Connect with us

Cricket

ധവാന്റെ ചിറകിൽ ഇന്ത്യ; ബംഗ്ളാ കടുവകളെ തുരത്തിയോടിച്ചു

ഇന്ത്യക്കായി ജയദേവ് ഉനദ്കട്ട് മൂന്നും, വിജയ് ശങ്കർ രണ്ടും, യൂസവേന്ദ്ര ചഹാൽ, ശാർദൂല ഠാക്കൂർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി

Published

on

നിദാഹാസ് ട്രോഫിക്ക് വേണ്ടിയുള്ള ത്രിരാഷ്ട്ര ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിൽ ബംഗ്ളാദേശിനെ ആധികാരികമായി പരാജയപ്പെടുത്തി ഇന്ത്യ ടൂർണ്ണമെന്റിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി. ആദ്യ മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയോട് പരാജയം ഏറ്റുവാങ്ങിയ ടീം ഇന്ത്യക്ക് ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമായിരുന്നു. ആറു വിക്കറ്റിനാണ് ഇന്ത്യൻ വിജയം.

ടോസ് നേടി ബംഗ്ളാദേശിനെ ആദ്യം ബാറ്റിംഗിനയച്ച ഇന്ത്യ നിശ്ചിത 20 ഓവറിൽ ബംഗ്ളാ കടുവകളെ എട്ടു വിക്കറ്റു നഷ്ടത്തിൽ 139 റൺസിന് പിടിച്ചു കെട്ടി. മറുപടി ബാറ്റിംഗിൽ വെറും 18.4 ഓവറിൽ നാലുവിക്കറ് നഷ്ടത്തിൽ ഇന്ത്യ ലക്‌ഷ്യം മറികടന്നു. 43 പന്തുകളിൽ 55 റൺസ് എടുത്ത ഓപ്പണർ ശിഖർ ധവാന്റെ ബാറ്റിംഗ് മികവാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. 27 പന്തുകളിൽ 28 റൺസോടെ സുരേഷ് റെയ്നയും, 19 പന്തുകളിൽ പുറത്താകാതെ 27 റൺസ് നേടി മനീഷ് പാണ്ടെയും ധവാന് മികച്ച പിന്തുണ നൽകി. ക്യാപ്റ്റൻ രോഹിത് ശർമ്മ 17 റൺസും, ഋഷഭ് പന്ത് ഏഴ് റൺസും എടുത്ത് പുറത്തായപ്പോൾ, ദിനേശ് കാർത്തിക് 2 റൺസ് എടുത്ത് പുറത്താകാതെ നിന്നു.

ബംഗ്ളാദേശിനായി സബീർ റഹ്‌മാൻ (30), ലിന്റൻ ദാസ്(34) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. മറ്റു ബംഗ്ളാ ബാറ്റസ്മാന്മാർക്കൊന്നും ഇന്ത്യയുടെ പുതുമുഖ ബൗളിംഗ് നിരക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല.

ഇന്ത്യക്കായി ജയദേവ് ഉനദ്കട്ട് മൂന്നും, വിജയ് ശങ്കർ രണ്ടും, യൂസവേന്ദ്ര ചഹാൽ, ശാർദൂല ഠാക്കൂർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. വിക്കറ്റൊന്നും വീഴ്ത്താനായില്ലെങ്കിലും നാലോവറിൽ 23 റണ്ണുകൾ മാത്രം വിട്ടുനൽകിയ വാഷിങ്ങ്ടൺ സുന്ദറിന്റെ പ്രകടനം ശ്രദ്ധേയമായി.

Cricket

പൂജാരയ്ക്ക് ബാറ്റിംഗ് ‘മൈഗ്രേഷന്‍’, ഇംഗ്ലണ്ടില്‍ ഇന്ത്യ വെള്ളംകുടിക്കുമോ?

ചേതേശ്വര്‍ പൂജാരയ്ക്ക് സംഭവിയ്ക്കുന്നതെന്തെന്ന് അറിയാതെ കുഴങ്ങുകയാണ് ക്രിക്കറ്റ് ലോകം

Published

on

By

ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായ ചേതേശ്വര്‍ പൂജാരയ്ക്ക് സംഭവിയ്ക്കുന്നതെന്തെന്ന് അറിയാതെ കുഴങ്ങുകയാണ് ക്രിക്കറ്റ് ലോകം. ഐപിഎല്‍ തിരക്കുകളില്‍ നിന്നും മാറി കൗണ്ടിയില്‍ യോര്‍ക്ക് ഷെയറിനായി കളിക്കുന്ന പൂജാരയ്ക്ക് അഞ്ച് ഇന്നിംഗ്‌സുകള്‍ കഴിയുമ്പോള്‍ ഒരിക്കല്‍ പോലും ഫോം കണ്ടെത്താനായിട്ടില്ല.

2, 18, 7, 6, 9 എന്നിവങ്ങനെയാണ് ഇംഗ്ലണ്ടില്‍ പൂജാരയുടെ ഇതുവരെയുളള സ്‌കോര്‍. ഏറ്റവും അവസാനം എസെക്സിനെതിരെ നടന്ന് കൊണ്ടിരിക്കുന്ന കൗണ്ടി പോരാട്ടത്തില്‍ പൂജാര ഒന്‍പത് റണ്‍സെടുത്ത് പുറത്തായത്. ഇതോടെ അദ്ദേഹത്തിന്റെ ടീമായ യോര്‍ക്ക് ഷെയര്‍ കേവലം 50 റണ്‍സിന് ഓള്‍ ഔട്ടായി.

ഇന്ത്യയുടെ സുപ്രധാനമായ ഇംഗ്ലീഷ് പര്യടനം തുടങ്ങാനിരിക്കെയാണ് പൂജാര ഫോം ഔട്ടാകുന്നത്. കൗണ്ടിയില്‍ പൂജാര കളിക്കുന്നത് ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ ഏറെ സഹായകരമാകുമെന്ന് നേരത്തെ ക്രിക്കറ്റ് ലോകം വിലയിരുത്തിയിരുന്നു. പൂജാരയെ കൂടാതെ മറ്റൊരു ഇന്ത്യന്‍ ടെസ്റ്റ് താരം ഇഷാന്ത് ശര്‍മ്മയും കൗണ്ടി കളിക്കുന്നുണ്ട്.

ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും കൗണ്ടിയുടെ ഭാഗമാകും. സറേയ്ക്കായാണ് കോഹ്ലി ബാറ്റേന്തുക. ചരിത്രപ്രാധാന്യമാളള അഫ്ഗാനെതിരെയുളള ടെസ്റ്റ് മത്സരം ഉപേക്ഷിച്ചാണ് കോഹ്ലി കൗണ്ടി കളിക്കാന്‍ ലണ്ടനിലേക്ക് വണ്ടികയറുന്നത്.

Continue Reading

Cricket

സ്മിത്തിന്റെ ശ്രമം യുവതാരത്തെ രക്ഷിക്കാന്‍, വിവാദത്തില്‍ ട്വിസ്റ്റ്

ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച പന്തുചുരണ്ടല്‍ വിവാദത്തില്‍ പുതിയ വെളിപ്പെടുത്ത

Published

on

By

സിഡ്‌നി: ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച പന്തുചുരണ്ടല്‍ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തല്‍. ഓസ്‌ട്രേലിയന്‍ താരം മോയിസസ് ഹെന്റിക്വസ് ആണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ടീമിലെ മുതിര്‍ന്ന താരങ്ങള്‍ ചേര്‍ന്നാണ് പന്തില്‍ കൃത്രിമം കാട്ടാന്‍ തീരുമാനിച്ചതെന്ന സ്മിത്തിന്റെ വെളിപ്പെടുത്തല്‍ കള്ളമാണെന്നാണ് ഹെന്റിക്വസ് ആരോപിക്കുന്നത്.

പന്തില്‍ കൃത്രിമം കാട്ടിയതിന്റെ പേരില്‍ ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും ഉപനായകന്‍ ഡേവിഡ് വാര്‍ണറും ആജീവനാന്ത വിലക്കിന്റെ നിഴലില്‍ നില്‍ക്കെയാണ് വ്യത്യസ്തമായ വെളിപ്പെടുത്തലുമായി ഹെന്റിക്വസ് രംഗത്തെത്തിയത്.

‘എന്റെ അഭിപ്രായത്തില്‍, പന്തില്‍ കൃത്രിമം കാണിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ടീമിലെ സീനിയര്‍ താരങ്ങള്‍ തമ്മില്‍ കൂടിക്കാഴ്ച നടന്നിട്ടില്ല. ചെയ്യുന്ന പ്രവര്‍ത്തിയുടെ അനന്തരഫലം മനസ്സിലാക്കാതെ പന്തു ചുരണ്ടി യുവതാരം കാമറണ്‍ ബാന്‍ക്രോഫ്റ്റിനെ വിവാദത്തില്‍നിന്ന് രക്ഷിക്കാനാണ് സ്മിത്ത് ഉത്തരവാദിത്തമേല്‍ക്കുന്നത്’ ഹെന്റിക്വസ് കുറിച്ചു.

അതെസമയം കാമറണ്‍ പന്തില്‍ കൃത്രിമം കാട്ടുന്ന കാര്യം മറ്റാര്‍ക്കും അറിയാമായിരുന്നില്ലെന്ന് ഇതിന് അര്‍ഥമില്ലെന്നും ഹെന്റിക്വസ് പറയുന്നു. ഇതേക്കുറിച്ച് തീരുമാനിക്കാന്‍ മുതിര്‍ന്ന താരങ്ങള്‍ ഒത്തുകൂടിയില്ലെന്ന് മാത്രമേ ഈ പറഞ്ഞതിന് അര്‍ഥമുള്ളൂവെന്നും ഹെന്റിക്വസ് വ്യക്തമാക്കുന്നു.

ടീമിലെ യുവതാരത്തെ സംരക്ഷിക്കാനാണ് ക്യാപ്റ്റന്റെ ശ്രമമെന്ന് താന്‍ സംശയിക്കുന്നതൈയിെ സംഭവം നടന്ന ദിവസം കളി കഴിഞ്ഞ് വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടയ്ക്കുള്ള സമയത്താണ് ഇപ്പോഴത്തെ രീതിയില്‍ സംഭവങ്ങള്‍ വ്യാഖ്യാനിക്കപ്പെട്ടതെന്നും ഹെന്റിക്വസ് ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, ഓസ്‌ട്രേലിയയ്ക്കായി നാലു ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള ഹെന്റിക്വസ്, ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുന്ന ഓസീസ് ടീമില്‍ അംഗമല്ല. അതുകൊണ്ടുതന്നെ ടീമിന്റെ ഡ്രസിങ് റൂമില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് ഹെന്റിക്വസ് പറയുന്ന കാര്യങ്ങളില്‍ എത്രമാത്രം ആധികാരികതയുണ്ടെന്നും വ്യക്തമല്ല.

നാലു ടെസ്റ്റുകള്‍ക്കു പുറമെ 11 ഏകദിനങ്ങളിലും 11 ട്വന്റി20 കളിലും ഹെന്റിക്വസ് ഓസീസിനായി കളിച്ചിട്ടുണ്ട്.

Continue Reading

Cricket

കടുവക്കശാപ്പ്; ടീം ഇന്ത്യ ഫൈനലില്‍

നിദാഹാസ് ട്രോഫി ടി20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ ഫൈനലില്‍

Published

on

By

നിദാഹാസ് ട്രോഫി ടി20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ ഫൈനലില്‍. ബംഗ്ലദേശിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. 17 റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തത്.

ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ബംഗ്ലാദേശിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനേ ആയുളളു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടണ്‍ സുന്ദറിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.

നാലോവറില്‍ 22 റണ്‍സ് വഴങ്ങിയാണ് സുന്ദര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. മുഹമ്മദ് സിറാജ്, ചഹല്‍. താ്ക്കൂര്‍ എന്നിവരും ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

ബംഗ്ലാദേശ് നിരയില്‍ പുറത്താകാതെ 72 റണ്‍സെടുത്ത മുഷ്ഫിഖാണ് പൊരുതി നോക്കിയത്. 55പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതമായിരുന്നു മുഷ്ഫിന്റെ ഇന്നിംഗ്‌സ്. തമീം ഇഖ്ബാലും സബ്ബിര്‍ റഹ്മാനും 27 റണ്‍സ് വീതം എടുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 176 റണ്‍സ് സ്വന്തമാക്കുകയായിരുന്നു. പുറത്താകാതെ അര്‍ധ സെഞ്ച്വറി നേടിയ രോഹിത്ത് ശര്‍മ്മയും മികച്ച പ്രകടനം കാഴ്ച്ച വെച്ച സുരേഷ് റെയ്‌നയുമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

രോഹിത്ത് ശര്‍മ്മ പുറത്താകാതെ 89 റണ്‍സെടുത്തു. 61 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്‌സും സഹിതമാണ് രോഹിത്ത് തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചത്. പരമ്പരയില്‍ രോഹിത്ത് ശര്‍മ്മ ഇതാദ്യമായാണ് രോഹിത്ത് തിളങ്ങിയത്.

ധവാന്‍ 35 റണ്‍സെടുത്ത് പുറത്തായി. 27 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതമാണ് ധവാന്‍ 35 റണ്‍സെടുത്തത്. റെയ്‌നയാകട്ടെ 30 പന്തില്‍ 47ഉം റണ്‍സെടുത്തു. അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതമാണ് റെയ്‌നയുടെ ഇന്നിംഗ്‌സ്.

Continue Reading

like our page

Football19 hours ago

അസെൻസിയോക്കായി റെക്കോർഡ് തുകയുമായി പ്രീമിയർ ലീഗ് ക്ലബുകൾ. താരം റയൽ വിടുമോ?

Football19 hours ago

ഗ്രീസ്മാനില്ലാതെ അത്ലറ്റികോയുടെ പുതിയ ജേഴ്സി പ്രഖ്യാപനം. ബാഴ്സ ആരാധകർ പ്രതീക്ഷയിൽ

Football20 hours ago

ബാഴ്സയിൽ മാത്രമല്ല, ബയേൺ മ്യൂണിക്കിലും താരമായി ലയണൽ മെസി

Football20 hours ago

കരാറിൽ അപൂർവ്വ ഉടമ്പടി വെച്ച് ജോൺ ടെറി. ഇതാണ് താരത്തിന്റെ ചെൽസി സ്നേഹം

Football21 hours ago

ഇറ്റലിയുടെ ലോകകപ്പ് ജേതാവ് ആറു വർഷം ജയിലിലേക്ക്

Football2 days ago

സാവിയുടെ വാക്കുകൾക്ക് തകർപ്പൻ മറുപടിയുമായി റയൽ മാഡ്രിഡ് സൂപ്പർതാരം

Football2 days ago

കളിക്കളത്തിൽ സൗഹൃദങ്ങളില്ല, മെസിക്കു മുന്നറിയിപ്പു നൽകി ബാഴ്സ സഹതാരം

Football3 days ago

“അച്ഛനാരാ മോൻ”. മകന്റെ പ്രകടനത്തിനു മറുപടി നൽകി മാഴ്സലോ

Football3 days ago

അർജൻറീനക്കു വേണ്ടാത്ത ഇക്കാർഡിയെ തേടി യൂറോപ്പിലെ വമ്പൻ ക്ലബുകൾ

Football3 days ago

ബ്ലാസ്റ്റേഴ്സിന് സ്വന്തം സ്റ്റേഡിയം വരുമോ? വെളിപ്പെടുത്തലുമായി വരുൺ ത്രിപുരനേനി

Football4 days ago

ലിവർപൂൾ ത്രയത്തെ തടുക്കുന്നതെങ്ങനെ, വെളിപ്പെടുത്തലുമായി റയൽ നായകൻ

Football4 days ago

ആരാധകരില്ലാതെ, ക്യാംപ് നൂവിലെ ഇരുട്ടിൽ ഒറ്റക്കിരിക്കുന്ന ഇനിയേസ്റ്റ. ഏതു ഫുട്ബോൾ പ്രേമിയുടെയും നെഞ്ചു തകർക്കുന്ന ദൃശ്യം

Football4 days ago

റെനെയെ പുറത്താക്കിയതിന്റെ യഥാർത്ഥ കാരണമെന്ത്? ബ്ലാസ്റ്റേഴ്സ് നേതൃത്വം പറയുന്നു

Football4 days ago

എഫ്എ കപ്പ് തോൽവി: മൊറീന്യോയുടെ അക്കൗണ്ട് പൂട്ടിച്ച് യുണൈറ്റഡ് ആരാധകർ

Football4 days ago

സ്വയം കുഴിതോണ്ടി അത്ലറ്റികോ ആരാധകർ. ഗ്രീസ്മാൻ തീരുമാനം മാറ്റാനൊരുങ്ങുന്നു

Uncategorized5 days ago

ചെൽസിയുടെ മൂന്നു സൂപ്പർ താരങ്ങൾ പുറത്ത്, ആഴ്സനൽ താരം അകത്ത്

Football5 days ago

“ഏതു ടീമാണ് ബുഫണെ ആഗ്രഹിക്കാത്തത്” ഇറ്റാലിയൻ നായകനെ ക്ഷണിച്ച് യൂറോപ്യൻ വമ്പന്മാർ

Football5 days ago

ചാമ്പ്യൻസ് ലീഗ് ഫൈനൽ: റൊണാൾഡോയെ നേരിടാനൊരുങ്ങിയെന്ന് ലിവർപൂളിന്റെ അത്ഭുതതാരം

Football5 days ago

ചടങ്ങേതായാലും താരം ബെക്കാം തന്നെ. രാജവിവാഹത്തിൽ താരമായി മുൻ ഇംഗ്ലണ്ട് താരം

Football6 days ago

സലായെ വെല്ലുന്ന ട്രാൻസ്ഫറിനൊരുങ്ങി ലിവർപൂൾ

Football6 days ago

അത്ലറ്റികോ വിടാനൊരുങ്ങുന്ന ടോറസിനെ സ്വാഗതം ചെയ്ത് പ്രീമിയർ ലീഗിലെ ഇതിഹാസ പരിശീലകൻ

Football6 days ago

റയൽ മാഡ്രിഡ് വിടാനില്ലെന്ന് മാഞ്ചസ്റ്റർ ക്ലബുകളുടെ പ്രധാന ട്രാൻസ്ഫർ ലക്ഷ്യം

Football6 days ago

കിരീടനേട്ടത്തിലും തൃപ്തനാകാതെ ചെൽസി സൂപ്പർതാരം. ക്ലബിനു മുന്നറിയിപ്പ്

Football6 days ago

റൊണാൾഡോക്കൊപ്പമെത്താൻ സലാ പതിനഞ്ചു വർഷം ഇതുപോലെ കളിക്കണമെന്ന് ക്ളോപ്പ്

Football7 days ago

ഹസാർഡിനു വേണ്ടി വലവിരിച്ച് പ്രീമിയർ ലീഗ് എതിരാളികൾ

Football4 weeks ago

റയലിനു സന്തോഷവാർത്ത, നെയ്മറെ പിഎസ്ജി വിട്ടു നൽകേണ്ടി വരും

Football3 weeks ago

ലാലിഗയല്ല, ഇതു ലിയോ ലിഗ! സ്പാനിഷ് ലീഗിനെ അടക്കി ഭരിച്ച് മെസി

Uncategorized5 days ago

ചെൽസിയുടെ മൂന്നു സൂപ്പർ താരങ്ങൾ പുറത്ത്, ആഴ്സനൽ താരം അകത്ത്

Football6 days ago

സലായെ വെല്ലുന്ന ട്രാൻസ്ഫറിനൊരുങ്ങി ലിവർപൂൾ

Football1 week ago

ലിവർപൂളിനെ കാത്ത് വൻ തിരിച്ചടി. സൂപ്പർതാരം ടീം വിടാനൊരുങ്ങുന്നു

Football3 days ago

അർജൻറീനക്കു വേണ്ടാത്ത ഇക്കാർഡിയെ തേടി യൂറോപ്പിലെ വമ്പൻ ക്ലബുകൾ

Football3 weeks ago

എല്ലാവർക്കുമറിയാം, മെസി ബാഴ്സയുടെ വിലമതിക്കാനാവാത്ത താരം തന്നെ

Football7 days ago

‘ആ രഹസ്യം ചാമ്പ്യൻസ് ലീഗ് ഫൈനലിനു ശേഷം’ ആരാധകർക്ക് ആകാംക്ഷയുണർത്തി സിദാൻ

Football2 days ago

സാവിയുടെ വാക്കുകൾക്ക് തകർപ്പൻ മറുപടിയുമായി റയൽ മാഡ്രിഡ് സൂപ്പർതാരം

Football4 days ago

റെനെയെ പുറത്താക്കിയതിന്റെ യഥാർത്ഥ കാരണമെന്ത്? ബ്ലാസ്റ്റേഴ്സ് നേതൃത്വം പറയുന്നു

Football2 weeks ago

മെസിക്ക് റൊണാൾഡോയുടെ വീട്ടിൽ വിലക്ക്! വെളിപ്പെടുത്തലുമായി സഹോദരി

Football3 weeks ago

ഗ്രീസ്മാൻ ബാഴ്സയിലേക്കു തന്നെ, സൂചനകൾ നൽകി സുവാരസ്

Football4 weeks ago

ഇനിയേസ്റ്റയുടെ പകരക്കാരനു വേണ്ടി വല വിരിച്ച് ബാഴ്സലോണ

Football2 weeks ago

ഗ്രീസ്മാനെ സ്വന്തമാക്കാൻ പുതിയ വാഗ്ദാനവുമായി ബാഴ്സലോണ

Football3 weeks ago

ഇത് തന്റെ അവസാന ലോകകപ്പല്ലെന്നു വെളിപ്പെടുത്തി ബാഴ്സ സൂപ്പർതാരം

Football1 week ago

ലോകകപ്പ് ടീമിൽ ഇടമില്ല. ജർമൻ സൂപ്പർ താരം വിരമിക്കാനൊരുങ്ങുന്നു

Football3 weeks ago

ബാഴ്സലോണ ഗോൾകീപ്പർക്കു മുന്നറിയിപ്പു നൽകി സില്ലെസൺ

Football2 weeks ago

അടുത്ത സീസൺ ഇന്ത്യൻ സൂപ്പർ കപ്പിൽ വൻ മാറ്റങ്ങൾക്കു സാധ്യത

Football2 weeks ago

ആർദ ടുറാൻ ട്രാൻസ്ഫറിൽ ബാഴ്സലോണയെ കാത്തിരിക്കുന്നത് മുട്ടൻ പണി

Football20 hours ago

ബാഴ്സയിൽ മാത്രമല്ല, ബയേൺ മ്യൂണിക്കിലും താരമായി ലയണൽ മെസി

Football4 weeks ago

ആഴ്സനൽ പരിശീലകനാവാൻ വമ്പൻ ആവശ്യവുമായി ലൂയിസ് എൻറിക്വ

Football4 days ago

സ്വയം കുഴിതോണ്ടി അത്ലറ്റികോ ആരാധകർ. ഗ്രീസ്മാൻ തീരുമാനം മാറ്റാനൊരുങ്ങുന്നു

Football3 weeks ago

നെയ്മർക്ക് റയലിൽ കളിക്കണം, റൊണാൾഡോക്കൊപ്പം

Football1 week ago

‘ലോകകപ്പിൽ കാണുക വേറെ മുഖം’. എതിരാളികൾക്ക് മുന്നറിയിപ്പുമായി ബ്രസീലിയൻ താരം

Football4 weeks ago

ഹമേസിനു പിന്നാലെ ബയേണിലേക്ക് ചേക്കേറാൻ റയൽ മാഡ്രിഡ് സൂപ്പർ താരം

Trendings