Connect with us

Cricket

കടുവകള്‍ വീണത് ധോണിയ്ക്ക് മുന്നില്‍

Published

on

ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ധോണി ഒഴിഞ്ഞിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. എന്നിട്ടും ടീം ഇന്ത്യ കളിക്കുമ്പോള്‍ ടീമിന്റെ കടിഞ്ഞാണ്‍ ധോണിയുടെ കൈകളില്‍ തന്നെയാണ്. ഇക്കാര്യം തെളിക്കുന്നതായി മാറി ഏഷ്യ കപ്പിലെ ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം.

ഒമ്പതാം ഓവറിലാണ് രോഹിത് ശര്‍മ്മ സ്പിന്നര്‍ രവീന്ദ്ര ജഡേജയെ പന്തേല്‍പ്പിച്ചത്. ഓപണര്‍മാരായ ലിറ്റണ്‍ ദാസിനേയും നിസാമുള്‍ ഹൊസൈനേയും പുറത്താക്കി ഭുവിയും ബുംറയും മിന്നും തുടക്കം നല്‍കിയിരുന്നു. ഇടവേളക്കുശേഷം ഏകദിന ടീമിലെത്തിയ ജഡേജയുടെ രണ്ടാം പന്ത് തന്നെ നോബോള്‍! തുടര്‍ന്ന് ഫ്രീഹിറ്റും മൂന്നാം പന്തും ഷാക്കിബ് ബൗണ്ടറിയിലേക്ക് പായിച്ചു. ഏതൊരു ബൗളറുടേയും ആത്മവിശ്വാസം തകരാന്‍ തുടങ്ങുന്ന നിമിഷം. അവിടെയാണ് ധോണിയുടെ ഇടപെടലുണ്ടായത്.

നാലാം പന്തിന് മുമ്പ് ധോണി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്കടുത്തെത്തി. സ്‌ക്വയര്‍ ലെഗില്‍ ശിഖര്‍ ധവാനെ നിര്‍ത്താനുള്ള ധോണിയുടെ നിര്‍ദ്ദേശം. രോഹിത് ശര്‍മ്മ അത് അനുസരിച്ചു. ഇതെല്ലാം ഷാക്കിബ് അല്‍ ഹസന്‍ കാണുന്നുണ്ടായിരുന്നു. എന്നിട്ടും ജഡേജയുടെ മൂന്നാം പന്ത് ഷാക്കിബ് സ്വീപ് ചെയ്ത ധവാന്റെ കൈകളിലൊതുങ്ങി. ഇതായിരുന്നു ബംഗ്ലാദേശിന്റെ ഇന്നിംങ്സില്‍ നിര്‍ണ്ണായകമായത്.

ആത്മവിശ്വാസം വീണ്ടെടുത്ത രവീന്ദ്ര ജഡേജ പിന്നീട് തുടരെ തുടരെ വിക്കറ്റുകള്‍ പിഴുതു. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും കുറവ് റണ്‍സ് വിട്ടുകൊടുത്ത് ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പ്രകടനം നടത്തിയാണ് ജഡേജ പന്ത് നിലത്തുവെച്ചത്. 10 ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ജഡേജ നാല് വിക്കറ്റുകള്‍ പിഴുതത്.

മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു

Cricket

കാത്തിരിപ്പിന്റെ 442 നാളുകള്‍, ജഡേജയ്ക്കിത് മധുര പ്രതികാരം

Published

on

By

ഏഷ്യ കപ്പില്‍ മാന്‍ ഓഫ് ദ മാച്ച പുരസ്‌കാരം സ്വീകരിച്ച് ജഡേജയുടെ മുഖത്ത് തെളിഞ്ഞ പുഞ്ചിരിയ്ക്ക് ഒരു പ്രതികാരത്തിന്റെ മധുരമുണ്ടായിരുന്നു. അജ്ഞാത കാരണങ്ങളാല്‍ ഒരു വര്‍ഷത്തിലേറെ ഏകദിന ടീമില്‍ നിന്നും പുറത്താക്കപ്പെടതിന്റെ മറുപടിയായിരുന്നു ആ പുഞ്ചിരി.

ഏഷ്യ കപ്പിനുളള ടീം പ്രഖ്യാപിച്ചപ്പോഴും പതിവ് പോലെ ജഡേജ ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നു. പിന്നീട് അവിചാരിതമായി ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതാണ് ജഡേജയ്ക്ക് ടീം ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ വഴിയൊരുക്കിയത്. സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ നേരിട്ടപ്പോള്‍ ജഡേജയെ ടീമിലെത്തിക്കാനുളള കാരുണ്യം രോഹിത്ത് ശര്‍മ്മ കാട്ടി. തനിക്ക് കിട്ടിയിരിക്കുന്നത് തിരിച്ചുവരവിനുളള സുവര്‍ണാവസരമാണെന്ന് തിരിച്ചറിഞ്ഞ ജഡേജ അത് മുതലാക്കുകയായിരുന്നു.

10 ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് ജഡേജ വീഴ്ത്തിയത്. ബംഗ്ലാദേശ് മധ്യനിരയുടെ നട്ടെല്ലൊടിക്കാന്‍ ഇന്ത്യയ്ക്ക് ഇതോടെ സാധിച്ചു. അപകടകാരികളായ ഷാക്കിബുല്‍ ഹസന്‍, മുഷ്ഫിഖുറഹ്മാന്‍ ഉള്‍പ്പെടെയുളള താരങ്ങളെയാണ് ജഡേ പുറത്താക്കിയത്.

ഇതോടെ 173 റണ്‍സെന്ന ചെറിയ സ്‌കോറിലേക്ക് ബംഗ്ലാദേശ് തകരുകയായിരുന്നു. ജഡേജയെ കൂടാതെ ഭുവനേശ്വര്‍ കുമാറും ജസ്പ്രിത് ഭുംറയും മികച്ച ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ചു. മൂന്ന് വിക്കറ്റ് വീതമാണ് ഇരുവരും വീഴ്ത്തിയത്.

അതെസമയം സ്പിന്നര്‍മാരായ യുസ് വേന്ദ്ര ചഹലിനും കുല്‍ദീപ് യാദവനും വിക്കറ്റൊന്നും ലഭിച്ചില്ല. ഇതോടെ യുവസ്പിന്നര്‍മാരേക്കാള്‍ എന്തുകൊണ്ടും മെച്ചം താനാണെന്ന് തെളിക്കാനും ജഡേജയ്ക്ക് ആയി. ഏകദിന ടീമിലേക്ക് മടങ്ങിവരാനുളള വലിയ ഊര്‍ജമാണ് ഈ മത്സരത്തിലൂടെ ജഡേജയ്ക്ക് ലഭിച്ചിരിക്കുന്നത്.

Continue Reading

Cricket

കരുണ്‍ നായകന്‍, വിന്‍ഡീസിനെതിരെ ടീമില്‍ ബേസില്‍ തമ്പിയും

കരുണ്‍ നായകന്‍, വിന്‍ഡീസിനെതിരെ ടീമില്‍ ബേസില്‍ തമ്പിയും

Published

on

By

മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ ദ്വിദിന സന്നാഹ മത്സരത്തില്‍ മലയാളി താരം ബേസില്‍ തമ്പിയും. ബേസിലിനെ കൂടാതെ കേരള ടീമിലുളള താരം ജലജ് സക്‌സേനയും സന്നാഹ മത്സരത്തിനുളള ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

നിലവില്‍ വിജയ് ഹസാര ട്രോഫിയില്‍ കേരളത്തിനായി കളിക്കുകയാണ് ഇരുവരും. കര്‍ണാടകയുടെ മലയാളി താരം കരുണ്‍ നായരാണ് ടീമിന്റെ നായകന്‍.

നേരത്തെ ഇംഗ്ലണ്ടെനതിരായ പരമ്പരയില്‍ ടീമിലുണ്ടായിട്ടും കരുണിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്താത്തത് വിവാദമായിരുന്നു. ശ്രേയാസ് അയ്യര്‍, ഹനുമ വിഹാരി , മുബൈ ബാറ്റ്സ്മാന്‍ പ്രിഥ്വി ഷാ എന്നിവരും ടീമിലുണ്ട്.

Continue Reading

Cricket

പൂജാരയ്ക്ക് ബാറ്റിംഗ് ‘മൈഗ്രേഷന്‍’, ഇംഗ്ലണ്ടില്‍ ഇന്ത്യ വെള്ളംകുടിക്കുമോ?

ചേതേശ്വര്‍ പൂജാരയ്ക്ക് സംഭവിയ്ക്കുന്നതെന്തെന്ന് അറിയാതെ കുഴങ്ങുകയാണ് ക്രിക്കറ്റ് ലോകം

Published

on

By

ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായ ചേതേശ്വര്‍ പൂജാരയ്ക്ക് സംഭവിയ്ക്കുന്നതെന്തെന്ന് അറിയാതെ കുഴങ്ങുകയാണ് ക്രിക്കറ്റ് ലോകം. ഐപിഎല്‍ തിരക്കുകളില്‍ നിന്നും മാറി കൗണ്ടിയില്‍ യോര്‍ക്ക് ഷെയറിനായി കളിക്കുന്ന പൂജാരയ്ക്ക് അഞ്ച് ഇന്നിംഗ്‌സുകള്‍ കഴിയുമ്പോള്‍ ഒരിക്കല്‍ പോലും ഫോം കണ്ടെത്താനായിട്ടില്ല.

2, 18, 7, 6, 9 എന്നിവങ്ങനെയാണ് ഇംഗ്ലണ്ടില്‍ പൂജാരയുടെ ഇതുവരെയുളള സ്‌കോര്‍. ഏറ്റവും അവസാനം എസെക്സിനെതിരെ നടന്ന് കൊണ്ടിരിക്കുന്ന കൗണ്ടി പോരാട്ടത്തില്‍ പൂജാര ഒന്‍പത് റണ്‍സെടുത്ത് പുറത്തായത്. ഇതോടെ അദ്ദേഹത്തിന്റെ ടീമായ യോര്‍ക്ക് ഷെയര്‍ കേവലം 50 റണ്‍സിന് ഓള്‍ ഔട്ടായി.

ഇന്ത്യയുടെ സുപ്രധാനമായ ഇംഗ്ലീഷ് പര്യടനം തുടങ്ങാനിരിക്കെയാണ് പൂജാര ഫോം ഔട്ടാകുന്നത്. കൗണ്ടിയില്‍ പൂജാര കളിക്കുന്നത് ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ ഏറെ സഹായകരമാകുമെന്ന് നേരത്തെ ക്രിക്കറ്റ് ലോകം വിലയിരുത്തിയിരുന്നു. പൂജാരയെ കൂടാതെ മറ്റൊരു ഇന്ത്യന്‍ ടെസ്റ്റ് താരം ഇഷാന്ത് ശര്‍മ്മയും കൗണ്ടി കളിക്കുന്നുണ്ട്.

ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും കൗണ്ടിയുടെ ഭാഗമാകും. സറേയ്ക്കായാണ് കോഹ്ലി ബാറ്റേന്തുക. ചരിത്രപ്രാധാന്യമാളള അഫ്ഗാനെതിരെയുളള ടെസ്റ്റ് മത്സരം ഉപേക്ഷിച്ചാണ് കോഹ്ലി കൗണ്ടി കളിക്കാന്‍ ലണ്ടനിലേക്ക് വണ്ടികയറുന്നത്.

Continue Reading

like our page

Cricket1 month ago

കടുവകള്‍ വീണത് ധോണിയ്ക്ക് മുന്നില്‍

Cricket1 month ago

കാത്തിരിപ്പിന്റെ 442 നാളുകള്‍, ജഡേജയ്ക്കിത് മധുര പ്രതികാരം

Football1 month ago

‘ഡബിൾ ബാക്ക് ഹീൽ അസിസ്റ്റ്’, ആരാധകരെ ആവേശത്തിലാഴ്ത്തി റെഡ്ബുൾ ഡെർബി

Football1 month ago

അഗ്യൂറോ കരാര്‍ പുതുക്കി, സിറ്റിയ്ക്ക് സന്തോഷ വാര്‍ത്ത

Football1 month ago

ഫ്രഞ്ച് ലീഗില്‍ വിശ്രമം, നെയ്മര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം

Football1 month ago

ബാഴ്സയുടെ മത്സരങ്ങള്‍ തടയുമെന്ന് സ്പാനിഷ് ഫെഡറേഷന്‍

Football1 month ago

ഐഎസ്എല്ലില്‍ നിര്‍ണ്ണായക മാറ്റം ഉപദേശിച്ച് കോപ്പലാശാന്‍

Football1 month ago

റൊണാള്‍ഡോ ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത

Featured1 month ago

ലോകകപ്പ് ഹീറോയെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്സ്

Football1 month ago

ഏഷ്യ കപ്പില്‍ വിയറ്റ്നാമിനെ തകര്‍ത്ത് ഇന്ത്യ

Football1 month ago

അര്‍ജന്റീനയ്ക്ക് പണികൊടുക്കാന്‍ സര്‍പ്രൈസ് ടീമുമായി ബ്രസീല്‍

Cricket1 month ago

കരുണ്‍ നായകന്‍, വിന്‍ഡീസിനെതിരെ ടീമില്‍ ബേസില്‍ തമ്പിയും

Football3 months ago

ഒരു ഫോട്ടോക്കു കിട്ടുന്നത് അഞ്ചു കോടി രൂപ, മെസിയെയും നെയ്മറെയും പിന്നിലാക്കി റൊണാൾഡോ

Football3 months ago

ബാഴ്സലോണ സൂപ്പർതാരത്തെ റാഞ്ചാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നു

Football3 months ago

ബാഴ്സ താരങ്ങളും പരിശീലകനും പറയുന്നു, ഇവൻ സാവിയുടെ പകരക്കാരൻ തന്നെ

Football3 months ago

നെയ്മറെയും പിഎസ്ജിയെയും വിട്ടു പോന്നതിൽ സന്തോഷം, ബ്രസീലിയൻ താരം പറയുന്നു

Football3 months ago

ക്രൊയേഷ്യൻ സൂപ്പർ താരത്തിനായി ഇറ്റാലിയൻ വമ്പന്മാർ, വിട്ടു കൊടുക്കില്ലെന്ന് മാഡ്രിഡ്

Football3 months ago

റൊണാൾഡോ ട്രാൻസ്ഫറിനെ വെല്ലുന്ന തുക സെനഗൽ താരത്തിനു, വേണ്ടെന്നു നാപോളി

Football3 months ago

ബാഴ്സലോണയുടെ ഏറ്റവും മികച്ച യുവതാരം മാഡ്രിഡ് ക്ലബിലേക്ക് ചേക്കേറുന്നു

Football3 months ago

റോണോക്കു പകരക്കാരനായി ആരു വേണം, റയൽ ആരാധകർ തിരഞ്ഞെടുക്കുന്നു

Football3 months ago

സലായെ വട്ടം കറക്കി മാഞ്ചസ്റ്റർ സിറ്റി ഗോളി, വീഡിയോ തരംഗമാവുന്നു

Football3 months ago

ഓസിലിന് കട്ടസപ്പോർട്ടുമായി ആരാധകർ, നന്ദിയറിയിച്ച് സൂപ്പർതാരം

Football3 months ago

സൌഹൃദ മത്സരത്തിലും മാന്യത കൈവിട്ട് നെയ്മർ, സൂപ്പർതാരത്തിനെതിരെ ആരാധകർ

Football3 months ago

താരങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ, പിഎസ്ജി അടിമുടി മാറ്റത്തിനൊരുങ്ങുന്നു

Football3 months ago

റയൽ മാഡ്രിഡിന്റെ മികച്ച താരം, റൊണാൾഡോയെ ഒഴിവാക്കി കർവാഹാൾ

Trendings

Copyright © 2017 Pavilionend.