Uncategorized
Rick Astley’s First Single in 17 Years – Lights Out
This text is a dummy copy just to show how text will appear in this theme. It is not meant to be read. It has been placed here solely to demonstrate the look and feel of finished, typeset text.
We make a lot of themes and when we create demos for those themes we need text like this to fill the post content. WordPress is a great platform to build personal blogs, magazine websites or any other type of site. That means that text needs to be clear and readable and this placeholder text will show you how it looks. This text is only for show.
Uncategorized
ചെൽസിയുടെ മൂന്നു സൂപ്പർ താരങ്ങൾ പുറത്ത്, ആഴ്സനൽ താരം അകത്ത്
ഇനിയേസ്റ്റ, സിൽവ, ഇസ്കോ, ബുസ്ക്വസ്റ്റ്സ്, തിയാഗോ എന്നിവരാണ് മധ്യനിരയിലെ താരങ്ങൾ

ലോകകപ്പിനുള്ള സ്പെയിൻ ടീമിൽ നിന്നും ചെൽസിയുടെ സൂപ്പർ താരങ്ങളായ മൊറാട്ട, അലോൺസോ, ഫാബ്രിഗസ് എന്നിവർ പുറത്ത്. അലോൺസോക്കും ഫാബ്രിഗസിനും ടീമിലിടം കിട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നില്ലെങ്കിലും ഒരു മികച്ച സ്ട്രൈക്കർ എന്ന നിലയിൽ മൊറാട്ടക്ക് ഇടം ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ റയലിൽ നിന്നും ചെൽസിയിലേക്ക് കൂടുമാറിയതിനു ശേഷം ഫോലെത്താൻ കഴിയാത്തതാണ് താരത്തിന് തിരിച്ചടിയായത്. എഴുപതു മില്യൺ യൂറോയോളം മുടക്കി ചെൽസി താരത്തെ സ്വന്തമാക്കിയതിനു ശേഷം നാൽപത്തിയേഴു മത്സരങ്ങളിൽ നിന്നും വെറും പതിനഞ്ചു ഗോളുകളാണ് താരം നേടിയത്. സ്പെയിനു വേണ്ടി 23 മത്സരങ്ങളിൽ നിന്നും 15 ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും താരത്തെ ഒഴിവാക്കാൻ ലൊപടുയി തീരുമാനിക്കുകയായിരുന്നു.
🚨 OFICIAL | 46 millones de ilusiones en sus botas, en sus manos… ¡¡ESTOS SON #NUESTROS23!!
🔁 ¡RT PARA APOYARNOS! pic.twitter.com/XBx0e4uOcB
— Selección Española de Fútbol (@SeFutbol) May 21, 2018
മൊറാട്ടക്കു പകരം ഇയഗോ ആസ്പാസ്, റോഡ്രിഗോ മൊറേനോ, ഡീഗോ കോസ്റ്റ എന്നിവരെയാണ് സ്പെയിൻ ദേശീയ ടീമിലേക്ക് സ്ട്രൈക്കർമാരായി തിരഞ്ഞെടുത്തിരിക്കുന്നത്. ചെൽസിയുടെ പ്രതിരോധ താരമായ ആസ്പ്ലിക്യുയറ്റ ടീമിൽ ഇടം നേടിയിട്ടുണ്ട്. ആഴ്സനലിനു വേണ്ടി ഈ സീസണിൽ തകർപ്പൻ പ്രകടനം നടത്തിയ പ്രതിരോധ താരം നാച്ചോ മൊൺറിയലും ടീമിൽ ഇടം നേടിയിട്ടുണ്ട്. റാമോസ്, നാച്ചോ, അഡ്രിസോള, ആൽബ, കർവാഹാൾ, പിക്വ എന്നിവരാണ് പ്രതിരോധത്തിലെ മറ്റു താരങ്ങൾ. ഡി ഗിയ, കെപ, പെപെ റെയ്ന എന്നിവരാണ് ഗോൾകീപ്പർമാർ.
അത്ലറ്റികോ മാഡ്രിഡിന്റെ ഇരട്ട താരങ്ങളായ കോക്കെയും സൗളും ടീമിൽ ഇടം നേടിയിട്ടുണ്ട്. ഇനിയേസ്റ്റ, സിൽവ, ഇസ്കോ, ബുസ്ക്വസ്റ്റ്സ്, തിയാഗോ എന്നിവരാണ് മധ്യനിരയിലെ താരങ്ങൾ. അതേ സമയം മധ്യനിരയിലും പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരു പോലെ ഉപയോഗിക്കാൻ കഴിയുന്ന ബാഴ്സ താരം സെർജി റോബർട്ടോയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. അസെൻസിയോ, ലൂകാസ് വാസ്ക്വസ് എന്നിവരാണ് മുന്നേറ്റനിരയിലെ മറ്റു താരങ്ങൾ.
Uncategorized
ആ ലോകകപ്പ് ഗോൾ നഷ്ടത്തിൽ ദു:ഖമില്ലെന്ന് ഹിഗ്വയ്ൻ
ഇറ്റാലിയൻ ക്ലബിനു വേണ്ടിയുള്ള മികച്ച പ്രകടനത്തോടെ ഈ പ്രാവശ്യത്തെ ലോകകപ്പ് ടീമിലും തന്റെ സ്ഥാനം സുരക്ഷിതമാക്കാൻ ഹിഗ്വയ്നു കഴിഞ്ഞിട്ടുണ്ട്.

വർഷങ്ങളുടെ കിരീടമില്ലാത്ത കണക്കുകൾ തീർക്കാൻ അർജന്റീനക്കു കൈവന്ന അസുലഭ അവസരമായിരുന്നു 2014 ലോകകപ്പ്. ഫൈനൽ വരെയെത്തിയ അർജൻറീനയുടെ കുതിപ്പ് ജർമൻ താരം മരിയോ ഗോട്സേ അധിക സമയത്ത് നേടിയ ഗോളിൽ ഒടുവിൽ തകർന്നു വീഴുകയായിരുന്നു. ആ ഫൈനൽ മത്സരത്തിനു ശേഷം ഏറെ ക്രൂശിക്കപ്പെട്ടത് മുന്നറ്റനിര താരം ഗോൺസാലോ ഹിഗ്വയ്നായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ ജർമൻ ഗോളി മാത്രം മുന്നിൽ നിൽക്കെ ലഭിച്ച ഒരു സുവർണാവസരം പുറത്തേക്കടിച്ചു കളഞ്ഞ ഹിഗ്വയ്ൻ ഒരു പക്ഷേ തുലച്ചത് അർജന്റീന നേടേണ്ടിയിരുന്ന ലോകകിരീടം തന്നെയായിരുന്നു. ഇപ്പോഴും അതിനു പഴി കേട്ടുകൊണ്ടിരിക്കയാണ് ഹിഗ്വയ്ൻ.
എന്നാൽ ആ ഗോൾ നഷ്ടത്തിൽ ഒരു ദു:ഖവുമില്ലെന്നാണ് ഹിഗ്വയ്ൻ അടുത്തിടെ അഭിമുഖത്തിൽ പറഞ്ഞത്. അതിനേക്കാൾ മികച്ച ഗോൾ താൻ ജീവിതത്തിൽ നേടിയിട്ടുണ്ടെന്നും അതു തന്നെ മകളും ഭാര്യയുമാണെന്ന് അർജന്റീനിയൻ താരം പറഞ്ഞു. ഫുട്ബോളിനു ശേഷവും ഒരു ജീവിതമുണ്ടെന്നും അപ്പോൾ നമ്മളെ സ്നേഹിക്കുന്നവർക്ക് മികച്ചവരായിത്തീരാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും യുവൻറസ് താരം പറഞ്ഞു. ജീവിതത്തിൽ നമ്മുടെ ഗോൾ നേട്ടങ്ങൾ മാത്രം ആഘോഷിക്കുന്ന ആരാധകരേക്കാൾ നമുക്കൊപ്പമുണ്ടാകുന്നവർ അവരാണെന്നും ഹിഗ്വയൻ പറഞ്ഞു.
2016ൽ അമ്മക്കു അസുഖമായതു കൊണ്ട് ഫുട്ബോൾ കരിയറിനു തന്നെ തിരശീലയിടാൻ തീരുമാനിച്ചതായിരുന്നു ഹിഗ്വയ്ൻ. എന്നാൽ അമ്മയുടെ വാക്കുകൾ കേട്ട് പിന്നീട് കളത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. 2016ൽ റയലിൽ നിന്നും യുവന്റസിലെത്തിയ താരം കഴിഞ്ഞ രണ്ടു സീസണുകളിലായി ടീമിന്റെ ടോപ് സ്കോററാണ്. ഇറ്റാലിയൻ ക്ലബിനു വേണ്ടിയുള്ള മികച്ച പ്രകടനത്തോടെ ഈ പ്രാവശ്യത്തെ ലോകകപ്പ് ടീമിലും തന്റെ സ്ഥാനം സുരക്ഷിതമാക്കാൻ ഹിഗ്വയ്നു കഴിഞ്ഞിട്ടുണ്ട്.
Football
ഇന്ത്യൻ യുവതാരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്സ്
ഏപ്രിൽ ആറിന് ഐ ലീഗ് രണ്ടാം സ്ഥാനക്കാരായ നെറോക്ക എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം

ഇന്ത്യൻ സൂപ്പർ ലീഗിൽ ഡെൽഹി ഡൈനാമോസിന്റെ താരമായിരുന്ന സൈത്യസെൻ സിംഗിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. ഇരുപത്തിയാറുകാരനായ മണിപ്പൂരി താരവുമായി രണ്ടു വർഷത്തേക്കാണ് ബ്ലാസ്റ്റേഴ്സിന്റെ കരാർ. പ്രമുഖ കായിക മാധ്യമമായ ഗോൾ ഡോട്ട് കോമാണ് വാർത്ത പുറത്തുവിട്ടത്. ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും പ്ലേ ഓഫ് കാണാതെ പുറത്തായതിനു ശേഷം ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് സൈത്യസെൻ സിംഗ്.
ഈ സീസണിൽ ഡെൽഹിക്കു വേണ്ടി പതിനൊന്നു മത്സരങ്ങൾ കളിച്ച സൈത്യസെൻ സിംഗ് ഒരു ഗോളും മൂന്ന് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. മുൻപ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ താരമായിരുന്ന സൈത്യസെൻ ഈ സീസണിലാണ് ഡെൽഹിയിലെത്തിയത്. നേരത്തേ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ ഹരിചരൻ നർസാറി, സീമൻലെൻ ഡംഗൽ എന്നിവർ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരങ്ങളായിരുന്നു.
ഇന്ത്യക്കു വേണ്ടി സ്റ്റീഫൻ കോൺസ്റ്റന്റനു കീഴിൽ അഞ്ചു മത്സരങ്ങൾ കളിച്ചിട്ടുണ്ട് സൈത്യസെൻ സിംഗ്. സി.കെ. വിനീത് ക്ലബ് വിടാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് വിംഗറായ താരത്തെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്. കഴിഞ്ഞ രണ്ടു സീസണുകൾ ബ്ലാസ്റ്റേഴ്സിനൊപ്പം ചെലവഴിച്ച വിനീത് അടുത്ത സീസണിൽ എടികെയിലേക്കോ, പഴയ തട്ടകമായ ബംഗളൂരുവിലേക്കോ ചേക്കേറുമെന്നാണ് സൂചനകൾ.
പുതിയ താരങ്ങൾ പക്ഷേ പ്രഥമ സൂപ്പർ കപ്പിൽ കളിക്കാൻ സാധ്യതയില്ല. ഏപ്രിൽ ആറിന് ഐ ലീഗ് രണ്ടാം സ്ഥാനക്കാരായ നെറോക്ക എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. ഒറീസയിലെ കലിംഗ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുന്നത്.
-
Football2 years ago
“മാറ്റമില്ലാതെ തുടരണം ബ്രോ..” നെയ്മർക്ക് സുവാരസിന്റെ സന്ദേശം
-
Football12 months ago
‘വിജയന് തറടിക്കറ്റ്, പ്രിയക്ക് വിവിഐപി ടിക്കറ്റ്’ ആഞ്ഞടിച്ച് ബ്ലാസ്റ്റേഴ്സ് ആരാധകര്
-
Football11 months ago
ബ്ലാസ്റ്റേഴ്സിന് വീണ്ടും ഇരുട്ടടി, വിശ്വസ്തനും ബ്ലാസ്റ്റേഴ്സ് വിടുന്നു
-
Football8 months ago
പണമല്ല പ്രശ്നം, യുവന്റസിലേക്കു ചേക്കേറാൻ റെക്കോർഡ് ഓഫർ നിരസിച്ച് റൊണാൾഡോ
-
Football8 months ago
ആരാധകർക്ക് ബ്ലാസ്റ്റേഴ്സിന്റെ സർപ്രൈസ്, വലവിരിച്ചിരിക്കുന്നത് റഷ്യൻ ലോകകപ്പ് താരത്തിനായി
-
Cricket1 year ago
ദക്ഷിണാഫ്രിക്കയെ കെട്ടുകെട്ടിച്ചു ഇന്ത്യ; മാൻ ഓഫ് ദി മാച്ചും, മാൻ ഓഫ് ദി സീരിസും അർഹതക്കുള്ള അംഗീകാരമായി
-
Football9 months ago
മത്സരത്തിനിടെ നോമ്പു തുറക്കാൻ ടുണീഷ്യൻ ഗോളി കാണിച്ച തന്ത്രം സോഷ്യൽ മീഡിയയിൽ വൈറൽ
-
Football9 months ago
ബാഴ്സയുടെ മൂക്കിൻതുമ്പത്തു നിന്നും ബ്രസീലിയൻ താരത്തെ സ്വന്തമാക്കി റയൽ മാഡ്രിഡ്