Author Archives: admin

  1. കാര്‍ത്തിക് തെറികേള്‍കേണ്ടവനെ, ഈ നിര്‍ഭാഗ്യം പിടിച്ച ടീമിന്റെ ഭാഗമായി എന്ന കുറ്റമേ അയാള്‍ ചെയ്തുളളു

    Leave a Comment

    സൂര്യ റിവൈവല്‍

    കൊല്‍ക്കത്തയ്‌ക്കെതിരെ കഴിഞ്ഞ മാച്ചിലും ബാംഗളുരു പരാജയപ്പെട്ടപ്പോള്‍ അവസാന ഓവറുകളില്‍ ജയിക്കാവുന്ന ഇടത് ദിനേശ് കാര്‍ത്തിക്ക് ന്റെ മെല്ലെ പോക്ക് കുറെ പഴി കേള്‍പ്പിക്കും എന്നു തന്നെ കരുതി… അതേ പോലെ സംഭവിച്ചു.

    പ്രത്യേകിച്ച് അവസാന ഓവറില്‍ തോല്‍വി ഏകദേശം ഉറപ്പായ ഇടത് നിന്നും സ്റ്റാര്‍കിനെ മൂന്ന് സിക്‌സ് പറത്തി കാരന്‍ ശര്‍മ ടീമിന് വിജയ പ്രതീക്ഷ നല്‍കി നിക്കുമ്പോ ഒരേ ഒരു പ്രാര്‍ത്ഥന ആര്‍സിബി ജയിക്കണേ എന്നു ആയിരുന്നു…. വേറെ ഒന്നും കൊണ്ട് അല്ല ഈ മനുഷ്യന്‍ കളഞ്ഞു കുളിച്ച ബോളുകളുടെ എണ്ണം പറഞ്ഞു ആള്‍ പഴി കേള്‍ക്കാതിരിക്കാന്‍ ആയിരുന്നു…

    പക്ഷെ നിര്‍ഭാഗ്യം പിടിച്ച ആ ടീം ഇന്നും പരാജയം മണത്തു… കുറച്ചു കാലമായി ദിനേശ് കാര്‍ത്തിക്ക് എന്നാ പ്രതിഭാസത്തെ വളരെ
    അത്ഭുതത്തോടെ നിരീക്ഷിച്ചു വരിക ആണ്.. ചെറുപ്പം തൊട്ടേ കാണുന്ന ഒരു ബാറ്റര്‍ ഇടക് ഫോം ഔട്ട് ആയും ഇടക് നല്ല ഇന്നിങ്‌സുകള്‍ ഒക്കെ കളിച്ചും പത്തിരുപതു വര്‍ഷം നീണ്ടു കിടക്കുന്ന പരിചയ സാമ്പത്തു അനേകം ഉള്ള ഒരു ക്രിക്കറ്റ് കരിയര്‍ ഉള്ള ഒരു മനുഷ്യന്‍…

    എല്ലാവര്‍ക്കും ഈ മനുഷ്യനെ ഓര്‍മ ബംഗ്ലാദേശ് നു എതിരെ നിദാഹദ് ട്രോഫി ഫൈനലില്‍ മറ്റോ അവസാന ബോളില്‍ സിക്‌സ് അടിച്ച് ജയിപ്പിച്ച ആ കളി ആണ്..

    ആ കളി ആധുനിക ടി20 ക്രിക്കറ്റിലെ ഫിനിഷര്‍ എന്നാ നൂതന റോളിലേക്ക് കൂടെ കാര്‍ത്തിക്ക് നെ എടുത്ത് ഉയര്‍ത്തി…. കാലങ്ങള്‍ കൊറേ ആയി കാണുന്ന ഒരു പ്ലയെര്‍ ആയിട്ട് പോലും മെലിഞ്ഞു ഉണങ്ങിയ ഒരു ശരീര പ്രകൃതവും പ്രായവും ആയി കൊണ്ടിരിക്കുന്ന ഡികെ യുടെ കരിയര്‍ ഇനി കഴിഞ്ഞു എന്നു തന്നെ ആണ് ഞാന്‍ കരുതിയിരുന്നത്… ഒരു ക്ലാസ്സിക്കല്‍ ബാറ്റിംഗ് ശൈലിയില്‍ ഗാപ് ഷോട്ട് കള്‍ ഒക്കെ പായിച്ചു ഫോറുകള്‍ കണ്ടെത്തിയിരുന്ന ഡികെ യുടെ സിക്‌സുകള്‍ എന്റെ ഓര്‍മയില്‍ കണ്ടത് എല്ലാം വളരെ ചെറുത് ആയിരുന്നു…

    വമ്പന്‍ അടിക്കാര്‍ അരങ്ങു വാഴ്ന്ന ടി 20 യില്‍ ഇങ്ങനെ ഒരു മനുഷ്യന് ഇനി സ്ഥാനം ഉണ്ടാവുമോ എന്നു വിചാരിച്ചു ഇരിക്കുന്ന ഇടത് നിന്നാണ് കഴിഞ്ഞ എസ്ആര്‍എച്ച് ആയി ഉള്ള കളിയില്‍ സ്റ്റാര്‍ ബോളര്‍ നടരാജനെ 108 മീറ്റര്‍ നീളത്തില്‍ അയ്യാള്‍ സിക്‌സര്‍ അടിച്ച് തൂക്കി ഇനിയും തന്റെ കയ്യില്‍ പലതും ബാക്കി ഉണ്ട് എന്നൊരു സ്റ്റേറ്റ്‌മെന്റ് അയ്യാള്‍ നടത്തുന്നത്…. വിക്കറ്റിനു ഇടയിലൂടെ ഉള്ള ഓട്ടത്തിലും ആ 39 കാരന്‍ അപാര സ്പീഡ് കാണിച്ചു…. ഇലത്തെ കളിയില്‍ പോലും സിംഗിളുകള്‍ ഡബിള്‍ ആക്കി ഉള്ള മരണ ഓട്ടം കാണേണ്ട കാഴ്ച തന്നെ ആയിരുന്നു….ഇന്ന് തന്നെ റസ്സല്‍ എറിഞ്ഞ ഒരു യോര്‍ക്കര്‍ ബോള്‍ ഒക്കെ വിദഗ്ദമായി തടഞ്ഞു ബൗണ്ടറിയിലേക്ക് പായിക്കുന്ന കാഴ്ച മാസ്മരികം ആയിരുന്നു. നിര്‍ഭാഗ്യം ഈ ടീമിന് മാത്രം അല്ല അയാള്‍ക്കും കൂടി ആണ് എന്നു പറയേണ്ടി വരും…

    ചില കളികളില്‍ ടീം ന്റെ മുന്‍നിര ബാറ്റിംഗ് പരാജയപ്പെടുമ്പോള്‍ അയ്യാള്‍ രക്ഷകന്‍ ചമഞ്ഞു എത്തും…. അപ്പോള്‍ അയ്യാള്‍ വാഴ്ത്തപ്പെടും… ചില സമയത്ത് ഫോം ഔട്ട് ആയി വേഗം ഔട്ട് ആവും അപ്പോള്‍ അയ്യാള്‍ ഇടിച്ചു താഴ്ത്തപ്പെടും… ഇടക്ക് എപ്പോഴോ കമന്റെറ്റര്‍ റോള്‍ ഇലേക്ക് നീങ്ങി തിരിച്ചു കളിക്കളത്തിലേക്ക് വന്നു ഇങ്ങനെ ഒരു വിസ്പോടനാത്മക ബാറ്റിംഗ് കാഴ്ച വക്കുക തന്നെ അപാരം ആണ്…

    കൊല്‍ക്കത്തയ്‌ക്കെതിരെ പക്ഷെ അയ്യാളുടെ ദിവസം അല്ലാതായി പോയ്… ജയിക്കാവുന്ന കളിയില്‍ വന്നു നിന്ന പാട് തന്നെ വരുണ്‍ ചക്രവര്‍ത്തി യുടെ ഓവര്‍ ഓടി റണ്‍ എടുത്ത് തളര്‍ന്ന കൊണ്ട് ആവാം… ഒരു പക്ഷെ ഇമ്പാക്ട് പ്ലയെര്‍ ആയി ഇറങ്ങിയ ബാറ്റര്‍ കൂടെ സമ്മര്‍ദം നല്‍കിയിട്ടാവാം… അതിനപ്പുറം കെകെആര്‍ ബോളര്‍മാരുടെ വളരെ തന്ദ്രപരമായ ഏറു കൊണ്ടാവാം…. എന്ത് കൊണ്ടായാലും അയ്യാള്‍ക്ക് ഇന്ന് ടീമിനെ വിജയ വഴിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല…

    ഇത്രയും നിര്‍ഭാഗ്യം പിടിച്ച ടീമില്‍ അയ്യാള്‍ എന്തായാലും തോല്‍വി കൊണ്ട് മാത്രം പഴികള്‍ അര്‍ഹിക്കുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്… അവസാനം വരെ അയ്യാള്‍ക്ക് ടീമിനെ ജയിപ്പിക്കാം എന്നൊരു ആത്മവിശ്വാസം ഉള്ള പോലെ തോന്നി…
    ഒരു പക്ഷെ കാരന്‍ ശര്‍മക്ക് സ്‌ട്രൈക്ക് കൊടുത്തിരുന്നേല്‍ ടീം ജയിക്കുമായിരുന്നിരിക്കാം…

    പക്ഷെ ഇതിനു മുന്നേ ഉള്ള കളികളില്‍ എല്ലാം ടീം ഒരു വശത്തു നിന്നും തകരുമ്പോ എല്ലാം അയ്യാള്‍ ഒറ്റക് തന്നെ ആയിരുന്നു ഒരു വശത്തു നിന്നും പൊരുതിയത്…

    ഈ മനുഷ്യന്‍ അത്ര പഴികള്‍ അര്‍ഹിക്കുന്നില്ല. വര്‍ഷങ്ങള്‍ ആയി ഒരു കപ്പ് മോഹിക്കുന്ന ഒരു വലിയ ആരാധക കൂട്ടം തന്നെ ഉള്ള
    ഒരു നിര്‍ഭാഗ്യം പിടിച്ച ടീമിനെ പല സമയത്തും അയ്യാള്‍ രക്ഷകന്‍ ആയി….

    ഇത് ദിനേശ് കാര്‍ത്തിക്കിന്റെ അവസാന ഐപിഎല്‍ കൂടെ ആണ് എന്നാണ് അറിയുന്നത്… വിരമിക്കല്‍ അദ്ദേഹം പ്രഖ്യാപിച്ചു…
    നല്ല കൊറേ മൊമെന്റുകള്‍ തന്നതിന് എന്തായാലും നന്ദി ഡികെ

     

  2. തെവാത്തിയ കാത്തു, പഞ്ചാബ് കീഴടക്കി ഗുജറാത്ത്

    Leave a Comment

    ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ വിജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്. മൂന്ന് വിക്കറ്റിനാണ് പഞ്ചാബ് കിംഗ്‌സിനനെ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്തത്. പഞ്ചാബ് കിംഗ്‌സ് ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം ഗുജറാത്ത് ടൈറ്റന്്#സ് 19.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് മറികടക്കുകയായിരുന്നു.

    ഒരു ഘട്ടത്തില്‍ പഞ്ചാബ് വിജയ പ്രതീക്ഷ പുലര്‍ത്തിയെങ്കിലും 18 പന്തില്‍ ഏഴ് ഫോറടക്കം പുറത്താകാതെ 36 റണ്‍സെടുത്ത രാഹുല്‍ തെവാത്തിയ ഗുജറാത്തിന് ജയം എളുപ്പമാക്കി. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 29 പന്തില്‍ അഞ്ച് ഫോറടക്കം 35ഉം സായ് സുദര്‍ശന്‍ 34 പന്തില്‍ മൂന്ന് ഫോറടക്കം 31 റണ്‍സും സ്വന്തമാക്കി.

    പഞ്ചാബിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ലിയാം ലിവിംഗ്സ്റ്റണ്‍ രണ്ടും അര്‍ഷദീപ് സിംഗും സാം കുറണും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

    നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി പ്രഭ്‌സിമ്രാന്‍ സിംഗ് ആണ് ടോപ് സ്‌കോററായത്. 21 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും സഹിതം 35 റണ്‍സാണ് പ്രഭ്‌സിമ്രാന്‍ നേടിയത്. ഹര്‍പ്രീത് സിംഗ് 12 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 29 റണ്‍സും നേടി.

    ഗുജറാത്തിനായി സായ് കിഷോര്‍ നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. നൂര്‍ അഹമ്മദും മൊഹിത്ത് ശര്‍മ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ റാഷിദ് ഖാന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

     

  3. കാര്‍ത്തിക് തൊട്ടടുത്ത്, സഞ്ജുവും അരികില്‍, ലോകകപ്പ് ടീമില്‍ കീപ്പര്‍മാരുടെ പോരാട്ടമിങ്ങനെ

    Leave a Comment

    ഷെമീന്‍ അബ്ദുല്‍ മജീദ്

    ഈ ടി20 ലോകകപ്പിലേക്ക് വിക്കറ്റ് കീപ്പറെ സെലക്ട് ചെയ്യുന്നതായിരിക്കും ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് ഏറ്റവും തലവേദനയുള്ള കാര്യം. ബാറ്റിങ് ഓഡറില്‍ ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ കഴിയുന്ന വിക്കറ്റ് കീപ്പര്‍മാര്‍ ഉള്ളത് കൊണ്ട് സെലക്ഷന്‍ ടോപ്പ് ഓഡര്‍ കോമ്പിനേഷന്‍ അനുസരിച്ചായിരിക്കും.

    ഐപിഎല്ലിലെ പകുതി മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ വിക്കറ്റ് കീപ്പര്‍മാരുടെ ചാന്‍സുകള്‍ ഒന്ന് നോക്കാം :

    1. റിഷഭ് പന്ത് – സെലക്ഷനില്‍ മുന്‍പിലാണെന്ന് റൂമറുകള്‍ ഉണ്ടെങ്കിലും സണ്‍റൈസസ് ഹൈദരാബാദുമായുള്ള കളിയില്‍ സ്ലോ ബോളുകളില്‍ എക്‌സ്‌പോസഡ് ആയത് പന്തിന് തിരിച്ചടിയാണ്. പ്രത്യേകിച്ച് വിന്‍ഡിസിലും യു എസിലുമായി നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ പിച്ചുകള്‍ സ്ലൊ ആകും എന്ന വിലയിരുത്തല്‍ ഉള്ള സ്ഥിതിക്ക് പന്ത് സ്വയം കുഴി തോണ്ടി എന്ന് തന്നെ പറയാം. മിഡില്‍ ഓഡറില്‍ കൂടുതല്‍ സ്ലോ ബോളുകള്‍ നേരിടേണ്ടിവരുമെന്നിരിക്കെ ടീം സെലക്ഷന് മുന്‍പ് ഇനിയുള്ള കളികള്‍ പന്തിന് നിര്‍ണ്ണായകമാണ്.

    2. സഞ്ജു സാംസണ്‍ – കോഹ്ലി ഓപ്പണിങ് ഇറങ്ങിയേക്കും എന്നുള്ള റൂമറുകള്‍ സഞ്ജുവിന്റെ സെലക്ഷന് ഒരു സാധ്യത തുറന്നിടുന്നുണ്ട്. രാജസ്ഥാന് റോയല്‍സിന് വേണ്ടി നമ്പര്‍ 3 യില്‍ ഇറങ്ങി കളി നിയന്ത്രിക്കുന്ന സഞ്ജുവിന് കോഹ്ലി ഒഴിച്ചിടുന്ന നമ്പര്‍ 3 യില്‍ ഇന്ത്യക്ക് വേണ്ടിയും ആ പ്രകടനം ആവര്‍ത്തിക്കാനുള്ള ഒരു ചാന്‍സ് ഉയര്‍ന്ന് വരുന്നുണ്ട്. രോഹിത് – കോഹ്ലി – സഞ്ജു – സൂര്യ കോമ്പോ ഒരു പോസിബിളിറ്റി ആണ്.

    3. കെഎല്‍ രാഹുല്‍ – ജയ്സ്വാള്‍ ഫോമിലല്ലാത്തതും കോഹ്ലിയെ നമ്പര്‍ 3 യില്‍ തന്നെ കളിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്താല്‍ കെഎല്‍ രാഹുലിന്റെ എക്‌സ്പീരിയന്‍സിന് ഒരിക്കല്‍ കൂടി ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് കൈ കൊടുത്തേക്കാം. ഈ സീസണില്‍ പവര്‍പ്ലേയില്‍ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിച്ചതും രാഹുലിന് അഡ്വാന്റ്റേജ് കൊടുക്കുന്നുണ്ട്.

    4. ഇഷാന്‍ കിഷന്‍ – നിലവില്‍ ബിസിസിഐയുടെ ഗുഡ് ബുക്കില്‍ നിന്നും പുറത്താണെങ്കിലും കെഎല്‍ രാഹുലിനുള്ള അതേ കാരണങ്ങള്‍ കൊണ്ട് കിഷാനും സെലക്ട് ചെയ്യപ്പെടാം. 170+ സ്‌ട്രൈക്ക് റേറ്റിലാണ് ഈ ഐപിഎല്ലില്‍ കിഷന്‍ ബാറ്റ് ചെയ്യുന്നത്. വലംകൈയ്യന്‍മാര്‍ നിറഞ്ഞ ടോപ്പ് ഓഡറില്‍ ഇടംകൈയ്യന്‍ എന്ന ഫാക്ടറും രോഹിതിനൊപ്പം ഈ വര്‍ഷം MI ക്ക് വേണ്ടി മികച്ച ഓപ്പണിംഗ് പാര്‍ട്ണര്‍ഷിപ്പുകള്‍ ഉണ്ടാക്കിയതും കിഷാന് ഒരു എഡ്ജ് കൊടുക്കുന്നുണ്ട്.

    5. ദിനേശ് കാര്‍ത്തിക് – പെര്‍ഫോമന്‍സ് കൊണ്ടും ടീം കോമ്പിനേഷന്‍ നോക്കിയാലും ലോകകപ്പ് സ്‌ക്വാഡിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ ഏറ്റവും സാധ്യതയുള്ള താരം. മുന്‍കാല ലോകകപ്പ് റെക്കോര്‍ഡുകള്‍ ദയനീയമാണെങ്കിലും കാര്‍ത്തികിന്റെ ഈ ഐപിഎല്ലിലെ മോഹിപ്പിക്കുന്ന ഫിനിഷിങ് മികവില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഒരിക്കല്‍ കൂടി വീഴാനാണ് സാധ്യത. കഴിഞ്ഞ സീസണേക്കാള്‍ ഇത്തവണ റിങ്കു സിങ് നിറം മങ്ങിയതും ഹാര്‍ദ്ദികിന്റേയും ജഡേജയുടേയും ഫിനിഷിങ് മികവുകള്‍ ഇല്ലാതായതും കാര്‍ത്തികിന് വലിയ ചാന്‍സ് കൊടുക്കുന്നുണ്ട്.

    6. ജിതേഷ് ശര്‍മ്മ – കഴിഞ്ഞ സീസണിലെ ഫിനിഷിങ് മികവ് കൊണ്ട് ഇന്ത്യന്‍ ടീം വരെ എത്തിയ താരം ഈ സീസണിന്റെ ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ഏറ്റവും നിരാശപ്പെടുത്തിയ ഒരു വിക്കറ്റ് കീപ്പര്‍ ആണ്. ടൂര്‍ണ്ണമെന്റ് തുടക്കത്തില്‍ ഈ ലോകകപ്പ് സ്‌ക്വാഡിലേക്ക് ഇടം നേടുമെന്ന് ഞാന്‍ പെഴ്‌സണലി വിശ്വസിച്ചിരുന്നെങ്കിലും ജിതേഷിന് ഇനിയൊരു ചാന്‍സ് ഉണ്ടാകുമെന്ന് കരുതുന്നില്ല.
    ലോകകപ്പ് സ്‌ക്വാഡില്‍ 2 വിക്കറ്റ് കീപ്പര്‍മാരെ സെലക്ട് ചെയ്യുന്നുണ്ടെങ്കില്‍ കാര്‍ത്തികിനൊപ്പം രാഹുല്‍/കിഷന്‍/സഞ്ജു ഇവരിലൊരാള്‍ സെലക്ട് ചെയ്യപ്പെടാന്‍ തന്നെയാണ് കൂടുതല്‍ സാധ്യത

     

  4. സ്റ്റാര്‍ക്കിനെ പഞ്ഞിക്കിട്ട് കരണ്‍ ശര്‍മ്മ, ഒരു റണ്‍സിന്റെ ജയവുമായി രക്ഷപ്പെട്ട് കൊല്‍ക്കത്ത

    Leave a Comment

    ഐപിഎല്ലില്‍ ആവേശകരമായ മത്സരത്തില്‍ ഒരു റണ്‍സിന്റെ വിജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. കൊല്‍ക്കത്ത ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 20 ഓവറില്‍ 221 റണ്‍സെടുത്ത് പുറത്താകുകയായിരുന്നു

    അവസാന ഓവറില്‍ 21 റണ്‍സായിരുന്നു ആര്‍സിബിയ്ക്ക് വേണ്ടിയിരുന്നത്. സ്റ്റാര്‍ക്ക് എറിഞ്ഞ ആദ്യ നാല് പന്തില്‍ മൂന്നിലും കരണ്‍ ശര്‍മ്മ സിക്‌സ് പായിക്കുകയായിരുന്നു. ഇതോടെ ആര്‍സിബിയുടെ വിജയലക്ഷ്യം രണ്ട് പന്തില്‍ മൂന്നായി ചുരുങ്ങി. എന്നാല്‍ അഞ്ചാം പന്തില്‍ കരണ്‍ ശര്‍മ്മ സ്റ്റാര്‍ക്കിന്റെ കൈയ്യില്‍ തന്നെ കുടുങ്ങി വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. ഇതോടെ ഒരു പന്തില്‍ ആര്‍സിബിയിക്ക് ജയിക്കാന്‍ മൂന്ന് റണ്‍സ് വേണമെന്നായി. എന്നാല്‍ അവസാന പന്തില്‍ രണ്ടാം റണ്‍സ് ഓടുന്നതിനിടെ ഫെര്‍ഗൂസ്ണ്‍ റണ്ണൗട്ടാകുകയായിരുന്നു.

    ആര്‍സിബിയ്ക്കായി കൂറ്റന്‍ വിജയലക്ഷ്യത്ത്ിന് മുന്നിലും പതറാതെ വില്‍ ജാക്കും രജത് പട്ടീദാറും പോരാടി. വില്‍ ജാക്ക് 32 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും സഹിതം 55 റണ്‍സാണ് നേടിയത്. രജസത് പട്ടീദാര്‍ 23 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സും സഹിതം 52 റണ്‍സും നേടി.

    ദിനേഷ് കാര്‍ത്തിക് 18 പന്തില്‍ 25ഉം കരണ്‍ ശര്‍മ്മ ഏഴ് പന്തില്‍ മൂന്ന് സിക്‌സും സഹിതം 20 റണ്‍സും വിരാട് കോഹ്ലി ഏഴ് പന്തില്‍ 18 റണ്‍സും നേടി.

    നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 222 റണ്‍സ് നേടിയത്.

    ഓപ്പണര്‍ ഫിലിപ് സാള്‍ട്ട് (14 പന്തില്‍ 48), നായകന്‍ ശ്രേയസ് അയ്യര്‍ (36 പന്തില്‍ 50), റിങ്കു സിംഗ് (16 പന്തില്‍ 24) എന്നിവര്‍ക്കൊപ്പം ആന്ദ്രേ റസല്‍ (20 പന്തില്‍ 27*), രമണ്‍ദീപ് സിംഗ് (9 പന്തില്‍ 24*) എന്നിവരുടെ ബാറ്റിംഗാണ് കെകെആറിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. രണ്ട് വീതം ഫോറും സിക്സറും പറത്തിയ രമണ്‍ദീപ് കൊല്‍ക്കത്തയ്ക്ക് മോശമല്ലാത്ത ഫിനിഷിംഗ് സമ്മാനിച്ചു. ആര്‍സിബിക്കായി യഷ് ദയാലും കാമറൂണ്‍ ഗ്രീനും രണ്ട് വീതവും മുഹമ്മദ് സിറാജും ലോക്കീ ഫെര്‍ഗ്യൂസനും ഓരോ വിക്കറ്റും വീഴ്ത്തി.

     

  5. അതെങ്ങനെ പുറത്താകും, ഔട്ടായതിന് പിന്നാലെ പൊട്ടിത്തെറിച്ച് കോഹ്ലി, വിവാദം കത്തുന്നു

    Leave a Comment

    ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആര്‍സിബി താരം വിരാട് കോഹ്ലി പുറത്തായത് വിവാദത്തില്‍. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരവെ നന്നായി തുടങ്ങിയ കോഹ്ലി വിവാദ പന്തില്‍ പുറത്തായത്. ഏഴ് പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും സഹിതം 18 റണ്‍സെടുക്കുന്നതിനിടെയാണ് സംഭവം.

    ഹര്‍ഷിത് റാണയുടെ പന്ത് ഒരു ഫുള്‍ഡോസ് ആയാണ് കോഹ്ലിക്ക് ലഭിച്ചത്. നോബോള്‍ എന്ന് കരുതി പന്ത് തട്ടിയിടാന്‍ താരം ശ്രമിച്ചു. പക്ഷേ ബാറ്റില്‍ കൊണ്ട് ഉയര്‍ന്ന പന്ത് ഹര്‍ഷിത് റാണയുടെ കൈകളിലെത്തി. അമ്പയര്‍ നോബോള്‍ വിളിക്കാതിരുന്നതോടെ കോഹ്ലി റിവ്യൂ ആവശ്യപ്പെട്ടു. എന്നാല്‍ റിവ്യൂവിലും പന്ത് സ്റ്റമ്പിന് മുകളില്‍ പോകില്ലെന്നായുന്നു ഗ്രാഫിക്‌സില്‍ തെളിഞ്ഞത്.

    തേര്‍ഡ് അമ്പയറും ഔട്ട് വിധിച്ചതോടെ കോഹ്ലിക്ക് മടങ്ങുക മാത്രമായിരുന്നു മാര്‍ഗം. അമ്പയര്‍ സംഘത്തോട് ക്ഷുഭിതനായി കടുത്ത നിരാശയോടെ താരം ഡഗ് ഔട്ടിലേക്ക് മടങ്ങി. ബെംഗളൂരു നായകന്‍ ഫാഫ് ഡുപ്ലെസിയും കോഹ്ലിയുടെ വിക്കറ്റില്‍ നിരാശനായിരുന്നു.

    മത്സരത്തില്‍ 223 റണ്‍സ് വിജയലക്ഷ്യമാണ് കൊല്‍ക്കത്ത മുന്നോട്ട് വെച്ചിരിക്കുന്നത്. കൊല്‍കത്തയ്ക്കായി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ച്വറി നേടി. ഫില്‍ സാള്‍ട്ട് വെറും 14 പന്തില്‍ 48 റണ്‍സെടുത്തു.

    മറുപടി ബാറ്റിംഗില്‍ ബംഗളൂരു അതേനാണയത്തില്‍ തിരിച്ചടിക്കുകയാണ്. ബംഗളൂരുവിനായി വില്‍ ജാക്‌സും അരജ് പട്ടീദാറും അര്‍ധ സെഞ്ച്വറി നേടി. രാജസ് പട്ടീദാര്‍ 32 പന്തില്‍ മൂന്ന് ഫോറും അഞ്ച്‌സിക്‌സും സഹിതം 52 റണ്‍സെടുത്തപ്പോള്‍ വില്‍ ജാക്‌സ് നാല് ഫോറും അഞ്ച് സിക്‌സും സഹിതം 55 റണ്‍സാണ് നേടിയത്.

  6. തകര്‍ത്തെറിഞ്ഞു, പാക് ടീമില്‍ ആമിറിന്റെ ഐതിഹാസിക തിരിച്ചുവരവ്

    Leave a Comment

    മുഹ്‌സിന്‍ മുഹമ്മദ്

    ഐ പി എല്‍ നടക്കുന്നതിനിടക്ക് ന്യുസ്സിലാന്റ് പാകിസ്ഥാന്‍ ടി20 സീരീസ് മത്സരങ്ങളും നടക്കുന്നുണ്ട്.

    റിട്ടയര്‍മെന്റ് തീരുമാനം പിന്‍വലിച്ചു തിരിച്ചു വന്ന ആമിറിന്റെ പ്രകടനം.

    നമ്മുക്ക് പാക്കുമായിട്ടുള്ള കളിയിലെ ഏറ്റവും വലിയ ത്രേട്ട് ഇങ്ങേര് ആകും.

    ഏഷ്യകപ്പ് മാച്ചില്‍ കൊഹ്ലിയുടെയും രോഹിത്തിന്റെയും ഉള്‍പ്പെടെ വിക്കറ്റുകള്‍ വീഴ്ത്തിയ ആ സ്‌പെല്ല് ഓര്‍ത്ത് പോകുന്നു. അതും ലോ സ്‌കോറിങ് മാച്ചില്‍ വിലക്കിന് ശേഷം തിരിച്ചു വന്ന്.
    കൊഹ്ലി പോലും പ്രശംസിച്ച ബൗളര്‍ ആണ്. റ്റഫ് ബൗളര്‍ ടു ഫേസ് എന്നാണ് വിരാട്ട് പറഞ്ഞത്

    ഹി ഈസ് സം വണ്‍ ടു വാച്ച് ഔട്ട് ഫോര്‍ ഷുവര്‍

  7. പക്ഷപാതിത്വം കമന്ററിയെ സ്വാധീനിക്കുന്നു, ഗവാസ്‌ക്കര്‍ എന്താണിങ്ങനെ

    Leave a Comment

    അഭിലാഷ് അഭി

    എത്ര നല്ല ബാറ്ററായിരുന്നോ അത്ര മോശം കമന്റേറ്ററാണ് സുനില്‍ ഗവാസ്‌കര്‍ .

    വ്യക്തിപരമായ ഇഷ്ടങ്ങള്‍ ഒഴിവാക്കി കളി പറയാന്‍ ഇദ്ദേഹത്തിന് കഴിയാറില്ല .

    സിക്‌സറുകളുടെ പെരുമഴ നടന്ന മാച്ചില്‍  കൂട്ടത്തിലെ ഏറ്റവും മോശം ഇന്നിംഗ്‌സ് കളിച്ച ഋഷഭ് പന്ത് താന്‍ നേരിട്ട പത്തോളം പന്ത് എത്തിയപ്പോള്‍ ഒരു ബൗണ്ടറി അടിക്കുന്നു. അതും ലെഗ് സ്റ്റംബില്‍ ഒരു ഫുള്‍ ബോള്‍.

    ഇദ്ദേഹത്തിന്റെ ‘what a shot ‘ ആവര്‍ത്തനം വെറുപ്പിയ്ക്കലിന്റെ അങ്ങേയറ്റമായി തോന്നി .

    ടൈമിംഗ് കണ്ടെത്താന്‍ കുഴങ്ങിയ പന്തിനെ സര്‍ക്കാസം ട്രോള്‍ അടിച്ചത് പോലൊരു ഫീല്‍ .

     

  8. തല താഴരുത് മോനെ, നാണംകെട്ട പ്രകടനത്തിനിടയിലും പന്തിനെ ചേര്‍ത്ത് പിടിച്ച് ഗവാസ്‌ക്കര്‍

    Leave a Comment

    ഐപിഎല്ലില്‍ സണ്‍റൈസസ് ഹൈദരാബാദിനെതിരെ കൂറ്റന്‍ തോല്‍വിയാണല്ലോ ഡല്‍ഹി ക്യാപിറ്റല്‍സ് വഴങ്ങിയത്. ഹൈദരാബാദ് ഉയര്‍ത്തിയ 267 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 19.1 ഓവറില്‍ 199 റണ്‍സിന് പുറത്താകുകയായിരുന്നു.

    മത്സരത്തില്‍ ആദ്യ ഘട്ടത്തില്‍ ഡല്‍ഹി വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും നായകന്‍ റിഷഭ് പന്തും ട്രിസ്റ്റന്‍ സ്റ്റബ്സും മെല്ലപ്പോക്ക് ബാറ്റിങ് നടത്തിയത് ഡല്‍ഹിയെ പിന്നോട്ടടിക്കുകയായിരുന്നു. ടീമിന്റെ തോല്‍വിക്ക് പ്രധാന കാരണമായി വിലയിരുത്തുന്നത് റിഷഭ് പന്തിന്റെ മെല്ലപ്പോക്കാണ്. എന്നാല്‍ പല മുന്‍ താരങ്ങളും പന്തിന് പിന്തുണ നല്‍കുന്ന നിലപാടാണ് സ്വീകരിച്ചത്.

    ഇതില്‍ എടുത്തു പറയേണ്ടത് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌ക്കറുടെ പിന്തുണയാണ്. മറ്റ് താരങ്ങളുടെ ചെറിയ തെറ്റിനെ പോലും രൂക്ഷമായി വിമര്‍ശിക്കാറുളള ഗവാസ്‌ക്കര്‍ പന്തിനെ മ്ത്സരശേഷം പ്രശംസിക്കുകയും പിന്തുണക്കുകയും ആണ് ചെയ്തത്.

    ‘നീ തലതാഴ്ത്തുന്നത് കാണാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഇനിയും നിരവധി മത്സരങ്ങള്‍ ബാക്കിയുണ്ട്. അതുകൊണ്ടുതന്നെ നീ ചിരി തുടരുക’ എന്നാണ് മത്സരശേഷം ഗവാസ്‌കര്‍ റിഷഭിനോട് പറഞ്ഞത്. ‘ഞാന്‍ പരമാവധി ശ്രമിക്കുംന്‍ സാര്‍’ എന്ന് റിഷഭ് മറുപടി പറയുകയും ചെയ്തു.

    അതെസമയം ഐപിഎല്ലില്‍ പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് പ്രതീക്ഷകൊത്ത പ്രകടനം പുറത്തെടുത്തിട്ടില്ല. എട്ട് മത്സരത്തില്‍ നിന്ന് അഞ്ചാം തോല്‍വി വഴങ്ങിയ ഡല്‍ഹി നിലവില്‍ ഏഴാം സ്ഥാനത്താണുള്ളത്. അവസാന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് 67 റണ്‍സിനാണ് ഡല്‍ഹി തോറ്റത്.

     

  9. ഇവരൊക്കെ ടി20 ലോകകപ്പിന് പോയാല്‍ തുഴഞ്ഞ് തോല്‍പിക്കും, പന്ത് ഭൂലോക ദുരന്തമാകുന്നതിങ്ങനെ

    Leave a Comment

    നവാജിത്ത് നൈജു

    മുംബൈ യുടെ 260+ ചെയ്‌സ് നല്ല രീതിയില്‍ പോകൂമ്പോള്‍ ഹാര്‍ദ്ദിക്ക് വന്ന് തോല്‍പിച്ച പോലെ ഇന്ന് പന്ത് വന്ന് ഡല്‍ഹിയുടെ ചെയ്സും തീരുമാനമാക്കി. ഇവരെയൊക്കെ കോണ്ട് ടി20 ക്ക് പോയാല്‍ നമ്പാന്‍ പറ്റില്ല. ഹാര്‍ദ്ദിക്ക് ഓള്‍റൗണ്ടര്‍ ആണ്. മാത്രമല്ല കഴിഞ്ഞ വേള്‍ഡ് കപ്പില്‍ കളിച്ചു കാണിച്ചു എന്നേലും പറയാം.

    പക്ഷേ പന്ത് ഇന്റര്‍നാഷണല്‍ T20 യില് നല്ല തോല്‍വി ആണ്.

    ഇനി ഇന്ത്യയുടെ ബാക്കി ഉള്ള വിക്കറ്റ് കീപിങ് ഓപ്ഷന്‍സ് ഒന്ന് നോക്കാം
    -രാഹുല്‍ (നമ്പാന്‍ പറ്റില്ല . തുഴഞ്ഞ് തോല്‍പ്പിക്കും).

    ജിതേഷ് ശര്‍മ (ടീമിന്റെ ഏഴയലത്ത് അടുപ്പിക്കരുത്).

    സഞ്ജു (നല്ല ഇന്റന്റ് ഉള്ള പ്ലേയര്‍ ,ഐപിഎല്‍ കാണുമ്പോള്‍ കിടിലന്‍ T20 പ്ലേയര്‍..ഇന്റര്‍നാഷണല്‍ പരാജയം. )

    ഇഷന്‍ കിഷന്‍(കിട്ടിയാല്‍ കിട്ടി ഇല്ലെങ്കില്‍ ചട്ടി… സ്‌ട്രൈക്ക് റോട്ടേഷന്‍ വട്ടപ്പൂജ്യം… ചില സമയത്ത് കിടു.. മറ്റ് സമയങ്ങളില്‍ ഭൂലോക ദുരന്തം)

  10. തകര്‍ത്തടിക്കേണ്ട സമയത്ത് പന്തിന്റെ മുട്ടിക്കളി, ഡല്‍ഹി ക്യാപ്റ്റനെതിരെ രോഷം കത്തുന്നു

    Leave a Comment

    ഐപിഎല്ലില്‍ സണ്‍റൈസസ് ഹൈദരാബാദിനെതിരെ മത്സരത്തില്‍ കൂറ്റന്‍ സ്‌കോര്‍ വഴങ്ങേണ്ടി വന്നെങ്കിലും ഒരു ഘട്ടത്തില്‍ ഡല്‍ഹി ജയിക്കുമെന്ന് തോന്നിച്ചിരുന്നു. ആദ്യ 51 പന്തില്‍ ഡല്‍ഹി 135 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സ് അടിച്ചെടുത്തത്. ഇതോടെ മത്സരം ഡല്‍ഹിയുടെ വരുതിയിലാണെന്ന് കരുതിയിരുന്നു. എന്നാല്‍ അടുത്ത 64 പന്തില്‍ വെറും 64 റണ്‍സ മാത്രാണ് ഡല്‍ഹി നേടിയത്.

    ഇതോടെ 267 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി സ്‌കോര്‍ 199ല്‍ ഒതുങ്ങി. ഡല്‍ഹിയുടെ ഈ രണ്ടാം ഘട്ട മെല്ലപ്പോക്കിന് പിന്നില്‍ ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ മോശം പ്രകടനമാണെന്നാണ് ആരോപണമുയരുന്നത്. ലോകകപ്പ് മുന്നില്‍ കണ്ട് റിഷഭ് നടത്തിയ സ്വാര്‍ത്ഥത മുന്നില്‍ നിര്‍ത്തിയ പ്രകടനമാണ് ഡല്‍ഹിയ്ക്ക് വിനയായെതെന്നാണ് ആരോപണം. മത്സരത്തില്‍ 34 പന്തില്‍ 44 റണ്‍സ് മാത്രമാണ് പന്ത് നേടിയത്.

    ഡല്‍ഹിക്ക് തുടക്കത്തിലെ ഡേവിഡ് വാര്‍ണറെയും പൃഥ്വി ഷായെയും നഷ്ടമായെങ്കിലും ജേക് ഫ്രേസര്‍ മക്ഗുര്‍കും അഭിഷേക് പോറലും തകര്‍ത്തടിച്ചതോടെ വീണ്ടും പ്രതീക്ഷ നല്‍കിയിരുന്നു. പവര്‍ പ്ലേയില്‍ 88 റണ്‍സിലെത്തിയ ഡല്‍ഹിക്കായി മക്ഗുര്‍ക് 15 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. ഏഴാം ഓവറിലെ അവസാന പന്തില്‍ മക്ഗുര്‍ക് പുറത്താകുമ്പോള്‍ ഡല്‍ഹി 109 റണ്‍സിലെത്തിയിരുന്നു. മക്ഗുര്‍ക് പുറത്തായശേഷം അഭിഷേക് പോറല്‍ തകര്‍ത്തടിച്ചതോടെ ഡല്‍ഹി എട്ടോവര്‍ പിന്നിടുമ്പോള്‍ 131-3 എന്ന നിലയിലായിരുന്നു.

    സാധാരണ നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്ന റിഷഭ് പന്ത് ആ സമയത്ത് ഇറങ്ങാതെ ട്രൈസ്റ്റന്‍ സ്റ്റബ്‌സിനെയാണ് നാലാം നമ്പറില്‍ ബാറ്റിംഗിന് വിട്ടത്. ഒമ്പതാം ഓവറില്‍ പോറല്‍ പുറത്തായശേഷം ആറാം നമ്പറിലാണ് റിഷഭ് പന്ത് ക്രീസിലെത്തിയത്. മക്ഗുര്‍കും പോറലും ഒരുക്കിക്കൊടുത്ത അടിത്തറയില്‍ പന്ത് ആടിത്തിമിര്‍ക്കുമെന്ന് കരുതിയെങ്കിലും സംഭവിച്ചത് മറ്റൊന്നായിരുന്നു.

    തകര്‍ത്തടിക്കേണ്ട സമയത്ത് ടെസ്റ്റ് ഇന്നിംഗ്‌സ് കളിച്ച പന്ത് ആദ്യ 20 പന്തില്‍ അടിച്ചത് 16 റണ്‍സ് മാത്രമാണ് നേടിയത്. അടുത്ത 14 പന്തില്‍ 24 റണ്‍സ് കൂടി നേടി ആകെ അടിച്ചത് 34 പന്തില്‍ 44 റണ്‍സ്. അതില്‍ ആകെ അഞ്ച് ബൗണ്ടറിയും ഒരേയൊരു സിക്‌സും മാത്രമാണ് പിറന്നത്. ഇതോടെയാണ് ഡല്‍ഹി ജയിക്കുമെന്ന് തോന്നിച്ച മത്സരം തോറ്റത്.