Connect with us

Football

ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിനിടെ കയ്യാങ്കളി. ആരാധകർക്ക് മർദ്ദനമേറ്റു

വീഡിയോ തെളിവുകൾ അടക്കം ലഭിച്ചതോടെ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്

Published

on

ഇന്ത്യൻ സൂപ്പർ ലീഗിലെ പല മത്സരങ്ങളിലും ആരാധകർ തമ്മിലുള്ള കയ്യാങ്കളി വലിയ വാർത്തയായിരുന്നു. ഫുട്ബോളിനെ പോലെയൊരു വൈകാരികമായ കളിയിൽ ആരാധകരുടെ ആവേശം അതിരുവിട്ട് കയ്യേറ്റത്തിലെത്തുന്നത് സ്വാഭാവികമാണ്. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗ് പോലത്തെ വലിയ ടൂർണമെന്റല്ലാത്ത രണ്ടാം ഡിവിഷൻ ഐ ലീഗ് മത്സരത്തിനിടയിലും ആരാധകർ കൊമ്പു കോർത്തതാണ് ഇപ്പോൾ വാർത്തയായി കൊണ്ടിരിക്കുന്നത്. ബംഗളൂരുവിൽ വച്ചു നടന്ന ബ്ലാസ്റ്റേഴ്സിന്റെ റിസർവ്വ് ടീമും ബംഗളൂരുവിലെ ഓസോൺ എഫ്സിയും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് ആരാധകരുടെ കയ്യേറ്റമുണ്ടായത്.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ സൂരജ് റാവത്ത് നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയപ്പോൾ മഞ്ഞപ്പട ആരാധകർ നടത്തിയ ആഘോഷമാണ് അക്രമത്തിലേക്കു വഴി വച്ചത്. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആഘോഷം കണ്ടു കലിപ്പിലായ ഓസോൺ എഫ്സിയുടെ ആരാധകർ കസേരകളടക്കമുള്ള സാധനങ്ങൾ അവർക്കു നേരെ വലിച്ചെറിയുകയായിരുന്നു. കുടുംബവുമായി കളി കാണാനെത്തിയ ആരാധകരും അക്രമത്തിനിരയായവരിൽ പെടുന്നു. മത്സരത്തിനിടെ സംഘർഷാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടെങ്കിലും ആർക്കും അക്രമത്തിൽ പരിക്കില്ലെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

Today, i.e 13/05/2018 at Bangalore during the I League Second Division match between Ozone FC and Kerala Blasters FC at Bangalore Football Stadium, this ugly incident has happened. One of the Kerala Blasters Fans who was with family, with their infant was also enjoying the match and after Kerala Blasters has scored goal and we're celebrating, some local spectator group has hurled chair on that family and started to abuse family. And fans asked to stop their indecent attitude as its directed towards his family. And a mob came towards them and other Blasters Fans came to save that family. And small scuffle has happened in saving that family. Local mob started to attack Kerala Blasters Fans with chairs and with strong abusive language. One of our fan has some minor injuries as he was attacked by a larger group. Ozone FC Club was quick to respond and gave enough cover and helped Kerala Blasters Fans. They have provided security after that and also escorted us to have safe passage after the match. This sort of behaviour is an absolute insult to Football fans and we are urging AIFF to take this incident seriously and take proper actions against those who behaved like this against us. #Manjappada #TakeActionAIFF

Manjappada Kerala Blasters Fans இடுகையிட்ட தேதி: 13 மே 2018

അക്രമത്തിന്റെ വീഡിയോ ബ്ലാസ്റ്റേഴ്സ് ആരാധയ്ക്കുട്ടായ്മയായ മഞ്ഞപ്പട അവരുടെ പേജിൽ പങ്കു വെച്ചിട്ടുണ്ട്. ഇലക്ഷൻ സമയമായതിനാൽ കൂടുതൽ സുരക്ഷ മത്സരത്തിനൊരുക്കാൻ പോലീസിനു കഴിഞ്ഞിരുന്നില്ല. എന്നാൽ വീഡിയോ തെളിവുകൾ അടക്കം ലഭിച്ചതോടെ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ സൂപ്പർ ലീഗിലെ മത്സരങ്ങൾക്കിടയിൽ നടന്ന കാണികളുടെ അക്രമങ്ങളിലൊന്നും വലിയ നടപടികൾ ഉണ്ടായിട്ടില്ലായിരുന്നു.

Football

അസെൻസിയോക്കായി റെക്കോർഡ് തുകയുമായി പ്രീമിയർ ലീഗ് ക്ലബുകൾ. താരം റയൽ വിടുമോ?

ഈ പ്രാവശ്യത്തെ ലോകകപ്പിനുള്ള സ്പെയിൻ ടീമിലെ പ്രകടനം താരത്തിന്റെ കരിയറിൽ നിർണായകമാകുമെന്നാണ് കരുതുന്നത്

Published

on

By

റയലിന്റെ യുവതാരം മാർക്കോ അസെൻസിയോക്കു വേണ്ടി പ്രീമിയർ ലീഗ് ക്ലബുകൾ ശ്രമം നടത്തുന്നു. താരത്തിന്റെ ഏജന്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്‌. 150 ദശലക്ഷം യൂറോയുടെ രണ്ട് ഓഫറുകളാണ് റയൽ ഇപ്പോൾ തന്നെ നിഷേധിച്ചത്. 2023 വരെ റയലുമായി കരാർ ഒപ്പിട്ടിട്ടുള്ള സ്പാനിഷ് താരത്തിന് എഴുനൂറു ദശലക്ഷം യൂറോയാണ് റിലീസിങ്ങ് തുകയായി റയൽ വെച്ചിട്ടുള്ളത്. അതു കൊണ്ട് റയലിന്റെ അനുവാദമില്ലാതെ താരത്തെ ഒരു ക്ലബിനും തൊടാനാവില്ലെന്നത് തീർച്ചയാണ്. 22കാരനായ അസെൻസിയോ മയോർക്കയിൽ നിന്നാണ് റയലിലേക്ക് ചേക്കേറുന്നത്.

റയലിനു വേണ്ടി ഈ സീസണിൽ 32 ലാലിഗ മത്സരങ്ങളിൽ കളിക്കാനിറങ്ങിയെങ്കിലും പത്തൊൻപതു മത്സരങ്ങളിൽ മാത്രമാണ് അസെൻസിയോ ആദ്യ ഇലവനിൽ ഇറങ്ങിയത്. റയലിൽ അവസരങ്ങൾ ഇല്ലാത്തത് താരത്തെ തങ്ങളുടെ കൂടാരത്തിലെത്തിക്കാൻ സഹായകമാവുമെന്നാണ് പ്രീമിയർ ലീഗ് ക്ലബുകളുടെ പ്രതീക്ഷയുണ്ടായിരുന്നത്. എന്നാൽ താരത്തിന്റെ ഏജൻറായ ഹൊറാസിയോ ഗിഗിയോളി അസെൻസിയോക്കു വന്ന രണ്ടു വാഗ്ദാനങ്ങളും റയൽ അപ്പോൾ തന്നെ തള്ളിയെന്ന് വെളിപ്പെടുത്തി. താരത്തിനു വയലിൽ തന്നെ ഒരു മികച്ച ഭാവിയുണ്ടെന്നാണ് ഏജന്റിന്റെയും അഭിപ്രായം.

ഇംഗ്ലണ്ടിൽ നിന്നാണു വൻ തുകയുടെ ഓഫർ വന്നതെന്നതു കൊണ്ടു തന്നെ അവർ താരത്തെ സ്വന്തമാക്കണമെന്ന് അത്രയധികം ആഗ്രഹിക്കുന്നുണ്ടാകുമെന്ന് ഏജന്റ് പറഞ്ഞു. പ്രീമിയർ ലീഗ് ക്ലബുകളെ സംബന്ധിച്ചിടത്തോളം ഇത്രയും തുക നിസാരമാണെന്നും താരത്തിന്റെ ഏജന്റ് പറഞ്ഞു. ഈ പ്രാവശ്യത്തെ ലോകകപ്പിനുള്ള സ്പെയിൻ ടീമിലെ പ്രകടനം താരത്തിന്റെ കരിയറിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. മഞ്ചസ്റ്റർ സിറ്റിയാണ് താരത്തിനു പുറകേയുള്ള പ്രധാന ഇംഗ്ലീഷ് ക്ലബ്.

Continue Reading

Football

ഗ്രീസ്മാനില്ലാതെ അത്ലറ്റികോയുടെ പുതിയ ജേഴ്സി പ്രഖ്യാപനം. ബാഴ്സ ആരാധകർ പ്രതീക്ഷയിൽ

ലോകകപ്പിനു മുൻപ് താരം ബാഴ്സ ട്രാൻസ്ഫർ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും യൂറോപ്പ ലീഗ് വിജയം നേടിയതോടെ ഗ്രീസ്മാൻ വീണ്ടും ആശയക്കുഴപ്പത്തിലായിരുന്നു

Published

on

By

അത്ലറ്റികോ മാഡ്രിഡ് താരം അന്റോണിയോ ഗ്രീസ്മാന്റെ ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ഓരോ ദിവസവും പുതിയ വഴിത്തിരിവിലാണ് ഇപ്പോൾ. താരം ബാഴ്സയിലേക്കു ചേക്കേറുമോ ഇല്ലയോ എന്നു ഉറപ്പു പറയാനാവാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. അതിനിടയിൽ അത്ലറ്റികോ പുറത്തിറക്കിയ അടുത്ത സീസണിലേക്കുള്ള കിറ്റിന്റെ ചിത്രത്തിൽ നിന്നും ഗ്രീസ്മാനെ ഒഴിവാക്കിയത് ബാഴ്സ ആരാധകർക്ക് പ്രതീക്ഷയുണർത്തിയിട്ടുണ്ട്. മാഴ്സലിക്കെതിരായ ഫൈനലിൽ ഇരട്ട ഗോൾ നേടി യൂറോപ്പ ലീഗ് കിരീടം അത്ലറ്റികോക്ക് നേടിക്കൊടുക്കാൻ നിർണായക പങ്കു വഹിച്ചതോടെ നേരത്തെ താരം മാഡ്രിഡ് ക്ലബിൽ തന്നെ തുടരുമെന്നായിരുന്നു സൂചനകൾ.

ബാഴ്സയിലേക്കു ചേക്കേറാൻ സമ്മതം മൂളിയ കളിക്കാരനായിരുന്നു ഗ്രീസ്മാൻ. കഴിഞ്ഞ ജനുവരി മുതൽ തന്നെ താരത്തിനു പുറകിൽ സജീവവമായി ബാഴ്സയുണ്ട്. താരവുമായി നിയമാനുസൃതമല്ലാതെ കൂടിക്കാഴ്ച്ചകൾ നടത്തിയതിന് ബാഴ്സക്കെതിരെ അത്ലറ്റികോ ആരാധകർ പരാതി നൽകുകയും ബാഴ്സ മാപ്പു പറയുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ബാഴ്സയുമായുള്ള ട്രാൻസ്ഫർ ബന്ധങ്ങളുടെ പേരിൽ താരത്തെ അത്ലറ്റികോ ആരാധകർ മത്സരങ്ങൾക്കിടെ കൂക്കി വിളിക്കാൻ തുടങ്ങിയതോടെയാണ് താരം ബാഴ്സയിലേക്കു ചേക്കേറാൻ കൂടുതൽ സാധ്യതയേറിയത്.

ലോകകപ്പിനു മുൻപ് താരം ബാഴ്സ ട്രാൻസ്ഫർ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും യൂറോപ്പ ലീഗ് വിജയം നേടിയതോടെ ഗ്രീസ്മാൻ വീണ്ടും ആശയക്കുഴപ്പത്തിലായിരുന്നു. എന്നാൽ അതിനു ശേഷം നടന്ന ലാലിഗ മത്സരത്തിൽ സ്വന്തം മൈതാനത്തു നിന്നും വീണ്ടും ആരാധകർ താരത്തെ കൂവിയത് ഫ്രഞ്ച് താരത്തിനു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇതിനു പുറമേയാണ് ഗ്രീസ്മാനെ ഒഴിവാക്കി അത്ലറ്റികോ പുതിയ കിറ്റ് റിലീസ് ചെയ്തത്. ഇതോടെ താരം അത്ലറ്റികോ വിട്ട് ബാഴ്സയിലേക്ക് ചേക്കേറാനുള്ള വഴികൾ വലുതായിരിക്കയാണെന്നാണ് യൂറോപ്യൻ മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.

Continue Reading

Football

ബാഴ്സയിൽ മാത്രമല്ല, ബയേൺ മ്യൂണിക്കിലും താരമായി ലയണൽ മെസി

ബയേൺ മ്യൂണിക്കിന്റെ മ്യൂസിയത്തിൽ ക്ലബുമായി ബന്ധമില്ലാതെ ആകെയുള്ള ഒരു വസ്തു മെസിയുടെ ഈ ജേഴ്സിയാണ്

Published

on

By

ബാഴ്സലോണയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് മെസിയെന്ന് നിസംശയം പറയാം. ഇത്രയും കാലം ഒരേ ഫോമിൽ കളിച്ച മറ്റൊരു താരം ബാഴ്സലോണയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. നാലു ചാമ്പ്യൻസ് ലീഗുൾപ്പെടെ 32 കിരീടങ്ങളാണ് ബാഴ്സക്കൊപ്പം മെസി സ്വന്തമാക്കിയത്. അഞ്ചു ബാലൺ ഡി ഓറും ഇക്കാലയളവിൽ മെസി സ്വന്തമാക്കി. അതു കൊണ്ടു തന്നെ ബാഴ്സലോണയുടെ മൈതാനമായ ക്യാമ്പ് നൂവിൽ മെസിയെ ആദരിച്ച് നിരവധി സെഷനുകൾ തന്നെയുണ്ട്. എന്നാൽ ബാഴ്സയിൽ മാത്രമല്ല, യൂറോപ്പിൽ ബാഴ്സയുടെ പ്രധാന എതിരാളികളായ ജർമൻ വസന്മാരായ ബയേൺ മ്യൂണിക്കിലും മെസിക്ക് സ്വന്തമായി ഒരിടം അവർ ഒരുക്കിയിട്ടുണ്ട്.

ബയേണിന്റെ സ്റ്റേഡിയത്തിലുള്ള മ്യൂസിയം ക്യാബിനറ്റിലാണ് ബാഴ്സലോണ താരത്തിന്റെ ജേഴ്സി പ്രദർശനത്തിനു വച്ചിരിക്കുന്നത്. ബയേൺ മ്യൂണിക്കിന്റെ മ്യൂസിയത്തിൽ ക്ലബുമായി ബന്ധമില്ലാതെ ആകെയുള്ള ഒരു വസ്തു മെസിയുടെ ഈ ജേഴ്സിയാണ്. എന്നാൽ ക്ലബുമായി ചെറിയൊരു ബന്ധം മെസിയുടെ ജേഴ്സി അവിടെ വരാനുള്ള കാരണത്തിനുണ്ട്. ബയേണിന്റെ ഇതിഹാസ താരമായ യെർദ് മുള്ളറുടെ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേട്ടമെന്ന റെക്കോർഡ് മെസി തകർത്തതിന്റെ ബഹുമാന സൂചകമായാണ് മെസിയുടെ ജേഴ്സി ബയേണിന്റെ സ്റ്റേഡിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.

1972ൽ യെർദ് മുളളർ നേടിയ ഒരു വർഷത്തിൽ എൺപത്തിയഞ്ചു ഗോളുകളെന്ന റെക്കോർഡ് 2012ൽ മെസി 91 ഗോളുകൾ നേടി മെസി മറികടന്നിരുന്നു. റെക്കോർഡ് നേട്ടം മറി കടന്നതിനു ശേഷം അന്നു ധരിച്ചിരുന്ന ജേഴ്സി ബയേൺ ഇതിഹാസത്തിന് അയച്ചു കൊടുക്കാൻ മെസി തീരുമാനിക്കുകയായിരുന്നു. മുളളർക്ക് തന്റെ എല്ലാ ആദരവും ഉണ്ടെന്നുള്ള സന്ദേശത്തോടെയാണ് മെസി അന്നണിഞ്ഞ ജേഴ്സി താരത്തിനു നൽകിയത്. ഇതാണ് ബയേണിന്റെ സ്റ്റേഡിയത്തിൽ സൂക്ഷിച്ചിരിക്കുന്നത്.

Continue Reading

like our page

Football19 hours ago

അസെൻസിയോക്കായി റെക്കോർഡ് തുകയുമായി പ്രീമിയർ ലീഗ് ക്ലബുകൾ. താരം റയൽ വിടുമോ?

Football19 hours ago

ഗ്രീസ്മാനില്ലാതെ അത്ലറ്റികോയുടെ പുതിയ ജേഴ്സി പ്രഖ്യാപനം. ബാഴ്സ ആരാധകർ പ്രതീക്ഷയിൽ

Football20 hours ago

ബാഴ്സയിൽ മാത്രമല്ല, ബയേൺ മ്യൂണിക്കിലും താരമായി ലയണൽ മെസി

Football20 hours ago

കരാറിൽ അപൂർവ്വ ഉടമ്പടി വെച്ച് ജോൺ ടെറി. ഇതാണ് താരത്തിന്റെ ചെൽസി സ്നേഹം

Football21 hours ago

ഇറ്റലിയുടെ ലോകകപ്പ് ജേതാവ് ആറു വർഷം ജയിലിലേക്ക്

Football2 days ago

സാവിയുടെ വാക്കുകൾക്ക് തകർപ്പൻ മറുപടിയുമായി റയൽ മാഡ്രിഡ് സൂപ്പർതാരം

Football2 days ago

കളിക്കളത്തിൽ സൗഹൃദങ്ങളില്ല, മെസിക്കു മുന്നറിയിപ്പു നൽകി ബാഴ്സ സഹതാരം

Football3 days ago

“അച്ഛനാരാ മോൻ”. മകന്റെ പ്രകടനത്തിനു മറുപടി നൽകി മാഴ്സലോ

Football3 days ago

അർജൻറീനക്കു വേണ്ടാത്ത ഇക്കാർഡിയെ തേടി യൂറോപ്പിലെ വമ്പൻ ക്ലബുകൾ

Football3 days ago

ബ്ലാസ്റ്റേഴ്സിന് സ്വന്തം സ്റ്റേഡിയം വരുമോ? വെളിപ്പെടുത്തലുമായി വരുൺ ത്രിപുരനേനി

Football4 days ago

ലിവർപൂൾ ത്രയത്തെ തടുക്കുന്നതെങ്ങനെ, വെളിപ്പെടുത്തലുമായി റയൽ നായകൻ

Football4 days ago

ആരാധകരില്ലാതെ, ക്യാംപ് നൂവിലെ ഇരുട്ടിൽ ഒറ്റക്കിരിക്കുന്ന ഇനിയേസ്റ്റ. ഏതു ഫുട്ബോൾ പ്രേമിയുടെയും നെഞ്ചു തകർക്കുന്ന ദൃശ്യം

Football4 days ago

റെനെയെ പുറത്താക്കിയതിന്റെ യഥാർത്ഥ കാരണമെന്ത്? ബ്ലാസ്റ്റേഴ്സ് നേതൃത്വം പറയുന്നു

Football4 days ago

എഫ്എ കപ്പ് തോൽവി: മൊറീന്യോയുടെ അക്കൗണ്ട് പൂട്ടിച്ച് യുണൈറ്റഡ് ആരാധകർ

Football4 days ago

സ്വയം കുഴിതോണ്ടി അത്ലറ്റികോ ആരാധകർ. ഗ്രീസ്മാൻ തീരുമാനം മാറ്റാനൊരുങ്ങുന്നു

Uncategorized5 days ago

ചെൽസിയുടെ മൂന്നു സൂപ്പർ താരങ്ങൾ പുറത്ത്, ആഴ്സനൽ താരം അകത്ത്

Football5 days ago

“ഏതു ടീമാണ് ബുഫണെ ആഗ്രഹിക്കാത്തത്” ഇറ്റാലിയൻ നായകനെ ക്ഷണിച്ച് യൂറോപ്യൻ വമ്പന്മാർ

Football5 days ago

ചാമ്പ്യൻസ് ലീഗ് ഫൈനൽ: റൊണാൾഡോയെ നേരിടാനൊരുങ്ങിയെന്ന് ലിവർപൂളിന്റെ അത്ഭുതതാരം

Football5 days ago

ചടങ്ങേതായാലും താരം ബെക്കാം തന്നെ. രാജവിവാഹത്തിൽ താരമായി മുൻ ഇംഗ്ലണ്ട് താരം

Football6 days ago

സലായെ വെല്ലുന്ന ട്രാൻസ്ഫറിനൊരുങ്ങി ലിവർപൂൾ

Football6 days ago

അത്ലറ്റികോ വിടാനൊരുങ്ങുന്ന ടോറസിനെ സ്വാഗതം ചെയ്ത് പ്രീമിയർ ലീഗിലെ ഇതിഹാസ പരിശീലകൻ

Football6 days ago

റയൽ മാഡ്രിഡ് വിടാനില്ലെന്ന് മാഞ്ചസ്റ്റർ ക്ലബുകളുടെ പ്രധാന ട്രാൻസ്ഫർ ലക്ഷ്യം

Football6 days ago

കിരീടനേട്ടത്തിലും തൃപ്തനാകാതെ ചെൽസി സൂപ്പർതാരം. ക്ലബിനു മുന്നറിയിപ്പ്

Football6 days ago

റൊണാൾഡോക്കൊപ്പമെത്താൻ സലാ പതിനഞ്ചു വർഷം ഇതുപോലെ കളിക്കണമെന്ന് ക്ളോപ്പ്

Football7 days ago

ഹസാർഡിനു വേണ്ടി വലവിരിച്ച് പ്രീമിയർ ലീഗ് എതിരാളികൾ

Football4 weeks ago

റയലിനു സന്തോഷവാർത്ത, നെയ്മറെ പിഎസ്ജി വിട്ടു നൽകേണ്ടി വരും

Football3 weeks ago

ലാലിഗയല്ല, ഇതു ലിയോ ലിഗ! സ്പാനിഷ് ലീഗിനെ അടക്കി ഭരിച്ച് മെസി

Uncategorized5 days ago

ചെൽസിയുടെ മൂന്നു സൂപ്പർ താരങ്ങൾ പുറത്ത്, ആഴ്സനൽ താരം അകത്ത്

Football6 days ago

സലായെ വെല്ലുന്ന ട്രാൻസ്ഫറിനൊരുങ്ങി ലിവർപൂൾ

Football1 week ago

ലിവർപൂളിനെ കാത്ത് വൻ തിരിച്ചടി. സൂപ്പർതാരം ടീം വിടാനൊരുങ്ങുന്നു

Football3 days ago

അർജൻറീനക്കു വേണ്ടാത്ത ഇക്കാർഡിയെ തേടി യൂറോപ്പിലെ വമ്പൻ ക്ലബുകൾ

Football3 weeks ago

എല്ലാവർക്കുമറിയാം, മെസി ബാഴ്സയുടെ വിലമതിക്കാനാവാത്ത താരം തന്നെ

Football7 days ago

‘ആ രഹസ്യം ചാമ്പ്യൻസ് ലീഗ് ഫൈനലിനു ശേഷം’ ആരാധകർക്ക് ആകാംക്ഷയുണർത്തി സിദാൻ

Football2 days ago

സാവിയുടെ വാക്കുകൾക്ക് തകർപ്പൻ മറുപടിയുമായി റയൽ മാഡ്രിഡ് സൂപ്പർതാരം

Football4 days ago

റെനെയെ പുറത്താക്കിയതിന്റെ യഥാർത്ഥ കാരണമെന്ത്? ബ്ലാസ്റ്റേഴ്സ് നേതൃത്വം പറയുന്നു

Football2 weeks ago

മെസിക്ക് റൊണാൾഡോയുടെ വീട്ടിൽ വിലക്ക്! വെളിപ്പെടുത്തലുമായി സഹോദരി

Football3 weeks ago

ഗ്രീസ്മാൻ ബാഴ്സയിലേക്കു തന്നെ, സൂചനകൾ നൽകി സുവാരസ്

Football4 weeks ago

ഇനിയേസ്റ്റയുടെ പകരക്കാരനു വേണ്ടി വല വിരിച്ച് ബാഴ്സലോണ

Football2 weeks ago

ഗ്രീസ്മാനെ സ്വന്തമാക്കാൻ പുതിയ വാഗ്ദാനവുമായി ബാഴ്സലോണ

Football3 weeks ago

ഇത് തന്റെ അവസാന ലോകകപ്പല്ലെന്നു വെളിപ്പെടുത്തി ബാഴ്സ സൂപ്പർതാരം

Football1 week ago

ലോകകപ്പ് ടീമിൽ ഇടമില്ല. ജർമൻ സൂപ്പർ താരം വിരമിക്കാനൊരുങ്ങുന്നു

Football3 weeks ago

ബാഴ്സലോണ ഗോൾകീപ്പർക്കു മുന്നറിയിപ്പു നൽകി സില്ലെസൺ

Football2 weeks ago

അടുത്ത സീസൺ ഇന്ത്യൻ സൂപ്പർ കപ്പിൽ വൻ മാറ്റങ്ങൾക്കു സാധ്യത

Football2 weeks ago

ആർദ ടുറാൻ ട്രാൻസ്ഫറിൽ ബാഴ്സലോണയെ കാത്തിരിക്കുന്നത് മുട്ടൻ പണി

Football20 hours ago

ബാഴ്സയിൽ മാത്രമല്ല, ബയേൺ മ്യൂണിക്കിലും താരമായി ലയണൽ മെസി

Football4 weeks ago

ആഴ്സനൽ പരിശീലകനാവാൻ വമ്പൻ ആവശ്യവുമായി ലൂയിസ് എൻറിക്വ

Football4 days ago

സ്വയം കുഴിതോണ്ടി അത്ലറ്റികോ ആരാധകർ. ഗ്രീസ്മാൻ തീരുമാനം മാറ്റാനൊരുങ്ങുന്നു

Football3 weeks ago

നെയ്മർക്ക് റയലിൽ കളിക്കണം, റൊണാൾഡോക്കൊപ്പം

Football1 week ago

‘ലോകകപ്പിൽ കാണുക വേറെ മുഖം’. എതിരാളികൾക്ക് മുന്നറിയിപ്പുമായി ബ്രസീലിയൻ താരം

Football4 weeks ago

ഹമേസിനു പിന്നാലെ ബയേണിലേക്ക് ചേക്കേറാൻ റയൽ മാഡ്രിഡ് സൂപ്പർ താരം

Trendings