Cricket
രോഹിറ്റ്; ഇന്ത്യ വിജയലക്ഷ്യം കുറിച്ചു
നിദാഹാസ് ട്രോഫിയില്‍ ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശിന്

നിദാഹാസ് ട്രോഫിയില്‍ ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശിന് 177 റണ്‍സ് വിജയലക്ഷ്യം. 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 176 റണ്‍സ് സ്വന്തമാക്കുകയായിരുന്നു.
പുറത്താകാതെ അര്‍ധ സെഞ്ച്വറി നേടിയ രോഹിത്ത് ശര്‍മ്മയും മികച്ച പ്രകടനം കാഴ്ച്ച വെച്ച സുരേഷ് റെയ്നയുമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.
രോഹിത്ത് ശര്‍മ്മ പുറത്താകാതെ 89 റണ്‍സെടുത്തു. 61 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്സും സഹിതമാണ് രോഹിത്ത് തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചത്. പരമ്പരയില്‍ രോഹിത്ത് ശര്‍മ്മ ഇതാദ്യമായാണ് രോഹിത്ത് തിളങ്ങിയത്.
ധവാന് 35 റണ്‍സെടുത്ത് പുറത്തായി. 27 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും സഹിതമാണ് ധവാന് 35 റണ്‍സെടുത്തത്. റെയ്നയാകട്ടെ 30 പന്തില്‍ 47ഉം റണ്‍സെടുത്തു. അഞ്ച് ഫോറും രണ്ട് സിക്സും സഹിതമാണ് റെയ്നയുടെ ഇന്നിംഗ്സ്.
നേരത്തെ ടോസ് നഷ്ടമായാണ് ഇന്ത്യ ബാറ്റിംഗിനിറങ്ങിയത്. ഇന്നത്തെ മത്സരം ജയിക്കാനായാണ് ഇന്ത്യയ്ക്ക് ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ പ്രവേശിക്കാം.
Cricket
കടുവകള്‍ വീണത് ധോണിയ്ക്ക് മുന്നില്‍

ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ധോണി ഒഴിഞ്ഞിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. എന്നിട്ടും ടീം ഇന്ത്യ കളിക്കുമ്പോള്‍ ടീമിന്റെ കടിഞ്ഞാണ്‍ ധോണിയുടെ കൈകളില്‍ തന്നെയാണ്. ഇക്കാര്യം തെളിക്കുന്നതായി മാറി ഏഷ്യ കപ്പിലെ ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം.
ഒമ്പതാം ഓവറിലാണ് രോഹിത് ശര്‍മ്മ സ്പിന്നര്‍ രവീന്ദ്ര ജഡേജയെ പന്തേല്‍പ്പിച്ചത്. ഓപണര്‍മാരായ ലിറ്റണ്‍ ദാസിനേയും നിസാമുള്‍ ഹൊസൈനേയും പുറത്താക്കി ഭുവിയും ബുംറയും മിന്നും തുടക്കം നല്‍കിയിരുന്നു. ഇടവേളക്കുശേഷം ഏകദിന ടീമിലെത്തിയ ജഡേജയുടെ രണ്ടാം പന്ത് തന്നെ നോബോള്‍! തുടര്‍ന്ന് ഫ്രീഹിറ്റും മൂന്നാം പന്തും ഷാക്കിബ് ബൗണ്ടറിയിലേക്ക് പായിച്ചു. ഏതൊരു ബൗളറുടേയും ആത്മവിശ്വാസം തകരാന്‍ തുടങ്ങുന്ന നിമിഷം. അവിടെയാണ് ധോണിയുടെ ഇടപെടലുണ്ടായത്.
— Gentlemen's Game (@DRVcricket) September 21, 2018
നാലാം പന്തിന് മുമ്പ് ധോണി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്കടുത്തെത്തി. സ്ക്വയര്‍ ലെഗില്‍ ശിഖര്‍ ധവാനെ നിര്‍ത്താനുള്ള ധോണിയുടെ നിര്‍ദ്ദേശം. രോഹിത് ശര്‍മ്മ അത് അനുസരിച്ചു. ഇതെല്ലാം ഷാക്കിബ് അല്‍ ഹസന് കാണുന്നുണ്ടായിരുന്നു. എന്നിട്ടും ജഡേജയുടെ മൂന്നാം പന്ത് ഷാക്കിബ് സ്വീപ് ചെയ്ത ധവാന്റെ കൈകളിലൊതുങ്ങി. ഇതായിരുന്നു ബംഗ്ലാദേശിന്റെ ഇന്നിംങ്സില്‍ നിര്‍ണ്ണായകമായത്.
ആത്മവിശ്വാസം വീണ്ടെടുത്ത രവീന്ദ്ര ജഡേജ പിന്നീട് തുടരെ തുടരെ വിക്കറ്റുകള്‍ പിഴുതു. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും കുറവ് റണ്‍സ് വിട്ടുകൊടുത്ത് ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പ്രകടനം നടത്തിയാണ് ജഡേജ പന്ത് നിലത്തുവെച്ചത്. 10 ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ജഡേജ നാല് വിക്കറ്റുകള്‍ പിഴുതത്.
മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു
Cricket
കാത്തിരിപ്പിന്റെ 442 നാളുകള്‍, ജഡേജയ്ക്കിത് മധുര പ്രതികാരം

ഏഷ്യ കപ്പില്‍ മാന്‍ ഓഫ് ദ മാച്ച പുരസ്കാരം സ്വീകരിച്ച് ജഡേജയുടെ മുഖത്ത് തെളിഞ്ഞ പുഞ്ചിരിയ്ക്ക് ഒരു പ്രതികാരത്തിന്റെ മധുരമുണ്ടായിരുന്നു. അജ്ഞാത കാരണങ്ങളാല്‍ ഒരു വര്‍ഷത്തിലേറെ ഏകദിന ടീമില്‍ നിന്നും പുറത്താക്കപ്പെടതിന്റെ മറുപടിയായിരുന്നു ആ പുഞ്ചിരി.
ഏഷ്യ കപ്പിനുളള ടീം പ്രഖ്യാപിച്ചപ്പോഴും പതിവ് പോലെ ജഡേജ ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നു. പിന്നീട് അവിചാരിതമായി ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് പരിക്കേറ്റതാണ് ജഡേജയ്ക്ക് ടീം ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ വഴിയൊരുക്കിയത്. സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ നേരിട്ടപ്പോള്‍ ജഡേജയെ ടീമിലെത്തിക്കാനുളള കാരുണ്യം രോഹിത്ത് ശര്‍മ്മ കാട്ടി. തനിക്ക് കിട്ടിയിരിക്കുന്നത് തിരിച്ചുവരവിനുളള സുവര്‍ണാവസരമാണെന്ന് തിരിച്ചറിഞ്ഞ ജഡേജ അത് മുതലാക്കുകയായിരുന്നു.
10 ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് ജഡേജ വീഴ്ത്തിയത്. ബംഗ്ലാദേശ് മധ്യനിരയുടെ നട്ടെല്ലൊടിക്കാന്‍ ഇന്ത്യയ്ക്ക് ഇതോടെ സാധിച്ചു. അപകടകാരികളായ ഷാക്കിബുല്‍ ഹസന്, മുഷ്ഫിഖുറഹ്മാന്‍ ഉള്‍പ്പെടെയുളള താരങ്ങളെയാണ് ജഡേ പുറത്താക്കിയത്.
ഇതോടെ 173 റണ്‍സെന്ന ചെറിയ സ്കോറിലേക്ക് ബംഗ്ലാദേശ് തകരുകയായിരുന്നു. ജഡേജയെ കൂടാതെ ഭുവനേശ്വര്‍ കുമാറും ജസ്പ്രിത് ഭുംറയും മികച്ച ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ചു. മൂന്ന് വിക്കറ്റ് വീതമാണ് ഇരുവരും വീഴ്ത്തിയത്.
അതെസമയം സ്പിന്നര്‍മാരായ യുസ് വേന്ദ്ര ചഹലിനും കുല്‍ദീപ് യാദവനും വിക്കറ്റൊന്നും ലഭിച്ചില്ല. ഇതോടെ യുവസ്പിന്നര്മാരേക്കാള് എന്തുകൊണ്ടും മെച്ചം താനാണെന്ന് തെളിക്കാനും ജഡേജയ്ക്ക് ആയി. ഏകദിന ടീമിലേക്ക് മടങ്ങിവരാനുളള വലിയ ഊര്‍ജമാണ് ഈ മത്സരത്തിലൂടെ ജഡേജയ്ക്ക് ലഭിച്ചിരിക്കുന്നത്.
Cricket
കരുണ്‍ നായകന്, വിന്‍ഡീസിനെതിരെ ടീമില്‍ ബേസില്‍ തമ്പിയും
കരുണ്‍ നായകന്, വിന്‍ഡീസിനെതിരെ ടീമില്‍ ബേസില്‍ തമ്പിയും

മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ ദ്വിദിന സന്നാഹ മത്സരത്തില്‍ മലയാളി താരം ബേസില്‍ തമ്പിയും. ബേസിലിനെ കൂടാതെ കേരള ടീമിലുളള താരം ജലജ് സക്സേനയും സന്നാഹ മത്സരത്തിനുളള ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
നിലവില്‍ വിജയ് ഹസാര ട്രോഫിയില്‍ കേരളത്തിനായി കളിക്കുകയാണ് ഇരുവരും. കര്‍ണാടകയുടെ മലയാളി താരം കരുണ്‍ നായരാണ് ടീമിന്റെ നായകന്.
നേരത്തെ ഇംഗ്ലണ്ടെനതിരായ പരമ്പരയില്‍ ടീമിലുണ്ടായിട്ടും കരുണിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്താത്തത് വിവാദമായിരുന്നു. ശ്രേയാസ് അയ്യര്‍, ഹനുമ വിഹാരി , മുബൈ ബാറ്റ്സ്മാന് പ്രിഥ്വി ഷാ എന്നിവരും ടീമിലുണ്ട്.
-
Football2 years ago
“മാറ്റമില്ലാതെ തുടരണം ബ്രോ..” നെയ്മർക്ക് സുവാരസിന്റെ സന്ദേശം
-
Football12 months ago
‘വിജയന് തറടിക്കറ്റ്, പ്രിയക്ക് വിവിഐപി ടിക്കറ്റ്’ ആഞ്ഞടിച്ച് ബ്ലാസ്റ്റേഴ്സ് ആരാധകര്‍
-
Football11 months ago
ബ്ലാസ്റ്റേഴ്സിന് വീണ്ടും ഇരുട്ടടി, വിശ്വസ്തനും ബ്ലാസ്റ്റേഴ്സ് വിടുന്നു
-
Football8 months ago
പണമല്ല പ്രശ്നം, യുവന്റസിലേക്കു ചേക്കേറാൻ റെക്കോർഡ് ഓഫർ നിരസിച്ച് റൊണാൾഡോ
-
Football8 months ago
ആരാധകർക്ക് ബ്ലാസ്റ്റേഴ്സിന്റെ സർപ്രൈസ്, വലവിരിച്ചിരിക്കുന്നത് റഷ്യൻ ലോകകപ്പ് താരത്തിനായി
-
Cricket1 year ago
ദക്ഷിണാഫ്രിക്കയെ കെട്ടുകെട്ടിച്ചു ഇന്ത്യ; മാൻ ഓഫ് ദി മാച്ചും, മാൻ ഓഫ് ദി സീരിസും അർഹതക്കുള്ള അംഗീകാരമായി
-
Football9 months ago
മത്സരത്തിനിടെ നോമ്പു തുറക്കാൻ ടുണീഷ്യൻ ഗോളി കാണിച്ച തന്ത്രം സോഷ്യൽ മീഡിയയിൽ വൈറൽ
-
Football9 months ago
ബാഴ്സയുടെ മൂക്കിൻതുമ്പത്തു നിന്നും ബ്രസീലിയൻ താരത്തെ സ്വന്തമാക്കി റയൽ മാഡ്രിഡ്