Author Archives: admin

  1. അടികൊണ്ട് തളര്‍ന്നപ്പോള്‍ രോഹിത്തിനോട് സഹായം ചോദിച്ച് ഹാര്‍ദ്ദിക്ക്, ഓടിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍

    Leave a Comment

    ഐപിഎല്ലില്‍ അക്ഷരാര്‍ത്ഥത്തില്‍ അടിയുത്സവമാണ് കഴിഞ്ഞു പോയത്. ഐപിഎല്ലിലെ ഏറ്റവും വലിയ സ്‌കോര്‍ പിറന്ന മത്സരത്തില്‍ മുംബൈയ്‌ക്കെതിരെ 278 റണ്‍സാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ പൊരുതിയ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സും എടുത്തു. ഇതോടെ 31 റണ്‍സിന്റെ ജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്.

    മത്സരത്തില്‍ ആദ്യ പത്ത് ഓവറില്‍ തന്നെ ഹൈദരാബാദ് 148 റണ്‍സ് നേടിയത്. അതും ഐപിഎല്‍ റെക്കോര്‍ഡാണ്. ഇത്രയും ഉയര്‍ന്ന സ്‌കോര്‍ ആദ്യ പത്ത് ഓവറില്‍ ഇതുവരെ വന്നിട്ടില്ലായിരുന്നു. ഇതിനിടെ അടികൊണ്ട് വലഞ്ഞ് ഉത്തരമില്ലാതെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ സഹായം തേടേണ്ടി വന്നു.

    രോഹിത് ആദ്യം ചെയ്തത് ഹാര്‍ക്കിനെ ബൗണ്ടറി ലൈനിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഹാര്‍ദിക്, രോഹിത്തിനെ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. അന്ന് ചെയ്തതിന് പകരമാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്. പി്‌ന്നെ ഹാര്‍ദ്ദിക്കിനോട് രോഹിത്ത് ക്രിയാത്മകമായ ചില നിര്‍ദേശങ്ങളും പങ്കുവെക്കുന്നുണ്ട്. അപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു.

    ട്രാവിസ് ഹെഡ് (24 പന്തില്‍ 62), അഭിഷേക് ശര്‍മ (23 പന്തില്‍ 63), ഹെന്റിച്ച് ക്ാസന്‍ (34 പന്തില്‍ 80), എയ്ഡന്‍ മാര്‍ക്രം (28 പന്തില്‍ 42) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് ഹൈദരാബാദിന് നഷ്ടമായത്. മുംബൈ നിരയില്‍ പന്തെറിഞ്ഞവരെല്ലാം അടിമേടിച്ചു. തമ്മില്‍ ഭേദം ജസ്പ്രിത് ബുമ്ര മാത്രം. ഹാര്‍ദിക് പാണ്ഡ്യ നാല് ഓവറില്‍ 46 റണ്‍സ് വിട്ടുകൊടുത്തു. ഒരു വിക്കറ്റാണ് വീഴ്ത്തിയത്.

     

  2. കൂറ്റന്‍ സ്‌കോറിന് മുന്നിലും വിറക്കാതെ മുംബൈ പൊരുതി വീണു, ഹൈദരാബാദ് ലോകത്തിന്റെ നെറുകയില്‍

    Leave a Comment

    ഐപിഎല്ലില്‍ റെക്കോര്‍ഡ് റണ്‍സ് ഒഴുകിയ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ തകര്‍പ്പന്‍ ജയവുമായി സണ്‍റൈസസ് ഹൈദരാബാദ്. 31 റണ്‍സിനാണ സണ്‍റൈസസ് ഹൈദരാബാദ് ഹാര്‍ദ്ദിക്ക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലിയ വിജയലക്ഷ്യത്തിനായി പൊരുതിയ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സാണ് അടിച്ചെടുത്തത്.

    സണ്‍റൈസസിന്റെ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ മുട്ടുമടക്കാതെ പൊരുതിയ മുംബൈയ്ക്കായി തിലക് വര്‍മ്മ അര്‍ധ സെഞ്ച്വറി നേടി. 34 പന്തില്‍ രണ്ട് ഫോറും ആറ് സിക്‌സും സഹിതം 64 റണ്‍സാണ നേടിയത്. ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും രോഹിത്ത് ശര്‍മ്മയും മികച്ച തുടക്കമാണ് മുംബൈയ്ക്ക് നല്‍കിയത്. ആദ്യ മൂന്ന് ഓവറില്‍ മുംബൈ സ്‌കോര്‍ ഇരുവരും അന്‍പത് കടത്തി. ഇഷാന്‍ 13 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സും സഹിതം 34 റണ്‍സെടുത്തും രോഹിത്ത് 12 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സും സഹിതം 26 റണ്‍സും എടുത്തു.

    മൂന്നാമനായി ഇറങ്ങിയ നമാന്‍ ദിര്‍ 14 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 30 റണ്‍സാണ് എടുത്തത്. ടിം ഡേവിസാകട്ടെ 22 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 42 റണ്‍സുമെടുത്തു. എന്നാല്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് ആകട്ടെ 20 പന്തില്‍ 24 റണ്‍സ് മാത്രമാണ് നേടാനായത്. മത്സരം അവസാനിക്കുമ്പോള്‍ ഡേവിഡിനൊപ്പം ആറ് പന്തില്‍ 15 റണ്‍സുമായി റൊമേരിയോ ഷെപ്പേഴ്ജ് ക്രീസിലുണ്ടായിരുന്നു.

    സണ്‍റൈസസിനായി പാറ്റ് കമ്മിന്‍ നാല് ഓവറില്‍ 35 റണ്‍സും ഉനദ്കട് നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങിയും രണ്ട് വിക്കറ്റെടുത്തു. ഷഹ്ബാസ് അഹമ്മദ് ഒരു വിക്കറ്റും സ്വന്തമാക്കി.

    ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടയാപ്പോള്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണ് ടോസ് നഷ്ടമായി ബാറ്റിംഗിനിങ്ങിയ സണ്‍റൈസസ് ഹൈദരാബാദ് അടിച്ചെടുത്തത്. 2013ല്‍ പൂനെ വാരിയേഴ്‌സിനെതിരെ ആര്‍സിബി നേടിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സ് എന്ന റെക്കോര്‍ഡാണ് സണ്‍റൈസസ് ഹൈദരാബാദ് മറികടന്നത്.

    സണ്‍റൈസസിനായി മൂന്ന് പേരാണ് അര്‍ധ സെഞ്ച്വറി നേടിയത്. 18 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച ട്രാവിസ് ഹെഡ് ആണ് ആദ്യ അന്‍പത് നേടിയത്. തൊട്ടുപിന്നാലെ 16 പന്തില്‍ അഭിഷേക് ശര്‍മ്മയും അര്‍ധ സെഞ്ച്വറിയിലെത്തി. ഏറ്റവും ഒടുവില്‍ ആഞ്ഞടിച്ച ക്ലാസന്‍ പുറത്താകാതെ കൂറ്റന്‍ അര്‍ധ സെഞ്ച്വറിയും നേടി.

    ട്രാവിസ് ഹെഡ് 24 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് ഫോറും സഹിതം 62 റണ്‍സാണ് നേടിയത്. അഭിഷേക് ശര്‍മ്മയാകട്ടെ 23 പന്തില്‍ മൂന്ന് ഫോറും ഏഴ് സിക്‌സും സഹിതം 63 റണ്‍സും നേടി. ഹെന്റിച്ച് ക്ലാസനാകട്ടെ 34 പന്തില്‍ നാല് ഫോറും ഏഴ് സിക്‌സും സഹിതം പുറത്താകാതെ 80 റണ്‍സാണ അടിച്ചെടുത്തത്.

    മത്സരം അവസാനിക്കുമ്പോള്‍ 28 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം എയ്ഡന്‍ മാര്‍ക്കരം ക്ലാസനൊപ്പം ക്രീസിലുണ്ടായിരുന്നു. 11 റണ്‍സെടുത്ത മായങ്ക് അഗര്‍വാള്‍ മാത്രമാണ് തിളങ്ങാതെ പോയത്.

    രണ്ടാം വിക്കറ്റില്‍ ഹെഡ് അഭിഷേക് ശര്‍മ്മ സഖ്യം വെറും 23 പന്തില്‍ 68 റണ്‍സാണ് സണ്‍റൈസസ് സ്‌കോര്‍ ബോര്‍ഡിലെത്തിച്ചത്. മാര്‍ക്കരം-ക്ലാസന്‍ സഖ്യം വെറും 55 പന്തില്‍ പുറത്താകാതെ 116 റണ്‍സും കൂട്ടിച്ചേര്‍ത്തു.

    മുംബൈയക്കായി അരങ്ങേറി മപാക്ക നാല് ഓവറില്‍ വിക്കറ്റൊന്നും ഇല്ലാതെ 66 റണ്‍സ് വഴങ്ങി. ജെറാള്‍ഡ് കോട്‌സി നാല് ഓവറില്‍ 57 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ഹാര്‍ദ്ദിക്ക് പാണ്ഡ്യ, പിയൂഷ് ചൗള എന്നിവരാണ് ഓരോ വിക്കറ്റ് നേടിയ ബൗളര്‍മാര്‍.

  3. നടുക്കുന്ന അര്‍ധ സെഞ്ച്വറികള്‍, ശരിക്കും തീതുപ്പുന്ന ബാറ്റര്‍മാര്‍

    Leave a Comment

    മുഹമ്മദ് അലി ശിഹാബ്

    16 ball fifty
    18 ball fifty
    23 ball fitfy

    Same ഇന്നിങ്ങ്‌സില്‍ തന്നെ മൂന്ന് explosive fiftise.

    അതില്‍ slowest വന്നത് വേള്‍ഡ് ക്രിക്കറ്റിലെ തന്നെ ഏറ്റവും ഡേഞ്ചറസ് ബാറ്റെറില്‍ നിന്നും ഫാസ്റ്റെസ്റ്റ് വന്നത് uncapped ബാറ്റെറില്‍ നിന്നും..

    The ultimate display of batting fireworks..

  4. വിശ്വസിക്കാനാകില്ല, ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി ഹൈദരാബാദ്, ഇത് ചരിത്രം പിറന്ന ദിനം

    Leave a Comment

    ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയ സ്‌കോര്‍ അടിച്ചെടുത്ത് സണ്‍റൈസസ് ഹൈദരാബാദ്. ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടയാപ്പോള്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണ് ടോസ് നഷ്ടമായി ബാറ്റിംഗിനിങ്ങിയ സണ്‍റൈസസ് ഹൈദരാബാദ് അടിച്ചെടുത്തത്. 2013ല്‍ പൂനെ വാരിയേഴ്‌സിനെതിരെ ആര്‍സിബി നേടിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സ് എന്ന റെക്കോര്‍ഡാണ് സണ്‍റൈസസ് ഹൈദരാബാദ് മറികടന്നത്.

    സണ്‍റൈസസിനായി മൂന്ന് പേരാണ് അര്‍ധ സെഞ്ച്വറി നേടിയത്. 18 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച ട്രാവിസ് ഹെഡ് ആണ് ആദ്യ അന്‍പത് നേടിയത്. തൊട്ടുപിന്നാലെ 16 പന്തില്‍ അഭിഷേക് ശര്‍മ്മയും അര്‍ധ സെഞ്ച്വറിയിലെത്തി. ഏറ്റവും ഒടുവില്‍ ആഞ്ഞടിച്ച ക്ലാസന്‍ പുറത്താകാതെ കൂറ്റന്‍ അര്‍ധ സെഞ്ച്വറിയും നേടി.

    ട്രാവിസ് ഹെഡ് 24 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് ഫോറും സഹിതം 62 റണ്‍സാണ് നേടിയത്. അഭിഷേക് ശര്‍മ്മയാകട്ടെ 23 പന്തില്‍ മൂന്ന് ഫോറും ഏഴ് സിക്‌സും സഹിതം 63 റണ്‍സും നേടി. ഹെന്റിച്ച് ക്ലാസനാകട്ടെ 34 പന്തില്‍ നാല് ഫോറും ഏഴ് സിക്‌സും സഹിതം പുറത്താകാതെ 80 റണ്‍സാണ അടിച്ചെടുത്തത്.

    മത്സരം അവസാനിക്കുമ്പോള്‍ 28 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം എയ്ഡന്‍ മാര്‍ക്കരം ക്ലാസനൊപ്പം ക്രീസിലുണ്ടായിരുന്നു. 11 റണ്‍സെടുത്ത മായങ്ക് അഗര്‍വാള്‍ മാത്രമാണ് തിളങ്ങാതെ പോയത്.

    രണ്ടാം വിക്കറ്റില്‍ ഹെഡ് അഭിഷേക് ശര്‍മ്മ സഖ്യം വെറും 23 പന്തില്‍ 68 റണ്‍സാണ് സണ്‍റൈസസ് സ്‌കോര്‍ ബോര്‍ഡിലെത്തിച്ചത്. മാര്‍ക്കരം-ക്ലാസന്‍ സഖ്യം വെറും 55 പന്തില്‍ പുറത്താകാതെ 116 റണ്‍സും കൂട്ടിച്ചേര്‍ത്തു.

    മുംബൈയക്കായി അരങ്ങേറി മപാക്ക നാല് ഓവറില്‍ വിക്കറ്റൊന്നും ഇല്ലാതെ 66 റണ്‍സ് വഴങ്ങി. ജെറാള്‍ഡ് കോട്‌സി നാല് ഓവറില്‍ 57 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ഹാര്‍ദ്ദിക്ക് പാണ്ഡ്യ, പിയൂഷ് ചൗള എന്നിവരാണ് ഓരോ വിക്കറ്റ് നേടിയ ബൗളര്‍മാര്‍

  5. സര്‍പ്രൈസ് മാറ്റങ്ങളുമായി മുംബൈ, കടുംവെട്ടുമായി ഹൈദരാബാദ്, ടോസ് ജയം ഹാര്‍ദ്ദിക്കിന്

    Leave a Comment

    ആദ്യ മത്സരത്തിലേറ്റ തോല്‍വിയോടെ മുറിവേറ്റ സിംഹമായി മാറിയ മുംബൈ ഇന്ത്യന്‍സും സണ്‍റൈസസ് ഹൈദരാബദാലും വിജയ വഴിയിലേക്ക് എത്തുവാന്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു. മത്സരത്തില്‍ സണ്‍റൈസസ് ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യും.

    ടോസ് നേടിയ മുംബൈ നായകന്‍ ഹാര്‍ദ്ദിക് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും കഴിഞ്ഞ മത്സരത്തില്‍ നേരിയ വ്യത്യാസത്തിനാണ് പരാജയം ഏറ്റുവാങ്ങിയത്. സണ്‍റൈസേഴ്‌സ് കൊല്‍ക്കത്തയോടെ 4 റണ്‍സിന് പരാജയപ്പെട്ടപ്പോള്‍ ഗുജറാത്തിനോട് 6 റണ്‍സ് തോല്‍വിയാണ് മുംബൈ വഴങ്ങിയത്.

    രോഹിത് ശര്‍മ്മ തന്റെ ഇരുനൂറാം ഐപിഎല്‍ മത്സരത്തിനിറങ്ങുന്നു എന്ന പ്രത്യേകത കൂടി ഇന്നത്തെ മത്സരത്തിനുണ്ട്. മുംബൈ നിരയില്‍ ലൂക് വുഡിന് പകരം പുതുമുഖ താരം ക്വെന മാപാക മത്സരത്തിനിറങ്ങുന്നു. അതേ സമയം സണ്‍റൈസേഴ്‌സ് നിരയില്‍ ഏതാനും മാറ്റങ്ങളുണ്ട്. മാര്‍ക്കോ ജാന്‍സന് പകരം ട്രാവിസ് ഹെഡും നടരാജന് പകരം ജയ്‌ദേവ് ഉനഡ്കടും ടീമിലെത്തി.

    സണ്‍റൈസേഴ്‌സ് ഹൈദ്രാബാദ്: : Travis Head, Mayank Agarwal, Abhishek Sharma, Aiden Markram, Heinrich Klaasen(w), Abdul Samad, Shahbaz Ahmed, Pat Cummins(c), Bhuvneshwar Kumar, Mayank Markande, Jaydev Unadkat

    മുംബൈ ഇന്ത്യന്‍സ്: Ishan Kishan(w), Rohit Sharma, Naman Dhir, Tilak Varma, Hardik Pandya(c), Tim David, Gerald Coetzee, Shams Mulani, Piyush Chawla, Jasprit Bumrah, Kwena Maphaka

  6. കണ്ണില്ലാത്ത ക്രൂരത, കോഹ്ലിയെ കാലില്‍ തൊട്ട ആരാധകന് ക്രൂര മര്‍ദ്ദനം

    Leave a Comment

    ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗലൂരുവിന്റെ ആദ്യ ഹോം മത്സരത്തില്‍ വിരാട് കോഹ്ലി ബാറ്റ് ചെയ്യുന്നതിനിടെ ഗ്രൗണ്ടിലേക്ക് ഒരു ആരാധകര്‍ ഒടിയെത്തിയിരുന്നല്ലോ. ഈ ആരാധകരന്‍ പിന്നീട് നേരിട്ടത് ക്രൂരമായ മര്‍ദ്ദനമാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന കാഴ്ച്ച.

    ആരാധകനെ പിടിച്ചുകൊണ്ടുപോയ സുരക്ഷാ ഉദ്യോഗസ്ഥരാണ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ആര്‍ സി ബിക്കായി വിരാട് കോലി ബാറ്റ് ചെയ്യുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകന്‍ പിച്ചിന് മധ്യത്തിലെത്തി വിരാട് കോഹ്ലിയുടെ കാല്‍ക്കല്‍ വീഴുകയും കോലിയെ കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നു. ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ ബലം പ്രയോഗിച്ച് കോലിയില്‍ നിന്ന് തള്ളി മാറ്റിയാണ് ഗ്രൗണ്ടില്‍ നിന്ന് കൊണ്ടുപോയത്.

    പിന്നീട് സ്റ്റേഡിയത്തിലെ പ്രവേശന കവാടത്തിന് പിന്നിലെത്തിച്ച ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചുറ്റും കൂടി നിന്ന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പോലീസുകാരടക്കം നോക്കി നില്‍ക്കെയാണ് കറുത്ത വസ്ത്രം ധരിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാലെ കുനിച്ചു നിര്‍ത്തി തലയിലും മുതുകത്തും ക്രൂരമായി മര്‍ദ്ദിച്ചത്. പിന്നീട് ഒരു ഒഫീഷ്യലെത്തി മര്‍ദ്ദിക്കുന്നവരെ പിടിച്ചു മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. ആ കാഴ്ച്ച കാണാം

     

    View this post on Instagram

     

    A post shared by Pradeep M (@pradeepm30)

    സാധാരണഗതിയില്‍ ഇത്തരത്തില്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങുന്ന ആരാധകരെ സ്റ്റേഡിയത്തിന് പുറത്താക്കുകയും ഇവര്‍ക്കെതരെ കേസെടുക്കുകയും ചെയ്യുകയാണ് പതിവ്. പിന്നീട് ഇവര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ വിലക്കും ഏര്‍പ്പെടുത്താറുണ്ട്. കളിക്കാര്‍ തന്നെ ഇത്തരത്തില്‍ ഗ്രൗണ്ടിലറങ്ങുന്ന ആരാധകരെ പിടിച്ചുമാറ്റുന്ന സുരക്ഷാ ജീവനക്കാരോട് അവരെ മര്‍ദ്ദിക്കരുതെന്ന് പറയാറുണ്ട്. എന്നാല്‍ ഇങ്ങനെ പിടിക്കപ്പെടുന്നവര്‍ക്ക് പിന്നീട് എന്തു സംഭവിക്കുന്നുവെന്ന് ആരും പിന്നീട് അറിയാറില്ല. ഇതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

  7. സഞ്ജുവിനെതിരെ ഇറങ്ങുമ്പോള്‍ ഹാര്‍ദ്ദിക്ക് ഇതിനും വലിയ കൂവലിനിരയാകും, മുന്നറിയിപ്പുമായി ഇന്ത്യന്‍ താരം

    Leave a Comment

    ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ തങ്ങളുടെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ പുതിയ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ടോസിനായി ഇറങ്ങിയപ്പോള്‍ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ കാണികള്‍ കൂവയത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. ഒരു ഇന്ത്യന്‍ താരത്തിനെതിരെ കാണികള്‍ കൂവുന്നത് അപൂര്‍വ്വമായാണ്.

    പിന്നീട് ഗ്രൗണ്ടില്‍ നായ ഇറങ്ങിയപ്പോഴും കാണികള്‍ ഹാര്‍ദ്ദിക്കിന്റെ പേര് ഉറക്കെ വിളിച്ചു പറഞ്ഞ് അപമാനിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ ഒന്നിന് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഹോം ഗ്രൗണ്ടായ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലിറങ്ങുമ്പോള്‍ ഹാര്‍ദ്ദിക്കിന് ഇതിലും വലിയ കൂവലായിരിക്കും നേരിടേണ്ടി വരികയെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി.

    എന്നാല്‍ ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള കഴിവ് ഹാര്‍ദ്ദിക്കിനുണ്ടെന്നും മനോജ് തിവാരി പറഞ്ഞു. പ്രമുഖ വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് സംസാരിക്കുകയായിരുന്നു തിവാരി.

    ‘അഹമ്മദാബാദില്‍ നേരിട്ടതിനെക്കാള്‍ വലിയ കൂവലായിരിക്കും ഹാര്‍ദ്ദിക്കിന് മുംബൈയില്‍ രാജസ്ഥാനെതിരെ മത്സരത്തില്‍ നേരിടേണ്ടിവരികയെന്ന് ഉറപ്പാണ്. കാരണം മുംബൈ ആരാധകര്‍ക്കും രോഹിത് ശര്‍മ ആരാധകര്‍ക്കും ഹാര്‍ദ്ദിക്കിന് ക്യാപ്റ്റന്‍ സ്ഥാനം കൊടുത്തത് ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല’ തിവാരി പറഞ്ഞു.

    ‘ആരും പ്രതീക്ഷിക്കാത്ത തീരുമാനമായിരുന്നു അത്. മുംബൈക്ക് അഞ്ച് കിരീടങ്ങള്‍ സമ്മാനിച്ച രോഹിത്തിനെ മാറ്റിയത് ശരിയല്ലെന്ന് അവരിപ്പോഴും വിശ്വസിക്കുന്നു. രോഹിത്തിനെ മാറ്റാനുള്ള യഥാര്‍ത്ഥ കാരണം എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ലെങ്കിലും ആരാധകര്‍ക്ക് അത് അത്ര ഇഷ്ടപ്പെട്ടിട്ടില്ലെന്ന് ഉറപ്പാണ്. അതാണിപ്പോള്‍ ഫീല്‍ഡിലും കാണുന്നത്’ തിവാരി പറഞ്ഞു.

    ‘എന്നാല്‍ ഇത്തരം തിരിച്ചടികളെയൊക്കെ നേരിടാന്‍ ഹാര്‍ദ്ദിക്കിന് കഴിവുണ്ട്. ആദ്യ മത്സരത്തില്‍ അഹമ്മദാബാദിലെ കാണികള്‍ കൂവിയപ്പോള്‍ അദ്ദേഹം ശാന്തമായും പക്വതയോടെയുമാണ് അത് കൈകാര്യം ചെയ്തത്. അത് നല്ലൊരു ക്യാപ്റ്റന്റെ ലക്ഷണമാണ്. പുറത്തുനിന്നുള്ള ഇത്തരം വിമര്‍ശനങ്ങളെയെല്ലാം അവഗണിച്ച് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്താനാണ് ഹാര്‍ദ്ദിക് ശ്രമിക്കേണ്ടത്’ അദ്ദേഹം പറഞ്ഞു.

    ഇനി കൂവല്‍ കിട്ടിയില്ലെങ്കില്‍ പോലും മികച്ച പ്രകടനം നടത്തിയാല്‍ മാത്രമെ ഹാര്‍ദ്ദിക്കിന് ലോകകപ്പ് ടീമില്‍ തിരിച്ചെത്താനാവു. കാരണം ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ ഫോമും ഫിറ്റ്‌നെസും പ്രധാനമാണ്. രാജ്യത്തെ നമ്പര്‍ വണ്‍ ഓള്‍ റൗണ്ടറെന്ന നിലയില്‍ ഹാര്‍ദ്ദിക്കിന് ഐപിഎല്ലില്‍ തിളങ്ങേണ്ടത് അനിവാര്യമാണെന്നും മനോജ് തിവാരി പറഞ്ഞു.

     

  8. എന്തുകൊണ്ട് ധോണി ഇറങ്ങുന്നില്ല, തന്ത്രം വെളിപ്പെടുത്തി മൈക്ക് ഹസി

    Leave a Comment

    ഐപിഎല്‍ 17ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആണ് കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ഏക ടീം. എന്നാല്‍ രണ്ട് മത്സരം കഴിഞ്ഞിട്ടും സൂപ്പര്‍ താരവും മുന്‍ നായകനും ആയ മഹേന്ദ്ര സിംഗ് ധോണിക്ക് ഇതുവരെ ബാറ്റിംഗിന് ഇറങ്ങാന്‍ കഴിഞ്ഞില്ല.

    ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അതിന് അവസരമുണ്ടായിരുന്നെങ്കിലും ധോണി ബാറ്റിംഗ് ഓഡറില്‍ എട്ടാം സ്ഥാനത്തായിരുന്നു. ഇപ്പോഴിതാ സൂപ്പര്‍ ഫിനിഷറെ എട്ടാമനാക്കിയതില്‍ കാരണം വ്യക്തമാക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബാറ്റിംഗ് കോച്ച് മൈക്ക് ഹസ്സി.

    ധോണിയെ എട്ടാമനായി ഇറക്കാന്‍ തീരുമാനിച്ചത് സ്റ്റീഫന്‍ ഫ്‌ലെമിങ്ങ് ആണ്. ഇംപാക്ട് പ്ലെയര്‍ നിയമം വന്നതിനാല്‍ ഒരു അധിക ബാറ്ററെയും ബൗളറെയും ടീമിന് ലഭിക്കും. അത് ടീം ലൈനപ്പ് ഉയര്‍ത്തുന്നു. സ്വാഭാവികമായും ധോണി എട്ടാം നമ്പറിലെത്തി. അതിവേഗം മത്സരം മുന്നോട്ടുകൊണ്ടുപോകാനാണ് ഫ്‌ലെമിങ്ങ് ഇഷ്ടപ്പെടുന്നതെന്നും ഹസ്സി വ്യക്തമാക്കി.

    ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ അടുത്ത മത്സരം മാര്‍ച്ച് 31ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ്. ആ മത്സരത്തിലെങ്കിലും ധോണി ബാറ്റ് ചെയ്യാനിറങ്ങുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നിലവില്‍ കരുത്തരായ ബാറ്റിംഗ് നിര ഉളളതിനാല്‍ ധോണിയ്ക്ക് ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുന്നത് കണ്ട് തന്നെ അറിയണം.

  9. ബാബര്‍ അസമിനെ വീണ്ടും പാകിസ്ഥാന്‍ ക്യാപ്റ്റനാകുന്നു, നിലവിലെ ക്യാപ്റ്റന്മാരെ പുറത്താക്കും, സര്‍പ്രൈസ് നീക്കങ്ങള്‍

    Leave a Comment

    പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകനായി ബാബര്‍ അസമിനെ വീണ്ടും നിയമിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവിലെ നായന്മാരായ ഷഹീന്‍ ഷാ അഫ്രീദിക്കും ഷാന്‍ മസൂദിനും നായകമികവ് ഇല്ലെന്നാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് പാക് നായനായി വീണ്ടും ബാബര്‍ അസമിനെ തന്നെ നിയോഗിക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ആലോചിക്കുന്നത്.

    ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിന് ശേഷമാണ് പാകിസ്താന്‍ നായക സ്ഥാനം ബാബര്‍ അസം ഒഴിഞ്ഞത്. പിന്നാലെ ടെസ്റ്റില്‍ ഷാന്‍ മസൂദും ട്വന്റി 20യില്‍ ഷഹീന്‍ ഷാ അഫ്രീദിയും നായകരായി.

    ബാബര്‍ അസമിന് താല്‍പ്പര്യമുണ്ടെങ്കില്‍ നായക സ്ഥാനം ഏറ്റെടുക്കണമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് താരത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ബാബറിന് ചില കാര്യങ്ങള്‍ ബോര്‍ഡിനെ ധരിപ്പിക്കാനുണ്ടെന്നാണ് സൂചന. ബാബര്‍ ഉയര്‍ത്തി ആശങ്കകള്‍ ചര്‍ച്ച ചെയ്തതിന് ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

    പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ഖലന്ദേഴ്‌സിന്റെ നായക സ്ഥാനത്ത് തിളങ്ങിയതോടെയാണ് ഷഹീന്‍ പാകിസ്ഥാന്റെ ടി20 നായകനായത്. എന്നാല്‍ ഷഹീന്‍ നായകനായ ട്വന്റി 20 പരമ്പരയില്‍ പാകിസ്താന്‍ കിവീസിനോട് പരാജയപ്പെട്ടിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ കിവീസ് നാലിലും പാകിസ്താന്‍ ഒന്നിലും വിജയിച്ചു. ഇത്തവണ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ഖലന്ദേഴ്‌സ് അവസാന സ്ഥാനക്കാരുമായിരുന്നു

     

  10. രോഹിത്തിനെ ഇംപാക്റ്റ് പ്ലെയറാക്കുന്നു, അടിതീര്‍ക്കാന്‍ ‘പൂഴിക്കടകന്‍’ പ്രയോഗിക്കാന്‍ മുംബൈ

    Leave a Comment

    ഐപിഎല്ലിലെ ഇപ്പോഴത്തെ ഏറ്റവും വലിയ ഹോട്ട് ടോപിക്ക് മുംബൈ ഇന്ത്യന്‍സിലെ തമ്മിലടിയാണ്. നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ കൊണ്ടുവന്നപ്പോള്‍ മുതല്‍ ടീമിനുള്ളില്‍ പ്രശ്‌നങ്ങള്‍ നീറുകയാണ്. ഐപിഎല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഈ പ്രശം അതിരൂക്ഷമായി.

    മുന്‍ നായകനും ഇതിഹാസവുമായ രോഹിത് ശര്‍മയെ ഹാര്‍ദിക് പാണ്ഡ്യ അപമാനിച്ചുവെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ടോസിടാനെത്തിയ ഹാര്‍ദിക്കിനെ കാണികള്‍ കൂവുകയും നായ മൈതാനത്തെത്തിയപ്പോള്‍ ഹാര്‍ദിക് എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. ഇന്ത്യന്‍ താരത്തിനെതിരേ ഇന്ത്യന്‍ കാണികള്‍ ഇത്തരത്തില്‍ പെരുമാറുന്നത് ഇതാദ്യമായാണ്.

    രോഹിത്തിനെ ഹാര്‍ദിക് ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്യിച്ചതും വലിയ വിമര്‍ശനത്തിന് കാരണായി. മത്സരശേഷം ഹാര്‍ദിക് പാണ്ഡ്യയോട് രോഹിത് ദേഷ്യപ്പെടുകയും ചെയ്തതോടെ വിവാദം കത്തിപ്പടര്‍ന്നു.

    ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ മുംബൈ കളിക്കാനിറങ്ങുമ്പോഴും വലിയ പ്രതിഷേധം ഹാര്‍ദിക്കിനെതിരേ വീണ്ടും ഉണ്ടായേക്കാം. അതിനിടെ മുംബൈ ഡ്രസിങ് റൂമിലും ചേരി തിരിവുണ്ടെന്നാണ് റിപ്പോര്‍ട്ട്.

    ഇതോടെ എങ്ങനെ മുംബൈക്കുള്ളിലെ പ്രശ്നങ്ങള്‍ തീര്‍ക്കാമെന്നതാണ് ടീം മാനേജ്മെന്റ് ആലോചിക്കുന്നത്. മാനേജുമെന്റ് പൂര്‍ണ്ണമായും ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്‌ക്കൊപ്പമാണ് ഈ സാഹചര്യത്തില്‍ രോഹിത്തിനെ ഈ സീസണില്‍ ഇംപാക്റ്റ് പ്ലെയറാക്കുന്നതിന്റെ സാധ്യതയാണ് മാനേജുമെന്റ് ആലോചിക്കുന്നത്. ഇത് കളിക്കളത്തിലെ പരസ്യപ്പോരിന് അവസാനം കുറിയ്ക്കുമെന്നാണ് മാനേജുമെന്റ് വിലയിരുത്തുന്നത്.

    എന്നാല്‍ ഇത്തരമൊരു മാറ്റം വരുത്തിയാല്‍ ആരാധകര്‍ അംഗീകരിക്കുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം. രോഹിത് ഇംപാക്ട് പ്ലയറായാല്‍ ഹാര്‍ദിക്കിനെതിരേ കൂടുതല്‍ വിമര്‍ശനം ഉയരുമെന്നുറപ്പാണ്.