Football
ഇൻറർകോണ്ടിനെന്റൽ കപ്പ് ഹീറോയെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്
ഇന്ത്യക്കു വേണ്ടി ഇരുപതോളം മത്സരങ്ങൾ കളിച്ച താരം ഒരു ഗോൾ സ്വന്തമാക്കിയിട്ടുണ്ട്

ഇൻറർ കോണ്ടിനെന്റെൽ കപ്പ് ഫൈനലിൽ ഇന്ത്യയുടെ വിജയശിൽപിയാവാൻ പ്രയത്നിച്ച താരമായ ഹലിചരൺ നർസാരിയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. കഴിഞ്ഞ മാർച്ച് മുതൽ തന്നെ താരത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വരുന്നത് ഇപ്പോഴാണ്. മധ്യനിരയിലും മുൻനിരയിലും കളിക്കാൻ കഴിയുന്ന ഇരുപത്തിമൂന്നുകാരനായ ഇന്ത്യൻ താരം കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ താരമായിരുന്നു. അനസ്, ധീരജ് സിങ്ങ് എന്നിവർക്കു ശേഷം ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത്തെ സൈനിങ്ങാണ് ഹലിചരൺ.
The young attacking midfielder is the newest addition to the #YellowArmy for the 5th season of ISL. Let's welcome Halicharan Narzary to @KeralaBlasters!#KeralaBlasters #WelcomeHalicharan #NammudeSwantham pic.twitter.com/6zB3tnPPh6
— Kerala Blasters FC (@KeralaBlasters) June 12, 2018
ഇപ്പോൾ കഴിഞ്ഞ ഇന്റർ കോണ്ടിനെന്റെൽ കപ്പിൽ ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമായിരുന്നു ഹലിചരൺ നർസാരി. ഫൈനലിൽ രണ്ടു ഗോളുകൾക്ക് ഇന്ത്യ വിജയിച്ച മത്സരത്തിൽ നിർണായക പ്രകടനമാണ് ആസാം സ്വദേശിയായ താരം നടത്തിയത്. കളിക്കളത്തിൽ മുഴുവൻ സമയം ഊർജ്ജസ്വലതയോടെ ചെലവഴിക്കുന്ന താരം മികച്ച താരങ്ങളുടെ അഭാവത്തിൽ കഷ്ടപ്പെടുന്ന ബ്ലാസ്റ്റേഴ്സ് മധ്യനിരക്ക് കരുത്തു പകരുമെന്നു വേണം കരുതാൻ. വിങ്ങറായും കളിപ്പിക്കാൻ കഴിയുന്ന താരമാണ് നർസാരി.
എഫ്സി ഗോവക്കൊപ്പം കരിയർ ആരംഭിച്ച താരം കഴിഞ്ഞ മൂന്നു സീസണുകളിലും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടിയാണ് കളിച്ചത്. മുപ്പത്തൊന്നു മത്സരങ്ങൾ ഐഎസ്എല്ലിൽ കളിച്ച താരം ഗോളൊന്നും ഇതു വരെ ടൂർണമെൻറിൽ നേടിയിട്ടില്ല. നാല് അസിസ്റ്റുകളാണ് താരത്തിന്റെ സമ്പാദ്യം. അതേ സമയം ഇന്ത്യക്കു വേണ്ടി ഇരുപതോളം മത്സരങ്ങൾ കളിച്ച താരം ഒരു ഗോൾ സ്വന്തമാക്കിയിട്ടുണ്ട്.
Football
‘ഡബിൾ ബാക്ക് ഹീൽ അസിസ്റ്റ്’, ആരാധകരെ ആവേശത്തിലാഴ്ത്തി റെഡ്ബുൾ ഡെർബി

ലോകത്തിലെ പ്രമുഖ എനർജി ഡ്രിങ്ക് കമ്പനിയായ റെഡ്ബുള്ളിന്റെ രണ്ടു ടീമുകൾ തമ്മിൽ ആദ്യമായി നേർക്കു നേർ പോരാടിയ മത്സരത്തിൽ സാൽസ്ബർഗിനു ജയം. യൂറോപ്പ ലീഗിലാണ് ഒരേ കമ്പനിയുടെ ഉടമസ്ഥതയിലുള്ള രണ്ടു ടീമുകൾ ഏറ്റുമുട്ടിയത്. റെഡ്ബുൾ ആണു ഇരുവരുടെയും സ്പോൺസർ എന്നതു കൊണ്ട് ഇരു ടീമുകൾക്കും യൂറോപ്പിൽ ഒരുമിച്ചു കളിക്കാനാകില്ലായിരുന്നു. എന്നാൽ ആസ്ട്രിയൻ ക്ലബിന്റെ പേര് എഫ്സി സാൽസ്ബർഗ് എന്നു മാറ്റിയതോടെയാണ് യുവേഫ അന്വേഷണം നടത്തി ഇരു ടീമുകൾക്കും യൂറോപ്പിൽ ഒരുമിച്ചു കളിക്കാൻ വഴിയൊരുക്കിയത്. ആവേശകരമായ മത്സരത്തേക്കാൾ ശ്രദ്ധ പിടിച്ചു പറ്റിയത് മത്സരത്തിൽ പിറന്ന ഡബിൾ ബാക്ക് ഹീൽ അസിസ്റ്റായിരുന്നു.
#RBLRBS was the most ultimate Red Bull game possible!#RBSalzburg beat big brother #RBLeipzig 3-2 in the #UEL group stage.
And the late winner was scored by former #RBNY forward Fredrik Gulbrandsen!#RedBullDerby #RedBull 🔴🐂 pic.twitter.com/yo9q1SKSLP
— #ThankYouDeuce (@JogaBonito_USA) September 20, 2018
ജർമൻ ക്ലബിന്റെ മൈതാനത്തു വച്ചു നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ സാൽസ്ബർഗ് രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയെങ്കിലും തിരിച്ചടിച്ച ലീപ്സിഗ് രണ്ടാം പകുതിയുടെ എഴുപതാം മിനുട്ടിൽ ഒപ്പമെത്തി. സമനിലയിലേക്കു പോകുമെന്നുറപ്പിച്ച മത്സരത്തിന്റെ എൺപത്തിയൊൻപതാം മിനുട്ടിലാണ് വിജയഗോൾ പിറന്നത്. പകരക്കാരനായി ഇറങ്ങിയ ഗുൾബ്രാൻഡ്സണാണ് സാൽസ്ബർഗിന്റെ വിജയ ഗോൾ നേടിയത്. എന്നാൽ ഗോളിലുപരിയായി ആസ്ട്രിയൻ താരം ഹന്നസ് വോൾഫ് നൽകിയ അസിസ്റ്റാണ് ശ്രദ്ധിക്കപ്പെട്ടത്. താരത്തിന്റെ രണ്ടു ബാക്ക് ഹീൽ പാസുകളാണ് വിജയ ഗോളിലേക്കു വഴി തുറന്നത്.
ഒരേ ഉടമകളാണ് രണ്ടു ക്ലബിന്റെയുമെന്നതുകൊണ്ട് അഞ്ചു മുൻ സാൽസ്ബർഗ് കളിക്കാരാണ് ലീപ്സിഗിനു വേണ്ടി കളിക്കാനിറങ്ങിയത്. രണ്ടു ക്ലബുകളുടെ സ്റ്റേഡിയത്തിന്റെ പേരും റെഡ്ബുൾ അരീനയെന്നാണ്. 2009ൽ നിലവിൽ വന്ന ലീപ്സിഗ് 2016-17 സീസണിൽ ബുണ്ടസ്ലിഗയിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. കഴിഞ്ഞ വർഷത്തെ ആസ്ട്രിയൻ ലീഗ് ജേതാക്കളാണ് സാൽസ്ബർഗ്.
Football
അഗ്യൂറോ കരാര്‍ പുതുക്കി, സിറ്റിയ്ക്ക് സന്തോഷ വാര്‍ത്ത

ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ ഫ്രഞ്ച് ക്ലബ് ലിയോണിനോട് അപ്രതീക്ഷിതമായി തോൽവി വഴങ്ങിയ മാഞ്ചസ്റ്റർ സിറ്റിക്ക് ആശ്വാസ വാർത്ത. ക്ലബിന്റെ സൂപ്പർ സ്ട്രൈക്കറായ സെർജിയോ അഗ്യൂറോ സിറ്റിയുമായി ഒരു വർഷത്തെ കരാർ കൂടി ഒപ്പുവച്ചു. നേരത്തെ 2020 വരെ സിറ്റിയിൽ തുടരാനുള്ള കരാർ ഒപ്പിട്ടിരുന്ന അഗ്യൂറോ ഇതോടെ 2021 വരെ സിറ്റിയിൽ തന്നെ തുടരും. ഇതോടെ താരം ക്ലബ് വിടുമെന്നുള്ള അഭ്യൂഹങ്ങൾക്കും അവസാനമായിട്ടുണ്ട്. ഈ സീസണു ശേഷം അഗ്യൂറോ തന്റെ ബാല്യകാല ക്ലബായ ഇൻഡിപെൻഡന്റെയിലേക്കു ചേക്കേറുമെന്നാണ് നേരത്തെ സൂചനകളുണ്ടായിരുന്നത്.
പരിശീലകൻ പെപ് ഗാർഡിയോളയുമായി നിരവധി തവണ ഉരസൽ ഉണ്ടായിട്ടുണ്ടെങ്കിലും അഗ്യൂറോയുടെ പ്രകടനം ഗാർഡിയോളയുടെ കീഴിൽ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്നത് വ്യക്തമാണ്. ക്ലബുമായി കരാർ പുതുക്കിയതിൽ അതീവ സന്തുഷ്ടനായാണ് താരം പ്രതികരിച്ചത്. പത്തു വർഷം മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം തുടരാനാണ് തന്റെ താൽപര്യമെന്നും പുതിയ കരാറോടെ അതു സാധിക്കുമെന്നും അഗ്യൂറോ പറഞ്ഞു. ക്ലബിലെത്തിയ കാലം മുതൽ തന്നെ മികച്ച രീതിയിൽ പരിഗണിച്ച എല്ലാവർക്കും നന്ദി പറഞ്ഞ താരം ക്ലബിനു വേണ്ടി കളിക്കളത്തിൽ നൂറു ശതമാനം ആത്മാർത്ഥതയോടെ പോരാടുമെന്നും വ്യക്തമാക്കി.
2011ൽ അത്ലറ്റികോ മാഡ്രിഡിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ അഗ്യൂറോ നിലവിൽ ക്ലബിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനാണ്. അഗ്യൂറോ കരാർ പുതുക്കിയെങ്കിലും ടീമിലെ മറ്റൊരു പ്രധാനിയായ റഹീം സ്റ്റെർലിങ്ങ് ഇതുവരെ കരാർ പുതുക്കാത്തത് മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടിയാണ്. ഈ സീസണിൽ ഉജ്ജ്വല ഫോമിലുള്ള താരത്തിന്റെ കരാറിന്റെ കാര്യങ്ങൾ പരിഹരിക്കണമെന്ന് ഗാർഡിയാള ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെയും ആ കാര്യത്തിൽ തീരുമാനമായിട്ടില്ല.
Football
ഫ്രഞ്ച് ലീഗില്‍ വിശ്രമം, നെയ്മര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം

ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെതിരായ മത്സരത്തിൽ തീർത്തും നിറം മങ്ങിപ്പോയ ബ്രസീലിയൻ താരം നെയ്മർക്കെതിരെ രൂക്ഷ വിമർശനവുമായി ഫ്രാൻസിന്റെ ലോകകപ്പ് ജേതാവ് ക്രിസ്റ്റഫേ ഡുഗാറി. പിഎസ്ജിക്കെതിരെ ലിവർപൂൾ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ച മത്സരത്തിൽ ശരാശരിയിലും താണ പ്രകടനമാണ് നെയ്മർ കാഴ്ച വെച്ചത്. എംബാപ്പെയുടെ ഗോളിന് അസിസ്റ്റ് നൽകിയതൊഴിച്ചാൽ ബാക്കി സമയങ്ങളിലെല്ലാം നെയ്മറെ സമർത്ഥമായി തടഞ്ഞു നിർത്താൻ ലിവർപൂളിനു കഴിഞ്ഞു. ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്കു വരുമ്പോൾ നെയ്മർ ഇതിനേക്കാൾ മികച്ച തയ്യാറെടുപ്പുകൾ മാനസികമായും ശാരീരികമായും നടത്തേണ്ടതുണ്ടെന്നാണ് ഡുഗാറി പറയുന്നത്.
Dugarry: Neymar wrongly believes he can relax in Ligue 1 and raise his game in Europe https://t.co/YATL1wt3L3 pic.twitter.com/4zNslaHeWc
— EDAFE MATTHEW ESEOGHENE (@ELEGBETE1) September 19, 2018
ചില താരങ്ങൾ ഫ്രഞ്ച് ലീഗിൽ വളരെ അനായാസമായി കളിക്കുകയും ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം പുറത്തെടുക്കാമെന്നു കരുതുകയും ചെയ്യുമെങ്കിലും അതൊരിക്കലും നടക്കാത്ത സംഗതിയാണെന്നാണ് ഡുഗാറി പറയുന്നത്. ലീഗ് വണിൽ കൂടുതൽ കരുത്തുറ്റ പ്രകടനം വേണ്ടെന്നു കരുതിയാണ് ഇവർ അനായാസമായി കളിക്കുന്നതെന്നും എന്നാൽ അത്തരം കാഴ്ചപ്പാടുകൾ ചാമ്പ്യൻസ് ലീഗിലെ പ്രകടനത്തെ തളർത്തുകയേ ഉള്ളുവെന്നും താരം അഭിപ്രായപ്പെട്ടു. ഫ്രഞ്ച് ലീഗിലും ചാമ്പ്യൻസ് ലീഗിലും ഒരേ ആത്മാർത്ഥതയോടെ കളിച്ചാൽ മാത്രമേ നെയ്മർക്ക് രണ്ടിലും മികച്ച വിജയങ്ങൾ കൊയ്യാനും ലോകത്തിലെ മികച്ച താരമാവാനും കഴിയുവെന്നും ഡുഗാറി അഭിപ്രായപ്പെട്ടു.
നെയ്മറുടെ പ്രകടനത്തിനെതിരെ ഫ്രഞ്ച് മാധ്യമങ്ങളെല്ലാം കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. ലാ പാരീസിയൻ നെയ്മറുടെ പ്രകടനത്തിന് പത്തിൽ വെറും മൂന്നു റേറ്റിംഗ് ആണു നൽകിയത്. ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച ത്രയമായ നെയ്മർ, എംബാപ്പെ, കവാനി സഖ്യമുണ്ടായിട്ടാണ് പിഎസ്ജി ലിവർപൂളിനോടു തോറ്റത്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീട പ്രതീക്ഷയുമായി എത്തിയ പിഎസ്ജി റയലിനോട് തോറ്റാണ് പുറത്തായത്
-
Football2 years ago
“മാറ്റമില്ലാതെ തുടരണം ബ്രോ..” നെയ്മർക്ക് സുവാരസിന്റെ സന്ദേശം
-
Football12 months ago
‘വിജയന് തറടിക്കറ്റ്, പ്രിയക്ക് വിവിഐപി ടിക്കറ്റ്’ ആഞ്ഞടിച്ച് ബ്ലാസ്റ്റേഴ്സ് ആരാധകര്‍
-
Football11 months ago
ബ്ലാസ്റ്റേഴ്സിന് വീണ്ടും ഇരുട്ടടി, വിശ്വസ്തനും ബ്ലാസ്റ്റേഴ്സ് വിടുന്നു
-
Football8 months ago
പണമല്ല പ്രശ്നം, യുവന്റസിലേക്കു ചേക്കേറാൻ റെക്കോർഡ് ഓഫർ നിരസിച്ച് റൊണാൾഡോ
-
Football8 months ago
ആരാധകർക്ക് ബ്ലാസ്റ്റേഴ്സിന്റെ സർപ്രൈസ്, വലവിരിച്ചിരിക്കുന്നത് റഷ്യൻ ലോകകപ്പ് താരത്തിനായി
-
Cricket1 year ago
ദക്ഷിണാഫ്രിക്കയെ കെട്ടുകെട്ടിച്ചു ഇന്ത്യ; മാൻ ഓഫ് ദി മാച്ചും, മാൻ ഓഫ് ദി സീരിസും അർഹതക്കുള്ള അംഗീകാരമായി
-
Football9 months ago
മത്സരത്തിനിടെ നോമ്പു തുറക്കാൻ ടുണീഷ്യൻ ഗോളി കാണിച്ച തന്ത്രം സോഷ്യൽ മീഡിയയിൽ വൈറൽ
-
Football9 months ago
ബാഴ്സയുടെ മൂക്കിൻതുമ്പത്തു നിന്നും ബ്രസീലിയൻ താരത്തെ സ്വന്തമാക്കി റയൽ മാഡ്രിഡ്