Author Archives: admin

  1. അവസാന പന്ത് വരെ ത്രില്ലര്‍, ഗുജറാത്ത് പോരാട്ടം പാഴായി, ഡല്‍ഹിയ്ക്ക് നാല് റണ്‍സ് ജയം

    Leave a Comment

    ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ത്രില്ലിംഗ് ജയം. അവസാന പന്ത് വരെ ആവേശകരമായ മത്സരത്തില്‍ നാല് റണ്‍സിനാണ് ഡല്‍ഹിയുടെ വിജയം. ഡല്‍ഹി ഉയര്‍ത്തിയ 225 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഗുജറാത്തിന്റെ പ്രതിരോധം 220ല്‍ ഒതുങ്ങുകയായിരുന്നു. ഡല്‍ഹിയുടെ തകര്‍പ്പന്‍ ഫീല്‍ഡിംഗ് ആണ് ഗുജറാത്തിന്റെ ജയം തടഞ്ഞത്.

    അവസാന ഓവറില്‍ 19 റണ്‍സായിരുന്നു ഗുജറാത്തിന് വേണ്ടിയിരുന്നത്. എന്നാല്‍ 15 റണ്‍സാണ് ഗുജറാത്തിന് എടുക്കാനായത്. ഇതോടെയാണ് ഗുജറാത്ത് നാല് റണ്‍സിന്റെ തോല്‍വി വഴങ്ങിയത്.

    കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ തളരാതെ പൊരുതിയ ഗുജറാത്തിനായി സായ് സുദര്‍ശനും ഡേവിഡ് മില്ലറും അര്‍ധ സെഞ്ച്വറി നേടി. സായ് സുദര്‍ശന്‍ 39 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 65 റണ്‍സാണ് നേടിയത്. ഡേവിഡ് മില്ലറാകട്ടെ 23 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 55 റണ്‍സെടുത്തു. നിര്‍ണ്ണായക ഘട്ടത്തില്‍ ഇരുവരും പുറത്തായതാണ് ഗുജറാത്തിന് തിരിച്ചടിയായത്.

    അവസാന ഘട്ടത്തില്‍ 11 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 21 റണ്‍സുമായി റാഷിദ് ഖാന്‍ പുറത്താകാതെ പൊരുതി നോക്കി. സായ് കിഷോര്‍ അഞ്ച് പന്തില്‍ 13ഉം വൃദ്ധിമാന്‍ സാഹ 25 പന്തില്‍ 39ഉം റണ്‍സുമെടുത്തു.

    ഡല്‍ഹിയ്ക്കായി റാസിക് സലാം നാല് ഓവറില്‍ 44 റണ്‍സെടുത്ത് മൂന്ന് വിക്കറ്റെടുത്തു. കുല്‍ദീപ് യാദവ് നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കി. ആന്റിച്ച് നോര്‍ജെ, മുകേഷ് കുമാര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

    നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ റിഷഭ് പന്തും അക്‌സര്‍ പട്ടേലും ആഞ്ഞടിച്ചപ്പോഴാണ് ഡല്‍ഹി മികച്ച സ്‌കോറിലേക്ക് കുതിച്ചത്.

    ഡല്‍ഹിയ്ക്കായി പന്ത് 43 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്‌സും സഹിതം പുറത്താകാതെ 88 റണ്‍സടിച്ചു. അഞ്ചാമനായി ക്രീസിലെത്തിയ പന്ത് അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടുകയായിരുന്നു. പന്തിനെ കൂടാതെ അക്‌സര്‍ പട്ടേലും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. 43 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 66 റണ്‍സാണ് നേടിയത്.

    ഇരുവരും മൂന്നാം വിക്കറ്റില്‍ 68 പന്തില്‍ 113 റണ്‍സാണ് ഡല്‍ഹി സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. അവാസാന മൂന്ന് ഓവറില്‍ ട്രിബ്‌സ്റ്റണ്‍ സ്റ്റബ്്‌സും പന്തും ചേര്‍ന്ന് 18 പന്തില്‍ അഭേദ്യമായി 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്റ്റബ്‌സ് ഏഴ് പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 26 റണ്‍സെടുത്തു. അവസാന ഓവറില്‍ മൊഹിത് ശര്‍മ്മയ്‌ക്കെതിരെ 31 റണ്‍സാണ് പന്ത് അടിച്ചെടുത്തത്. മൂവരേയും കൂടാതെ പൃഥ്വി ഷാ 11 റണ്‍സും ജാക്ക് ഫ്രാസെര്‍ 23ഉം ഷായ് ഹോപ്പ് അഞ്ച് റണ്‍സും എടുത്ത് പുറത്തായി.

    ഗുജറാത്തിനായി മലയാളി താരം സന്ദീപ് വാര്യര്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ചു. മൂന്ന് ഓവറില്‍ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് സന്ദീപ് വാര്യര്‍ സ്വന്തമാക്കിയത്. നൂര്‍ അഹമ്മദ് ഒരു വിക്കറ്റെടുത്തു. മൊഹിത് ശര്‍മ്മ നാല് ഓവറില്‍ 73 റണ്‍സ് വഴങ്ങി ഐപിഎല്ലില്‍ ഏറ്റവും റണ്‍സ് വഴങ്ങുന്ന ബൗളര്‍മാരില്‍ ഒരാളായി മാറി.

     

  2. തീരുമാനമായി, സഞ്ജു ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്

    Leave a Comment

    അരുണ്‍ തമ്പി

    Pant against Mohit Sharma: 62(17)
    Pant against all other GT bowlers:26(26)

    കോട്ല പോലെ ഒരു പെട്ടി ഗ്രൗണ്ടില്‍ അടിക്കാന്‍ ഉള്ള വാക്കിന് തന്നെ ഫുള്‍ ടോസ്സുകളുഡേയും slower ഷോര്‍ട്ട് ബോളുകളുടെയും കമനീയ ശേഖരം പന്തിന് കൊടുത്ത ഈ കള്ള വടുവ കാരണം സഞ്ജു ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് പുറത്ത്.

  3. തകര്‍ത്തെറിഞ്ഞ സന്ദീപിനെ ഉപ്പിലിട്ട് വെച്ച് ഗില്‍ ക്യാപ്റ്റന്‍സി, പകരം മോഹിത്തിനെ വിശ്വസിച്ച് പണി വാങ്ങി

    Leave a Comment

    യൂസഫ് കുളപ്പുറക്കല്‍

    മൂന്ന് ഓവറില്‍ 15 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് എടുത്ത പ്ലയെരിനെ (സന്ദീപ് വാരിയര്‍) ഉപ്പിലിട്ടു വെച്ച് മൂന്ന് ഓവറില്‍ 42 വഴങ്ങിയ പ്ലെയറിനെ (മോഹിത് ശര്‍മ്മ) കൊണ്ട് ലാസ്റ്റ് ഓവര്‍ ചെയ്യിച്ച ക്യാപ്റ്റന്‍സ് ബ്രില്ലിയന്‍സ്! ശുഭം!

    ലാസ്റ്റ് ഓവറില്‍ വഴങ്ങിയത് 31 റണ്‍സ്.

    പത്തൊന്‍പതാം ഓവറില്‍ വഴങ്ങിയത് 22. മൊത്തം 12 പന്തില്‍ 53!

  4. പന്ത് അക്ഷരാര്‍ത്ഥത്തില്‍ തീയായി, ഐതിഹാസിക വെടിക്കെട്ട്, ഡല്‍ഹിയ്ക്ക് കൂറ്റന്‍ സ്‌കോര്‍

    Leave a Comment

    ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ റിഷഭ് പന്തും അക്‌സര്‍ പട്ടേലും ആഞ്ഞടിച്ചപ്പോഴാണ് ഡല്‍ഹി മികച്ച സ്‌കോറിലേക്ക് കുതിച്ചത്.

    ഡല്‍ഹിയ്ക്കായി പന്ത് 43 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്‌സും സഹിതം പുറത്താകാതെ 88 റണ്‍സടിച്ചു. അഞ്ചാമനായി ക്രീസിലെത്തിയ പന്ത് അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടുകയായിരുന്നു. പന്തിനെ കൂടാതെ അക്‌സര്‍ പട്ടേലും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. 43 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 66 റണ്‍സാണ് നേടിയത്.

    ഇരുവരും മൂന്നാം വിക്കറ്റില്‍ 68 പന്തില്‍ 113 റണ്‍സാണ് ഡല്‍ഹി സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. അവാസാന മൂന്ന് ഓവറില്‍ ട്രിബ്‌സ്റ്റണ്‍ സ്റ്റബ്്‌സും പന്തും ചേര്‍ന്ന് 18 പന്തില്‍ അഭേദ്യമായി 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്റ്റബ്‌സ് ഏഴ് പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 26 റണ്‍സെടുത്തു. അവസാന ഓവറില്‍ മൊഹിത് ശര്‍മ്മയ്‌ക്കെതിരെ 31 റണ്‍സാണ് പന്ത് അടിച്ചെടുത്തത്.

    മൂവരേയും കൂടാതെ പൃഥ്വി ഷാ 11 റണ്‍സും ജാക്ക് ഫ്രാസെര്‍ 23ഉം ഷായ് ഹോപ്പ് അഞ്ച് റണ്‍സും എടുത്ത് പുറത്തായി.

    ഗുജറാത്തിനായി മലയാളി താരം സന്ദീപ് വാര്യര്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ചു. മൂന്ന് ഓവറില്‍ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് സന്ദീപ് വാര്യര്‍ സ്വന്തമാക്കിയത്. നൂര്‍ അഹമ്മദ് ഒരു വിക്കറ്റെടുത്തു. മൊഹിത് ശര്‍മ്മ നാല് ഓവറില്‍ 73 റണ്‍സ് വഴങ്ങി ഐപിഎല്ലില്‍ ഏറ്റവും റണ്‍സ് വഴങ്ങുന്ന ബൗളര്‍മാരില്‍ ഒരാളായി മാറി.

  5. രോഹിത്തിന്റെ അഭ്യര്‍ത്ഥനയും തള്ളി, ചാമ്പ്യന്‍സ് ട്രോഫി ഉപേക്ഷിച്ച് ടീം ഇന്ത്യ

    Leave a Comment

    പാകിസ്താന്‍ വേദിയാതുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ പങ്കെടുക്കില്ലെന്ന് നിലപാടെടുത്ത് ബിസിസിഐ. അടുത്ത വര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ പങ്കെടുക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

    ചാമ്പ്യന്‍സ് ട്രോഫിയുടെ വേദിമാറ്റുകയോ ഹൈബ്രിഡ് മോഡലില്‍ നടത്തുകയോ ചെയ്യണമെന്നാണ് ബിസിസിഐയുടെ ആവശ്യം.

    ചാമ്പ്യന്‍സ് ട്രോഫി ഒരു ഐസിസി ടൂര്‍ണമെന്റാണ്. എങ്കിലും പാകിസ്താനിലേക്ക് പോകണമെങ്കില്‍ കേന്ദ്ര ഗവര്‍ണമെന്റിന്റെ അനുമതി വേണം. നിലവില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം മികച്ചതല്ല. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് പരമ്പര സമീപകാലത്തേയ്ക്ക് മറന്നേക്കൂ. ചാമ്പ്യന്‍ ട്രോഫിയില്‍ പോലും പാകിസ്താനിലേക്ക് പോകാന്‍ കഴിയില്ലെന്നതാണ് വസ്തുതയെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

    പാകിസ്താനുമായുള്ള ക്രിക്കറ്റ് പരമ്പരകള്‍ പുഃനസ്ഥാപിക്കണമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ പോലും പാകിസ്താനില്‍ കളിക്കാന്‍ തയ്യാറല്ലെന്ന് ഇന്ത്യ വ്യക്തമാക്കുന്നത്.

    അ്‌തെസമയം ഇന്ത്യയുമായുള്ള ക്രിക്കറ്റ് പരമ്പരകള്‍ക്ക് തയ്യാറാണെന്നാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്. ഒപ്പം ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യ അയല്‍ രാജ്യത്തേയ്ക്ക് എത്തണമെന്നും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അഭ്യര്‍ത്ഥിച്ചിരുന്നു.

  6. ‘ഇന്ത്യയ്ക്ക് ലോകകപ്പില്‍ മൂന്ന് ടീമിനെ ഇറക്കാന്‍ കഴിയും’

    Leave a Comment

    ഐപിഎല്‍ അവസാനിച്ചതിന് ശേഷം ആറ് ദിവസത്തിന് ശേഷം ലോകം കാത്തിരിക്കുന്നത് മറ്റൊരു വലിയ ടൂര്‍ണമെന്റാണ്. അത് മറ്റൊന്നുമല്ല ജൂണ്‍ രണ്ട് മുതല്‍ 29 വരെ വെസറ്റിന്‍ഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുകയാണ്.

    ഈ മാസം അവസാനത്തോടെ ടി20 ലോകകപ്പിനുളള ഇന്ത്യന്‍ ടീം ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. വലിയ ആകാംക്ഷയോടെ ക്രിക്കറ്റ് ലോകം ഈ ടീം പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. ജൂണ്‍ അഞ്ചിനാണ് ലോകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.

    അതെസമയം പ്രമുക ഫിറ്റ്‌നസ് ട്രെയിംഗ് സെന്ററായ യൊഹന്‍ ബ്ലാക്ക് വി്ശ്വസിക്കുന്നത് ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് മൂന്ന് ടീമിനെയെങ്കിലും കളിപ്പിക്കാനാകുമെന്നാണ്. ഐപിഎല്ലില്‍ ഇന്ത്യന്‍ താരങ്ങളുടെ തകര്‍പ്പന്‍ പ്രകടനമാണ് ബ്ലാക്കിനെ ഇത്തരത്തിലൊരു നിഗമനത്തിലെത്തിച്ചത്.

    ‘നിലവില്‍, ഇന്ത്യന്‍ ടി20 ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുന്നത് അവിശ്വസനീയമാംവിധം വെല്ലുവിളി നിറഞ്ഞതാണ്. കഴിവുള്ള നിരവധി ഇന്ത്യന്‍ താരങ്ങള്‍ ഉണ്ട്, അവര്‍ക്ക് മൂന്ന് ടീമുകളെ ലോകകപ്പിലേക്ക് അയയ്ക്കാന്‍ കഴിയുമെന്ന് തോന്നുന്നു’ ഐസിസിയേയും ബിസിസിഐയേയും ഐപിഎല്ലിനേയും ടാഗ് ചെയ്ത് ബ്ലാക്ക് കുറിച്ചു.

    ബ്ലാക്കിന്റെ നിഗമനത്തെ പിന്തുണയ്ക്കുകയാണ് ക്രിക്കറ്റ് ലോകം. ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പ് വെല്ലുവിളി നിറഞ്ഞതാണെന്നും സെലക്ടര്‍മാര്‍ തീകൊണ്ടുളള കളിയാണ് നടത്തുന്നതെന്നുമാണ് ആരാധകരുടേയും പക്ഷം.

     

  7. ഐപിഎല്ലില്‍ സെഞ്ച്വറികള്‍ പ്രവഹിക്കുന്നു, ആ ലോകറെക്കോര്‍ഡിലേക്ക് കുതിക്കുന്നു

    Leave a Comment

    വീണ വിശ്വനാഥ്

    ഈ സീസണില്‍ ഐപിഎല്ലില്‍ സെഞ്ച്വറികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇടാന്‍ ചാന്‍സ് ഉണ്ട്..

    നിലവില്‍ ഏറ്റവും അധികം സെഞ്ച്വറി ഉണ്ടായത് കഴിഞ്ഞ സീസണില്‍ തന്നെ ആയിരുന്നു..12 എണ്ണം.

    ഈ സീസണ് ഏറെക്കുറെ പകുതി ആയപ്പഴേക്ക് തന്നെ ഒന്‍പത് സെഞ്ച്വറി Already ആയിക്കഴിഞ്ഞു.. ഇനിയും 35ഓളം മാച്ചുകള്‍ നടക്കാനിരിക്കുന്നു..

    ഇതിലെ അതിശയകരമായ വസ്തുത എന്തെന്നാല്‍, ഈ സീസനിലെ ആദ്യ സെഞ്ച്വറി വന്നത് 19ാം മാച്ചില്‍ ആയിരുന്നു എന്നതാണ്.ആ മാച്ചില്‍ രണ്ട് സെഞ്ച്വറി പിറക്കുകയും ചെയ്തു.

    അതായത് 19ാം മത്സരം വരെ ഒരൊറ്റ സെഞ്ച്വറി പോലും ഇല്ലെങ്കിലും 19 മുതല്‍ ഇന്നലെ വരെയുള്ള 21 മത്സരങ്ങളില്‍ മാത്രം 9 സെഞ്ച്വറി വന്നു.

  8. അവനെ ഇന്ത്യന്‍ ടീമിലെടുക്കണം, അഗാര്‍ക്കറിനോട് അപേക്ഷിച്ച് റെയ്‌ന

    Leave a Comment

    ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് എതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ശിവം ദുബെയെ ലോകകപ്പ് സ്‌ക്വാഡിലേക്ക് എടുക്കണം എന്ന് അഭ്യര്‍ത്ഥിച്ച് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. ദുബെയെ ഐപിഎല്ലിന് ശേഷം ഉടന്‍ നടക്കുന്ന ലോകകപ്പ് സ്‌ക്വാഡിലേക്ക് എടുക്കണമെന്നാണ് സുരേഷ് റെയ്ന ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറോട് അപേക്ഷിച്ചത്.

    ‘ശിവം ദുബെ ലോകകപ്പ് ലോഡിംഗ്! അഗാര്‍ക്കര്‍ ഭായ് ദയവു ചെയ്ത് ദുബെയെ തിരഞ്ഞെടുക്കുക’ റെയ്ന ട്വീറ്റ് ചെയ്തു

    ഇന്നലെ ദൂബെ 27 പന്തില്‍ നിന്ന് 66 റണ്‍സ് അടിച്ചു കൂട്ടിയിരുന്നു. 3 ഫോറും 7 സിക്സറുകളും ദൂബെയുടെ ഇന്നലത്തെ ഇന്നിംഗ്‌സില്‍ ഉള്‍പ്പെടുന്നു. ഈ സീസണില്‍ സിഎസ്‌കെക്ക് വേണ്ടി 8 മത്സരങ്ങളില്‍ നിന്ന് 311 റണ്‍സ് നേടാന്‍ ദുബെക്ക് ആയി.

    നേരത്തെ സൗരവ് ഗാംഗുലി റിഷഭ് പന്തിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് റെയ്‌ന മറ്റൊരു താരത്തിനായി സമാനമായ ആവശ്യം ഉന്നയിക്കുന്നത്.

    മധ്യനിരയില്‍ എവിടേയും ബാറ്റ് ചെയ്യാന്‍ പന്തിന് കഴിയും. എന്നാല്‍ എത്രാം നമ്പറില്‍ പന്ത് ഇറങ്ങണമെന്ന് പറയാന്‍ കഴിയില്ല. ട്വന്റി 20 ക്രിക്കറ്റില്‍ എപ്പോഴാണ് ഒരാള്‍ ബാറ്റ് ചെയ്യേണ്ടി വരികയെന്നത് അപ്പോഴത്തെ തീരുമാനമാണ്. മൂന്ന് മുതല്‍ ഏഴ് വരെയുള്ള ഏത് സ്ഥാനത്തും പന്തിന് ബാറ്റ് ചെയ്യാന്‍ കഴിയും. ഒരു നിശ്ചിത സ്ഥാനം ട്വന്റി 20 ക്രിക്കറ്റില്‍ ഫലം കാണുകയില്ലെന്നും ഗാംഗുലി വ്യക്തമാക്കി.

  9. സഞജുവെല്ലാം എന്ത്, ആരില്ലെങ്കിലും പന്ത് ലോകകപ്പ് കളിയ്ക്കും, തുറന്ന് പറഞ്ഞ് ഗാംഗുലി

    Leave a Comment

    ഐപിഎല്ലിന് ശേഷം തൊട്ടുടനെ ആരംഭിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ റിഷഭ് പന്ത് ഉണ്ടാകുമെന്ന് തനിക്കുറപ്പുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഡല്‍ഹി ക്യാപ്റ്റല്‍ ടീം ഡയറക്ടര്‍മാരില്‍ ഒരാളുമായ സൗരവ് ഗാംഗുലി. ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിവരില്‍ ആരാണ് ലോകകപ്പ് ടീമിലെത്തുകയെന്ന് ചോദ്യത്തിനാണ് ഗാംഗുലിയുടെ തുറന്നടിച്ചുളള മറുപടി.

    ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് റിഷഭ് പന്തിനെ പിന്തുണച്ച് റിക്കി പോണ്ടിംഗ് രംഗത്തുവന്നതിന് പിന്നാലെയാണ് ്അതേ ടീം ഡയറക്ടറായ ഗംഗഗുലിയുടെയും പ്രതികരണം വന്നിരിക്കുന്നത്.

    ആകെ 15 താരങ്ങള്‍ക്ക് മാത്രമാണ് ടീമിലേക്ക് അവസരം ലഭിക്കുക. ഏറ്റവും മികച്ച താരങ്ങളെ തിരഞ്ഞെടുക്കേണ്ടതുണ്ട്. അതില്‍ ഒരാള്‍ റിഷഭ് പന്ത് ആകും. തീര്‍ച്ചയായും അയാള്‍ വെസ്റ്റ് ഇന്‍ഡീസിലേക്ക് പോകുമെന്നും ബിസിസിഐ മുന്‍ പ്രസിഡന്റ് പറഞ്ഞു.

    മധ്യനിരയില്‍ എവിടേയും ബാറ്റ് ചെയ്യാന്‍ പന്തിന് കഴിയും. എന്നാല്‍ എത്രാം നമ്പറില്‍ പന്ത് ഇറങ്ങണമെന്ന് പറയാന്‍ കഴിയില്ല. ട്വന്റി 20 ക്രിക്കറ്റില്‍ എപ്പോഴാണ് ഒരാള്‍ ബാറ്റ് ചെയ്യേണ്ടി വരികയെന്നത് അപ്പോഴത്തെ തീരുമാനമാണ്. മൂന്ന് മുതല്‍ ഏഴ് വരെയുള്ള ഏത് സ്ഥാനത്തും പന്തിന് ബാറ്റ് ചെയ്യാന്‍ കഴിയും. ഒരു നിശ്ചിത സ്ഥാനം ട്വന്റി 20 ക്രിക്കറ്റില്‍ ഫലം കാണുകയില്ലെന്നും ഗാംഗുലി വ്യക്തമാക്കി.

    അതെസമയം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ആണ് പെര്‍ഫോം ചെയ്യുന്നത്. ടീമിലെ എട്ടില്‍ ഏഴ് കളിയും ജയിപ്പിച്ച മൂന്നൂറിലധികം റണ്‍്‌സും സ്‌കോര്‍ ചെയ്തിട്ടുണ്ട്.

  10. സന്ദീപിനെ അണ്‍സോള്‍ഡ് ആക്കിയ എല്ലാ ടീമുകള്‍ക്കുമുളള ചെകിട്ടത്തടിയാണിത്, അത്ര അപമാനിക്കപ്പെട്ടു അയാള്‍

    Leave a Comment

    ഫൈസ് മാനു

    ഈ പൊന്മുട്ടയിടുന്ന താറാവിനെ ഒരുവേള അന്‍സോള്‍ഡ് ആക്കിയ എല്ലാ ഫ്രാഞ്ചൈസികള്‍ക്കും ഉള്ള ചെകിട്ടത്തടിയാണ് ഇയാളുടെ പെര്‍ഫോമന്‍സ് …

    കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ സന്ദീപിനെ റീപ്‌ളേസ്‌മെന്റ് പ്ലയെര്‍ ആയിട്ടാണ് ടീമില്‍ എടുത്തത് ..

    ഇന്ന് അയാള്‍ പ്ലെയിങ് ഇലവനിലെ പ്രധാന സാന്നിധ്യമായി മാറി ..

    ഓര്‍ത്തു നോക്കുക 26 കോടി മുടക്കി കൊല്‍ക്കത്തയൊക്കെ വിദേശ ബൗളര്‍ മാര്‍ക്ക് പിന്നാലെ പോയ ഐപിഎല്‍ ആണിത് ..

    അവിടെയാണ് സന്ദീപിനെ പോലെ കിടിലന്‍ പെര്‍ഫോമന്‍സുമായി ഇന്ത്യന്‍ ബൗളേഴ്സ് നിറഞ്ഞാടുന്നത് ….