. അതേസമയം ബാഴ്‌സയുടെ നിലപാട് അറിയാൻ വേണ്ടിയാണ് മെസി കാത്തിരിക്കുന്നത്.

  2. റാഫിന്യക്ക് പാസ് നൽകാതെ സുവർണാവസരം തുലച്ച് ലെവൻഡോസ്‌കി, വിമർശനവുമായി ബാഴ്‌സലോണ ആരാധകർ

    Leave a Comment

    സ്‌പാനിഷ്‌ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന വമ്പൻ പോരാട്ടത്തിൽ അത്ലറ്റികോ മാഡ്രിഡിനെതിരെ വിജയം നേടിയതോടെ ലീഗ് കിരീടത്തിലേക്ക് ബാഴ്‌സലോണ ഒന്നുകൂടി അടുത്തു. സീസണിൽ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന ബാഴ്‌സലോണ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ ലാ ലിഗയിൽ റയൽ മാഡ്രിഡിനെക്കാൾ പതിനൊന്നു പോയിന്റ് മുന്നിൽ തുടരുകയാണ് ബാഴ്‌സലോണ.

    മത്സരത്തിൽ വിജയം നേടിയെങ്കിലും ടീമിന്റെ സ്റ്റാർ സ്‌ട്രൈക്കറായ റോബർട്ട് ലെവൻഡോസ്‌കിക്കെതിരെ ആരാധകർ തിരിഞ്ഞിരിക്കുകയാണ്‌. മത്സരത്തിനിടെ ബാഴ്‌സലോണക്ക് ലഭിച്ച സുവർണാവസരം റാഫിന്യക്ക് പാസ് നൽകിയാൽ കൃത്യമായി ഗോളാകുമെന്നിരിക്കെ ഒറ്റക്ക് ഗോളടിക്കാൻ നോക്കി നഷ്‌ടപ്പെടുത്തിയതിനാണ് ആരാധകർ വിമർശിക്കുന്നത്. ലെവൻഡോസ്‌കിയുടെ തീരുമാനം റാഫിന്യയെ വളരെയധികം നിരാശപ്പെടുത്തിയ ഒന്നായിരുന്നു.

    നിരവധി മത്സരങ്ങളായി ബാഴ്‌സലോണയ്ക്ക് വേണ്ടി ഗോളുകൾ നേടാൻ ലെവൻഡോസ്‌കിക്ക് കഴിയുന്നില്ല. അതുകൊണ്ടു തന്നെ ഗോൾ കണ്ടെത്താൻ താരത്തിന് ആഗ്രഹം ഉണ്ടായിരിക്കും. എന്നാൽ ഇതുപോലെയൊരു സന്ദർഭത്തിലല്ല അതിനു വേണ്ടി ശ്രമിക്കുകയെന്നും മത്സരം പൂർണമായും സ്വന്തമാക്കാൻ അത് പാസ് നൽകേണ്ടത് അത്യാവശ്യമായിരുന്നു എന്നുമാണ് ആരാധകർ പറയുന്നത്. ലയണൽ മെസിയെ മാതൃകയാക്കാനും ആരാധകർ പറയുന്നു.

    മത്സരത്തിൽ മികച്ച പ്രകടനമാണ് റാഫിന്യ നടത്തിയത്. ഫെറൻ ടോറസ് നേടിയ ഗോളിന് വഴിയൊരുക്കിയ താരം അതുകൂടാതെ മൂന്നു കീ പാസുകളും ഒരു സുവർണാവസരവും മത്സരത്തിൽ മെനഞ്ഞെടുത്തു. മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരവും റാഫിന്യയാണ് സ്വന്തമാക്കിയത്. അടുത്ത മത്സരത്തിൽ റയോ വയ്യക്കാനോയെയാണ് ബാഴ്‌സലോണ നേരിടുന്നത്.

  3. വലിയ സൂചന നൽകി സുവാരസ്, ബാഴ്‌സലോണ ആരാധകർക്ക് പ്രതീക്ഷ

    Leave a Comment

    ലയണൽ മെസിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ബാഴ്‌സലോണ ആരാധകർ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രണ്ടു വർഷം മുൻപ് ക്ലബ് വിട്ട ലയണൽ മെസിയുടെ പിഎസ്‌ജി കരാർ അവസാനിച്ചതോടെയാണ് താരത്തെ സ്വന്തമാക്കാൻ ബാഴ്‌സ ശ്രമം തുടങ്ങിയത്. പിഎസ്‌ജി പുതിയ കരാർ മെസിക്ക് വാഗ്‌ദാനം ചെയ്‌തെങ്കിലും ആരാധകർ എതിരായതോടെ താരം അത് നിഷേധിക്കുകയായിരുന്നു.

    മെസി പിഎസ്‌ജി കരാർ പുതുക്കാതെ വന്നതോടെ താരത്തെ സ്വന്തമാക്കാൻ ബാഴ്‌സലോണ ശ്രമങ്ങൾ ആരംഭിച്ചു. ഇപ്പോഴും സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ടു പോവുകയാണെങ്കിലും അതിനെ മറികടക്കാനുള്ള ശ്രമങ്ങൾ ബാഴ്‌സലോണ ആരംഭിച്ചിട്ടുണ്ട്. അതിനിടയിൽ ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തന്നെ വരുമെന്ന സൂചനകൾ മെസിയുടെ അടുത്ത സുഹൃത്തായ സുവാരസ് നൽകിയത്.

    ലയണൽ മെസിയും ലൂയിസ് സുവാരസും ബാഴ്‌സലോണയിൽ ഉണ്ടായിരുന്ന സമയത്ത് അവർ ഗോളുകൾ ആഘോഷിക്കുന്നതിന്റെ ചിത്രം കഴിഞ്ഞ ദിവസം ബാഴ്‌സലോണ പോസ്റ്റ് ചെയ്‌തിരുന്നു. അതു ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ഷെയർ ചെയ്‌ത സുവാരസ് അതിൽ ലയണൽ മെസിയെ മെൻഷൻ ചെയ്‌തതിനു ശേഷം “ബാക്ക്” എന്ന സ്റ്റിക്കർ ഇട്ടതാണ് താരം മെസി തിരിച്ചു വരുമെന്ന വലിയ സൂചന നൽകിയെന്ന് ആരാധകർ വിശ്വസിക്കാൻ കാരണം.

    ലയണൽ മെസിയുടെ അടുത്ത സുഹൃത്താണ് ലൂയിസ് സുവാരസെന്ന കാര്യം ഏവർക്കും അറിയാവുന്നതാണ്. മെസിയുടെ സ്വകാര്യജീവിതത്തിലെ പല കാര്യങ്ങളും സുവാരസിന് അറിയുന്നുമുണ്ടാകാം. അതുകൊണ്ടു തന്നെ താരം നൽകിയ സൂചന മെസി ബാഴ്‌സയിലേക്ക് തിരിച്ചു വരുമെന്നതിൽ വ്യക്തത വരുത്തുന്നുവെന്നാണ് ആരാധകർ കരുതുന്നത്. ബാഴ്‌സലോണ താരത്തെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

     

  4. പണമല്ല പ്രധാനമെന്ന് വീണ്ടും തെളിയിച്ച് ലയണൽ മെസി, ബാഴ്‌സലോണ നൽകുന്ന കരാർ വിവരങ്ങൾ പുറത്ത്

    Leave a Comment

    ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകൾ വളരെയധികം വർധിച്ചു കൊണ്ടിരിക്കുകയാണ്. പിഎസ്‌ജിയുമായി താരം കരാർ പുതുക്കുമെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും ലോകകപ്പിന് ശേഷം അതിൽ മാറ്റം വന്നു. ഫ്രാൻസിലെ കീഴടക്കി അർജന്റീന കിരീടം നേടിയതിനു ശേഷം ഫ്രഞ്ച് ആരാധകർ തനിക്കെതിരെ തിരിഞ്ഞത് ലയണൽ മെസി കരാർ പുതുക്കാതിരിക്കാൻ പ്രധാനപ്പെട്ട കാരണമായി.

    ലയണൽ മെസിയെ ഫ്രീ ഏജന്റായി സ്വന്തമാക്കാനുള്ള നീക്കങ്ങൾ നടത്തുകയാണ് ബാഴ്‌സലോണയിപ്പോൾ. താരത്തിനു നൽകേണ്ട കരാർ ബാഴ്‌സലോണ തയ്യാറാക്കിയെന്നാണ് സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പറയുന്നത്. സൂചനകൾ പ്രകാരം രണ്ടു വർഷത്തെ കരാറാണ് ലയണൽ മെസിക്ക് നൽകിയിരിക്കുന്നത്. താരത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും സ്പോർട്ട് പുറത്തു വിട്ടിട്ടുണ്ട്.

    ഒരു സീസണിൽ ഇരുപത്തിയഞ്ചു മില്യൺ യൂറോയെന്ന കുറഞ്ഞ പ്രതിഫലമാണ് ലയണൽ മെസിക്ക് ബാഴ്‌സലോണ നൽകാനൊരുങ്ങുന്നത്. മെസി പിഎസ്‌ജിയിലേക്ക് ചേക്കേറുന്നതിനു തൊട്ടു മുമ്പുണ്ടായിരുന്ന കരാർ പ്രകാരമുള്ള പ്രതിഫലത്തിന്റെ നാലിലൊന്നാണ് ഇപ്പോൾ ബാഴ്‌സലോണ നൽകുന്നത്. എന്നാൽ പണത്തേക്കാൾ ബാഴ്‌സയിലേക്കുള്ള തിരിച്ചുവരവ് ആഗ്രഹിക്കുന്ന ലയണൽ മെസിക്ക് ഇതിനു പൂർണമായ സമ്മതമുണ്ട്.

    സാമ്പത്തിക പ്രതിസന്ധി കാരണമാണ് ബാഴ്‌സലോണ ലയണൽ മെസിയെ കൈവിടുന്നത്. ആ പ്രതിസന്ധി ഇപ്പോഴും ക്ലബിലുണ്ടെന്നതു കൊണ്ടാണ് ഇത്രയും കുറഞ്ഞ തുക മെസിക്ക് പ്രതിഫലമായി നൽകുന്നത്. ഇതിനു പുറമെ ക്ലബിന്റെ വേതനബില്ലിൽ പല തരത്തിലുള്ള മാറ്റങ്ങൾ വരുത്തുക കൂടി ചെയ്‌താലേ ലയണൽ മെസി ബാഴ്‌സലോണ താരമായി അടുത്ത സീസണിൽ കളിക്കുകയുള്ളൂ.

    നേരത്തെ ലാ ലിഗ ബാഴ്‌സലോണക്ക് എതിരായിരുന്നു. എന്നാലിപ്പോൾ ലാ ലിഗ നേതൃത്വത്തിന്റെ നിലപാടുകൾ അയഞ്ഞിട്ടുണ്ട്. കൃത്യമായി പ്രവൃത്തിച്ചാൽ മെസിയെ തിരിച്ചു കൊണ്ടുവരാൻ കഴിയുമെന്നാണ് അവർ പറയുന്നത്. അതുകൊണ്ടു തന്നെ ആരാധകർ വളരെ വലിയ പ്രതീക്ഷയിലാണുള്ളത്.

  5. ലയണൽ മെസി തിരിച്ചെത്തും, ആരാധകർക്ക് ഉറപ്പ് നൽകി ബാഴ്‌സലോണ പ്രസിഡന്റ്

    Leave a Comment

    ലയണൽ മെസി ബാഴ്‌സയിലേക്ക് തിരിച്ചു വരാനുള്ള സാധ്യതയുണ്ടെന്ന് നിരവധി റിപ്പോർട്ടുകൾ ഫുട്ബോൾ ലോകത്തുണ്ട്. ബാഴ്‌സലോണ വൈസ് പ്രസിഡന്റ്, ബാഴ്‌സലോണ പരിശീലകൻ സാവി എന്നിവർ ഈ പ്രതീക്ഷകൾ ആളിക്കത്തിക്കുന്ന രീതിയിലുള്ള പ്രതികരണം സമീപ കാലത്ത് നടത്തുകയും ചെയ്‌തിരുന്നു. മെസിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്ന ആരാധകർക്ക് ആവേശം നൽകുന്നതായിരുന്നു അവരുടെ പ്രതികരണങ്ങൾ.

    പിഎസ്‌ജി കരാർ അവസാനിച്ചതാണ് ലയണൽ മെസി ബാഴ്‌സയിലേക്ക് തിരിച്ചു വരാനുള്ള സാധ്യത തുറന്നത്. കരാർ പുതുക്കാൻ ഫ്രഞ്ച് ക്ലബ് ശ്രമം നടത്തുന്നുണ്ടെങ്കിലും ലയണൽ മെസിക്കതിൽ താത്പര്യമില്ല. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന് ശേഷം ഫ്രഞ്ച് ക്ലബിന്റെ ആരാധകർ തനിക്കെതിരെ തിരിഞ്ഞതാണു ലയണൽ മെസിയുടെ തീരുമാനത്തിൽ മാറ്റമുണ്ടാകാൻ കാരണം.

    അതിനിടയിൽ മെസിയുടെ തിരിച്ചുവരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകർക്ക് കൂടുതൽ ആവേശം നൽകുന്ന പ്രതികരണം ബാഴ്‌സലോണ പ്രസിഡന്റ് നടത്തുകയുണ്ടായി. കഴിഞ്ഞ ദിവസം ഗെറ്റാഫെക്കെതിരെ നടന്ന മത്സരത്തിന് ശേഷം സ്റ്റേഡിയത്തിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോൾ മെസി തിരിച്ചു വരുമോയെന്ന ചോദ്യത്തിന് ‘വരും’ എന്നാണു ബാഴ്‌സലോണ പ്രസിഡന്റ് മറുപടി നൽകിയത്.

    ബാഴ്‌സലോണ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നത് ലയണൽ മെസിയെ തിരിച്ചെത്തിക്കുന്നതിൽ തടസ്സമാകുമെന്നാണ് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ അതിനെ മറികടന്നുള്ള പ്രവർത്തനങ്ങൾ ബാഴ്‌സലോണ ആരംഭിച്ചുവെന്നു തന്നെയാണ് ലപോർട്ടയുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നത്. എന്തായാലും മെസിയുടെ തിരിച്ചുവരവ് സംഭവിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കാൻ കഴിയുന്നത്.

  6. മെസിയല്ല സാവിയുടെ പ്രധാന ലക്‌ഷ്യം, മറ്റൊരു അർജന്റീന താരത്തെ സ്വന്തമാക്കണമെന്ന് ബാഴ്‌സലോണ പരിശീലകൻ

    Leave a Comment

    ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുമോയെന്നാണ് ഓരോ മെസി, ബാഴ്‌സലോണ ആരാധകനും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. പിഎസ്‌ജിയിൽ സംതൃപ്‌തനല്ലാത്ത ലയണൽ മെസി ആരാധകർ കൂടി എതിരായതോടെ ഫ്രാൻസിൽ നിന്നും പോകാനാഗ്രഹിക്കുന്നുണ്ട്. തന്റെ മുൻ ക്ലബായ ബാഴ്‌സലോണ തന്നെയാണ് അർജന്റീന താരം പ്രധാനമായും ലക്‌ഷ്യം വെക്കുന്നത്.

    സാമ്പത്തിക പ്രതിസന്ധികളുടെ ഇടയിലും ലയണൽ മെസിയെ സ്വന്തമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നാണ് ബാഴ്‌സലോണ നൽകുന്ന സൂചനകൾ. അതേസമയം മെസിയല്ല, മറിച്ച് മറ്റൊരു അർജന്റീന താരത്തെ ടീമിലെത്തിക്കാനാണ് ബാഴ്‌സലോണ പരിശീലകൻ സാവി ആഗ്രഹിക്കുന്നതെന്ന് സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു. അർജന്റീനക്കൊപ്പം ലോകകപ്പ് നേടിയ യുവാൻ ഫോയ്ത്താണ് ആ താരം.

    നിലവിൽ സ്പെയിനിലെ തന്നെ ക്ലബായ വിയ്യാറയലിനു വേണ്ടി കളിക്കുന്ന യുവാൻ ഫോയ്ത്ത് മികച്ച പ്രകടനമാണ് ലീഗിൽ നടത്തുന്നത്. ഒരു പ്രോപ്പർ റൈറ്റ് ബാക്കിനെ ടീമിൽ എത്തിക്കുന്നതിന് വേണ്ടിയാണ് സാവി ഫോയ്ത്തിനെ ലക്ഷ്യമിടുന്നത്. നിലവിൽ റൈറ്റ് ബാക്കായി അരഹോ, കൂണ്ടെ, റോബർട്ടോ എന്നീ താരങ്ങൾ ഉണ്ടെങ്കിലും ഇവരൊന്നും പ്രോപ്പർ റൈറ്റ് ബാക്കുകളല്ല. ഈ സാഹചര്യം ഒഴിവാക്കാനാണ് സാവി ഒരുങ്ങുന്നത്.

    അതേസമയം ഫോയ്ത്തിനെ സ്വന്തമാക്കുക ബാഴ്‌സലോണയെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. താരത്തിന്റെ റിലീസിംഗ് ക്ലോസായ അറുപതു മില്യൺ യൂറോയാണ് വിയ്യാറയൽ ബാഴ്‌സയോട് ആവശ്യപ്പെടുന്നത്. നിലവിലെ സാഹചര്യത്തിൽ ഈ തുക ബാഴ്‌സയ്ക്ക് അംഗീകരിക്കാൻ കഴിയില്ല. വിയ്യാറയൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയാൽ താരത്തെ ക്ലബ് വിട്ടുകൊടുക്കാനും തയ്യാറാകില്ല.

  7. അതെല്ലാം കെട്ടുകഥകളെന്ന് മെസി, ബാഴ്‌സലോണ ആരാധകരുടെ പ്രതീക്ഷകൾ മങ്ങുന്നു

    Leave a Comment

    ലയണൽ മെസി ബാഴ്‌സയിലേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾ ഫുട്ബോൾ ലോകത്ത് ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന സമയമാണിപ്പോൾ. ഖത്തർ ലോകകപ്പിന് ശേഷം പിഎസ്‌ജി കരാർ പുതുക്കുമെന്നു പ്രതീക്ഷിച്ച മെസി ഇതുവരെ അതിനു തയ്യാറായിട്ടില്ല. ചാമ്പ്യൻസ് ലീഗിൽ നിന്നുള്ള പുറത്താകലിനു പിന്നാലെ ഫ്രഞ്ച് ക്ലബിന്റെ ആരാധകർ തനിക്കെതിരെ തിരിഞ്ഞത് ലയണൽ മെസിയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.

    ലയണൽ മെസിയുടെ തിരിച്ചു വരവിനു സാധ്യതയുണ്ടെന്ന രീതിയിലാണ് ബാഴ്‌സലോണ വൈസ് പ്രസിഡന്റ്, ക്ലബിന്റെ പരിശീലകൻ സാവി എന്നിവർ പ്രതികരിച്ചത്. മെസിയെ തിരിച്ചു കൊണ്ടു വരാനുള്ള നീക്കങ്ങൾ നടക്കുന്നതായി ഇരുവരും പ്രതികരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സാവി മെസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

    എന്നാൽ ഇതേക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ മെസിയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ കാറ്റലൻ മാധ്യമം ബന്ധപ്പെട്ടപ്പോൾ ബാഴ്‌സലോണ ആരാധകർക്ക് നിരാശ നൽകുന്ന പ്രതികരണമാണ് ലഭിച്ചത്. ലയണൽ മെസിയും സാവിയും തമ്മിൽ മികച്ച ബന്ധം നിലനിൽക്കുന്നുണ്ടെങ്കിലും മെസിയുടെ ഭാവിയുമായി ബന്ധപ്പെട്ട യാതൊരു ചർച്ചയും അവർ നടത്താറില്ലെന്നാണ് സ്പോർട്ടിനോട് മെസിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയത്.

    ബാഴ്‌സലോണ ആരാധകരെ സംബന്ധിച്ച് വളരെയധികം നിരാശ നൽകുന്ന വാർത്തയാണിതെങ്കിലും മെസി തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണ് അവർ നിൽക്കുന്നത്. ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിൽ എത്തിയതിനു ശേഷം മെസി ഒട്ടും സംതൃപ്‌തി ഇല്ലാതെയാണ് കളിക്കുന്നത്. പിഎസ്‌ജിയിൽ നിന്നും മെസി പുറത്തു വന്നാൽ താരത്തിന്റെ ക്ലബ് തലത്തിലുള്ള പ്രകടനം കൂടുതൽ മികച്ചതാകുമെന്ന് മെസി ആരാധകരും പ്രതീക്ഷിക്കുന്നു.

  8. മെസിയുടെ പിതാവും ബാഴ്‌സലോണ പ്രസിഡന്റും വീണ്ടും കൂടിക്കാഴ്‌ച നടത്തി, അഭ്യൂഹങ്ങൾ ശക്തി പ്രാപിക്കുന്നു

    Leave a Comment

    ലയണൽ മെസി ബാഴ്‌സയിലേക്ക് തിരിച്ചുവരുമെന്ന അഭ്യൂഹങ്ങൾ ഏറ്റവും ശക്തമായിരുന്ന സമയമാണിപ്പോൾ. ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കുന്ന ലയണൽ മെസി അത് പുതുക്കാനുള്ള സാധ്യത വളരെ കുറവാണ്. ക്ലബിൽ തനിക്ക് വേണ്ടത്ര സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നതും ചാമ്പ്യൻസ് ലീഗ് തോൽവിയോടെ ആരാധകർ എതിരായതുമാണ് ഇതിനു കാരണം.

    ലയണൽ മെസി പിഎസ്‌ജി കരാർ പുതുക്കുന്നില്ലെന്ന വാർത്തകൾ പുറത്തു വന്നതോടെ താരത്തെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ബാഴ്‌സലോണ ആരംഭിച്ചിട്ടുണ്ട്. ബാഴ്‌സലോണ വൈസ് പ്രസിഡന്റ് റാഫ യുസ്‌റ്റെ, പരിശീലകൻ സാവി എന്നിവർ ഇത് സംബന്ധിച്ച സൂചനകൾ നൽകിയിരുന്നു. മെസി തിരിച്ചുവരുമെന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നതാണ് അവരുടെ പ്രതികരണങ്ങൾ.

    അതിനിടയിൽ ലയണൽ മെസിയുടെ ഏജന്റും പിതാവുമായ ജോർജ് മെസിയും ബാഴ്‌സലോണ പ്രസിഡന്റ് യോൻ ലപോർട്ടയും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ലോകകപ്പിന് ശേഷം ഇരുവരും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയെന്ന റിപ്പോർട്ടുകൾ രണ്ടാമത്തെ തവണയാണ് വരുന്നത്.

    അതേസമയം മെസിക്ക് ആദരവ് നൽകാൻ ബാഴ്‌സലോണ സംഘടിപ്പിക്കുന്ന മത്സരത്തിന്റെ ഭാഗമായാണ് ലപോർട്ട മെസിയുടെ പിതാവിനെ കണ്ടു മുട്ടിയിരിക്കുന്നത്. ട്രാൻസ്‌ഫർ സംബന്ധമായ കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്‌തില്ലെങ്കിലും ബന്ധം മികച്ചതാക്കാൻ ഈ കൂടിക്കാഴ്ച സഹായിക്കും. മെസിയുമായുള്ള ബന്ധം മികച്ചതാക്കി മാറ്റണമെന്ന് ലപോർട്ട് പറയുകയും ചെയ്‌തിരുന്നു.

    ലയണൽ മെസിക്ക് ബാഴ്‌സയിലേക്ക് തിരിച്ചു വരാൻ വളരെയധികം ആഗ്രഹമുണ്ടെങ്കിലും ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധി അതിനു വിലങ്ങുതടിയായി നിൽക്കുന്നു. സാമ്പത്തിക സ്ഥിതി മറികടക്കാനുള്ള പ്രവർത്തനങ്ങളാണ് ക്ലബ് ഇപ്പോൾ നടത്തുന്നത്. അതിൽ വിജയിച്ചാൽ മെസി തിരിച്ചെത്തുക തന്നെ ചെയ്യും.

  9. ബാഴ്‌സലോണയിൽ മെസിയെ തിരിച്ചെത്തിക്കാനുള്ള ആവശ്യം മുറുകുന്നു,

    Leave a Comment

    ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുമെന്നുള്ള വാർത്തയാണ് ഫുട്ബോൾ ആരാധകരെ ഇപ്പോൾ ആവേശം കൊള്ളിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി പിഎസ്‌ജിയിൽ കളിക്കുന്ന ലയണൽ മെസി ക്ലബിനൊപ്പം ഒട്ടും തൃപ്തനല്ല എന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് താരം ബാഴ്‌സയിലേക്ക് തിരിച്ചു വരുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായി വരുന്നത്.

    ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്ന് ബാഴ്‌സലോണ നേതൃത്വവും പലപ്പോഴായി വ്യക്തമാക്കിയിരുന്നു. ചർച്ചകൾ നടത്തുന്നുണ്ടെന്നും സാധ്യമെങ്കിൽ അത് സംഭവിക്കുമെന്നാണ് ബാഴ്‌സലോണ വൈസ് പ്രസിഡന്റും ക്ലബിന്റെ പരിശീലകനായ സാവിയും വ്യക്തമാക്കിയത്.

    അതിനിടയിൽ തങ്ങളുടെ പ്രിയപ്പെട്ട താരത്തെ തിരിച്ചു കൊണ്ടുവരാനുള്ള സമ്മർദ്ദം ബാഴ്‌സലോണ ആരാധകർ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജിറോണയുമായി നടന്ന ലീഗ് മത്സരത്തിന്റെ പത്താം മിനുട്ടിൽ ലയണൽ മെസിയുടെ പേര് വിളിച്ചു കൊണ്ടുള്ള ചാന്റ് ബാഴ്‌സലോണ ആരാധകർ ഉയർത്തിയിരുന്നു. മെസിയെ തിരിച്ചെത്തിക്കണം എന്ന ആവശ്യമാണ് ഇതിലൂടെ അവർ ഉയർത്തുന്നത്.

    ഇത് ആദ്യമായല്ല ലയണൽ മെസിയെക്കുറിച്ചുള്ള ചാന്റുകൾ ബാഴ്‌സലോണ ആരാധകർ ഉയർത്തുന്നത്. കഴിഞ്ഞ എൽ ക്ലാസിക്കോ മത്സരത്തിലും സമാനമായ സംഭവം നടന്നിരുന്നു. പിഎസ്‌ജി ആരാധകർ മെസിയെ കൂക്കി വിളിക്കുമ്പോഴാണ് ബാഴ്‌സലോണ ആരാധകർ തങ്ങളുടെ ഇതിഹാസത്തിനായി ഓരോ മത്സരത്തിലും ആരവമുയർത്തുന്നത്.

    മെസിയെ തിരിച്ചു കൊണ്ടുവരാൻ ബാഴ്‌സലോണയുടെ മുന്നിലുള്ള പ്രധാന തടസം ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധിയാണ്. എന്നാൽ അതിനെ മറികടക്കാൻ കഴിയുമോയെന്ന കാര്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. സ്‌പോൺസർഷിപ്പ് ഡീലുകൾ അടക്കമുള്ളവ ഉണ്ടാക്കിയെടുത്ത് മെസിയെ സ്വന്തമാക്കാമെന്നാണ് ബാഴ്‌സലോണ നേതൃത്വം കരുതുന്നത്.

  10. എൽ ക്ലാസിക്കോ തോൽവിക്ക് പിന്നാലെ ബാഴ്‌സലോണയെ കളിയാക്കി ജർമൻ ക്ലബ്

    Leave a Comment

    റയൽ മാഡ്രിഡിന് മേൽ ബാഴ്‌സലോണയ്ക്ക് വ്യക്തമായ ആധിപത്യമുണ്ടെന്ന് തോന്നിപ്പിച്ച സീസണായിരുന്നു ഇതെങ്കിലും കഴിഞ്ഞ ദിവസം കോപ്പ ഡെൽ റേയിൽ നടന്ന എൽ ക്ലാസിക്കോ മത്സരത്തോടെ അതിന് അവസാനമായി. എതിരില്ലാത്ത നാല് ഗോളുകൾക്ക് റയൽ മാഡ്രിഡ് ബാഴ്‌സലോണയെ കീഴടക്കിയപ്പോൾ ഈ സീസണിൽ ഒരു കിരീടം കൂടി സ്വന്തമാക്കാമെന്ന കാറ്റലൻസിന്റെ പ്രതീക്ഷകൾ ഇല്ലാതായി.

    റയൽ മാഡ്രിഡിനെതിരെ ഈ വർഷം കളിച്ച മൂന്നു എൽ ക്ലാസിക്കോ മത്സരങ്ങളിൽ വിജയം സ്വന്തമാക്കി എന്നതിനാൽ തന്നെ ബാഴ്‌സലോണ ആരാധകർ റയൽ മാഡ്രിഡിനെ ഒരുപാട് ട്രോളിയിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ഗംഭീരവിജയം സ്വന്തമാക്കിയതോടെ ഈ കളിയാക്കലുകൾക്കെല്ലാം അതേ നാണയത്തിൽ മറുപടി റയൽ മാഡ്രിഡ് ആരാധകർ നൽകുന്നുണ്ട്.

    എന്നാൽ ബാഴ്‌സലോണയെ ട്രോളുന്നത് റയൽ മാഡ്രിഡ് ആരാധകർ മാത്രമല്ലെന്നതാണ് രസകരമായ കാര്യം. ഇന്നലത്തെ മത്സരത്തിന് ശേഷം ജർമൻ ക്ലബായ ഐന്ത്രാഷട് ഫ്രാങ്ക്ഫർട്ടും ബാഴ്‌സലോണയെ കളിയാക്കി രംഗത്തു വന്നിരുന്നു. “വെളുത്ത നിറത്തിലുള്ള ജേഴ്‌സിയണിഞ്ഞ ടീമിന് പാർട്ടിക്കുള്ള സമയമാണിപ്പോൾ, നമ്മളിത് നേരത്തെ കണ്ടിട്ടുണ്ട്” എന്നാണു ജർമൻ ക്ലബ് കഴിഞ്ഞ സീസണിലെ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ ഓർമിപ്പിച്ച് പറഞ്ഞത്.

    കഴിഞ്ഞ സീസണിലെ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൽ ഫ്രാങ്ക്ഫർട്ട് ക്ലബിനെതിരെ അപ്രതീക്ഷിതമായ തോൽവി വഴങ്ങിയാണ് ബാഴ്‌സലോണ പുറത്തായത്. ക്യാമ്പ് നൂവിലെ ടിക്കറ്റുകൾ വാങ്ങിക്കൂട്ടിയ ജർമൻ ക്ലബിന്റെ ആരാധകർ ബാഴ്‌സയുടെ മൈതാനം സ്വന്തം മൈതാനം പോലെയാക്കി മത്സരത്തിൽ വിജയം നേടിയത് വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്‌തിരുന്നു.

    എന്തായാലും സെമി ഫൈനലിൽ പരാജയപ്പെട്ടതോടെ ബാഴ്‌സലോണയുടെ ഒരു കിരീടമോഹം പൊലിഞ്ഞു. ലാ ലിഗ പോയിന്റ് ടേബിളിൽ റയലിനേക്കാൾ പന്ത്രണ്ടു പോയിന്റ് മുന്നിൽ നിൽക്കുന്ന ടീമിന് ഇനി ലീഗ് കിരീടം മാത്രമാണ് ലക്‌ഷ്യം വെക്കാൻ കഴിയുക.