Author Archives: admin

  1. ജീവന്മരണ പോരാട്ടത്തില്‍ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും, ടീമില്‍ നിരവധി മാറ്റങ്ങള്‍

    Leave a Comment

    ഏഷ്യാ കപ്പിന്റെ ഗ്രൂപ്പ് ബിയില്‍ നിര്‍ണ്ണായക പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായാണ് ബംഗ്ലാദേശ് ഇന്നിറങ്ങുന്നത്.

    സൂപ്പര്‍ ഫോര്‍ പ്രതീക്ഷ കാക്കാന്‍ ബംഗ്ലാദേശിനു ജയിച്ചേ തീരൂ. പരാജയപ്പെടുകയാണെങ്കില്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുന്ന ആദ്യ ടീമായി അവര്‍ മാറും.

    നേരത്തേ വ്യാഴാഴ്ച നടന്ന ആദ്യ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ശ്രീലങ്കയോടു ബംഗ്ലാദേശ് അഞ്ചു വിക്കറ്റിന്റെ പരാജയം രുചിച്ചിരുന്നു. ഇതോടെയാണ് അഫ്ഗാനുമായുള്ള ഇന്നത്തെ കളി ബംഗ്ലാദേശിന് ഡു ഓര്‍ ഡൈ ആയി മാറിയത്. ബാറ്റിങ് നിര വന്‍ ഫ്ളോപ്പായി തീര്‍ന്നതാണ് ലങ്കയ്ക്കെതിരേ ബംഗ്ലാദേശിനെ ചതിച്ചത്. നാലു വിക്കറ്റുകളുമായി മതീശ പതിരാന ബംഗ്ലാദേശിന്റെ അന്തകനായി മാറി.

    ആദ്യം ബാറ്റ് ചെയ്ത അവര്‍ 42.4 ഓവറില്‍ വെറും 164 റണ്‍സിന് പുറത്താവുകയായിരുന്നു. മൂന്നാം നമ്പറില്‍ ഇറങ്ങിയ നജ്മുല്‍ ഹസന്‍ ഷാന്റോയൊഴികെ മറ്റാരും ബംഗ്ലാനിരയില്‍ പിടിച്ചുനിന്നില്ല. മറുപടിയില്‍ ലങ്ക 39 ഓവറില്‍ അഞ്ചു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ വിജയത്തിലെത്തുകയായിരുന്നു. ചരിത് അസലെന്‍കയുടെയും (62*) സദീര സമരവിക്രമയുടെയും (54) ഫിഫ്റ്റികള്‍ ലങ്കന്‍ വിജയത്തിനു അടിത്തറയിടുകയായിരുന്നു.

    പ്ലെയിങ് ഇലവന്‍

    Afghanistan XI: 1 Rahmanullah Gurbaz (wk), 2 Ibrahim Zadran, 3 Rahmat Shah, 4 Hashmatullah Shahidi (capt.), 5 Najibullah Zadran, 6 Mohammad Nabi, 7 Karim Janat, 8 Gulbadin Naib, 9 Rashid Khan, 10 Mujeeb Ur Rahman, 11 Fazalhaq Farooqi

    Bangladesh XI: 1 Mohammad Naim, 2 Mehidy Hasan Miraz 3 Najmul Hossain Shanto, 4 Shakib Al Hasan (capt), 5 Towhid Hridoy, 6 Mushfiqur Rahim (wk), 7 Shamim Hossain Patwary, 8 Afif Hossain, 9 Taskin Ahmed, 10 Hasan Mahmud, 11 Shoriful Islam

  2. രാഹുല്‍ തിരിച്ചെത്തിയാല്‍ ഇഷാനും പുറത്താകുമെന്ന് ഇന്ത്യന്‍ താരം, വായടപ്പന്‍ മറുപടിയുമായി ഗംഭീര്‍

    Leave a Comment

    ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ തിളങ്ങിയെങ്കിലും കെ എല്‍ രാഹുല്‍ തിരിച്ചെത്തിയാല്‍ ഇഷാന്‍ കിഷന്‍ ടീമില്‍ നിന്ന് പുറത്താവുമെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ മറ്റൊരു ഇന്ത്യന്‍ താരം ഗൗതം ഗംഭീറുമായുള്ള ചര്‍ച്ചക്കിടെയായിരുന്നു കൈഫിന്റെ പരാമര്‍ശം. പാക്കിസ്ഥാനെതിരെ കിഷന്‍ തിളങ്ങിയതോടെ രാഹുല്‍ തിരിച്ചെത്തുമ്പോള്‍ എന്തു ചെയ്യുമെന്നതായിരുന്നു താരങ്ങള്‍ക്കിടയിലെ ചര്‍ച്ച.

    രാഹുല്‍ ടീമില്‍ നിന്ന് പുറത്തായത് മോശം ഫോം കാരണമല്ലെന്നും പരിക്ക് മൂലമാണെന്നും മാച്ച് വിന്നറാണെന്ന് പലവട്ടം തെളിയിച്ചിട്ടുള്ള രാഹുല്‍ തിരിച്ചെത്തിയാല്‍ സ്വാഭാവികമായും പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നും കൈഫ് പറഞ്ഞു. കിഷന്‍ ഇപ്പോഴും ബാക്ക് അപ്പ് വിക്കറ്റ് കീപ്പര്‍ മാത്രമാണെന്നും കൈഫ് വ്യക്തമാക്കി.

    പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്താന്‍ ഇഷാന്‍ കിഷന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. പക്ഷെ അപ്പോഴും രാഹുല്‍ തിരിച്ചെത്തിയാല്‍ കിഷന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനമുണ്ടാകില്ലെന്നത് സാമാന്യ ലോജിക്കാണ്. ഇക്കാര്യത്തില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും വ്യക്തതയുണ്ട്. കിഷന് ക്ലാസും പ്രതിഭയുമുണ്ട്. പക്ഷെ ഒരിക്കലും രാഹുലിന്റെ പകരക്കാരനാവില്ലെന്ന് കൈഫ് പറഞ്ഞു.

    എന്നാല്‍ കൈഫിന്റെ അഭിപ്രായത്തെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു ഗംഭീര്‍. വിരാട് കോലിയും രോഹിത് ശര്‍മയും തുടര്‍ച്ചയായി നാല് അര്‍ധസെഞ്ചുറികള്‍ നേടി നില്‍ക്കുമ്പോള്‍ പരിക്കേറ്റ കളിക്കാരന്‍ തിരിച്ചെത്തിയാല്‍ ഇത്തരത്തില്‍ മാറ്റി നിര്‍ത്തുമോ എന്നും ഗംഭീര്‍ ചോദിച്ചു. നിലവിലെ ഫോമില്‍ പ്ലേയിംഗ് ഇലവനില്‍ തുടരാന്‍ കിഷന് എല്ലാ അവകാശവുമുണ്ട്. രാഹുലുമായുള്ള വ്യത്യാസം കുറച്ചു മത്സരങ്ങളെ കളിച്ചിട്ടുള്ളു എന്നതാണെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.

    പരിക്ക് മൂലം പുറത്തായശേഷം തിരിച്ചെത്തുമ്പോഴേക്കും പകരക്കാരന്‍ മികച്ച പ്രകടനം നടത്തിയതിനാല്‍ ടീമില്‍ സ്ഥാനം നഷ്ടമായ നിരവധി കളിക്കാരുണ്ട്. ചിലര്‍ക്കൊക്കെ പിന്നീട് അവസരം കിട്ടിയെങ്കിലും പലര്‍ക്കും പിന്നീട് അവസരമേ കിട്ടിയില്ല. രാഹുല്‍ അഞ്ചാം നമ്പറില്‍ കഴിവു തെളിയിച്ച താരമാണ്. പക്ഷെ ഇതുവരെ കളിക്കാത്ത അഞ്ചാം നമ്പറിലിറങ്ങി പാക്കിസ്ഥാനെപ്പോലെ മികച്ചൊരു ബൗളിംഗ് നിരക്കെതിരെ റണ്‍സടിച്ച കിഷനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുകയാണ് വേണ്ടതെന്ന് ഗംഭീര്‍ പറഞ്ഞു

     

  3. അകത്തോ, പുറത്തോ, കടുവകള്‍ക്കിന്ന് വിധിനിര്‍ണ്ണയ ദിനം, ജയിച്ചേ തീരു

    Leave a Comment

    ഏഷ്യാ കപ്പില്‍ നിര്‍ണ്ണായക മത്സരത്തിന് ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ നേരിടും. സൂപ്പര്‍ ഫോര്‍ ഉറപ്പിക്കാന്‍ ബംഗ്ലാദേശിന് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്. നേരത്തെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ തോറ്റതാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്.

    ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളടങ്ങിയ ബി ഗ്രൂപ്പ് മരണ ഗ്രൂപ്പായാണ് അറിയപ്പെടുന്നത്. ഒരു ജയവുമായി ശ്രീലങ്കയാണ് മുന്നില്‍. അഫ്ഗാനിസ്ഥാന്റെ ആദ്യ മത്സരമാണ് ഇന്ന്.

    പാകിസ്ഥാനിലും ശ്രിലങ്കയിലുമായി നടക്കുന്ന ഏഷ്യാ കപ്പ് മത്സരത്തില്‍ ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, ബം?ഗ്ലാ?ദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളാണ് മത്സരിക്കുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പ് എയില്‍. ഇന്നലെ നടന്ന ഇന്ത്യ – പാക് മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ രണ്ട് ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.

    ആദ്യ മത്സരത്തില്‍ നേപ്പാളിനെ തോല്‍പ്പിച്ച പാകിസ്ഥാന്‍ മൂന്ന് പോയിന്റുമായി സൂപ്പര്‍ ഫോര്‍ ഉറപ്പാക്കി. നാളെ നേപ്പാളിനെതിരെ ഇന്ത്യ ഇറങ്ങും. ചൊവ്വാഴ്ച ശ്രീലങ്കയ്‌ക്കെതിരെ അഫ്ഗാനിസ്ഥാന്‍ രണ്ടാം മത്സരത്തിനിറങ്ങും. പിന്നീട് സൂപ്പര്‍ ഫോര്‍ പോരാട്ടമാണ്.

  4. ആ കാലം നിലച്ചു, ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

    Leave a Comment

    സിംബാബ്വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. 49 വയസായിരുന്നു. വന്‍കുടലിലെയും കരളിലെയും അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. സിംബാബ്വെ ദേശീയ ടീമിന്റെ നായകനായിരുന്നു. കഴിഞ്ഞ മെയ് മാസം മുതല്‍ ആശുപത്രിയിലായിരുന്നു അദ്ദേഹം.

    കഴിഞ്ഞ ആഴ്ച്ച അദ്ദേഹം മരിച്ചതായി വാര്‍ത്ത പുറത്ത് വന്നെങ്കിലും മണിക്കൂറുകള്‍ക്കം അദ്ദേഹം തന്നെ വാര്‍ത്തയ്‌ക്കെതിരെ രംഗത്ത് വന്നിരുനനു.

     

    1990കളിലും 2000ന്റെ തുടക്കത്തിലും സിംബാബ്വെയില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട കായിക താരമാണ് സ്ട്രീക്ക്. സിംബാബ്വെ ക്രിക്കറ്റിന്റെ സുവര്‍ണകാലത്ത് ടീമിന്റെ നെടുംതൂണായിരുന്ന അദ്ദേഹം 2005ലാണ് രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്. 1990കളിലും 2000ന്റെ തുടക്കത്തിലും സിംബാബ്വെയില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട കായിക താരമാണ് സ്ട്രീക്ക്. സിംബാബ്വെ ക്രിക്കറ്റിന്റെ സുവര്‍ണകാലത്ത് ടീമിന്റെ നെടുംതൂണായിരുന്ന അദ്ദേഹം 2005ലാണ് രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്.

    സിംബാബ്വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനങ്ങളും കളിച്ചു. 4933 റണ്‍സും 455 വിക്കറ്റുകളും (ഏകദിനത്തില്‍ 239, ടെസ്റ്റില്‍ 216) സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റില്‍ സിംബാബ്‌വെയ്ക്കായി കൂടുതല്‍ വിക്കറ്റ് നേടിയതിന്റെ റെക്കോര്‍ഡ് സ്ട്രീക്കിന്റെ പേരിലാണ്.

    വിരമിച്ചതിനു ശേഷം പരിശീലക വേഷത്തിലും സജീവമായിരുന്നു. ആഭ്യന്തര, രാജ്യാന്തര തലങ്ങളിലായി ഒട്ടേറെ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനായിരുന്നു. ബംഗ്ലാദേശ്, സിംബാബ്‌വെ ടീമുകളെയും പരിശീലിപ്പിച്ചു.

    2000 മുതല്‍ 2004 വരെ സ്ട്രീക്ക് ടീമിനെ നയിച്ചു. 2004ല്‍ ബോര്‍ഡുമായുള്ള ഭിന്നതയെ തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രാജിവച്ചു. ഒരുവര്‍ഷത്തിനുശേഷം തന്റെ 31ാം വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് അദ്ദേഹം വിരമിക്കുകയും ചെയ്തു.

    2009ല്‍ ദേശീയ ടീമിന്റെ ബൗളിംഗ് കോച്ചായി സ്ട്രീക്കിനെ നിയമിച്ചു. 2021ല്‍, സ്ട്രീക്ക് ഭാഗമായിരുന്ന ഫ്രാഞ്ചൈസി ലീഗിനിടെ കളിക്കാരുമായി ബന്ധപ്പെടാന്‍ ഒരു വാതുവെപ്പുകാരനെ സഹായിച്ചതിന് സ്ട്രീക്ക് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഐസിസിയുടെ അഴിമതി വിരുദ്ധ നയങ്ങള്‍ ലംഘിച്ചതിന് എട്ട് വര്‍ഷത്തേക്ക് എല്ലാ ക്രിക്കറ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കപ്പെട്ടു. ഐസിസിയുടെ വിലക്ക് അംഗീകരിച്ചെങ്കിലും തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടിലായിരുന്നു ഹീത്ത് സ്ട്രീക്ക്.

  5. പന്തിനെ ഉപേക്ഷിച്ച് ‘കാമുകി’, നസീം ഷാ അവളുടെ മനസ്സ് റാഞ്ചി

    Leave a Comment

    പാക് താരങ്ങളോടുളള തന്റെ താല്‍പര്യം ഒരിക്കല്‍ കൂടി വെളിപ്പെടിത്തി ബോളിവുഡ് നടി ഉര്‍വശി റൗട്ടേല വീണ്ടും വാര്‍ത്തകളില്‍.
    പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിനു ബോളിവുഡ് നടി ഉര്‍വശി റൗട്ടേലയ്‌ക്കെതിരെ ആരാധകരുടെ പരിഹാസം കനക്കുന്നത്.

    പാക്കിസ്ഥാന്‍ പേസര്‍ നസീം ഷായുടേയും പാക്ക് താരങ്ങളുടെയും ചിത്രമാണ് ഉര്‍വശി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. നേരത്തേ ദുബായില്‍വച്ച് ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം നടന്നപ്പോള്‍ കളി കാണാന്‍ ബോളിവുഡ് നടി സ്റ്റേഡിയത്തിലെത്തിയിരുന്നു. മത്സരത്തിനു ശേഷം ഉര്‍വശിയെയും നസീം ഷായെയും ടിവിയില്‍ കാണിച്ചതിന്റെ ദൃശ്യങ്ങള്‍ നടി സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. നസീം ഷായോട് ഉര്‍വശിയ്ക്ക് വലിയ ക്രെഷ് ആണെന്നാണ് സംസാരം.

    ഉര്‍വശി രഹസ്യമായി പാക്കിസ്ഥാന്‍ ടീമിനെ പിന്തുണയ്ക്കുന്നെന്നായിരുന്നു ഒരു ആരാധകന്റെ ട്വീറ്റ്. ഋഷഭ് പന്തിനെ ഉര്‍വശിയില്‍നിന്നു രക്ഷിക്കാന്‍, ശുഭ്മന്‍ ഗില്‍ നസീം ഷായോടു ബഹുമാനത്തോടെയാണു പെരുമാറുന്നതെന്നാണു മറ്റൊരു ആരാധകന്റെ കണ്ടെത്തല്‍.

    ഏഷ്യാ കപ്പില്‍ ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടത്തിനു തൊട്ടുമുന്‍പായിരുന്നു ഉര്‍വശി ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസുമായെത്തിയത്. നടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഇന്ത്യന്‍ ആരാധകര്‍ ഉന്നയിക്കുന്നത്.

    നേരത്തെ റിഷഭ് പന്ത് താനുമായിട്ട് പ്രണയത്തിലാണെന്ന ഉര്‍വശിയുടെ വെളിപ്പെടുത്തല്‍ വലിയ വിവാദം ഉണ്ടാക്കിയിരുന്നു. പന്ത് തന്നെ കാണാന്‍ ഹോട്ടലില്‍ വന്നിരുന്നു എന്നതടക്കം ഉര്‍വശി ആരോപിച്ചിരുന്നു. ഇതിനെ പന്ത് രംഗത്ത് വന്നത് വലിയ വാര്‍ത്തയാകുകയും ചെയ്തു.

  6. ഇന്ത്യ – പാക് കളികാണാനും ഗ്യാലറിയില്‍ ആളില്ല, നാണംകെട്ട് സംഘാടകര്‍

    Leave a Comment

    ഇന്ത്യ-പാക് മത്സരങ്ങളെ പൊതുവെ ‘യുദ്ധം’ എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കാറ്. സൂചികുത്താന്‍ ഇടമില്ലത്ത തിങ്ങിനിറഞ്ഞ സ്റ്റേഡിയങ്ങളില്‍ മാത്രം നടന്നക്കാറുളള ഇന്ത്യ പാക്ക് മത്സരങ്ങള്‍ ശരിക്കും യുദ്ധപ്രതീതിയാണ് ഉണ്ടാക്കാറുളളത്.

    എന്നാല്‍ കാന്‍ഡിയില്‍ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച്ചകളായിരുന്നു. തിങ്ങി നിറഞ്ഞ ഗ്യാലറികള്‍ക്ക് മുന്നില്‍ മാത്രം നടക്കാറുളള ഇന്ത്യ-പാക് മത്സരം ഒഴിഞ്ഞ കസേരകള്‍ക്ക് മുന്നിലാണ് നടന്നത്. ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നെന്ന സംഘാടകരുടെ എല്ലാ അവകാശവാദങ്ങളും തള്ളികയുന്നതായിരുന്നു സ്റ്റേഡിയത്തില്‍ നിന്നുളള അനുഭവം.

    35000 പേര്‍ക്കു മാത്രം ഇരിക്കാന്‍ സാധിക്കുന്ന സ്റ്റേഡിയത്തിലെ പകുതിയോളം സീറ്റുകളും ഇന്നലെ കാലിയായിരുന്നു. മത്സരത്തിനുള്ള ടിക്കറ്റുകള്‍ പകുതിയോളം മാത്രമാണ് വിറ്റുതീര്‍ന്നതെന്ന് സ്റ്റേഡിയം അധികൃതര്‍ പിന്നീട് സമമതിച്ചു. കഴിഞ്ഞ വര്‍ഷം ട്വന്റി20 ലോകകപ്പില്‍ നടന്ന ഇന്ത്യ പാക്ക് പോരാട്ടം കാണാന്‍ 90000ല്‍ അധികം കാണികളാണ് ഓസ്‌ട്രേലിയയിലെ എംസിജി സ്റ്റേഡിയത്തിലേക്ക് എത്തിയത്. അവിടെ നിന്നാണ് ഇന്ത്യയുടെ തൊട്ട് അയല്‍പക്കത്ത് നടന്ന മത്സരത്തിലേക്ക് ആരാധകര്‍ തിരിഞ്ഞുനോക്കാതിരുന്നത്.

    നേരത്തെ പാകിസ്ഥാന്‍ – നേപ്പാള്‍ മത്സരത്തില്‍ ആളില്ലെന്ന് പരിഹസിച്ചവര്‍ക്ക് കൂടിയുളള തിരിച്ചടിയായി മാറി ഈ കാഴ്ച്ച. ഏകദിന ക്രിക്കറ്റ് കാണാന്‍ ആളുകള്‍ക്ക് താല്‍പര്യമില്ലെന്നതിന് തെളിവുകൂടിയായിട്ടാണ് വിദഗ്ദര്‍ ആളൊഴിഞ്ഞ ഈ മത്സരത്തെ വിലയിരുത്തുന്നത്.

    അതെസമയം മത്സരം പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് പുറത്തായിരുന്നു. പിന്നാലെ സ്റ്റേഡിയത്തില്‍ കനത്ത മഴ പെയ്യുകയായിരുന്നു. ഇതോടെ മത്സരം ഉപേക്ഷിച്ച് ഇരുടീമുകളും ഓരോ പോയന്റ് വീതം പങ്കിട്ട് പിരിഞ്ഞു. മത്സരം സമനിലയിലായതോടെ പാകിസ്ഥാന്‍ ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറിലെത്തി.

     

  7. ലോകകപ്പുമില്ല ഏഷ്യന്‍ ഗെയിംസുമില്ല, സഞ്ജുവിന് ഒടുവില്‍ കരിയര്‍ എന്‍ഡ്

    Leave a Comment

    ലോകകപ്പിനുളള ഇന്ത്യന്‍ ടീമില്‍ നിന്ന് മലയാളി താരം സഞ്ജു വി സാംസണ്‍ പുറത്തായി എന്ന് ഉറപ്പായതോടെ കേരള താരത്തിന്റെ ഭാവി തന്നെ ചോദ്യം ചിഹ്നമായി മാറിയിരിക്കുകയാണ്. ലോകകപ്പിനുളള ഇന്ത്യന്‍ ടീമില്‍ കളിക്കാനാകുമെന്ന് പ്രതീക്ഷ അര്‍പ്പിച്ച് കരിയര്‍ മുന്നോട്ടേയ്ക്ക് കൊണ്ട് പോയ മലയാളി താരത്തിന് മുന്നില്‍ ഇനി വഴിയെന്തെന്ന് വ്യക്തമല്ല. അഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ച പോകുക മാത്രമാണ് സഞ്ജുവിന് മുന്നില്‍ ശേഷിയും ഏക ഓപ്ഷന്‍.

    ഇതോടെ ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു സാംസണ്‍ ഏതാണ്ട് പുറത്തായതായി ഉറപ്പായി. ലോകകപ്പ് ടീമില്‍ ഇടംപിടിയ്ക്കുമെന്ന് പ്രതീക്ഷിച്ച സഞ്ജുവിന് അതിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല കഴിവ് തെളിക്കാന്‍ സുവര്‍ണാവസരമായ ഏഷ്യന്‍ ഗെയിംസിലും കളിക്കാനാകാത്ത സ്ഥിതിയാണ് ഉളളത്. ഏഷ്യന്‍ ഗെയിംസിനുളള ഇന്ത്യന്‍ ടീമിനെ ഇതിനോടകം തന്നെ തെരഞ്ഞെടുത്ത് കഴിഞ്ഞിട്ടുണ്ട്.

    ഒരുപക്ഷെ സഞ്ജു ലോകകപ്പ് പദ്ധതികളില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസിനുളള ഇന്ത്യന്‍ ടീമിനെ നയിക്കാനുളള അവസരമെങ്കിലും ലഭിക്കുമായിരുന്നു. എന്നാല്‍ ഏഷ്യാ കപ്പില്‍ ബാക്ക് അപ്പ് ആയി ഒതുങ്ങിപ്പോയ സഞ്ജു ലോകകപ്പ് ടീമിലും ഇടംപിടിക്കില്ലെന്ന് ഉറപ്പായതോടെ കരിയറില്‍ വല്ലാത്ത അനിശ്ചിതത്തിലേക്ക് വീണിരിക്കുകയാണ്.

    ഇനി ഇന്ത്യയുടെ നീല ജഴ്‌സിയില്‍ സഞ്ജു കളിക്കണമെങ്കില്‍ അത്ഭുതങ്ങല്‍ സംഭവിക്കണം. ജിതേഷ് ശര്‍മ്മയെ പോലുളള താരങ്ങള്‍ ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചാല്‍ പകരക്കാരനായി പോലും സഞ്ജുവിന് പിന്നെ ഇന്ത്യന്‍ ടീമിന്റെ വാതില്‍ തുറക്കപ്പെടില്ല.

    ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കാനാകാതെ പോയതാണ് സഞ്ജുവിന് കരിയറില്‍ ഇത്ര വലിയ തിരിച്ചടിയേല്‍ക്കാന്‍ കാരണം. അന്ന് ഇഷാന്‍ കിഷന്‍ ലഭിച്ച മൂന്ന് ഏകദിനത്തിലും അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ സഞ്ജുവിന് രണ്ടവസരത്തില്‍ ഒരു അര്‍ധ സെഞ്ച്വറി നേടി പിടിച്ചുനിന്നിരുന്നു. എന്നാല്‍ ടി20 പരമ്പരയില്‍ അഞ്ചവസരം കിട്ടിയിട്ടും സഞ്ജുവിന് കാര്യമായി മുതലാക്കാനായില്ല. ഇതാണ് പൊതുവെ മലയാളി ക്രിക്കറ്റ് താരത്തോട് ഒട്ടും പഥ്യമില്ലാത്ത ഇന്ത്യന്‍ മാനേജുമെന്റിന് സഞ്ജുവിന് പുറത്താക്കാന്‍ കിട്ടിയ സുവര്‍ണാവസരമായി മാറിയത്.

  8. കല്ലെറിഞ്ഞവരെ കൊണ്ട് കയ്യടിപ്പിക്കുന്നു, അയാളാണ് ഇനി അടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍

    Leave a Comment

    ലോറണ്‍സ് മാത്യൂ

    Cometh the hour, cometh the man…ജാഡയാണ്, അഹങ്കാരിയാണ്… പട്ടി ഷോയാണ്, അഹങ്കാരമാണ്…

    എന്തൊക്കെ പറഞ്ഞാലും രോഹിത്തിനു ശേഷം ഇന്ത്യയുടെ അടുത്ത വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് ആണ്…

    കപില്‍ ദേവിന് ശേഷം ഇന്ത്യയുടെ ഫുള്‍ ടൈം ക്യാപ്റ്റന്‍ ആവുന്ന ഓള്‍ റൗണ്ടറും ഹാര്‍ദിക് തന്നെയാണ്…

    കഴിഞ്ഞ ദിവസം അടിച്ച ഒരു സിക്‌സിന്റെ പേരില്‍ ലോകം മുഴുവന്‍ അയാളെ പ്രാകി.. തെറി വിളിച്ചു… അതെ ആളുകളെകൊണ്ട് അവന്‍ അവനുവേണ്ടി കൈയടിപ്പിച്ചു…

     

  9. തിരുമ്പി വന്താച്ച്, ഇന്ത്യയ്ക്ക് സന്തോഷ വാര്‍ത്ത

    Leave a Comment

    ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരത്തിന് ശേഷം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുല്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. രാഹുല്‍ പൂര്‍ണ്ണ ഫിറ്റ്‌നസ് കൈവരിച്ചെന്ന്് വിവിധ ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പിലെ 15 അംഗ ടീമിലേക്കും കെഎല്‍ രാഹുലിനെ ഉള്‍പ്പെടുത്തി.

    സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ ശ്രീലങ്കയിലെത്തി ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയും കണ്ട ശേഷമാണ് ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തത്. കാന്‍ഡിയില്‍ ഇന്ത്യ-പാകിസ്ഥാന്‍ ഏഷ്യാ കപ്പ് മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സിന് ശേഷമായിരുന്നു ഈ നിര്‍ണ്ണായക കൂടിക്കാഴ്ച നടന്നത്.

    ലോകകപ്പ് ടീം ലിസ്റ്റ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന് (ഐസിസി) സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്തംബര്‍ 5-ന് ആണ്. ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി യോഗം സെപ്തംബര്‍ നാലിന് വൈകുന്നേരമാണ് നിശ്ചയിച്ചിരുന്നത്.

    എന്നാല്‍ മെഡിക്കല്‍ ടീം രാഹുലിനെ ക്ലിയര്‍ ചെയ്തതിന് ശേഷം, ഒരു ദിവസം കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ടീം മാനേജുമെന്റിന് തോന്നി. ഇന്ത്യയുടെ ആദ്യ ഇലവനിലെ പ്രധാന താരമായ രാഹുല്‍, ലോകകപ്പില്‍ ഗ്ലൗസും ധരിക്കും, വലത് തുടയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രാഹുല്‍ കഴിഞ്ഞ മൂന്നര മാസമായി പുറത്തായിരുന്നു.

    രോഹിത് ശര്‍മ്മയാണ് ടീമിനെ നയിക്കുന്നത്. രാഹുലിനൊപ്പം ഇഷാന്‍ കിഷനും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. മൂവരേയും കൂടാതെ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ബാറ്റിംഗ് നിരയെ നയിക്കും. സെലക്ഷന്‍ കമ്മിറ്റിയും ടീം മാനേജ്‌മെന്റും ബാറ്റിങില്‍ മുന്‍ഗണന നല്‍കിയതിനാല്‍ ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരും ടീമില്‍ ഇടം നേടി.

    ബൗളിംഗ് വിഭാഗത്തില്‍ ജസ്പ്രീത് ഭുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ പേസ് ആക്രമണത്തെ നയിക്കുമ്പോള്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും ടീമില്‍ ഇടം നേടി. സെലക്ഷന്‍ കമ്മിറ്റി രാഹുലിന്റെ ഫിറ്റ്‌നസും ചര്‍ച്ച ചെയ്യുകയും മെഡിക്കല്‍ ടീം ഗ്രീന്‍ സിഗ്നല്‍ നല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തത്രെ.

  10. സഞ്ജുവടക്കം മൂന്ന് താരങ്ങള്‍ പുറത്ത്, ഇന്ത്യയുടെ ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്തു

    Leave a Comment

    ലോകകപ്പിനുളള ഇന്ത്യന്‍ ടീമില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണ്‍, യുവതാരം തിലക് വര്‍മ്മ, പേസര്‍ പ്രസീദ്ധ് കൃഷ്ണ എന്നിവര്‍ പുറത്താകുമെന്ന് ഉറപ്പായി. . പ്രമുഖ ഇംഗ്ലീഷ്് മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അജിത് അഗാര്‍ക്കര്‍ക്ക് കീഴിലുളള ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പിനുളള 15 അംഗ ടീമിനെ ഇതിനോടകം തന്നെ തെരഞ്ഞടുത്ത് കഴിഞ്ഞതായി ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

    അതെസമയം പരിക്കിനെ തുടര്‍ന്ന് എന്ന് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും ഉറപ്പില്ലാത്ത കെഎല്‍ രാഹുല്‍ ഇന്ത്യയുടെ 15 അംഗ ലോകകപ്പ് ടീമില്‍ സ്ഥാനം നിലനിര്‍ത്തും. ലോകകപ്പ് ആകുമ്പോഴേക്കും രാഹുല്‍ പൂര്‍ണ്ണ ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് ഇന്ത്യന്‍ സെലക്ടര്‍മാരുടെ പ്രതീക്ഷ.

    ഏഷ്യാ കപ്പിനുളള ഇന്ത്യന്‍ ടീമില്‍ ട്രാവലിംഗ് ബാക്ക് അപ് താരമാണ് സഞ്ജു സാംസണ്‍. തിലക് വര്‍മ്മയും പ്രസിദ്ധ് കൃഷ്ണയും ഏഷ്യാ കപ്പിനുളള ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിച്ചിരുന്നു.

    സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ ശ്രീലങ്കയിലെത്തി ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയും കണ്ട ശേഷമാണ് ടീമിനെ തിരഞ്ഞെടുത്തത്. കാന്‍ഡിയില്‍ ഇന്ത്യ-പാകിസ്ഥാന്‍ ഏഷ്യാ കപ്പ് മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സിന് ശേഷമായിരുന്നു കൂടിക്കാഴ്ച.

    രോഹിത് ശര്‍മ്മയാണ് ടീമിനെ നയിക്കുന്നത്, ഇഷാന്‍ കിഷനും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ കൂടാതെ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ബാറ്റിംഗ് നിരയെ നയിക്കും. സെലക്ഷന്‍ കമ്മിറ്റിയും ടീം മാനേജ്‌മെന്റും ബാറ്റിങില്‍ മുന്‍ഗണന നല്‍കിയതിനാല്‍ ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരും ടീമില്‍ ഇടം നേടി.

    ബൗളിംഗ് വിഭാഗത്തില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ പേസ് ആക്രമണത്തെ നയിക്കുമ്പോള്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും ടീമില്‍ ഇടം നേടി. സെലക്ഷന്‍ കമ്മിറ്റി രാഹുലിന്റെ ഫിറ്റ്‌നസും ചര്‍ച്ച ചെയ്യുകയും മെഡിക്കല്‍ ടീം ഗ്രീന്‍ സിഗ്നല്‍ നല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തത്രെ.]

    ലോകകപ്പ് ടീം ലിസ്റ്റ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന് (ഐസിസി) സമര്‍പ്പിക്കാനുള്ള ക്കാനുള്ള അവസാന തീയതി സെപ്തംബര്‍ 5-ന് ആണ്. ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി യോഗം സെപ്തംബര്‍ 4 ന് വൈകുന്നേരം നടത്താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ മെഡിക്കല്‍ ടീം രാഹുലിനെ ക്ലിയര്‍ ചെയ്തതിന് ശേഷം, ഒരു ദിവസം കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് അവര്‍ക്ക് തോന്നി. ആദ്യ ഇലവനിലെ പ്രധാന താരമായ രാഹുല്‍, ലോകകപ്പില്‍ ഗ്ലൗസും ധരിക്കും, വലത് തുടയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രാഹുല്‍ കഴിഞ്ഞ മൂന്നര മാസമായി പുറത്തായിരുന്നു.