Connect with us

Football

തായ്ലൻഡ് ഗുഹക്കുള്ളിൽ കുടുങ്ങിയ ഫുട്ബോൾ താരങ്ങളെ ലോകകപ്പ് ഫൈനലിനു ക്ഷണിച്ച് ഫിഫ

പരിശീലനം കിട്ടിയവർക്കുപോലും നീന്തിക്കടക്കാനാവാത്ത ഇടം കുട്ടികൾ എങ്ങനെ മറികടക്കുമെന്നാണ് പ്രധാന ആശങ്ക

Published

on

വടക്കൻ തായ്ലൻഡിൽ ഗുഹക്കുള്ളിൽ അകപ്പെട്ട കുട്ടികളെ ലോകകപ്പിന്റെ ഫൈനൽ മത്സരത്തിനു ക്ഷണിച്ച് ഫിഫ. ഫിഫ പ്രസിഡന്റ് ജിയോവനി ഇൻഫാൻറിനോ തായ്ലൻഡ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റിനു അയച്ച കത്തിലാണ് പന്ത്രണ്ടു കുട്ടികളെയും അവരുടെ പരിശീലകനെയും ലോകകപ്പ് ഫൈനൽ വേദിയിലേക്കു ക്ഷണിച്ചത്. പതിനൊന്നു മുതൽ 16 വയസു വരെ പ്രായമുള്ള കുട്ടികളാണ് പരിശീലനത്തിന്റെ ഭാഗമായുള്ള പരിപാടികൾക്കിടെ ഗുഹയിൽ അകപ്പെട്ടത്. ഇവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും നടന്നു കൊണ്ടിരിക്കയാണ്. എന്നാൽ കനത്ത മഴ രക്ഷാ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നുണ്ട്.

പന്ത്രണ്ടു കുട്ടികളും അവരുടെ പരിശീലകനും നാലു കിലോമീറ്റർ നീളമുള്ള ഗുഹക്കുള്ളിലാണ് അകപ്പെട്ടിരിക്കുന്നത്. ഗുഹയുടെ പല ഭാഗത്തും ചെളിയും വെളളവും കെട്ടിക്കിടക്കുന്നതാണ് രക്ഷാപ്രവർത്തനത്തിന് തടസമാവുന്നത്. അപകടം സംഭവിച്ച് പത്തു ദിവസത്തിനു ശേഷമാണ് നേവിയിലെ അംഗങ്ങൾ കുട്ടികളെ കണ്ടെത്തിയത്. കുട്ടികൾ എല്ലാവരും സുരക്ഷിതരായി ഇരിക്കുന്നുണ്ടെങ്കിലും അവരെ പുറത്തെത്തിക്കാനുള്ള മാർഗങ്ങൾ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. കുട്ടികൾക്ക് നീന്തൽ പരിശീലിപ്പിച്ച് ഗുഹയിൽ നിന്ന് പുറത്തു കടത്താമെന്നാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്.

ഫൈനൽ മത്സരമാകുമ്പോഴേക്കും കുട്ടികൾ പുറത്തെത്തുന്നു പ്രതീക്ഷിക്കുന്നുവെന്ന് ഫിഫ പ്രസിഡന്റ് പ്രത്യാശിച്ചു. എന്നാൽ രക്ഷാ പ്രവർത്തനത്തിനു പോയി കുട്ടികൾക്ക് ഓക്സിജൻ കൊടുത്തു മടങ്ങുന്നതിനിടെ ഒരു മുതിർന്ന നേവി അംഗം ശ്വാസം മുട്ടി മരിച്ചത് കാര്യങ്ങൾ സങ്കീർണമാക്കിയിട്ടുണ്ട്. പരിശീലനം കിട്ടിയവർക്കുപോലും നീന്തിക്കടക്കാനാവാത്ത ഇടം കുട്ടികൾ എങ്ങനെ മറികടക്കുമെന്നാണ് പ്രധാന ആശങ്ക. കുട്ടികൾ മാസങ്ങളോളം ഗുഹക്കുള്ളിൽ ചിലവഴിക്കേണ്ടി വരുമെന്നും റിപ്പോർട്ടുകളുണ്ട്. കുട്ടികൾക്ക് മനോധൈര്യം നടപ്പാക്കാനുള്ള ക്ലാസുകളടക്കം സംഘടിപ്പിക്കുന്നുണ്ടെങ്കിലും അവരെ പുറത്തെത്തിക്കുന്ന കാര്യം കുഴഞ്ഞു മറിഞ്ഞു തന്നെയിരിക്കയാണ്.

Football

‘ഡബിൾ ബാക്ക് ഹീൽ അസിസ്റ്റ്’, ആരാധകരെ ആവേശത്തിലാഴ്ത്തി റെഡ്ബുൾ ഡെർബി

Published

on

By

ലോകത്തിലെ പ്രമുഖ എനർജി ഡ്രിങ്ക് കമ്പനിയായ റെഡ്ബുള്ളിന്റെ രണ്ടു ടീമുകൾ തമ്മിൽ ആദ്യമായി നേർക്കു നേർ പോരാടിയ മത്സരത്തിൽ സാൽസ്ബർഗിനു ജയം. യൂറോപ്പ ലീഗിലാണ് ഒരേ കമ്പനിയുടെ ഉടമസ്ഥതയിലുള്ള രണ്ടു ടീമുകൾ ഏറ്റുമുട്ടിയത്. റെഡ്ബുൾ ആണു ഇരുവരുടെയും സ്പോൺസർ എന്നതു കൊണ്ട് ഇരു ടീമുകൾക്കും യൂറോപ്പിൽ ഒരുമിച്ചു കളിക്കാനാകില്ലായിരുന്നു. എന്നാൽ ആസ്ട്രിയൻ ക്ലബിന്റെ പേര് എഫ്സി സാൽസ്ബർഗ് എന്നു മാറ്റിയതോടെയാണ് യുവേഫ അന്വേഷണം നടത്തി ഇരു ടീമുകൾക്കും യൂറോപ്പിൽ ഒരുമിച്ചു കളിക്കാൻ വഴിയൊരുക്കിയത്. ആവേശകരമായ മത്സരത്തേക്കാൾ ശ്രദ്ധ പിടിച്ചു പറ്റിയത് മത്സരത്തിൽ പിറന്ന ഡബിൾ ബാക്ക് ഹീൽ അസിസ്റ്റായിരുന്നു.

ജർമൻ ക്ലബിന്റെ മൈതാനത്തു വച്ചു നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ സാൽസ്ബർഗ് രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയെങ്കിലും തിരിച്ചടിച്ച ലീപ്സിഗ് രണ്ടാം പകുതിയുടെ എഴുപതാം മിനുട്ടിൽ ഒപ്പമെത്തി. സമനിലയിലേക്കു പോകുമെന്നുറപ്പിച്ച മത്സരത്തിന്റെ എൺപത്തിയൊൻപതാം മിനുട്ടിലാണ് വിജയഗോൾ പിറന്നത്. പകരക്കാരനായി ഇറങ്ങിയ ഗുൾബ്രാൻഡ്സണാണ് സാൽസ്ബർഗിന്റെ വിജയ ഗോൾ നേടിയത്. എന്നാൽ ഗോളിലുപരിയായി ആസ്ട്രിയൻ താരം ഹന്നസ് വോൾഫ് നൽകിയ അസിസ്റ്റാണ് ശ്രദ്ധിക്കപ്പെട്ടത്. താരത്തിന്റെ രണ്ടു ബാക്ക് ഹീൽ പാസുകളാണ് വിജയ ഗോളിലേക്കു വഴി തുറന്നത്.

ഒരേ ഉടമകളാണ് രണ്ടു ക്ലബിന്റെയുമെന്നതുകൊണ്ട് അഞ്ചു മുൻ സാൽസ്ബർഗ് കളിക്കാരാണ് ലീപ്സിഗിനു വേണ്ടി കളിക്കാനിറങ്ങിയത്. രണ്ടു ക്ലബുകളുടെ സ്റ്റേഡിയത്തിന്റെ പേരും റെഡ്ബുൾ അരീനയെന്നാണ്. 2009ൽ നിലവിൽ വന്ന ലീപ്സിഗ് 2016-17 സീസണിൽ ബുണ്ടസ്ലിഗയിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. കഴിഞ്ഞ വർഷത്തെ ആസ്ട്രിയൻ ലീഗ് ജേതാക്കളാണ് സാൽസ്ബർഗ്.

Continue Reading

Football

അഗ്യൂറോ കരാര്‍ പുതുക്കി, സിറ്റിയ്ക്ക് സന്തോഷ വാര്‍ത്ത

Published

on

By

ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ ഫ്രഞ്ച് ക്ലബ് ലിയോണിനോട് അപ്രതീക്ഷിതമായി തോൽവി വഴങ്ങിയ മാഞ്ചസ്റ്റർ സിറ്റിക്ക് ആശ്വാസ വാർത്ത. ക്ലബിന്റെ സൂപ്പർ സ്ട്രൈക്കറായ സെർജിയോ അഗ്യൂറോ സിറ്റിയുമായി ഒരു വർഷത്തെ കരാർ കൂടി ഒപ്പുവച്ചു. നേരത്തെ 2020 വരെ സിറ്റിയിൽ തുടരാനുള്ള കരാർ ഒപ്പിട്ടിരുന്ന അഗ്യൂറോ ഇതോടെ 2021 വരെ സിറ്റിയിൽ തന്നെ തുടരും. ഇതോടെ താരം ക്ലബ് വിടുമെന്നുള്ള അഭ്യൂഹങ്ങൾക്കും അവസാനമായിട്ടുണ്ട്. ഈ സീസണു ശേഷം അഗ്യൂറോ തന്റെ ബാല്യകാല ക്ലബായ ഇൻഡിപെൻഡന്റെയിലേക്കു ചേക്കേറുമെന്നാണ് നേരത്തെ സൂചനകളുണ്ടായിരുന്നത്.

 https://twitter.com/SkySportsNews/status/1043047857647960064?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1043047857647960064%7Ctwgr%5E373939313b636f6e74726f6c&ref_url=https%3A%2F%2Fsouthlive.in%2Fsport%2Fargentina-star-extended-contract-with-man-city%2F

പരിശീലകൻ പെപ് ഗാർഡിയോളയുമായി നിരവധി തവണ ഉരസൽ ഉണ്ടായിട്ടുണ്ടെങ്കിലും അഗ്യൂറോയുടെ പ്രകടനം ഗാർഡിയോളയുടെ കീഴിൽ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ടെന്നത് വ്യക്തമാണ്. ക്ലബുമായി കരാർ പുതുക്കിയതിൽ അതീവ സന്തുഷ്ടനായാണ് താരം പ്രതികരിച്ചത്. പത്തു വർഷം മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം തുടരാനാണ് തന്റെ താൽപര്യമെന്നും പുതിയ കരാറോടെ അതു സാധിക്കുമെന്നും അഗ്യൂറോ പറഞ്ഞു. ക്ലബിലെത്തിയ കാലം മുതൽ തന്നെ മികച്ച രീതിയിൽ പരിഗണിച്ച എല്ലാവർക്കും നന്ദി പറഞ്ഞ താരം ക്ലബിനു വേണ്ടി കളിക്കളത്തിൽ നൂറു ശതമാനം ആത്മാർത്ഥതയോടെ പോരാടുമെന്നും വ്യക്തമാക്കി.

2011ൽ അത്ലറ്റികോ മാഡ്രിഡിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ അഗ്യൂറോ നിലവിൽ ക്ലബിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനാണ്. അഗ്യൂറോ കരാർ പുതുക്കിയെങ്കിലും ടീമിലെ മറ്റൊരു പ്രധാനിയായ റഹീം സ്റ്റെർലിങ്ങ് ഇതുവരെ കരാർ പുതുക്കാത്തത് മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടിയാണ്. ഈ സീസണിൽ ഉജ്ജ്വല ഫോമിലുള്ള താരത്തിന്റെ കരാറിന്റെ കാര്യങ്ങൾ പരിഹരിക്കണമെന്ന് ഗാർഡിയാള ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെയും ആ കാര്യത്തിൽ തീരുമാനമായിട്ടില്ല.

Continue Reading

Football

ഫ്രഞ്ച് ലീഗില്‍ വിശ്രമം, നെയ്മര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം

Published

on

By

ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെതിരായ മത്സരത്തിൽ തീർത്തും നിറം മങ്ങിപ്പോയ ബ്രസീലിയൻ താരം നെയ്മർക്കെതിരെ രൂക്ഷ വിമർശനവുമായി ഫ്രാൻസിന്റെ ലോകകപ്പ് ജേതാവ് ക്രിസ്റ്റഫേ ഡുഗാറി. പിഎസ്ജിക്കെതിരെ ലിവർപൂൾ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ച മത്സരത്തിൽ ശരാശരിയിലും താണ പ്രകടനമാണ് നെയ്മർ കാഴ്ച വെച്ചത്. എംബാപ്പെയുടെ ഗോളിന് അസിസ്റ്റ് നൽകിയതൊഴിച്ചാൽ ബാക്കി സമയങ്ങളിലെല്ലാം നെയ്മറെ സമർത്ഥമായി തടഞ്ഞു നിർത്താൻ ലിവർപൂളിനു കഴിഞ്ഞു. ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്കു വരുമ്പോൾ നെയ്മർ ഇതിനേക്കാൾ മികച്ച തയ്യാറെടുപ്പുകൾ മാനസികമായും ശാരീരികമായും നടത്തേണ്ടതുണ്ടെന്നാണ് ഡുഗാറി പറയുന്നത്.

ചില താരങ്ങൾ ഫ്രഞ്ച് ലീഗിൽ വളരെ അനായാസമായി കളിക്കുകയും ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം പുറത്തെടുക്കാമെന്നു കരുതുകയും ചെയ്യുമെങ്കിലും അതൊരിക്കലും നടക്കാത്ത സംഗതിയാണെന്നാണ് ഡുഗാറി പറയുന്നത്. ലീഗ് വണിൽ കൂടുതൽ കരുത്തുറ്റ പ്രകടനം വേണ്ടെന്നു കരുതിയാണ് ഇവർ അനായാസമായി കളിക്കുന്നതെന്നും എന്നാൽ അത്തരം കാഴ്ചപ്പാടുകൾ ചാമ്പ്യൻസ് ലീഗിലെ പ്രകടനത്തെ തളർത്തുകയേ ഉള്ളുവെന്നും താരം അഭിപ്രായപ്പെട്ടു. ഫ്രഞ്ച് ലീഗിലും ചാമ്പ്യൻസ് ലീഗിലും ഒരേ ആത്മാർത്ഥതയോടെ കളിച്ചാൽ മാത്രമേ നെയ്മർക്ക് രണ്ടിലും മികച്ച വിജയങ്ങൾ കൊയ്യാനും ലോകത്തിലെ മികച്ച താരമാവാനും കഴിയുവെന്നും ഡുഗാറി അഭിപ്രായപ്പെട്ടു.

നെയ്മറുടെ പ്രകടനത്തിനെതിരെ ഫ്രഞ്ച് മാധ്യമങ്ങളെല്ലാം കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. ലാ പാരീസിയൻ നെയ്മറുടെ പ്രകടനത്തിന് പത്തിൽ വെറും മൂന്നു റേറ്റിംഗ് ആണു നൽകിയത്. ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച ത്രയമായ നെയ്മർ, എംബാപ്പെ, കവാനി സഖ്യമുണ്ടായിട്ടാണ് പിഎസ്ജി ലിവർപൂളിനോടു തോറ്റത്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീട പ്രതീക്ഷയുമായി എത്തിയ പിഎസ്ജി റയലിനോട് തോറ്റാണ് പുറത്തായത്

Continue Reading

like our page

Cricket1 month ago

കടുവകള്‍ വീണത് ധോണിയ്ക്ക് മുന്നില്‍

Cricket1 month ago

കാത്തിരിപ്പിന്റെ 442 നാളുകള്‍, ജഡേജയ്ക്കിത് മധുര പ്രതികാരം

Football1 month ago

‘ഡബിൾ ബാക്ക് ഹീൽ അസിസ്റ്റ്’, ആരാധകരെ ആവേശത്തിലാഴ്ത്തി റെഡ്ബുൾ ഡെർബി

Football1 month ago

അഗ്യൂറോ കരാര്‍ പുതുക്കി, സിറ്റിയ്ക്ക് സന്തോഷ വാര്‍ത്ത

Football1 month ago

ഫ്രഞ്ച് ലീഗില്‍ വിശ്രമം, നെയ്മര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം

Football1 month ago

ബാഴ്സയുടെ മത്സരങ്ങള്‍ തടയുമെന്ന് സ്പാനിഷ് ഫെഡറേഷന്‍

Football1 month ago

ഐഎസ്എല്ലില്‍ നിര്‍ണ്ണായക മാറ്റം ഉപദേശിച്ച് കോപ്പലാശാന്‍

Football1 month ago

റൊണാള്‍ഡോ ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത

Featured1 month ago

ലോകകപ്പ് ഹീറോയെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്സ്

Football1 month ago

ഏഷ്യ കപ്പില്‍ വിയറ്റ്നാമിനെ തകര്‍ത്ത് ഇന്ത്യ

Football1 month ago

അര്‍ജന്റീനയ്ക്ക് പണികൊടുക്കാന്‍ സര്‍പ്രൈസ് ടീമുമായി ബ്രസീല്‍

Cricket1 month ago

കരുണ്‍ നായകന്‍, വിന്‍ഡീസിനെതിരെ ടീമില്‍ ബേസില്‍ തമ്പിയും

Football3 months ago

ഒരു ഫോട്ടോക്കു കിട്ടുന്നത് അഞ്ചു കോടി രൂപ, മെസിയെയും നെയ്മറെയും പിന്നിലാക്കി റൊണാൾഡോ

Football3 months ago

ബാഴ്സലോണ സൂപ്പർതാരത്തെ റാഞ്ചാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നു

Football3 months ago

ബാഴ്സ താരങ്ങളും പരിശീലകനും പറയുന്നു, ഇവൻ സാവിയുടെ പകരക്കാരൻ തന്നെ

Football3 months ago

നെയ്മറെയും പിഎസ്ജിയെയും വിട്ടു പോന്നതിൽ സന്തോഷം, ബ്രസീലിയൻ താരം പറയുന്നു

Football3 months ago

ക്രൊയേഷ്യൻ സൂപ്പർ താരത്തിനായി ഇറ്റാലിയൻ വമ്പന്മാർ, വിട്ടു കൊടുക്കില്ലെന്ന് മാഡ്രിഡ്

Football3 months ago

റൊണാൾഡോ ട്രാൻസ്ഫറിനെ വെല്ലുന്ന തുക സെനഗൽ താരത്തിനു, വേണ്ടെന്നു നാപോളി

Football3 months ago

ബാഴ്സലോണയുടെ ഏറ്റവും മികച്ച യുവതാരം മാഡ്രിഡ് ക്ലബിലേക്ക് ചേക്കേറുന്നു

Football3 months ago

റോണോക്കു പകരക്കാരനായി ആരു വേണം, റയൽ ആരാധകർ തിരഞ്ഞെടുക്കുന്നു

Football3 months ago

സലായെ വട്ടം കറക്കി മാഞ്ചസ്റ്റർ സിറ്റി ഗോളി, വീഡിയോ തരംഗമാവുന്നു

Football3 months ago

ഓസിലിന് കട്ടസപ്പോർട്ടുമായി ആരാധകർ, നന്ദിയറിയിച്ച് സൂപ്പർതാരം

Football3 months ago

സൌഹൃദ മത്സരത്തിലും മാന്യത കൈവിട്ട് നെയ്മർ, സൂപ്പർതാരത്തിനെതിരെ ആരാധകർ

Football3 months ago

താരങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ, പിഎസ്ജി അടിമുടി മാറ്റത്തിനൊരുങ്ങുന്നു

Football3 months ago

റയൽ മാഡ്രിഡിന്റെ മികച്ച താരം, റൊണാൾഡോയെ ഒഴിവാക്കി കർവാഹാൾ

Trendings

Copyright © 2017 Pavilionend.