Tag Archive: EPL

  1. സന്തോഷ വാര്‍ത്ത, പ്രീമിയര്‍ ലീഗില്‍ ആര്‍ക്കും പുതുതായി കൊറോണയില്ല

    Leave a Comment

    ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സംഘാടകര്‍ക്ക് സമാശ്വാസവുമായി പുതിയ വാര്‍ത്ത. പ്രീമിയര്‍ ലീഗ് പുനരാരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രീമിയര്‍ ലീഗില്‍ നടത്തിയ നാലാമത്തെ ടെസ്റ്റില്‍ പുതുതായി ആര്‍ക്കും കോവിഡ് 19 മഹാമാരി ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരണം.

    നേരത്തെ പ്രീമിയര്‍ ലീഗില്‍ കൊറോണ വൈറസ് പരിശോധന നടത്തിയപ്പോള്‍ 12 പേര്‍ക്ക് കൊറോണ പോസറ്റീവ് ആയത് സംഘാടകര്‍ക്ക് തലവേദനയായിരുന്നു.

    എല്ലാ ക്ലബുകളിലേയും കളിയ്ക്കാരും സ്റ്റാഫുകളുമടക്കം 1130 പേരെയാണ് നാലാം ഘട്ട കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതില്‍ ആര്‍ക്കും കോവിഡ് പോസിറ്റീവല്ല എന്നത് ആരാധകര്‍ക്കും ശുഭവാര്‍ത്തായാണ്. ജൂണ്‍ 17നാണ് പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്.

    അതെസമയം അടുത്ത ആഴ്ച്ച രണ്ട് ദിവസങ്ങളിലായി പ്രീമിയര്‍ ലീഗില്‍ അഞ്ചാം ഘട്ട ടെസ്റ്റിംഗ് നടക്കും. ഇതുകൂടി കഴിഞ്ഞാലെ പ്രീമിയര്‍ ലീഗിന്റെ കാര്യത്തില്‍ അവസാന ഉറപ്പ് ലഭിക്കൂ. എന്നാല്‍ ഇംഗ്ലണ്ടില്‍ പ്രീമിയര്‍ ലീഗിന് താഴെയുള്ള ലീഗുകളില്‍ 17 കൊറോണ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

  2. ട്രാന്‍സ്ഫര്‍, ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

    Leave a Comment

    കോവിഡ് 19 വ്യാപനം ഫുട്‌ബോള്‍ ലോകത്ത് എങ്ങനെ ബാധിക്കുമെന്ന ആദ്യ സൂചന നല്‍കി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ. ആരാധരെ ഏറെ നിരാശരാക്കി ഈ സമ്മര്‍ സീസണ്‍ വന്‍ ട്രാന്‍സ്ഫറുകളൊന്നും മാഞ്ചസ്റ്റര്‍ നടത്തില്ലെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രഖ്യാപിച്ചു.

    മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സിഇഒ എഡ് വുഡ്വാര്‍ഡ് ആമ് ഞെട്ടിക്കുന്ന ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സാധാരണ സാഹചര്യമല്ല ഇതെന്നും കോവിഡ് കാരണം ക്ലബിനേയും ഫുട്‌ബോള്‍ ലോകത്തേയും സാമ്പത്തികമായി തകര്‍ത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

    ഇതോടെ നിരവധി വന്‍ താരങ്ങള്‍ മാഞ്ചസ്റ്ററിലേക്കെത്തുമെന്ന ഊഹാപോഹങ്ങള്‍ക്കാണ് ഇതോടെ അറുതിയായത്. സാഞ്ചോ, ഗ്രീലിഷ് തുടങ്ങി പല പല വലിയ താരങ്ങളും ഈ സീസണില്‍ ക്ലബിലേക്ക് എത്തില്ലെന്നും ഉറപ്പായി.

    നേരത്തെ കോവിഡ് മൂലം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പാതി വഴിയില്‍ നിര്‍ത്തിവെച്ചിരുന്നു. പ്രതിസന്ധി മാറിയാല്‍ മാത്രമാണ് പ്രീമിയര്‍ ലീഗില്‍ മത്സരങ്ങള്‍ തന്നെ തുടങ്ങാനാകു.

  3. എക്കാലത്തേയും മികച്ച പ്രീമിയര്‍ ലീഗ് ടീമിതാ, തിരഞ്ഞെടുത്ത് ഇഎസ്പിഎന്‍

    Leave a Comment

    പ്രീമിയര്‍ ലീഗിലെ ഏക്കാലത്തേയും മികച്ച ടീമിനെ തിരഞ്ഞെടുത്ത് പ്രമുഖ ഫുട്‌ബോള്‍ വെബ് പോര്‍ട്ടറായ ഇഎസ്പിഎന്‍. മുന്‍ മാഞ്ചസ്റ്റര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ചെല്‍സിയുടെ ആഷ്‌ലി കോളും ഉള്‍പ്പെട്ട 11 അംഗ ഇലവനേയാണ് തിരഞ്ഞെടുത്തത്.

    4-1-2-3 എന്ന ഫോര്‍മേഷനില്‍ ഓരോ സ്ഥാനത്തേയും ഏറ്റവും പ്രഗത്ഭരേയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ പരിശീലകനായ സര്‍ അലക്‌സ് ഫെര്‍ഗുസനെയാണ് മികച്ച പരിശീലകനായി തിരഞ്ഞെടുത്തത്.

    മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഗാരി നെവിയ്യ റൈറ്റ് ബാക്കില്‍ സ്ഥാനം നേടിയപ്പോള്‍ ചെല്‍സിയുടെ ആഷ്‌ലി കോള്‍ ലെഫ്റ്റ് ബാക്ക് സ്ഥാനം സ്വന്തമാക്കി. പ്രതിരോധ താരങ്ങളായി റിയോ ഫെര്‍ഡിനാന്‍ഡ് , ജോണ്‍ ടെറി എന്നിവരെ തിരഞ്ഞെടുത്തു.

    മുന്‍ യുണൈറ്റഡ് നായകന്‍ റോയ് കീനെ ഡിഫെന്‍സിവ് മിഡ്ഫീല്‍ഡര്‍ ആക്കിയപ്പോള്‍ പാട്രിക് വിയേര , ഫ്രാങ്ക് ലാംപാര്‍ഡ് എന്നിവര്‍ മധ്യ നിരയില്‍ സ്ഥാനം നേടി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരം സെര്‍ജിയോ അഗ്യൂറോ മുന്നേറ്റ നിരയില്‍ വലത് ഭാഗത്തും മുന്‍ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മുന്നേറ്റത്തിന്റെ ഇടത് ഭാഗത്തും സ്ഥാനം നേടി. പ്രീമിയര്‍ ലീഗിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായ അലന്‍ ഷിയറര്‍ മുന്നേറ്റത്തില്‍ മധ്യ ഭാഗത്ത് സ്ഥാനം നേടി.