Tag Archive: Borussia Dortmund

  1. ഡി മരിയയുടെ കളികൾ ഇനി ജർമനിയിൽ, താരത്തിനായി അന്വേഷണം നടത്തി വമ്പന്മാർ

    Leave a Comment

    ഈ സീസണോടെ യുവന്റസുമായുള്ള കരാർ അവസാനിക്കുന്ന ഏഞ്ചൽ ഡി മരിയ അത് പുതുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇപ്പോൾ അതിനുള്ള സാധ്യതകൾ മങ്ങിയിട്ടുണ്ട്. പോയിന്റ്  വെട്ടിക്കുറയ്ക്കൽ നടപടി വീണ്ടും ഏറ്റുവാങ്ങിയതോടെ രണ്ടാം സ്ഥാനത്തു നിന്നിരുന്ന യുവന്റസ് ഇപ്പോൾ യൂറോപ്യൻ യോഗ്യതക്കും താഴേക്കു വീണു പോയതോടെയാണ് ക്ലബിനൊപ്പം തുടരുന്ന കാര്യത്തിൽ ഡി മരിയയുടെ നിലപാടുകൾ മാറിയതെന്നായിരുന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.

    മുപ്പത്തിയഞ്ചു വയസായെങ്കിലും ഇപ്പോഴും മികച്ച പ്രകടനമാണ് ഏഞ്ചൽ ഡി മരിയ നടത്തുന്നത്. അർജന്റീനയുടെ കഴിഞ്ഞ മൂന്നു കിരീടനേട്ടങ്ങളിലും പ്രധാനപ്പെട്ട പങ്കു വഹിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. പരിക്കിന്റെ പ്രശ്‌നങ്ങൾ ബാധിക്കാതെയിരുന്നാൽ ഏതു ടീമിന് വേണ്ടിയും തന്റെ കഴിവിന്റെ പരമാവധി നൽകാൻ താരത്തിന് കഴിയുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ യുവന്റസ് വിട്ടാലും താരത്തിന് യൂറോപ്പിൽ തന്നെ തുടരാനുള്ള അവസരമുണ്ടാകും.

    ഇപ്പോൾ ജർമൻ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ട് ഏഞ്ചൽ ഡി മരിയക്ക് വേണ്ടി ശ്രമം നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. സീസണിലെ അവസാനത്തെ മത്സരത്തിൽ വിജയം നേടിയാൽ ജർമൻ ലീഗ് കിരീടം നേടാൻ അവസരമുള്ള ബൊറൂസിയ ഡോർട്ട്മുണ്ട് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനം നടത്താൻ ഡി മരിയയുടെ പരിചയസമ്പത്ത് ഉപയോഗിക്കാമെന്ന പ്രതീക്ഷയിലാണ്. താരത്തിന്റെ ഏജന്റുമായി ഇവർ ബന്ധപ്പെട്ടിട്ടുണ്ട്.

    അതേസമയം ബൊറൂസിയ ഡോർട്ട്മുണ്ടിൽ തനിക്ക് അവസരങ്ങൾ ഉറപ്പാണെങ്കിൽ ഓഫർ സ്വീകരിക്കാൻ താരം മടി കാണിച്ചേക്കില്ല. അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീനക്കായി കളിച്ച് വിരമിക്കണമെന്ന ആഗ്രഹമാണ് ഏഞ്ചൽ ഡി മരിയക്കുള്ളത്. ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ഒരു ക്ലബിൽ കളിച്ചാൽ കോപ്പ അമേരിക്ക ടീമിൽ ഇടം നേടാനുള്ള സാധ്യത വർധിക്കുമെന്നത് താരം പരിഗണിക്കും.

  2. ബയേണിനു കിരീടം നൽകാൻ റഫറി ഒത്തുകളിച്ചോ, ജർമൻ ലീഗിൽ വിവാദക്കൊടുങ്കാറ്റ്

    Leave a Comment

    ജർമൻ ലീഗിൽ ബയേൺ മ്യൂണിക്കും ബോഷുമും തമ്മിൽ നടന്ന മത്സരത്തിന് പിന്നാലെ വിവാദം പുകയുന്നു. മത്സരത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് അനുകൂലമായി ലഭിക്കേണ്ട പെനാൽറ്റി ലഭിക്കാത്തതിനെ തുടർന്നാണ് വിവാദമുണ്ടായത്. ക്ലിയർ പെനാൽറ്റി ആയിട്ടു പോലും റഫറി അതനുവദിക്കാതിരുന്നതും വീഡിയോ റഫറിക്ക് അനുവദിക്കാതിരുന്നതും കാരണം വിജയം നേടേണ്ടിയിരുന്ന ബൊറൂസിയ ഡോർട്ട്മുണ്ട് സമനില വഴങ്ങിയിരുന്നു.

    മത്സരത്തിന്റെ അറുപതാം മിനുട്ടിനു ശേഷമാണ് സംഭവം നടന്നത്. ഡോർട്ട്മുണ്ട് മുന്നേറ്റനിര താരം കരിം അദെയാമി ഒരു പാസ് സ്വീകരിക്കാൻ ശ്രമിക്കുന്നതിനിടെ ബൊഷും താരത്തിന്റെ ഫൗളിൽ വീഴുകയായിരുന്നു. എന്നാൽ റഫറി അത് അനുവദിക്കാമോ വീഡിയോ റഫറിയുടെ സഹായം തേടാനോ തയ്യാറായില്ല. ബൊറൂസിയ ഡോർട്ട്മുണ്ട് ബെഞ്ചിൽ നിന്നും ഇതേതുടർന്ന് കനത്ത പ്രതിഷേധം ഉയരുകയും പരിശീലകന് മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്തു.

    മത്സരത്തിന് ശേഷം റഫറി തന്നെ തനിക്ക് തെറ്റു പറ്റിയെന്നു വ്യക്തമാക്കി രംഗത്തു വന്നിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഇതുപോലെയൊരു തെറ്റ് വരുത്തിയതിൽ അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്‌തു. ജർമൻ ഫുട്ബോളിലെ റഫയിങ് കമ്മിറ്റിയും അതൊരു ക്ലിയർ പെനാൽറ്റി ആണെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം റഫറിക്കെതിരെ രൂക്ഷമായ വിമർശനമാണ് ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും വന്നത്. ക്ലബിന്റെ സ്പോർട്ടിങ് ഡയറക്റ്റർ ഭീരുവെന്നാണ് റഫറിയെ വിശേഷിപ്പിച്ചത്.

    മത്സരത്തിൽ സമനില നേടിയതോടെ ബയേണിന് ലീഗിൽ മുന്നിലെത്താൻ അവസരമുണ്ട്. നിലവിൽ ഡോർട്ട്മുണ്ട് രണ്ടു പോയിന്റ് മുന്നിലാണെങ്കിലും ഒരു മത്സരം കുറവ് കളിച്ച ബയേണിന് അവരെ മറികടക്കാൻ കഴിയും. ലീഗ് ബയേൺ നേടുന്നത് ഒന്നോ രണ്ടോ പോയിന്റിനെ വ്യത്യാസത്തിലാണെങ്കിൽ ഈ സംഭവം വീണ്ടും ചർച്ചയാകും എന്നുറപ്പാണ്. 2012ലാണ് അവസാനമായി ബൊറൂസിയ ഡോർട്ട്മുണ്ട് ലീഗ് ജേതാക്കളാകുന്നത്.

  3. ഒരിക്കൽ തുലച്ച പെനാൽറ്റി വീണ്ടും നൽകി, ചെൽസിയുടെ വിജയത്തിൽ വിവാദം

    Leave a Comment

    ചെൽസി ആരാധകർ കാത്തിരുന്ന വിജയമാണ് ചാമ്പ്യൻസ് ലീഗിൽ ടീം നേടിയത്. പ്രീ ക്വാർട്ടർ ആദ്യപാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവി വഴങ്ങിയ ചെൽസി രണ്ടാം പാദത്തിൽ സ്വന്തം മൈതാനത്ത് രണ്ടു ഗോളിന്റെ വിജയം സ്വന്തമാക്കിയാണ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. ഈ സീസണിൽ മോശം ഫോമിലുള്ള ചെൽസിക്ക് ആവശ്യമായിരുന്നു ഈയൊരു വിജയം.

    സമ്മറിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ചെൽസിയിലെത്തിയ റഹീം സ്റ്റെർലിംഗാണ് ടീമിനായി ആദ്യപകുതിയിൽ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെ ഹാവേർട്സ് ലീഡ് ഉയർത്തി ടീമിനെ രക്ഷിച്ചു. അതേസമയം ചെൽസിയുടെ വിജയഗോളിനെച്ചൊല്ലി വിവാദം ഉയരുന്നുണ്ട്. ഒരിക്കൽ നഷ്‌ടമായ പെനാൽറ്റി വീണ്ടും റഫറി നൽകിയതാണ് കാരണം.

    ബോക്‌സിലെ ഹാൻഡ് ബോളിനാണ് റഫറി പെനാൽറ്റി അനുവദിച്ചത്. ഹാവേർട്സ് എടുത്ത കിക്ക് പോസ്റ്റിലടിച്ചു പുറത്തു പോയി. അതേസമയം വീഡിയോ റഫറി ദൃശ്യങ്ങൾ പരിശോധന നടത്തിയപ്പോൾ കിക്കെടുക്കുമ്പോൾ ഏതാനും ഡോർട്മുണ്ട് താരങ്ങൾ ബോക്‌സിലേക്ക് ഓടിക്കയറിയെന്നു വ്യക്തമായി. ഇതോടെ റീടേക്ക് അനുവദിച്ചത് താരം ഗോളാക്കി മാറ്റുകയും ചെയ്തു.

    മത്സരത്തിനു ശേഷം ഡോർട്മുണ്ട് താരം ജൂഡ് ബെല്ലിങ്ങ്ഹാം ഇതിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. വളരെ മെല്ലെ പെനാൽറ്റി എടുക്കുമ്പോൾ താരങ്ങൾ ബോക്സിലേക്ക് വരുന്നത് സ്വാഭാവികമാണെന്നും അതിനു റീടേക്ക് കൊടുക്കുന്നത് ശരിയായ നടപടിയല്ലെന്നും താരം പറഞ്ഞു. അതേസമയം മത്സരത്തിൽ വിജയം നേടിയ ചെൽസിക്കാത് വലിയൊരു ആത്മവിശ്വാസമാണ്.

  4. ഹാളണ്ടിനെ റാഞ്ചാൻ ചെൽസി, പച്ചക്കൊടി കാണിച്ച് ഉടമയും പരിശീലകനും

    Leave a Comment

    ബാഴ്സയും റയൽ മാഡ്രിഡുമായി അഭ്യൂഹങ്ങൾ നിലവിലുള്ള സൂപ്പർതാരമാണ് ബൊറൂസിയ ഡോർട്മുണ്ട് സ്‌ട്രൈക്കർ എർലിംഗ് ഹാളണ്ട്. എന്നാൽ ഇരുവരെയും മറികടന്നു താരത്തെ റാഞ്ചാൻ ചെൽസി മാനേജ്മെന്റിന് പച്ചക്കൊടി കാണിച്ചിരിക്കുകയാണ് പുതിയ പരിശീലകനായ തോമസ് ടൂഹൽ. ചെൽസിയുടെ റഷ്യൻ ഉടമയായ റോമൻ അബ്രാമോവിച്ചും ഈ നീക്കത്തിന് സമ്മതം മൂളിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

    റോമൻ അബ്രമോവിച്ചിന്റെ സമ്മതപ്രകാരം 100മില്യൺ യൂറോ വരെ ചെൽസി താരത്തിനായി മുടക്കിയേക്കുമെന്നാണ് ജർമൻ മാധ്യമമായ ബിൽഡ് റിപ്പോർട്ട്‌ ചെയ്യുന്നത്. ടൂഹലിന്റെ ഈ നീക്കം ഒന്നരവർഷത്തിന് ശേഷം തങ്ങളുടെ സൂപ്പർ താരത്തെ സ്വാന്തമാക്കുന്നതിൽ തന്റെ മുൻ ക്ലബ്ബിനെ ചൊടിപ്പിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. താരത്തിന്റെ കരാർ പുതുക്കി റിലീസ് തുക ഉയർത്താനുള്ള നീക്കത്തിലാണ് നിലവിൽ ഡോർട്മുണ്ട്.

    ചെൽസി നിലവിൽ ഈ സീസണിൽ തന്നെ നിരവധി താരങ്ങളെ വൻ തുക മുടക്കി ടീമിലെത്തിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടാക്കാൻ ഇതുവരെയും സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. കോവിഡ് നിയന്ത്രണങ്ങൾ ക്ലബ്ബിനെ സാമ്പത്തികമായി പിന്നോട്ടു വലിക്കുന്നുണ്ടെങ്കിലും അബ്രമോവിച്ചിന്റെ കുമിഞ്ഞു കൂടുന്ന സമ്പത്തിൽ നിന്നും ഹാളണ്ടിനു വേണ്ടിയും ചിലവാക്കാൻ ഒരു മടിയുമില്ലെന്നാണ് റിപ്പോർട്ടുകൾ.

    യൂറോപ്യൻ വമ്പന്മാർ ഹാളണ്ടിനു പിന്നാലെ കൂടിയത് ബൊറൂസിയ ഡോർട്മുണ്ട് സ്പോർട്ടിങ് ഡയറക്ടർ മൈക്കൽ സോർക്കിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരം അഭ്യൂഹങ്ങൾക്കെതിരെ സോർക്ക് തുറന്നടിക്കുകയാണ് ചെയ്തത്. ഹാളണ്ട് ഞങ്ങൾക്കൊപ്പം തുടരുന്നതിൽ സന്തോഷമുണ്ടെന്നും കൂടുതൽ പദ്ധതികൾ താരത്തെ ചുറ്റിപറ്റിയുണ്ടെന്നുമാണ് സോർക്ക് അഭിപ്രായപ്പെട്ടത്.

  5. ഡിഗെയക്കു കീഴിൽ യുണൈറ്റഡിൽ തുടരാൻ താത്പര്യമില്ല, ഹെൻഡേഴ്സണ് വേണ്ടി മത്സരിച്ച് ടോട്ടനവും ഡോർട്ട്മുണ്ടും

    Leave a Comment

    മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒന്നാം നമ്പർ ഗോൾകീപ്പറായി ഡിഗെയ തന്നെ തുടരുന്നതിനാൽ ഈ സമ്മറിൽ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ് രണ്ടാം നമ്പർ ഗോൾകീപ്പറായ ഡീൻ ഹെൻഡേഴ്സൺ. യുണൈറ്റഡിൽ അവസരങ്ങൾ കുറഞ്ഞതാണ് ക്ലബ്ബ് വിടാൻ താരത്തെ പ്രേരിപ്പിക്കുന്ന പ്രധാനഘടകം. ഈ സീസണിൽ എല്ലാ കമ്പറ്റീഷനുകളിലുമായി ആകെ പതിമൂന്നു മത്സരങ്ങളിൽ മാത്രമാണ് താരത്തിനു കളിക്കാൻ സാധിച്ചിട്ടുള്ളത്.

    നിലവിൽ താരത്തിനായി ടോട്ടനം ഹോട്സ്പറും ബൊറൂസിയ ഡോർട്മുണ്ടും താത്പര്യം പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ടെന്നാണ് അറിയാനാകുന്നത്. പ്രമുഖ മാധ്യമമായ സ്കൈ സ്പോർട്സ് ആണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഈ സീസൺ അവസാനം പുതിയ ഒരു വെല്ലുവിളി ഏറ്റെടുക്കാനാണ് താരത്തിന്റെ തീരുമാനം.

    മുൻപും ഇക്കാര്യം താരം തന്നെ വെളിപ്പെടുത്തിയിരുന്നു. ഡിഗെയക്ക് മുകളിൽ ഒന്നാം ഗോൾകീപ്പറാവാനാണ് താത്പര്യമെന്നും നടന്നില്ലെങ്കിൽ ക്ലബ്ബ് വിടാനും മടിയില്ലെന്നു താരം വ്യക്തമാക്കിയിരുന്നു. നിലവിലെ ടോട്ടനം പരിശീലകനായ ജോസെ മൗറീഞ്ഞോയുടെ ഇഷ്ടതാരമാണ് ഹെൻഡേഴ്സൺ.

    2016-18 കാലയളവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായിരുന്ന സമയത്ത് താരത്തിന്റെ മികവിനെക്കുറിച്ച് മൗറിഞ്ഞോ തന്നോട് സംസാരിച്ചിരുന്നുവെന്നു സ്കൈ സ്‌പോർട്സ് പണ്ഡിറ്റായ ഗ്രേയം സൂനസ് വെളിപ്പെടുത്തിയിരുന്നു. കാലങ്ങൾക്കു മുമ്പേ യുണൈറ്റഡിൽ കളിക്കേണ്ട താരമായിരുന്നുവെന്നു മൗറിഞ്ഞോ പറഞ്ഞുവെന്നു സൂനസ് പറയുന്നു.

    നിലവിലെ ടോട്ടനം ഗോൾകീപ്പറായ ഹ്യൂഗോ ലോറിസിൽ താത്പര്യം പ്രകടിപ്പിച്ചു പിഎസ്‌ജിയെത്തിയതോടെയാണ് മൗറിഞ്ഞോ താരത്തിൽ ശ്രദ്ധ പതിപ്പിച്ചത്. ലോറിസിനും ജന്മരാജ്യത്തിലേക്ക് തിരിച്ചു പോവാൻ താത്പര്യമുണ്ട്. താരം പോകാനിടയുള്ള മറ്റൊരു ക്ലബ്ബ് ബൊറൂസിയ ഡോർട്മുണ്ടാണ്. ചാമ്പ്യൻസ്‌ലീഗിൽ യോഗ്യത നിലനിർത്താനിടയുള്ള ഡോർമുണ്ടും താരത്തിന്റെ പരിഗണനയിലുണ്ട്.

  6. പ്രചോദനമായത് എംബാപ്പെയുടെ ബാഴ്സക്കെതിരായ ഹാട്രിക്, സെവിയ്യക്കെതിരായ ഇരട്ടഗോൾ പ്രകടനത്തേക്കുറിച്ച് ഹാളണ്ട്

    Leave a Comment

    സെവിയ്യക്കെതിരായ ചാമ്പ്യൻസ്‌ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തകർപ്പൻ വിജയമാണ് ബൊറൂസിയ ഡോർട്മുണ്ട് സ്വന്തമാക്കിയത്. ഇരട്ട ഗോൾ പ്രകടനവുമായി സൂപ്പർതാരം എർലിംഗ് ഹാളണ്ടാണ് ബൊറൂസിയ നിരയിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ചത്. സെവില്ലക്കായി സൂസോയും ലൂക്ക് ഡിയോങ്ങും ഗോൾ നേടിയപ്പോൾ ഹാളണ്ടിന്റെ ഇരട്ടഗോളിനൊപ്പം മുഹമ്മദ്‌ ദാഹൂദും ഡോർട്മുണ്ടിന്റെ ഗോൾ പട്ടികയിൽ ഇടം നേടി.

    സൂസോയുടെ ഒരു ഗോളിനു പിന്നിൽ നിന്ന ഡോർട്മുണ്ടിനു രക്ഷകനായത് ഹാളണ്ടിന്റെ ഇരട്ടഗോളുകളായിരുന്നു. തന്റെ ഈ മികച്ച പ്രകടനത്തിനു പ്രചോദനമായത് ബാഴ്സയ്ക്കെതിരെ എംബാപ്പെ നേടിയ ഹാട്രിക് ആണെന്നാണ് ഹാളണ്ടിന്റെ പക്ഷം. നോർവീജിയൻ മാധ്യമമായ വയാപ്ലേക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഹാളണ്ട്.

    “ഗോളുകൾ നേടുകയെന്നത് ഒരു നല്ല കാര്യം തന്നെയാണ്. എനിക്കു ചാമ്പ്യൻസ്‌ലീഗ് വലിയ ഇഷ്ടമാണ്. ഇന്നലെ ചാമ്പ്യൻസ്‌ലീഗിൽ എംബാപ്പെ ഹാട്രിക്ക് നേടിയത് എനിക്ക് ഒരു പ്രചോദനമായി തോന്നി. അതിനു അവനോട് നന്ദിയുണ്ട്. വളരെ മികച്ച ഗോളുകളാണ് അവൻ നേടിയത്. അതിൽ നിന്നും എനിക്കും കുറച്ചു ഊർജം ലഭിക്കുകയായിരുന്നു.”

    ഏറെക്കാലമായി ചാമ്പ്യൻസ്‌ലീഗിൽ ഗോൾവേട്ടക്കാരിൽ മികച്ചു നിന്നിരുന്ന ക്രിസ്ത്യാനോക്കും ലയണൽ മെസിക്കും പകരക്കാരായി ഇരുവരും ഉയർന്നു വരുന്ന സാഹചര്യം വിദൂരമല്ല. ഹാളണ്ടിന്റെ ഇരട്ട ഗോൾ നേട്ടത്തോടെ 13 മത്സരങ്ങളിൽ നിന്നായി 18 ഗോളുകൾ നേടാൻ കഴിഞ്ഞുവെന്നത് മികച്ച പ്രകടനം തന്നെയാണ്. 21 വയസാവുമ്പോഴേക്കും എംബാപ്പെയെ ഗോൾവേട്ടയിൽ മറികടക്കാനുള്ള ശ്രമത്തിലാണ് ഹാളണ്ട്.

  7. ലോകത്തിലെ ഏറ്റവും മികച്ച മൂന്നു പ്രതിരോധതാരങ്ങൾ ഇവരാണ്,ഹാളണ്ട് പറയുന്നു

    Leave a Comment

    ഇപ്രാവശ്യത്തെ  ഗോൾഡൻ ബോയ് ആയി തിരഞ്ഞെടുത്ത നോർവീജിയൻ സൂപ്പർതാരമാണ് എർലിംഗ് ഹാളണ്ട്. നിലവിൽ ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോർട്മുണ്ടിനു വേണ്ടി കളിക്കുന്ന ഈ ഇരുപതുകാരന് പിന്നാലെ ഇതിനകം തന്നെ ബയേൺ മ്യൂണിക്ക് റയൽ മാഡ്രിഡ്‌ എന്നിങ്ങനെ യൂറോപ്യൻ വമ്പന്മാരാണ് പിറകിലുള്ളത്.  ഗോളടിയിൽ മികച്ച ഫോമിൽ തുടരുന്ന താരം നിലവിൽ പരിക്കു മൂലം പുറത്താണെങ്കിലും അധികം വൈകാതെ തന്നെ തിരിച്ചെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    32 മത്സരങ്ങളിൽ നിന്നായി ഇതിനകം തന്നെ 33 ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും ചില മികച്ച പ്രതിരോധതാരങ്ങൾക്കെതിരെ തന്റെ ഗോളടി മികവ് പുറത്തെടുക്കാൻ താരത്തിനു സാധിച്ചിട്ടില്ല. അത്തരത്തിലുള്ള തനിക്കു നേരിടേണ്ടി വന്നിട്ടുള്ള മികച്ച മൂന്നു പ്രതിരോധതാരങ്ങളെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ്  ഹാളണ്ട്.  നോർവിജിയൻ മാധ്യമമായ വീജിക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഹാളണ്ട്.

      “എനിക്ക് തോന്നുന്നത് ലോകത്തിലെ ഏറ്റവും മികച്ച മൂന്നു പ്രതിരോധത്തരങ്ങൾ സെർജിയോ റാമോസും വിർജിൽ വാൻ ഡൈകും കാലിഡൂ കൂലിബാലിയുമാണെന്നാണ്. മൂന്നു താരങ്ങളും വളരെ ശക്തരായ താരങ്ങളാണ്. ഒപ്പം കളിക്കളത്തിൽ കൂടുതൽ ബുദ്ദിമാന്മാരുമാണ്.” ഹാളണ്ട് വ്യക്തമാക്കി.  ഇതിൽ ഏറ്റവും കൂടുതൽ ഹളണ്ടിനെ അമ്പരപ്പിച്ചിട്ടുള്ളത് നാപോളി പ്രതിരോധതാരം കൂലിബാലിയാണ്.

    ചാമ്പ്യൻസ്‌ലീഗ് ഗ്രൂപ്പ് സ്റ്റേജിൽ നാപൊളിക്കെതിരെ കളിച്ചപ്പോഴാണ് കൂലിബാലിയുടെ മികവ് ഹാളണ്ട് തിരിച്ചറിയുന്നത്. എങ്കിലും രണ്ടുപാദ മത്സരങ്ങളിലുമായി സീരി എ വമ്പന്മാർക്കെതിരെ മൂന്നു ഗോളുകൾ നേടാൻ ഹാളണ്ടിനു സാധിച്ചുവെന്നതാണ് മറ്റൊരു വസ്തുത. കഴിഞ്ഞ ചാമ്പ്യൻസ്‌ലീഗിൽ ലിവർപൂളിനെതിരെ കളിച്ചപ്പോഴാണ് വാൻ ഡൈക്കിന്റെ മികവ് ഹാളണ്ട് തിരിച്ചറിയുന്നത്. സെർജിയോ റാമോസ് ലോകഫുട്ബോളിൽ തന്നെ ഏറ്റവും കരുത്തനായ പ്രതിരോധതാരമാണെന്ന് ഹാളണ്ടിനു നന്നായറിയാം. നിലവിൽ റയൽ മാഡ്രിഡും ഹാളണ്ടിനു പിറകെയുണ്ടെന്നത് ഈ കണ്ടെത്തലിനു കാരണമായേക്കാം.

  8. ഹാളണ്ട് ട്രാൻസ്ഫർ, യുദ്ധഭൂമിയിലേക്ക് തന്ത്രങ്ങളുമായി ലാംപാർഡും ചെൽസിയും

    Leave a Comment

    ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ 200 മില്യൺ യൂറോയിലധികം ചെലവാക്കിയ ക്ലബ്ബാണ് പ്രീമിയർ ലീഗിലെ ചെൽസി. ചിൽവെല്ലും വെർണറും സിയെച്ചും ഹാവെർട്സും അടങ്ങുന്ന ഒരുപിടി യുവതാരങ്ങളെ സ്വന്തം തട്ടകത്തിലെത്തിക്കാൻ ചെൽസിക്കു സാധിച്ചിരുന്നു. എന്നാലിപ്പോൾ മറ്റൊരു സൂപ്പർതാരത്തെക്കൂടി സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തിക്കാനുള്ള നീക്കം ആരംഭിച്ചിരിക്കുകയാണ് ചെൽസി.

    ഡോർട്മുണ്ട് സൂപ്പർതാരം എർലിംഗ് ഹാളണ്ടിനെയാണ് ചെൽസി നോട്ടമിട്ടിരിക്കുന്നത്. സ്കൈ സ്പോർട്സിന്റെ റിപ്പോർട്ടുകൾ പ്രകാരം ലാംപാർഡ് ചെൽസി അധികൃതരോട് താരത്തിന്റെ ട്രാൻസ്ഫർ യാഥാർഥ്യമാക്കാൻ പരിശ്രമിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ചെൽയുടെ നമ്പർ വൺ ടാർഗറ്റ് ഹാളണ്ട് ആയിരിക്കണമെന്നാണ് ലാംപാർഡിന്റെ ആവശ്യം.

    നിലവിൽ ജർമൻ താരമായ ടിമോ വെർണർ മുന്നേറ്റം നിരയിൽ ലഭ്യമാണെങ്കിലും പ്രീമിയർ ലീഗിനോട് ഇണങ്ങിചേരാൻ താരത്തിനു ഇതുവരെയും സാധിച്ചിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. ഗോൾ കണ്ടെത്താൻ വിഷമിക്കുന്ന താരത്തിനു മത്സരമെന്ന നിലക്കാണ് ചെൽസി താരത്തെ പരിഗണിക്കുന്നത്. 20ആം വയസിൽ തന്നെ സീനിയർ തലത്തിൽ നൂറു ഗോളുകൾ തികച്ച ഹാളണ്ട് ഒരു മികച്ച ഗോളടി യന്ത്രം തന്നെയാണ്.

    ഇക്കാലയളവിൽ തന്നെ പല യൂറോപ്യൻ വമ്പന്മാരുടെയും ശ്രദ്ധ താരത്തിൽ പതിഞ്ഞിട്ടുണ്ടെന്നത് ചെൽസി നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. യൂറോപ്പിലെ ഭീമന്മാരായ റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും ഇപ്പോൾ തന്നെ താരത്തിനായി വലവിരിച്ചു കഴിഞ്ഞിട്ടുണ്ട്. ചെൽസി കൂടി താരത്തിനായി ശ്രമമരംഭിച്ചതോടെ ഹാളണ്ടിനായുള്ള മത്സരം ഒരു ട്രാൻസ്ഫർ യുദ്ധത്തിലേക്ക് വഴി തെളിയിക്കുകയാണ്.

  9. കടുത്ത മെസി ആരാധകൻ, ഫുട്ബോൾ ലോകത്ത് കോളിളക്കം സൃഷ്ടിച്ച് ഡോർട്മുണ്ടിന്റെ പതിനാറുകാരന്റെ അരങ്ങേറ്റം

    Leave a Comment

    നിരവധി യുവപ്രതിഭകളെ ലോക ഫുട്ബോളിന്റെ നെറുകയിലേക്ക് ഉയർത്തിക്കൊണ്ടു വരുന്ന ക്ലബ്ബാണ് ബുണ്ടസ് ലിഗയിലെ ബൊറൂസിയ ഡോർട്മുണ്ട്. ഉസ്മാൻ ഡെമ്പെലെയും ഇപ്പോൾ എർലിംഗ് ഹാലണ്ടും മുൻനിരയിലേക്കെത്തി നിൽകുമ്പോൾ ഫുട്ബോൾ ലോകത്ത് ചർച്ചയാവുന്നത് മറ്റൊരു കൗമാരതാരത്തിന്റെ അവതാരമാണ്. വെറും പതിനാറു വയസു മാത്രമുള്ള യൂസുഫ മൗകോക്കോയുടെ അരങ്ങേറ്റമാണ് ഫുട്ബോൾ ലോകത്ത് ചർച്ചയായിരിക്കുന്നത്.

    ഡോർട്മുണ്ടിന്റെ യൂത്ത് ടീമിനായി ഇതിനകം തന്നെ 88 മത്സരങ്ങളിൽ നിന്നായി 141 ഗോളുകൾ അടിച്ചു കൂട്ടി ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു കൊണ്ടാണ് ഈ കൗമാര പ്രതിഭ ബുണ്ടസ് ലിഗയിലേക്ക് കാലെടുത്തു വെച്ചിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ഹെർത്ത ബെർലിനുമായുള്ള മത്സരത്തിൽ എർലിംഗ് ഹാളണ്ടിനു പകരക്കാരനായി ഈ പതിനാറുകാരൻ ഇറങ്ങുമ്പോൾ പുതിയ ചരിത്രം കൂടി കുറിച്ചിരിക്കുകയാണ്.

    ബുണ്ടസ്‌ലിഗയിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ(16 വയസും ഒരു ദിവസവും) താരമെന്ന ബഹുമതി ഇനി മൗകോക്കോക്കു സ്വന്തം. ഇന്നു നടക്കാനിരിക്കുന്ന ക്ലബ്ബ് ബ്രഗ്ഗെക്കെതിരായുള്ള ചാമ്പ്യൻസ്‌ലീഗ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ചാലും മറ്റൊരു റെക്കോർഡ് കൂടി തകർക്കപ്പെടും. പതിനാറു വയസും 87 ദിവസവും പ്രായമുള്ള ആണ്ടർലെറ്റിന്റെ സെലസ്റ്റിൻ ബാബയറോയുടെ റെക്കോർഡാണ് പഴങ്കഥയാവുക.

    സൂപ്പർതാരം ലയണൽ മെസിയുടെ കടുത്ത ആരാധകനായ മൗകോക്കോക്ക് തന്റെ പിറന്നാളിന് ലയണൽ മെസി തന്നെ പിറന്നാൾ സമ്മാനവും അയച്ചു കൊടുത്തിരുന്നു. അടുത്തിടെ ഒരു കൗമാര താരത്തിനു ലഭിച്ചേക്കാവുന്ന വലിയ തുകയായ 9 മില്യൺ യൂറോയുടെ നൈക്കിയുടെ പത്തുവർഷത്തേക്കുള്ള കരാറിലും ഒപ്പു വെച്ചുവെങ്കിൽ താരത്തിന്റെ പ്രതിഭ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഈ സമയം കൊണ്ടു തന്നെ ഒരുപാട് വമ്പന്മാർ കഴുകൻ കണ്ണുകളുമായി താരത്തിനു പിന്നാലെയുണ്ട്.

  10. കടുത്ത മെസി ആരാധകൻ, ഫുട്ബോൾ ലോകത്ത് കോളിളക്കം സൃഷ്ടിച്ച് ഡോർട്മുണ്ടിന്റെ പതിനാറുകാരന്റെ അരങ്ങേറ്റം

    Leave a Comment

    നിരവധി യുവപ്രതിഭകളെ ലോക ഫുട്ബോളിന്റെ നെറുകയിലേക്ക് ഉയർത്തിക്കൊണ്ടു വരുന്ന ക്ലബ്ബാണ് ബുണ്ടസ് ലിഗയിലെ ബൊറൂസിയ ഡോർട്മുണ്ട്. ഉസ്മാൻ ഡെമ്പെലെയും ഇപ്പോൾ എർലിംഗ് ഹാലണ്ടും മുൻനിരയിലേക്കെത്തി നിൽകുമ്പോൾ ഫുട്ബോൾ ലോകത്ത് ചർച്ചയാവുന്നത് മറ്റൊരു കൗമാരതാരത്തിന്റെ അവതാരമാണ്. വെറും പതിനാറു വയസു മാത്രമുള്ള യൂസുഫ മൗകോക്കോയുടെ അരങ്ങേറ്റമാണ് ഫുട്ബോൾ ലോകത്ത് ചർച്ചയായിരിക്കുന്നത്.

    ഡോർട്മുണ്ടിന്റെ യൂത്ത് ടീമിനായി ഇതിനകം തന്നെ 88 മത്സരങ്ങളിൽ നിന്നായി 141 ഗോളുകൾ അടിച്ചു കൂട്ടി ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു കൊണ്ടാണ് ഈ കൗമാര പ്രതിഭ ബുണ്ടസ് ലിഗയിലേക്ക് കാലെടുത്തു വെച്ചിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ഹെർത്ത ബെർലിനുമായുള്ള മത്സരത്തിൽ എർലിംഗ് ഹാളണ്ടിനു പകരക്കാരനായി ഈ പതിനാറുകാരൻ ഇറങ്ങുമ്പോൾ പുതിയ ചരിത്രം കൂടി കുറിച്ചിരിക്കുകയാണ്.

    ബുണ്ടസ്‌ലിഗയിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ(16 വയസും ഒരു ദിവസവും) താരമെന്ന ബഹുമതി ഇനി മൗകോക്കോക്കു സ്വന്തം. ഇന്നു നടക്കാനിരിക്കുന്ന ക്ലബ്ബ് ബ്രഗ്ഗെക്കെതിരായുള്ള ചാമ്പ്യൻസ്‌ലീഗ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ചാലും മറ്റൊരു റെക്കോർഡ് കൂടി തകർക്കപ്പെടും. പതിനാറു വയസും 87 ദിവസവും പ്രായമുള്ള ആണ്ടർലെറ്റിന്റെ സെലസ്റ്റിൻ ബാബയറോയുടെ റെക്കോർഡാണ് പഴങ്കഥയാവുക.

    സൂപ്പർതാരം ലയണൽ മെസിയുടെ കടുത്ത ആരാധകനായ മൗകോക്കോക്ക് തന്റെ പിറന്നാളിന് ലയണൽ മെസി തന്നെ പിറന്നാൾ സമ്മാനവും അയച്ചു കൊടുത്തിരുന്നു. അടുത്തിടെ ഒരു കൗമാര താരത്തിനു ലഭിച്ചേക്കാവുന്ന വലിയ തുകയായ 9 മില്യൺ യൂറോയുടെ നൈക്കിയുടെ പത്തുവർഷത്തേക്കുള്ള കരാറിലും ഒപ്പു വെച്ചുവെങ്കിൽ താരത്തിന്റെ പ്രതിഭ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഈ സമയം കൊണ്ടു തന്നെ ഒരുപാട് വമ്പന്മാർ കഴുകൻ കണ്ണുകളുമായി താരത്തിനു പിന്നാലെയുണ്ട്.