Connect with us

Featured

ലോകകപ്പ് ഹീറോയെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്സ്

Published

on

ഇന്ത്യയിൽ വച്ചു നടന്ന U17 ലോകകപ്പിൽ കളിച്ച താരമായ ജീക്സൺ സിംഗിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. U17 ലോകകപ്പിൽ ഇന്ത്യ നേടിയ ഏക ഗോൾ ജീക്സണിന്റെ വകയായിരുന്നു. കൊളംബിയക്കെതിരെയാണ് ഹെഡറിലൂടെ ഇന്ത്യയുടെ ഗോൾ ജീക്സൺ നേടിയത്.

ഐ ലീഗിൽ മിനർവ പഞ്ചാബ് താരമായ ജീക്സൺ കഴിഞ്ഞ സീസണിൽ ഇന്ത്യൻ ആരോസിനു വേണ്ടി ലോൺ അടിസ്ഥാനത്തിലാണ് ബൂട്ടു കെട്ടിയിരുന്നത്. കഴിഞ്ഞ സീസണിൽ എട്ടു മത്സരങ്ങളിൽ താരം കളിക്കാനിറങ്ങിയിരുന്നു.

മണിപ്പൂർ സ്വദേശിയായ ജീക്സൺ മിനർവ്വക്കൊപ്പം U15-U16 കിരീടങ്ങൾ തുടർച്ചയായ വർഷങ്ങളിൽ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ യുവനിര ടീമിന്റെ മധ്യനിരയിലെ പ്രധാനിയായ താരം പക്ഷേ ഈ സീസണിൽ കേരള ബ്ലാസ്‌റ്റേഴ്സിനു വേണ്ടി കളിക്കില്ല. ഒരു വർഷം ഐ ലീഗ് ക്ലബ് ഇന്ത്യൻ ആരോസിനു വേണ്ടി കളിച്ച് അടുത്ത സീസണിലാണ് താരം ബ്ലാസ്‌റ്റേഴ്സിനൊപ്പം ചേരുന്നത്. നേരത്തെ ജീക്സണിന്റെ സഹതാരമായിരുന്ന ധീരജ് സിംഗിനെയും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു.

ജീക്സൺ സിംഗിനെ സ്വന്തമാക്കിയതിൽ സന്തോഷമുണ്ടെന്ന് ബ്ലാസ്‌റ്റേഴ്സ് പിശീലകൻ ഡേവിഡ് ജയിംസ് പറഞ്ഞു. UI7 ലോകകപ്പ് ഇന്ത്യയിൽ വച്ചു നടന്നത് ഇന്ത്യൻ ഫുട്‌ബോളിന് പുതിയ ഉണർവു നൽകിയിട്ടുണ്ടെന്നും കഴിവുള്ള മികച്ച താരങ്ങൾ ഉയർന്നു വരാൻ അതു കാരണമായിട്ടുണ്ടെന്നും താരത്തെ സ്വന്തമാക്കിയതിനു ശേഷം ജയിംസ് പ്രതികരിച്ചു.

Cricket

കടുവകള്‍ വീണത് ധോണിയ്ക്ക് മുന്നില്‍

Published

on

By

ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ധോണി ഒഴിഞ്ഞിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. എന്നിട്ടും ടീം ഇന്ത്യ കളിക്കുമ്പോള്‍ ടീമിന്റെ കടിഞ്ഞാണ്‍ ധോണിയുടെ കൈകളില്‍ തന്നെയാണ്. ഇക്കാര്യം തെളിക്കുന്നതായി മാറി ഏഷ്യ കപ്പിലെ ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം.

ഒമ്പതാം ഓവറിലാണ് രോഹിത് ശര്‍മ്മ സ്പിന്നര്‍ രവീന്ദ്ര ജഡേജയെ പന്തേല്‍പ്പിച്ചത്. ഓപണര്‍മാരായ ലിറ്റണ്‍ ദാസിനേയും നിസാമുള്‍ ഹൊസൈനേയും പുറത്താക്കി ഭുവിയും ബുംറയും മിന്നും തുടക്കം നല്‍കിയിരുന്നു. ഇടവേളക്കുശേഷം ഏകദിന ടീമിലെത്തിയ ജഡേജയുടെ രണ്ടാം പന്ത് തന്നെ നോബോള്‍! തുടര്‍ന്ന് ഫ്രീഹിറ്റും മൂന്നാം പന്തും ഷാക്കിബ് ബൗണ്ടറിയിലേക്ക് പായിച്ചു. ഏതൊരു ബൗളറുടേയും ആത്മവിശ്വാസം തകരാന്‍ തുടങ്ങുന്ന നിമിഷം. അവിടെയാണ് ധോണിയുടെ ഇടപെടലുണ്ടായത്.

നാലാം പന്തിന് മുമ്പ് ധോണി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്കടുത്തെത്തി. സ്‌ക്വയര്‍ ലെഗില്‍ ശിഖര്‍ ധവാനെ നിര്‍ത്താനുള്ള ധോണിയുടെ നിര്‍ദ്ദേശം. രോഹിത് ശര്‍മ്മ അത് അനുസരിച്ചു. ഇതെല്ലാം ഷാക്കിബ് അല്‍ ഹസന്‍ കാണുന്നുണ്ടായിരുന്നു. എന്നിട്ടും ജഡേജയുടെ മൂന്നാം പന്ത് ഷാക്കിബ് സ്വീപ് ചെയ്ത ധവാന്റെ കൈകളിലൊതുങ്ങി. ഇതായിരുന്നു ബംഗ്ലാദേശിന്റെ ഇന്നിംങ്സില്‍ നിര്‍ണ്ണായകമായത്.

ആത്മവിശ്വാസം വീണ്ടെടുത്ത രവീന്ദ്ര ജഡേജ പിന്നീട് തുടരെ തുടരെ വിക്കറ്റുകള്‍ പിഴുതു. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും കുറവ് റണ്‍സ് വിട്ടുകൊടുത്ത് ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പ്രകടനം നടത്തിയാണ് ജഡേജ പന്ത് നിലത്തുവെച്ചത്. 10 ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ജഡേജ നാല് വിക്കറ്റുകള്‍ പിഴുതത്.

മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു

Continue Reading

Featured

സൂപ്പർ സബ്ബായി അഫ്ദൽ, സന്തോഷ് ട്രോഫിയിൽ കേരളം ഫൈനലിൽ

ഏപ്രിൽ ഒന്നിനാണ് കേരളവും ബംഗാളും തമ്മിലുള്ള ഫൈനൽ.

Published

on

By

സന്തോഷ് ട്രോഫി സെമി ഫൈനലിൽ കരുത്തരായ മിസോറാമിനെ കീഴടക്കി കേരളം ഫൈനലിൽ. മികച്ച കളി പുറത്തെടുത്ത മിസോറാമിനെതിരെ പകരക്കാരനായി ഇറങ്ങിയ അഫ്ദാൽ അൻപത്തിനാലാം മിനുട്ടിൽ നേടിയ ഗോളിനാണ് കേരളം വിജയം നേടിയത്. ഇതോടെ കർണാടകയെ 2-0ത്തിനു തകർത്ത പശ്ചിമ ബംഗാളും കേരളവും തമ്മിൽ ഫൈനലിൽ ഏറ്റു മുട്ടും

കരുത്തരായ മിസോറാം കേരളത്തെ വിറപ്പിക്കുന്ന ആദ്യ പകുതിയാണ് കണ്ടത്. ആദ്യ പകുതിയിൽ പൂർണ അധിപത്യം അവർ സ്ഥാപിച്ചപ്പോൾ കൃത്യമായ ഒരു മുന്നേറ്റം നടത്താൻ പോലും കേരളത്തിനു കഴിഞ്ഞില്ല. തുടക്കത്തിൽ തന്നെ റൊമാവിയയുടെ ഷോട്ട് കേരള ഗോളി തടുത്തിട്ടു. പിന്നീട് രണ്ട് മൂന്ന് മികച്ച അവസരങ്ങൾ കൂടി ആദ്യ പകുതിയിൽ മിസോറാം തുറന്നെടുത്തെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ അവർക്കായില്ല.

രണ്ടാം പകുതിയിലും ആദ്യ പകുതി പോലെ തന്നെ മിസോറാമിന്റെ മുന്നേറ്റങ്ങളാണ് കണ്ടത്. എന്നാൽ രണ്ടാം പകുതിയിൽ സജിത്തിനു പകരക്കാരനായി ഇറങ്ങിയ അഫ്ദാൽ അൻപത്തിനാലാം മിനുട്ടിൽ നേടിയ ഗോൾ ആണ് കളിയുടെ മുഴുവൻ ഗതിയും മാറ്റി മറിച്ചത്. ജിതിൻ എം എസിന്റെ പാസിൽ നിന്നായിരുന്നു അഫ്ദാലിന്റെ ഗോൾ. ഗോൾ തിരിച്ചടിക്കാൻ മിസോറം പിന്നീട് നടത്തിയ ശ്രമങ്ങളെ കേരളം തടുത്ത് നിർത്തി വിജയം സ്വന്തമാക്കുകയായിരുന്നു.

ഏപ്രിൽ ഒന്നിനാണ് കേരളവും ബംഗാളും തമ്മിലുള്ള ഫൈനൽ. കഴിഞ്ഞ വർഷത്തെ ജേതാക്കളാണ് ബംഗാളെങ്കിലും ഗ്രൂപ്പ് മത്സരത്തിൽ അവരെ തോൽപിക്കാനായത് കേരളത്തിന് ആത്മവിശ്വാസമുയർത്തുന്നതാണ്. ടൂർണമെന്റിൽ ഒരു മത്സരവും കേരളം തോറ്റിട്ടില്ല.

Continue Reading

Featured

നൈനാം വളപ്പില്‍ ഫിഫയെത്തി!

മലബാറിന്റെ ഫുട്ബോൾ ആവേശത്തിന്റെ ഉത്തമ ഉദാഹരണമാണ് കോഴിക്കോട് നൈനാൻ വളപ്പ്

Published

on

By

മലബാറിന്റെ ഫുട്ബോൾ ആവേശത്തിന്റെ ഉത്തമ ഉദാഹരണമാണ് കോഴിക്കോട് നൈനാൻ വളപ്പ്. ഈ ഫുട്ബോൾ സ്നേഹത്തിന് അംഗീകാരമായി ഇത്തവണയും ഫിഫയുടെ ഉപഹാരങ്ങൾ നൈനാൻ വളപ്പിലെത്തി. ലോകകപ്പ് ട്രോഫിയുടെ സുവര്‍ണമാതൃകയടക്കമുള്ള ഉപഹാരങ്ങളാണ് ഇത്തവണ നൈനാൻ വളപ്പിൽ എത്തിയത്. നേരത്തെ 2010ലും ഫിഫയുടെ ഉപഹാരങ്ങൾ കടൽ കടന്ന് നൈനാൻ വളപ്പിൽ എത്തിയിരുന്നു.

ഫിഫാ ഫെയര്‍പ്ലേ ടീഷര്‍ട്ട് ,ക്യാപ്, പേനകള്‍, ബാഡ്ജ് എന്നിവയും പുറമേ 2014 ലോകകപ്പിന്റെ സമഗ്ര വിവരങ്ങള്‍ ‍ അടങ്ങുന്ന ടെക്നിക്കല്‍ റിപ്പോര്‍ട്ടും ഫിഫ അയച്ച ഉപഹാരങ്ങളുടെ കൂട്ടത്തിൽ ഉണ്ടെന്ന് നൈനാം വളപ്പ് ഫുട്ബോള്‍ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സുബൈർ പറയുന്നു. ഫിഫയുടെ സ്വിറ്റ്സര്‍ലാന്റിലെ ആസ്ഥാനത്തു നിന്നുമാണ് ഈ സ്നേഹസമ്മാനങ്ങൾ ആരാധകരെ തേടിയെത്തിയത്.

നൈനാം വളപ്പിലെ ഫുട്ബോള്‍ ആവേശം നേരത്തെ പലതവണ അന്തര്‍ദേശീയ മാധ്യമങ്ങളിലടക്കം ചർച്ചയായതാണ്. ബിബിസിയും സിഎന്‍ എനും അടക്കമുള്ള പ്രമുഖ മാധ്യമങ്ങൾ പലതവണ ഇത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. 2006 ലോകകപ്പിന്റെ സമയത്ത് ഇഎസ്പിഎന്‍ നേരിട്ടെത്തി നൈനാൻ വളപ്പിലെ ഫുട്ബോൾ ആവേശം ലോകത്തെ കാണിച്ചിരുന്നു. ഇതേ തുടർന്നാണ് 2010 ലോകകപ്പിന്റെ സമയത്ത് ഫിഫയുടെ ഉപഹാരം നൈനാൻവളപ്പിനെ തേടി ആദ്യം എത്തിയിരുന്നത്.

Continue Reading

like our page

Cricket3 months ago

കടുവകള്‍ വീണത് ധോണിയ്ക്ക് മുന്നില്‍

Cricket3 months ago

കാത്തിരിപ്പിന്റെ 442 നാളുകള്‍, ജഡേജയ്ക്കിത് മധുര പ്രതികാരം

Football3 months ago

‘ഡബിൾ ബാക്ക് ഹീൽ അസിസ്റ്റ്’, ആരാധകരെ ആവേശത്തിലാഴ്ത്തി റെഡ്ബുൾ ഡെർബി

Football3 months ago

അഗ്യൂറോ കരാര്‍ പുതുക്കി, സിറ്റിയ്ക്ക് സന്തോഷ വാര്‍ത്ത

Football3 months ago

ഫ്രഞ്ച് ലീഗില്‍ വിശ്രമം, നെയ്മര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം

Football3 months ago

ബാഴ്സയുടെ മത്സരങ്ങള്‍ തടയുമെന്ന് സ്പാനിഷ് ഫെഡറേഷന്‍

Football3 months ago

ഐഎസ്എല്ലില്‍ നിര്‍ണ്ണായക മാറ്റം ഉപദേശിച്ച് കോപ്പലാശാന്‍

Football3 months ago

റൊണാള്‍ഡോ ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത

Featured3 months ago

ലോകകപ്പ് ഹീറോയെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്സ്

Football3 months ago

ഏഷ്യ കപ്പില്‍ വിയറ്റ്നാമിനെ തകര്‍ത്ത് ഇന്ത്യ

Football3 months ago

അര്‍ജന്റീനയ്ക്ക് പണികൊടുക്കാന്‍ സര്‍പ്രൈസ് ടീമുമായി ബ്രസീല്‍

Cricket3 months ago

കരുണ്‍ നായകന്‍, വിന്‍ഡീസിനെതിരെ ടീമില്‍ ബേസില്‍ തമ്പിയും

Football4 months ago

ഒരു ഫോട്ടോക്കു കിട്ടുന്നത് അഞ്ചു കോടി രൂപ, മെസിയെയും നെയ്മറെയും പിന്നിലാക്കി റൊണാൾഡോ

Football4 months ago

ബാഴ്സലോണ സൂപ്പർതാരത്തെ റാഞ്ചാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നു

Football4 months ago

ബാഴ്സ താരങ്ങളും പരിശീലകനും പറയുന്നു, ഇവൻ സാവിയുടെ പകരക്കാരൻ തന്നെ

Football4 months ago

നെയ്മറെയും പിഎസ്ജിയെയും വിട്ടു പോന്നതിൽ സന്തോഷം, ബ്രസീലിയൻ താരം പറയുന്നു

Football4 months ago

ക്രൊയേഷ്യൻ സൂപ്പർ താരത്തിനായി ഇറ്റാലിയൻ വമ്പന്മാർ, വിട്ടു കൊടുക്കില്ലെന്ന് മാഡ്രിഡ്

Football5 months ago

റൊണാൾഡോ ട്രാൻസ്ഫറിനെ വെല്ലുന്ന തുക സെനഗൽ താരത്തിനു, വേണ്ടെന്നു നാപോളി

Football5 months ago

ബാഴ്സലോണയുടെ ഏറ്റവും മികച്ച യുവതാരം മാഡ്രിഡ് ക്ലബിലേക്ക് ചേക്കേറുന്നു

Football5 months ago

റോണോക്കു പകരക്കാരനായി ആരു വേണം, റയൽ ആരാധകർ തിരഞ്ഞെടുക്കുന്നു

Football5 months ago

സലായെ വട്ടം കറക്കി മാഞ്ചസ്റ്റർ സിറ്റി ഗോളി, വീഡിയോ തരംഗമാവുന്നു

Football5 months ago

ഓസിലിന് കട്ടസപ്പോർട്ടുമായി ആരാധകർ, നന്ദിയറിയിച്ച് സൂപ്പർതാരം

Football5 months ago

സൌഹൃദ മത്സരത്തിലും മാന്യത കൈവിട്ട് നെയ്മർ, സൂപ്പർതാരത്തിനെതിരെ ആരാധകർ

Football5 months ago

താരങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ, പിഎസ്ജി അടിമുടി മാറ്റത്തിനൊരുങ്ങുന്നു

Football5 months ago

റയൽ മാഡ്രിഡിന്റെ മികച്ച താരം, റൊണാൾഡോയെ ഒഴിവാക്കി കർവാഹാൾ

Trendings

Copyright © 2017 Pavilionend.