സുവര്‍ണാവസരങ്ങള്‍ തുലച്ച് ചെന്നൈ, വിജയത്തോടെ ഗോവ ഒന്നാമത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്.സിയ്ക്കെതിരേ എഫ്.സി.ഗോവയ്ക്ക് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഗോവയുടെ വിജയം. ചെന്നൈയുടെ തട്ടകമായ ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയര്‍ നിരവധി സുവര്‍ണാവസരങ്ങള്‍ തുലച്ചു.

തുടക്കത്തില്‍ തന്നെ ആക്രമിച്ചു കളിച്ച ഗോവ ഒടുവില്‍ പത്താം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. നോഹ സാധഔയ് കൊടുത്ത ഒരു കിടിലന്‍ ക്രോസില്‍ റടീം ലങ്ങിന്റെ ഒരു കിടിലന്‍ സ്റ്റേനിങ് ഹെഡര്‍ വലതുളയ്ക്കുകയായിരുന്നു. ഗോള്‍ വീണതോടെ സടകുടഞ്ഞ് എഴുന്നേറ്റ ചെന്നൈ തിരിച്ചടിക്കാന്‍ നിരവധി ആക്രമണങ്ങള്‍ അഴിച്ചുവിടുകയായിരുന്നു.

ഇതോടെ ചെന്നൈ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോവന്‍ ഗോള്‍കീപ്പര്‍ ധീരജ് സിംഗിന്റെ മനോഹര സേവുകള്‍ തടസ്സമാകുകയായിരുന്നു. രണ്ടാം പകുതിയിലും ഇരുടീമുകളും ആക്രമിച്ച് കളിക്കുകയായിരുന്നു. ഇരു ടീമും ഒരുപാട് മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ ആക്കി മാറ്റാന്‍ കഴിഞ്ഞില്ല.

ഒടുവില്‍ 92ാം മിനിറ്റില്‍ ഗോവയുടെ നോഹ് സാധഔയുടെ വക ഒരു സുന്ദര ഗോള്‍ . ഇതോടെ കളിച്ച രണ്ട് മത്സരവും ജയിച്ച് ആറു പോയിന്റോടെ ഗോവ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തി. മൂന്നു മത്സരത്തില്‍ നിന്ന് ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് വീണു. ഒരു ഗോളും ഒരു അസിസ്റ്റന്റ് നല്‍കിയ നോഹ സാധഔയ് ആണ് ഹീറോ ഓഫ് ദ മാച്ച്.

You Might Also Like