Connect with us

Football

റയൽ മാഡ്രിഡിനെ തകർത്ത് ബാലൺ ഡി ഓർ നേട്ടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിൽ ഗ്രീസ്മൻ

അതേ സമയം ഈ വർഷം ലോകഫുട്ബോളർ നേട്ടത്തിനു ഗ്രീസ്മാനു പ്രധാന എതിരാളി സ്വന്തം ടീമിൽ നിന്നു തന്നെയാവും

Published

on

ഫ്രാൻസിനൊപ്പം ലോകകിരീടം സ്വന്തമാക്കിയതോടെ മെസിയുടെയും റൊണാൾഡോയുടെയും പത്തു വർഷത്തെ ബാലൺ ഡി ഓർ അപ്രമാദിത്വത്തിന് ഒരു ഭീഷണിയായിരിക്കുകയാണ് അന്റോണിയോ ഗ്രീസ്മാൻ. ലോകകപ്പിൽ ഫ്രാൻസിനു വേണ്ടി തകർപ്പൻ പ്രകടനമാണ് താരം കാഴ്ച വെച്ചത്. ഒരു മുഴുവൻ പ്ലേ മേക്കർ എന്ന നിലയിൽ ഗ്രീസ്മാൻ തന്റെ കഴിവു തെളിയിച്ച ലോകകപ്പായിരുന്നു ഇത്. നാലു ഗോളുകൾ നേടി ഗോൾഡൻ ബോൾ നേടാനടക്കം താരത്തിനു സാധ്യതയുണ്ടായിരുന്നെങ്കിലും ക്രൊയേഷ്യൻ താരം മോഡ്രിച്ചാണ് അതു സ്വന്തമാക്കിയത്. എന്നാൽ ഈ സീസണിൽ അത്ലറ്റികോക്കൊപ്പം യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കിയതിനാൽ താരത്തിനു ബാലൺ ഡി ഓർ നേട്ടം സ്വന്തമാക്കാൻ അവസരമൊരുങ്ങുന്നുണ്ട്.

എന്നാൽ ബാലൺ ഡി ഓർ നേട്ടം സ്വന്തം കൈകളിൽ ഒതുങ്ങുന്ന കാര്യമല്ലെന്നാണ് ഇതേക്കുറിച്ച് ഗ്രീസ്മാൻ പ്രതികരിച്ചത്. മറ്റുള്ളവരാണ് അതിനു വോട്ട് ചെയ്യുന്നതെന്നും അതു കൊണ്ട് എന്തു സംഭവിക്കുമെന്ന് കാത്തിരുന്നു കാണാമെന്നും ഗ്രീസ്മാൻ പറഞ്ഞു. റയലിനെതിരായ യൂറോപ്യൻ സൂപ്പർകപ്പ് മത്സരം ബാക്കിയുണ്ടെന്നും അതിൽ വിജയിക്കാമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ഗ്രീസ്മൻ പറഞ്ഞു. ഇപ്പോൾ ലോകകപ്പ് വിജയം നേടിയതും അതു കഴിഞ്ഞുള്ള അവധിക്കാലവും ആഘോഷിക്കാനാണ് തനിക്കു പദ്ധതിയെന്നും ബാലൺ ഡി ഓർ അടക്കമുള്ള കാര്യങ്ങൾ താൻ മാത്രം വിചാരിച്ചാൽ നടക്കുന്നതല്ലെന്നും ഗ്രീസ്മൻ പറഞ്ഞു.

അതേ സമയം ഈ വർഷം ലോകഫുട്ബോളർ നേട്ടത്തിനു ഗ്രീസ്മാനു പ്രധാന എതിരാളി സ്വന്തം ടീമിൽ നിന്നു തന്നെയാവും. റയലിനൊപ്പം ചാമ്പ്യൻസ് ലീഗും ഫ്രാൻസിനൊപ്പം ലോക കിരീടവും സ്വന്തമാക്കിയ വരാനാണ് ബാലൺ ഡി ഓർ നേടാൻ സാധ്യതയുള്ള മറ്റൊരു താരം. ഈ രണ്ടു കിരീടങ്ങൾക്കു പുറമേ യൂറോപ്യൻ സൂപ്പർ കപ്പും ക്ലബ് ലോകകപ്പും നേടാൻ വരാന് അവസരമുണ്ട്. ഇരു ടീമുകളുടെയും പ്രധാന പ്രതിരോധ താരമായ വരാൻ രണ്ടു ടീമുകൾക്കും വേണ്ടി മികച്ച പ്രകടനമാണ് ഈ സീസണിൽ കാഴ്ച വെച്ചത്.

Football

ഒരു ഫോട്ടോക്കു കിട്ടുന്നത് അഞ്ചു കോടി രൂപ, മെസിയെയും നെയ്മറെയും പിന്നിലാക്കി റൊണാൾഡോ

അടുത്തിടെ യുവന്റസിലേക്കു കൂടുമാറിയതു സ്ഥിരീകരിച്ച് റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റ് ലോകത്ത് ഏറ്റവും കൂടുതൽ ലൈക് ചെയ്ത ഇൻസ്റ്റഗ്രം പോസ്റ്റ് എന്ന റെക്കോർഡ് നേടിയിരുന്നു

Published

on

By

ഫുട്ബോൾ താരമെന്നതിലുപരിയായി ഒരു ഗ്ലോബൽ ഐക്കണാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോകത്ത് ഏറ്റവുമധികം പേർ സാമൂഹ്യ മാധ്യമങ്ങളിൽ പിന്തുടരുന്ന താരമായ റൊണാൾഡോക്ക് ഇൻസ്റ്റഗ്രാമിൽ മാത്രം 137 ദശലക്ഷം ഫോളോവേഴ്സാണുള്ളത്. അഞ്ചു തവണ ലോകഫുട്ബോളറായതും ലോകത്തിലെ ഏറ്റവും മികച്ച ആരാധക പിന്തുണയുള്ള രണ്ടു ക്ലബുകൾക്കു വേണ്ടി കളിച്ചതുമാണ് ആരാധക പിന്തുണയേറാൻ റോണോയെ സഹായിച്ചത്. അതു കൊണ്ടു തന്നെ ആ വഴിക്ക് ഏറ്റവും കൂടുതൽ പണമുണ്ടാക്കുന്ന താരവും റൊണാൾഡോ തന്നെയാണ്. നെയ്മറെയും മെസിയേയുമെല്ലാം ഇക്കാര്യത്തിൽ റൊണാൾഡോ മറികടന്നു.

❤️

A post shared by Cristiano Ronaldo (@cristiano) on

ഹോപ്പറിന്റെ കണക്കുകൾ പ്രകാരം ഇൻസ്റ്റഗ്രാമിയ ഒരു ബ്രാൻഡഡ് പോസ്റ്റിന് റൊണാൾഡോക്ക് ലഭിക്കുന്നത് ഏഴു ലക്ഷത്തി അൻപതിനായിരം യുഎസ് ഡോളറാണ്. ഇന്ത്യൻ രൂപയിൽ അഞ്ചു കോടിക്കപ്പുറം വരും ഈ തുക. ആറു ലക്ഷം ഡോളർ വാങ്ങുന്ന നെയ്മർ രണ്ടാം സ്ഥാനത്തും അഞ്ചു ലക്ഷം ഡോളർ വാങ്ങുന്ന മെസി മൂന്നാം സ്ഥാനത്തുമാണ്. ഫുട്ബോൾ താരങ്ങളുടെ മേധാവിത്വമുള്ള ആദ്യ പത്തു പേരിൽ ഒരു ഇന്ത്യൻ ക്രിക്കറ്റ് താരവുമുണ്ട്. ഒരു ലക്ഷത്തി ഇരുപതിനായിരം ഡോളർ ഒരു പോസ്റ്റിനു ലഭിക്കുന്ന വിരാട് കോഹ്ലി ഈ ലിസ്റ്റിൽ ഒൻപതാം സ്ഥാനത്തുണ്ട്. കോനർ മക്ഗ്രഗർ, സ്റ്റിഫൻ കറി എന്നിവരാണ് ഫുട്ബോൾ താരങ്ങളല്ലാതെ ഈ ലിസ്റ്റിലുള്ളവർ.

അടുത്തിടെ യുവന്റസിലേക്കു കൂടുമാറിയതു സ്ഥിരീകരിച്ച് റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റ് ലോകത്ത് ഏറ്റവും കൂടുതൽ ലൈക് ചെയ്ത ഇൻസ്റ്റഗ്രം പോസ്റ്റ് എന്ന റെക്കോർഡ് നേടിയിരുന്നു. അമേരിക്കൻ റിയാലിറ്റി ഷോയിലൂടെ ഉയർന്നു വന്ന ഗ്ലാമർ താരം കെൻഡൽ ജെന്നറിന്റെ റെക്കോർഡാണ് റൊണാൾഡോ മറി കടന്നത്. എന്തായാലും ക്ലബ് മാറുന്നതിനനുസരിച്ച് ഒരു പറ്റം ആരാധകരെയും റൊണാൾഡോ കൂടെ കൂട്ടുന്നുണ്ടെന്നത് തീർച്ചയാണ്. യുവന്റസ് താരങ്ങൾ റൊണാൾഡോക്കും റൊണാൾഡോ ഫാൻസ് യുവൻറസിനും പിന്തുണ നൽകും. റൊണാൾഡോ യുവന്റസിലെത്തിയതിനു ശേഷം യുവന്റസിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിൽ പത്തു ശതമാനം വർദ്ധനവാണുണ്ടായിരിക്കുന്നതെന്നത് ചില്ലറ കാര്യമാണോ.

Continue Reading

Football

ബാഴ്സലോണ സൂപ്പർതാരത്തെ റാഞ്ചാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നു

പ്രതിരോധ താരങ്ങൾ നിരവധിയുള്ളതാണ് മിനയുടെ ബാഴ്സലോണ ഭാവിക്ക് വിലങ്ങു തടിയായത്

Published

on

By

ലോകകപ്പിൽ തരംഗം സൃഷ്ടിച്ച കൊളംബിയയുടെ ബാഴ്സലോണ പ്രതിരോധ താരം യെറി മിനക്ക് പുതിയ ഓഫറുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. നാൽപതു ദശലക്ഷം യൂറോയുടെ പുതിയ ഓഫർ യുണൈറ്റഡ് താരത്തിനായി വാഗ്ദാനം ചെയ്തുവെന്ന് ഇംഗ്ലീഷ് മാധ്യമമായ ‘ദി സൺ’ റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താൻ ആവശ്യപ്പെട്ട താരങ്ങളെ ടീമിലെത്തിക്കുന്നില്ലെന്നു യുണൈറ്റഡ് പരിശീലകൻ മൊറീന്യോ പരാതി പറഞ്ഞതിനു പിന്നാലെയാണ് മിനക്കു വൻ തുകയുടെ ഓഫർ യുണൈറ്റഡ് മുന്നോട്ടു വെച്ചത്. ഇംഗ്ലണ്ട് താരമായ ഹാരി മാഗ്വയ്റിനു വേണ്ടി നടത്തിയ നീക്കങ്ങൾ ഫലം കാണാത്തതു കൊണ്ടാണ് യുണൈറ്റഡിന്റെ നോട്ടം മിനയിലേക്കു തിരിഞ്ഞത്.

എവർട്ടണാണ് മിനക്കു വേണ്ടി ശക്തമായി രംഗത്തുണ്ടായിരുന്നത്. മിനയുടെ അമ്മാവനും ഏജൻറുമായ ജായിർ മിന എവർട്ടൺ താരത്തിനു വേണ്ടി താൽപര്യം പ്രകടിപ്പിച്ച കാര്യം വെളിപ്പെടുത്തിയത്. എന്നാൽ എവർട്ടൺ താരത്തിനു വേണ്ടി ഇരുപത്തിയഞ്ചു ദശലക്ഷം യൂറോയാണ് നൽകാമെന്നേറ്റതു കൊണ്ട് യുണൈറ്റഡിന്റെ വാഗ്ദാനം അവർ സ്വീകരിച്ചേക്കും. യൂറോപ്പിലെ മികച്ച ക്ലബുകളിലൊന്നിൽ മിന കളിക്കുമെന്ന് താരത്തിന്റെ ഏജൻറ് പറഞ്ഞിരുന്നു. ഒഴിവുകാലം കഴിഞ്ഞ് താരം തിരിച്ചെത്തിയാൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.

പ്രതിരോധ താരങ്ങൾ നിരവധിയുള്ളതാണ് മിനയുടെ ബാഴ്സലോണ ഭാവിക്ക് വിലങ്ങു തടിയായത്. പിക്വ, ഉംറ്റിറ്റി, വെർമലെൻ, മിന എന്നിവർക്കു പുറമേ പുതിയതായി ടീമിലെത്തിയ ക്ലമന്റ് ലെങ്ലെറ്റും ലോണിൽ നിന്നും തിരിച്ചെത്തിയ മർലോണും ബാഴ്സയിലുണ്ട്. എന്നാൽ വെറും ആറു മാസം മാത്രം ടീമിനൊപ്പമുണ്ടാവുകയും ഏരിയൽ ബോൾസ് വിജയിക്കാൻ മിടുക്കനുമായ യെറി മിനയെ പോലൊരു യുവതാരത്തെ ബാഴ്സ കൈവിടുമോയെന്നത് സംശയമാണ്. ആദ്യ ഇലവനിൽ കളിക്കണമെന്ന തന്റെ ആവശ്യം മിന വെളിപ്പെടുത്തിയതു കൊണ്ട് ബാഴ്സയുടെ കയ്യിലാണ് ബാക്കി കാര്യങ്ങൾ.

Continue Reading

Football

ബാഴ്സ താരങ്ങളും പരിശീലകനും പറയുന്നു, ഇവൻ സാവിയുടെ പകരക്കാരൻ തന്നെ

ബ്രസീലിയൻ ഇനിയേസ്റ്റയെന്നറിയപ്പെടുന്ന ആർതർ ഗ്രമിയോയിൽ നിന്നാണ് ബാഴ്സലോണയിലേക്ക് ചേക്കേറുന്നത്.

Published

on

By

സാവി ടീം വിട്ടു പോയതിനു ശേഷം ബാഴ്സലോണ ഒരു ചാമ്പ്യൻസ് ലീഗ് കിരീടം പോലും സ്വന്തമാക്കിയിട്ടില്ല. ബാഴ്സലോണയുടെ കേളീ ശൈലിയിൽ സാവിയെ പോലൊരു താരത്തിന്റെ പ്രാധാന്യമാണത് വ്യക്തമാക്കുന്നത്. സ്പാനിഷ് താരം ടീം വിട്ടിട്ട് വർഷങ്ങളായിട്ടും ഇതു വരെ അതിനു പകരം വെക്കാനാവുന്ന ഒരു താരത്തെ കണ്ടെത്താനും ബാഴ്സലോണക്കു കഴിഞ്ഞിട്ടില്ല. എന്നാൽ പുതിയതായി ടീമിലെത്തിയ ബ്രസീലിയൻ താരം ആർതറിൽ നിന്നും സാവിക്കു പകരം വെക്കാവുന്ന ഒരു താരത്തെ തന്നെ ബാഴ്സലോണക്കു പ്രതീക്ഷിക്കാമെന്നാണ് ബാഴ്സലോണ താരങ്ങളും പരിശീലകനും പറയുന്നത്. ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ ടോട്ടനം ഹോസ്പറിനെതിരെയാണ് ആർതർ ബാഴ്സലോണ ജേഴ്സിയിൽ ആദ്യ മത്സരത്തിനിറങ്ങിയത്.

ബാഴ്സലോണ മധ്യനിര താരം റഫീന്യയാണ് ആർതറിനെ പ്രശംസിച്ച് രംഗത്തെത്തിയത്. സാധാരണയായി താരതമ്യപ്പെടുത്തൽ തനിക്കു താൽപര്യമില്ലാത്ത കാര്യമാണെങ്കിലും ആർതർക്ക് സാവിയുടെ പല ഗുണങ്ങളും കിട്ടിയിട്ടുണ്ടെന്ന് റഫീന്യ പറഞ്ഞു. താരം പന്തു ടച്ചു ചെയ്യുന്നതും പാസു ചെയ്യുന്നതുമെല്ലാം സാവിയെയാണ് അനുസ്മരിപ്പിക്കുന്നതെന്നും ബഴ്സലോണക്ക് അനുയോജ്യനായ താരമാണ് ആർതറെന്നും റഫീന്യ പറഞ്ഞു. പരിശീലകൻ വാൽവെർദെയും താരത്തിന്റെ പ്രകടനത്തിൽ തൃപ്തനാണ്. ബ്രസീലിയൻ ലീഗിൽ നിന്നും വന്ന് സ്പാനിഷ് ലീഗിൽ ആദ്യ മത്സരത്തിൽ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിനു കഴിഞ്ഞത് ബാഴ്സലോണയ്ക്ക് വളരെ ഗുണം ചെയ്യുമെന്ന് വാൽവെർദേ പറഞ്ഞു.

ബ്രസീലിയൻ ഇനിയേസ്റ്റയെന്നറിയപ്പെടുന്ന ആർതർ ഗ്രമിയോയിൽ നിന്നാണ് ബാഴ്സലോണയിലേക്ക് ചേക്കേറുന്നത്. ഏതാണ്ട് നാൽപതു ദശലക്ഷം യൂറോയോളം ചെലവാക്കി ടീമിലെത്തിച്ച താരം അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടിയത് ബാഴ്സ ആരാധകർക്ക് ആശ്വസിക്കാനുള്ള വക കൂടിയാണ്. മധ്യനിരയിലെ പ്രശ്നങ്ങൾ അലട്ടുന്ന ബാഴ്സലോണയെ മികച്ച ഫോമിലെത്തിക്കാൻ ആർതറിനു കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ. മറ്റൊരു ബ്രസീലിയൻ താരമായ മാൽക്കമും ബാഴ്സക്കു വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നു.

Continue Reading

like our page

Football3 weeks ago

ഒരു ഫോട്ടോക്കു കിട്ടുന്നത് അഞ്ചു കോടി രൂപ, മെസിയെയും നെയ്മറെയും പിന്നിലാക്കി റൊണാൾഡോ

Football3 weeks ago

ബാഴ്സലോണ സൂപ്പർതാരത്തെ റാഞ്ചാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നു

Football3 weeks ago

ബാഴ്സ താരങ്ങളും പരിശീലകനും പറയുന്നു, ഇവൻ സാവിയുടെ പകരക്കാരൻ തന്നെ

Football3 weeks ago

നെയ്മറെയും പിഎസ്ജിയെയും വിട്ടു പോന്നതിൽ സന്തോഷം, ബ്രസീലിയൻ താരം പറയുന്നു

Football3 weeks ago

ക്രൊയേഷ്യൻ സൂപ്പർ താരത്തിനായി ഇറ്റാലിയൻ വമ്പന്മാർ, വിട്ടു കൊടുക്കില്ലെന്ന് മാഡ്രിഡ്

Football3 weeks ago

റൊണാൾഡോ ട്രാൻസ്ഫറിനെ വെല്ലുന്ന തുക സെനഗൽ താരത്തിനു, വേണ്ടെന്നു നാപോളി

Football3 weeks ago

ബാഴ്സലോണയുടെ ഏറ്റവും മികച്ച യുവതാരം മാഡ്രിഡ് ക്ലബിലേക്ക് ചേക്കേറുന്നു

Football3 weeks ago

റോണോക്കു പകരക്കാരനായി ആരു വേണം, റയൽ ആരാധകർ തിരഞ്ഞെടുക്കുന്നു

Football3 weeks ago

സലായെ വട്ടം കറക്കി മാഞ്ചസ്റ്റർ സിറ്റി ഗോളി, വീഡിയോ തരംഗമാവുന്നു

Football3 weeks ago

ഓസിലിന് കട്ടസപ്പോർട്ടുമായി ആരാധകർ, നന്ദിയറിയിച്ച് സൂപ്പർതാരം

Football3 weeks ago

സൌഹൃദ മത്സരത്തിലും മാന്യത കൈവിട്ട് നെയ്മർ, സൂപ്പർതാരത്തിനെതിരെ ആരാധകർ

Football3 weeks ago

താരങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ, പിഎസ്ജി അടിമുടി മാറ്റത്തിനൊരുങ്ങുന്നു

Football3 weeks ago

റയൽ മാഡ്രിഡിന്റെ മികച്ച താരം, റൊണാൾഡോയെ ഒഴിവാക്കി കർവാഹാൾ

Football3 weeks ago

കടുത്ത തീരുമാനവുമായി ലിവർപൂൾ, ഒഴിവാക്കുന്നത് എട്ടു താരങ്ങളെ

Football4 weeks ago

ബാഴ്സലോണ സൂപ്പർതാരത്തെ നോട്ടമിട്ട് ഫ്രഞ്ച് ലീഗ് വമ്പന്മാർ

Football4 weeks ago

റയലിനെ നിരസിച്ചതെന്തിന്, വെളിപ്പെടുത്തലുമായി ജർമൻ ലീഗിലെ അത്ഭുത പരിശീലകൻ

Football4 weeks ago

കരുത്തു കൂട്ടി അത്ലറ്റികോ മാഡ്രിഡ്, പോർച്ചുഗലിന്റെ ലോകകപ്പ് താരത്തെ സ്വന്തമാക്കി

Football4 weeks ago

വീണ്ടും ചെൽസിയിലെത്തുമോ, അഭ്യൂഹങ്ങളോട് ഇതിഹാസ താരം പ്രതികരിക്കുന്നു

Football4 weeks ago

അമേരിക്കൻ ലീഗിലെ ട്രാൻസ്ഫർ റെക്കോർഡ് തിരുത്തി പതിനേഴുകാരൻ ബയേൺ മ്യൂണിക്കിലേക്ക്

Football4 weeks ago

സഹോദരന് സ്വാഗതം, ബാഴ്സയുടെ പുതിയ സ്വാഗതം ചെയ്ത് റയൽ മാഡ്രിഡ് താരം

Football4 weeks ago

വില്യനെ ആരും മോഹിക്കണ്ട, ബാഴ്സലോണക്കും യുണൈറ്റഡിനും താക്കീതു നൽകി ചെൽസി താരം

Football4 weeks ago

മെഡിക്കൽ റിപ്പോർട്ടുകൾ പറയുന്നു, റൊണാൾഡോക്ക് പ്രായം ഇരുപത്

Football4 weeks ago

റയൽ മാഡ്രിഡിലേക്കു വീണ്ടും നോട്ടമിട്ട് യുവന്റസ്, വലവിരിക്കുന്നത് പ്രതിരോധതാരത്തിന്

Football4 weeks ago

‘എന്റെ മുഴുവൻ ടീമിനെയും അയാൾക്കു വേണം’, ചെൽസി പരിശീലകനെതിരെ നാപോളി പ്രസിഡന്റ്

Football4 weeks ago

മെസിക്കെതിരായ വിജയം ലോകകപ്പ് നേടിത്തന്നുവെന്ന് ഫ്രാൻസ് നായകൻ

Football3 weeks ago

സൌഹൃദ മത്സരത്തിലും മാന്യത കൈവിട്ട് നെയ്മർ, സൂപ്പർതാരത്തിനെതിരെ ആരാധകർ

Football4 weeks ago

സഹോദരന് സ്വാഗതം, ബാഴ്സയുടെ പുതിയ സ്വാഗതം ചെയ്ത് റയൽ മാഡ്രിഡ് താരം

Football3 weeks ago

ഒരു ഫോട്ടോക്കു കിട്ടുന്നത് അഞ്ചു കോടി രൂപ, മെസിയെയും നെയ്മറെയും പിന്നിലാക്കി റൊണാൾഡോ

Football3 weeks ago

ബാഴ്സ താരങ്ങളും പരിശീലകനും പറയുന്നു, ഇവൻ സാവിയുടെ പകരക്കാരൻ തന്നെ

Football3 weeks ago

ബാഴ്സലോണ സൂപ്പർതാരത്തെ റാഞ്ചാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നു

Football3 weeks ago

സലായെ വട്ടം കറക്കി മാഞ്ചസ്റ്റർ സിറ്റി ഗോളി, വീഡിയോ തരംഗമാവുന്നു

Football3 weeks ago

റയൽ മാഡ്രിഡിന്റെ മികച്ച താരം, റൊണാൾഡോയെ ഒഴിവാക്കി കർവാഹാൾ

Football4 weeks ago

റയൽ മാഡ്രിഡിലേക്കു വീണ്ടും നോട്ടമിട്ട് യുവന്റസ്, വലവിരിക്കുന്നത് പ്രതിരോധതാരത്തിന്

Football4 weeks ago

ഫ്രഞ്ച് താരം ഹാപ്പിയാണ്, ഇനി മെസിക്കെതിരെ കളിക്കണ്ടല്ലോ

Football3 weeks ago

ബാഴ്സലോണയുടെ ഏറ്റവും മികച്ച യുവതാരം മാഡ്രിഡ് ക്ലബിലേക്ക് ചേക്കേറുന്നു

Football3 weeks ago

താരങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ, പിഎസ്ജി അടിമുടി മാറ്റത്തിനൊരുങ്ങുന്നു

Football3 weeks ago

കടുത്ത തീരുമാനവുമായി ലിവർപൂൾ, ഒഴിവാക്കുന്നത് എട്ടു താരങ്ങളെ

Football4 weeks ago

മെസിക്കെതിരായ വിജയം ലോകകപ്പ് നേടിത്തന്നുവെന്ന് ഫ്രാൻസ് നായകൻ

Football3 weeks ago

റോണോക്കു പകരക്കാരനായി ആരു വേണം, റയൽ ആരാധകർ തിരഞ്ഞെടുക്കുന്നു

Football3 weeks ago

നെയ്മറെയും പിഎസ്ജിയെയും വിട്ടു പോന്നതിൽ സന്തോഷം, ബ്രസീലിയൻ താരം പറയുന്നു

Football4 weeks ago

‘എന്റെ മുഴുവൻ ടീമിനെയും അയാൾക്കു വേണം’, ചെൽസി പരിശീലകനെതിരെ നാപോളി പ്രസിഡന്റ്

Football4 weeks ago

വില്യനെ ആരും മോഹിക്കണ്ട, ബാഴ്സലോണക്കും യുണൈറ്റഡിനും താക്കീതു നൽകി ചെൽസി താരം

Football3 weeks ago

റൊണാൾഡോ ട്രാൻസ്ഫറിനെ വെല്ലുന്ന തുക സെനഗൽ താരത്തിനു, വേണ്ടെന്നു നാപോളി

Football4 weeks ago

‘വർഷങ്ങളായി ഓസിൽ വെറും ചവറാണ്’, വിരമിച്ച താരത്തിനെതിരെ ബയേൺ ചീഫ്

Football4 weeks ago

അടുത്ത ലക്ഷ്യം എംബാപ്പെ, ലിവർപൂൾതാരം വെളിപ്പെടുത്തുന്നു

Football3 weeks ago

ക്രൊയേഷ്യൻ സൂപ്പർ താരത്തിനായി ഇറ്റാലിയൻ വമ്പന്മാർ, വിട്ടു കൊടുക്കില്ലെന്ന് മാഡ്രിഡ്

Football4 weeks ago

ബാഴ്സലോണ സൂപ്പർതാരത്തെ നോട്ടമിട്ട് ഫ്രഞ്ച് ലീഗ് വമ്പന്മാർ

Football4 weeks ago

മെഡിക്കൽ റിപ്പോർട്ടുകൾ പറയുന്നു, റൊണാൾഡോക്ക് പ്രായം ഇരുപത്

Football4 weeks ago

കരുത്തു കൂട്ടി അത്ലറ്റികോ മാഡ്രിഡ്, പോർച്ചുഗലിന്റെ ലോകകപ്പ് താരത്തെ സ്വന്തമാക്കി

Football4 weeks ago

മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ശമ്പളമില്ലാതെ കളിക്കാൻ തയാറായിരുന്നുവെന്ന് ഇബ്രാഹിമോവിച്ച്

Trendings

Copyright © 2017 Pavilionend.